റിയാലിറ്റി ഷോയില്‍ നിന്ന് മുകേഷിനെ ഒഴിവാക്കുന്നു?, വിവാഹ മോചനത്തിന് പിന്നാലെ തിരിച്ചടി
തിരുവനന്തപുരം: മലയാളികള്‍ വളരെ അമ്പരപ്പോടെ കേട്ട വാര്‍ത്തയായിരുന്നു നടന് മുകേഷും മേതല് ദേവികയും തമ്മിലുള്ള വിവാഹ മോചനം. എന്നാല്‍ ഈ വിവാദങ്ങള്‍ക്ക് പിന്നാലെ മുകേഷ് ഭാഗമായ ടിവി പരിപാടികളില്‍ നിന്ന് താരത്തെ ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം വിവാഹ മോചന റിപ്പോര്‍ട്ട് ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് പുറത്തുവിട്ടത്.
ഇത് പിന്നീട് മേതില്‍ ദേവിക തന്നെ സ്ഥിരീകരിക്കുകയായിരുന്നു. നേരത്തെ മുകേഷിനെതിരെ നിരവധി ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതില്‍ വാസ്തവില്ലെന്ന് വിശദീകരിച്ച് മേതില്‍ ദേവിക തന്നെ രംഗത്ത് വന്നിരുന്നു.

വിവാഹ മോചന വാര്‍ത്തകളും അതിനെ തുടര്‍ന്നുള്ള വിവാദങ്ങളുടെയും പശ്ചാത്തലത്തില്‍ മുകേഷിനെ ചാനല്‍ പരിപാടികള്‍ നിന്ന് ഒഴിവാക്കാന്‍ ഒരുങ്ങുകയാണ്. പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയില്‍ നിന്നാണ് മുകേഷിനെ ഒഴിവാക്കുന്നതെന്ന് സി ഹിന്ദുസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ഷൂട്ടിംഗ് ആരംഭിച്ചത് നാല് എപ്പിസോഡ് വരെ പൂര്‍ത്തിയാക്കിയ മലയാളത്തിലെ ഒരു പ്രമുഖ ചാനല്‍ റിയാലിറ്റി ഷോയില്‍ നിന്നും മുകേഷിനെ ഒഴിവാക്കിയതായിട്ടാണ് റിപ്പോര്‍ട്ട്. അതേസമയം മുകേഷോ അദ്ദേഹം പങ്കെടുക്കുന്ന ഏതെങ്കിലും പരിപാടി സംപ്രേഷണംചെയ്യുന്ന ചാനലോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം വിവാഹ മോചന പ്രശ്നങ്ങളും അതിനെ തുടര്‍ന്നുള്ള സോഷ്യല്‍ മീഡിയ വിവാദങ്ങളും കാരണം അടക്കം ടിവി ചാനലില്‍ നിന്ന് അടക്കം മുകേഷ് ബ്രേക്ക് എടുക്കുന്നുവെന്നാണ് സൂചന. മുകേഷ് തന്നെ ചാനലുമായുള്ള കരാര്‍ ഒഴിവാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ബഡായി ബംഗ്ലാവ് അടക്കമുള്ള പരിപാടികളിലൂടെ കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ വലിയ പിന്തുണ മുകേഷിനുണ്ട്. എന്നാല്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കുടുംബ പ്രേക്ഷകരുടെ ഇടയില്‍ മുകേഷിനുണ്ടായിരുന്ന റേറ്റിംഗ് കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ വിവാദങ്ങളിലേക്ക് കൂടുതല്‍ പോകാതിരിക്കാനാണ് മുകേഷ് തന്നെ കരാറില്‍ നിന്ന് സ്വയം ഒഴിഞ്ഞതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം ദാമ്പത്യ പ്രശ്നങ്ങള്‍ മുകേഷിന്റെ കരിയറിനെ ബാധിക്കുന്നുവെന്നാണ് ഈ റിപ്പോര്‍ട്ടില്‍ നിന്ന് വ്യ്ക്തമാകുന്നത്. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലെ സ്ഥിര സാന്നിധ്യമായിരുന്നു മുകേഷ്. രമേശ് പിഷാരടി, ആര്യ, ധര്മജന്, എന്നിവരും ഷോയിലുണ്ടായിരുന്നു. ഇത് വലിയ ജനപ്രീതി നേടിയിരുന്നു. കൊല്ലം എംഎല്‍എ ആയതിന് ശേഷമാണ് പരിപാടി അവസാനിച്ചത്. എംഎല്‍എ ആയ ശേഷം മുകേഷിന് തിരക്ക കൂടി എന്ന കാരണത്താലായിരുന്നു ഇത്.

