കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍ 30 വര്‍ഷത്തേക്ക് പൊട്ടില്ല, പണിതത് ബ്രിട്ടീഷുകാരെന്ന് നടന്‍ മനോജ് കുമാര്‍

Google Oneindia Malayalam News

കേരളത്തിലെ നിര്‍ത്താതെ പെയ്യുന്ന മഴയ്‌ക്കൊപ്പം ചര്‍ച്ചയായ കാര്യമാണ് മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ. മുല്ലപ്പെരിയാര്‍ ഡീകമ്മീഷന്‍ ചെയ്യണമെന്ന ക്യാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായുണ്ടായിരുന്നു. മലയാള സിനിമയില്‍ നിന്ന് നടന്‍ പൃഥ്വിരാജ് അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്ത് വന്നു. കേരളം തമിഴ്‌നാടുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തികൊണ്ടിരിക്കുകയാണ്.

ചെക്കപ്പ്, ഡയറ്റ്, ആര്യന് ഷാരൂഖ് ഖാന്‍ നിര്‍ദേശിച്ചത് ഇക്കാര്യങ്ങള്‍, കൗണ്‍സിംലിഗുമായി ഗൗരി ഖാന്‍ചെക്കപ്പ്, ഡയറ്റ്, ആര്യന് ഷാരൂഖ് ഖാന്‍ നിര്‍ദേശിച്ചത് ഇക്കാര്യങ്ങള്‍, കൗണ്‍സിംലിഗുമായി ഗൗരി ഖാന്‍

ഡാമിലെ വെള്ളത്തിന്റെ അളവ് കുറയ്ക്കാനും അവര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇപ്പോഴിതാ നടന്‍ മനോജ് കുമാര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ മാത്രമാണ് മുല്ലപ്പെരിയാറിനെ കുറിച്ച് പറയുകയെന്നും, അധികാരത്തില്‍ കിട്ടിയാല്‍ ഇവരൊന്നും മിണ്ടില്ലെന്നും മനോജ് പറയുന്നു.

1

അച്യുതമേനോന്‍ സര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ ശരിക്കും തെറ്റായിരുന്നുവെന്ന് മനോജ് പറയുന്നു. ഡാമിന് പറഞ്ഞിരിക്കുന്ന കാലാവധി 50 വര്‍ഷമാണ്. ഇതും കടന്ന് പോയിരിക്കുന്ന സമയത്താണ് അദ്ദേഹം കരാറൊപ്പിട്ടത്. ഇത് അദ്ദേഹം ചിന്തിച്ചില്ല. ഈ കരാര്‍ കൊണ്ട് നേട്ടമുണ്ടായത് തമിഴ്‌നാടിനാണ്. അവരുടെ നാട് നല്ല രീതിയില്‍ മെച്ചപ്പെട്ടു. എന്നാല്‍ കേരളത്തിന് ഇത് ഭീഷണിയായി മാറി. ജലബോംബാണ് തലയ്ക്ക് മുകളിലുള്ളത്. മുമ്പ് ഇത്തരമൊരു വാര്‍ത്ത വന്നപ്പോള്‍ തനിക്കൊപ്പമുണ്ടായിരുന്ന ആര്‍ട്ടിസ്റ്റുകളൊക്കെ ഭയന്ന് പോയിരുന്നു. മുഖ്യമന്ത്രി ആശങ്കപ്പെടേണ്ടെന്ന് പറയുന്നുണ്ടെങ്കിലും, ജനങ്ങള്‍ക്ക് ആശങ്കപ്പെടാനുള്ള അവകാശമുണ്ടെന്നും മനോജ് കുമാര്‍ പറയുന്നു.

2

അതേസമയം മുല്ലപ്പെരിയാല്‍ അണക്കെട്ട് അടുത്തൊന്നും പൊട്ടാന്‍ പോകുന്നില്ലെന്ന് താരം പറയുന്നു. ഈ ഡാം പൊട്ടില്ല, ധൈര്യമായിരിക്കൂ. അടുത്തൊരു മുപ്പത് വര്‍ഷത്തേക്ക് ഈ ഡാം പൊട്ടാന്‍ പോകുന്നില്ല. ഇത് പണിതത് ഒരു മലയാളിയോ ഇന്ത്യക്കാരനോ ആണെങ്കില്‍ ഞാന്‍ ഒരിക്കലും ഇത്ര ഉറപ്പോടെ ഡാം പൊട്ടില്ലെന്ന് പറയില്ലായിരുന്നു. ഇത് പണിതത് ബ്രിട്ടീഷുകാരനായത് കൊണ്ടാണ് ഉറപ്പ്. ബ്രിട്ടീഷുകാര്‍ പണിത പലതും ഇന്നും തകരാതെ ഇരിക്കുന്നുണ്ട് ഇന്ത്യയില്‍. അവര്‍ അതിന് ഒരു കാലാവധി വെക്കും. പക്ഷേ നമ്മള്‍ ഉണ്ടാക്കുന്നതൊക്കെ അതിന് മുമ്പ് വീഴും. പാലാരിവട്ടം പാലം, കോഴിക്കോട് ബസ് സ്റ്റാന്‍ഡ് എന്നിവയൊക്കെ ഇതില്‍ ചില ഉദാഹരണങ്ങളാണ്.

