അമ്മയ്ക്ക് പുതിയ യുട്യൂബ് ചാനല്‍, 100 വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനും സഹായമൊരുക്കും
കൊച്ചി: താരസംഘടനയായ അമ്മയ്ക്ക് ഇനി മുതല്‍ യുട്യൂബ് ചാനലും. അമ്മയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിവരങ്ങള്‍ നല്‍കാനും ആളുകളുമായി സംവദിക്കുക എന്നതും മുന്‍നിര്‍ത്തിയാണ് യുട്യൂബ് ചാനല്‍ ആരംഭിച്ചിരിക്കുന്നത്. ഇനി സംഘടനയുടെ എല്ലാ കാര്യങ്ങളും ഈ ചാനലിലൂടെ പുറത്തുവിടും. നടന്‍ മോഹന്‍ലാലാണ് ചാനല്‍ ഉദ്ഘാടനം ചെയ്തത്. അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലാണ് ഇക്കാര്യങ്ങള്‍ പ്രഖ്യാപിച്ചത്. ചിങ്ങം ഒന്നിനായിരുന്നു ഈ യോഗം. കൊവിഡ് കാരണം വളരെ ചുരുക്കം താരങ്ങള്‍ മാത്രമാണ് ചടങ്ങിനെത്തിയത്. അതേസമയം സിനിമാ രംഗത്ത് സാമ്പത്തിക പ്രശ്‌നങ്ങള്‍ നിരവധി പേര്‍ക്കുണ്ട്. അവര്‍ക്ക് അറുപതി വിഭവങ്ങള്‍ അടങ്ങിയ ഓണക്കിറ്റും നല്‍കി.
അച്ഛൻ ശ്രീനീഷിനും അമ്മൂമ്മയ്ക്കുമൊപ്പം കുഞ്ഞ് നില, മാമോദീസ ചിത്രം വൈറലാകുന്നു

അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങൊരുക്കാനും അമ്മ ഇത്തവണത്തെ യോഗത്തില്‍ സമയം കണ്ടെത്തി. കൊവിഡ് പ്രതിസന്ധി ആരംഭിച്ചതോടെ പഠനം ഓണ്‍ലൈന്‍ വഴിയാവുകയും, അതിന് സൗകര്യങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികളെ സഹായിക്കുകയുമാണ് താരസംഘടന ചെയ്തത്. പഠന സഹായമായി നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് ടാബുകള്‍ അമ്മ നല്‍കി. ഒപ്പം അമ്മയും എന്ന പദ്ധതിയിലൂടെ കേരളത്തിലെ പതിനാല് ജില്ലകളില്‍ നിന്നായിട്ടാണ് ഈ നൂറ് പേരെ തിരഞ്ഞെടുത്തത്. അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലാണ് ഈ ടാബുകള്‍ ഉദ്ഘാടനം ചെയ്തത്. ഇത്തവണത്തെ യോഗത്തില്‍ നടന്മാരേക്കാള്‍ നടിമാരാണ് ശ്രദ്ധിക്കപ്പെട്ടത്.
ഓണക്കോടി ഉടുത്തായിരുന്നു പ്രമുഖ നടിമാരെല്ലാം എത്തിയത്. അതേസമയം അമ്മയ്‌ക്കെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ക്കെല്ലാം മറുപടിയെന്നോണമുള്ള കാര്യങ്ങളും മോഹന്‍ലാല്‍ പങ്കുവെച്ചു. ഒരുപാട് നല്ല കാര്യങ്ങള്‍ ഈ സംഘടന ചെയ്യുന്നുണ്ടെന്നും, എന്നാല്‍ വിമര്‍ശിക്കുന്നവര്‍ ആരും അത് മനസ്സിലാക്കുന്നില്ലെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. സിനിമാ താരങ്ങള്‍ക്കെല്ലാം ഒരുപാട് പ്രതിസന്ധിയുണ്ട്. പ്രത്യേകിച്ച് സാമ്പത്തിക പ്രതിസന്ധിയാണ് കൂടുതല്‍. എന്നിട്ടും അതിനുള്ളില്‍ നിന്ന് കൊണ്ടാണ് പല കാര്യങ്ങളും ചെയ്യുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. അതേസമയം സിനിമകള്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും മോഹന്‍ലാല്‍ പറഞ്ഞു.
ഹോട്ട് ആന്‍ഡ് ഗ്ലാമറസ് ലുക്കില്‍ വീണ്ടും സംയുക്ത; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്
സിനിമകള്‍ വീണ്ടും തുടങ്ങണം. സാമ്പത്തിക അടിത്തറ നമുക്കെല്ലാം മുന്നോട്ട് കൊണ്ടുവരേണ്ടതായിട്ടുണ്ട്. ഇനിയും ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ നമുക്ക് സാധിക്കട്ടെയെന്നും മോഹന്‍ലാല്‍ പറഞ്ഞു. അതേസമയം ഹൈദരാബാദില്‍ പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡിയുടെ തിരക്കിലായിരുന്നു മോഹന്‍ലാല്‍. ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രമാണ് മോഹന്‍ലാല്‍ കൊച്ചിയിലെത്തിയത്. ഇതിന് ശേഷം അദ്ദേഹം ഹൈദരാബാദിലേക്ക് മടങ്ങി. ചടങ്ങില്‍ മുതിര്‍ന്ന നടി കവിയൂര്‍ പൊന്നമ്മയെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു. സഹായമഭ്യര്‍ത്ഥിച്ച് ആയിരക്കണക്കിന് കത്തുകള്‍ ലഭിച്ചതായി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും പറഞ്ഞു. അതേസമയം വളരെ പെട്ടെന്ന് തീരുമാനിച്ച യോഗമായതിനാലാണ് പലര്‍ക്കും പങ്കെടുക്കാന്‍ സാധിക്കാതിരുന്നതെന്നും സിദ്ദിഖ് പറഞ്ഞു.












Click it and Unblock the Notifications