3

ബ്രിട്ടീഷുകാരുടെ ഏറ്റവും വലിയ കാര്യം ജോലിയോടുള്ള ആത്മസമര്‍പ്പണവും സത്യസന്ധതയുമാണ്. സുര്‍ക്കി മിശ്രിതം അടക്കം ഉപയോഗിച്ചാണ് മുല്ലപ്പെരിയാര്‍ നിര്‍മിച്ചിട്ടുള്ളത്. ബ്രിട്ടീഷുകാരന്‍ 50 വയസ്സ് ആയുസ്സ് പറയുന്ന ഡാമിന് 200 വര്‍ഷം ആയുസ്സുണ്ടാവുമെന്ന് കാര്യം തര്‍ക്കമേ വേണ്ട. അടുത്ത 50 വര്‍ഷത്തേക്ക് അതുകൊണ്ട് പേടിക്കുകയേ വേണ്ട. എന്റെ അച്ഛന്‍, അമ്മ, തുടങ്ങി ബന്ധുക്കളും കുടുംബവും അടക്കമുള്ള എല്ലാവരും ഡാമിന് സമീപ ജില്ലയായ എറണാകുളത്താണ്. ഇത് പൊട്ടിയാല്‍ ഒരിക്കലും ഞങ്ങള്‍ക്ക് രക്ഷപ്പെടാനാവില്ല. ഡാം പൊട്ടിയാല്‍ എത്ര പേര്‍ക്ക് രക്ഷപ്പെടാനാവും. പൊട്ടിയാല്‍ അങ്ങ് മരിക്കുക എന്നത് മാത്രമാണ് ഓപ്ഷന്‍.

4

ഡാം പൊട്ടിയാല്‍ സമ്പന്നരായ കുറച്ച് പേര്‍ മാത്രമാണ് രക്ഷപ്പെടുക. അവര്‍ക്ക് ഹെലികോപ്ടറില്‍ ഒക്കെ രക്ഷപ്പെടാന്‍ സാധിച്ചേക്കും. ബാക്കിയുള്ളവര്‍ ഒന്നും രക്ഷപ്പെടില്ലെന്നും മനോജ് പറയുന്നു. 2018ലെ പ്രളയത്തില്‍ നമ്മള്‍ വെള്ളത്തിന്റെ പോക്ക് എങ്ങനെയാണെന്ന് കണ്ടതാണ്. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ വെടിയുണ്ട നമ്മുടെ ശരീരത്തില്‍ തുളച്ചുകയറുന്നത് പോലെ വേഗത്തിലാണ് വെള്ളം ഇരച്ചെത്തുക. ഹിരോഷിമയിലും നാഗസാക്കിയിലും ഇട്ട അണുബോംബിനേക്കാള്‍ 150 ഇരട്ടി പ്രഹരശേഷി അണക്കെട്ടിലെ ജലത്തിനുണ്ട്. സംഹാരതാണ്ഡവമാടും കേരളക്കരയാകെ. ഇടുക്കി ഡാമിലേക്കാണ് ഇത് പൊട്ടിയാല്‍ വെള്ളം എത്തുക. അതോടെ കേരളത്തെ തന്നെ മുക്കാനുള്ള പ്രളയമായി അത് മാറും.

5

ഇതൊന്നും ആലോചിച്ച് ആശങ്കപ്പെടേണ്ടതില്ല. ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഇനി നമ്മള്‍ തമിഴ്‌നാട്ടിലാണെന്ന് കരുതുക. ഈ മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ തീരുമാനം വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉണ്ടാകുമായിരുന്നു. എന്ത് കരാറുണ്ടെങ്കില്‍ പ്രശ്‌നമുണ്ടാകില്ലായിരുന്നു.അതാണ് തമിഴന്റെ ശക്തി. ഞാനൊരു തമിഴനായിരുന്നെങ്കില്‍ എന്ന് ആലോചിച്ച് പോവുകയാണ്. അവിടെ ഒരു പ്രശ്‌നം വന്നാല്‍ ഭരണപക്ഷവും പ്രതിപക്ഷവും സാംസ്‌കാരിക നേതാക്കന്മാരും ജനങ്ങളുമെല്ലാം ഒരുമിച്ച് നില്‍ക്കും. ഇവിടെ പക്ഷേ അതില്ല. അമ്മയെ തല്ലിയാല്‍ പതിനഞ്ച് പക്ഷം എന്ന് പറയുന്നത് പോലെയാണ് ഇവിടെ കാര്യങ്ങള്‍ മുല്ലപ്പെരിയാര്‍ ഡീകമ്മീഷന്‍ ചെയ്യണമെന്ന് പറഞ്ഞാല്‍ അതിന് നൂറ് അഭിപ്രായമാണ്. എന്തെങ്കിലും പറയുന്നവരെ തെറി വേറെ വിളിക്കും.

6

എന്ത് പറഞ്ഞാലും ഇവിടെ നെഗറ്റീവായിട്ടാണ് കാര്യങ്ങള്‍ പറയുക. എല്ലാം നശിച്ച് കഴിഞ്ഞാല്‍ മാത്രമേ നമ്മള്‍ ഒന്നാകൂ. ജാതിയും മതവും പറഞ്ഞ് നമ്മള്‍ തമ്മില്‍ തല്ലിക്കൊണ്ടിരിക്കുകയാണ്. പ്രളയമൊക്കെ വ്ന്നാല്‍ ആ സമയം നമ്മള്‍ ഒന്നാകും. എന്നാല്‍ അത് കഴിഞ്ഞാല്‍ നമ്മള്‍ വീണ്ടും ഈ തമ്മിലടി തുടങ്ങും. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ കൈകോര്‍ക്കാന്‍ പോലും നമ്മളാരും ബാക്കിയുണ്ടാവില്ല. കേരളം രണ്ട് കഷണമായി പോയി. തിരുവനന്തപുരം ജില്ല തമിഴ്‌നാട് കൊണ്ടുപോകും. ബാക്കിയൊക്കെ കര്‍ണാടകത്തിലേക്ക് പോകും. മലയാളം എന്ന ഭാഷയും സംസ്‌കാരമൊക്കെ തന്നെ ഇല്ലാതാവും. പക്ഷേ ആരും ഭയക്കേണ്ട. ഒന്നും സംഭവിക്കില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം.

7

ഡാം നിര്‍മിച്ച ബ്രിട്ടീഷുകാരന് ഈ അവസരത്തില്‍ സല്യൂട്ട് ചെയ്യുന്നു. ഈ വിഷയത്തില്‍ കേരളത്തിലെ രാഷ്ട്രീയക്കാരും സാംസ്‌കാരിക മേഖലയും ജനങ്ങളും ഒന്നായിരിക്കണം. തമിഴ്‌നാടിനും കേരളത്തിനും കേടില്ലാതെ കാര്യങ്ങള്‍ നടക്കണം. 100 രൂപ ചലഞ്ച് വെച്ചാല്‍ എല്ലാ മലയാളിയും അതിലേക്ക് സംഭാവന ചെയ്യും. പുതിയ ഡാം പണിയുന്നതിന് അതുകൊണ്ട് പ്രശ്‌നമില്ല. കലാകാരന്മാരുടെ ഐക്യവും ഇക്കാര്യത്തില്‍ പ്രധാനമാണ്. കേരളത്തിലെ സൂപ്പര്‍ താരങ്ങള്‍ മാത്രം ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ കേരളത്തോട് അനുഭാവമുള്ള വ്യക്തിയാണ്. മുല്ലപ്പെരിയാറിന് ഒന്നും സംഭവിക്കില്ലെന്നാണ് പ്രതീക്ഷയെന്നും മനോജ്കുമാര്‍ പറയുന്നു.

ആര്യന്റെ പിടിമുറുക്കി ഷാരൂഖ് ഖാന്‍, 3 നിയന്ത്രണങ്ങള്‍, തിരിച്ച് പൂട്ടാന്‍ എന്‍ഐഎ എത്തുംആര്യന്റെ പിടിമുറുക്കി ഷാരൂഖ് ഖാന്‍, 3 നിയന്ത്രണങ്ങള്‍, തിരിച്ച് പൂട്ടാന്‍ എന്‍ഐഎ എത്തും

Recommended Video

cmsvideo
മുല്ലപ്പെരിയാറിന്റെ എല്ലാ അവകാശങ്ങളും ഞങ്ങൾക്ക്..തമിഴ്‌നാടിന്റെ പ്രസ്താവന

English summary
actor manoj kumar says mullaperiyar dam is safe for next 30 years dont create panic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X