അതേസമയം മുകേഷ് പോയ ശേഷം ഈ പരിപാടി തുടര്‍ന്നിരുന്നില്ല. കാരണം മുകേഷിന്റെ ജനപ്രീതി തന്നെയായിരുന്നു. അതോടൊപ്പം പരിപാടിയിലെ കോമഡി ടൈമിംഗിലും അദ്ദേഹം സ്ത്രീകളുടെ മനസ്സ് കവര്‍ന്നെടുത്തിരുന്നു. പുതിയ റിയാലിറ്റി ഷോയുടെ വിവരങ്ങള്‍ ഏഷ്യാനെറ്റ് പുറത്തുവിട്ടിരുന്നില്ല. വിവാഹ മോചന ശേഷം മുന്‍ ഭാര്യ സരിതയുടെ വെളിപ്പെടുത്തല്‍ അടക്കം മുകേഷിന് വലിയ തിരിച്ചടിയായെന്നാണ് ചാനലുകള്‍ക്കിടയില്‍ തന്നെയുള്ള സംസാരം. എന്നാല്‍ സരിതയുമായുള്ള ബന്ധം ഉപേക്ഷിച്ചത് മുതല്‍ മുകേഷ് വിവാദത്തില്‍ തന്നെയായിരുന്നു എന്നാണ്. ഒപ്പം എംഎല്‍എ എന്ന നിലയിലുള്ള മുകേഷിന്റെ ജനപ്രീതിയും ഇടിഞ്ഞിരിക്കുകയാണ്.

നേരത്തെ മുകേഷ് മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന ചിരിയോ ചിരി ബംബര്‍ ചിരി എന്ന പരിപാടിയില്‍ അതിഥി താരമായി എത്തുമെന്നുള്ള പ്രചാരണമുണ്ടായിരുന്നു. ഈ പരിപാടിയില്‍ ചാനല്‍ റേറ്റിംഗിലും മുന്നിലാണ്. ഇതിന് പിന്നാലെ മുകേഷ് അതിഥിയായി വരുന്ന എപ്പിസോഡിന്റെ പ്രമോയും പുറത്ത് വിട്ടിരുന്നു ചാനല്‍. ഓണം എപ്പിസോഡായി ഇത് സംപ്രേഷണം ചെയ്യുമെന്നാണ് സൂചന. എന്നാല്‍ മറ്റേതെങ്കിലും പരിപാടി മുകേഷ് ഏറ്റെടുത്തതായി സൂചനയില്ല. ചാനലുകള്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി പരിപാടി സംപ്രേഷണം ചെയ്യാന്‍ മടിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം വിവാദങ്ങളെ തുടര്‍ന്ന് നേരത്തെ മേതില്‍ ദേവികയും മുകേഷിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. മുകേഷ് നല്ല മനുഷ്യനാണ്. എന്നാല്‍ നല്ല ഭര്ത്താവല്ലെന്നായിരുന്നു നടി പറഞ്ഞത്.

മുകേഷുമായി പിരിയുന്നത് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണെന്നും മേതല് ദേവിക പറഞ്ഞിരുന്നു. ഇത് വിവാദമാക്കേണ്ട കാര്യമില്ലെന്നും നടി പറഞ്ഞിരുന്നു. അതേസമയം വിവാഹ മോചന ഹര്‍ജി നല്‍കിയത് തന്റെ ഭാഗത്ത് നിന്നാണെന്നും, വേര്‍പിരിയാനെടുത്ത സന്ദര്‍ഭം വളരെ പ്രയാസം നിറഞ്ഞതാണെന്നും ദേവിക വ്യക്തമാക്കിയിരുന്നു. അതേസമയം മുകേഷിന്റെ മുന്‍ ഭാര്യ സരിത ഈ വിഷയത്തില്‍ നേരത്തെ പ്രതികരിക്കാനില്ലെന്നാണ് പറഞ്ഞത്. താനുമായുള്ള വിവാഹ ബന്ധം നിയമപരമായി വേര്‍പിരിയാതെയാണ് മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്തതെന്നും സരിത പറഞ്ഞിരുന്നു.

മുകേഷ് നേരത്തെ നിയമസഭയിലേക്ക് മത്സരിക്കാന്‍ ഒരുങ്ങിയപ്പോഴും വലിയ ആരോപണം സരിത ഉന്നയിച്ചിരുന്നു. യുഎഇയിലെ റാസല്‍ഖൈമയിലാണ് സരിത ഇപ്പോള്‍ താമസം. ക്രൂരനായ മനുഷ്യനാണ് മുകേഷെന്നും, സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയില്ലെന്നുമായിരുന്നു അവര്‍ പറഞ്ഞത്. വിവാഹം കഴിഞ്ഞത് മുതല്‍ തന്നെ മുകേഷ് തന്നെ ബുദ്ധിമുട്ടിക്കാറുണ്ടായിരുന്നു. മുകേഷിന്റെ സഹോദരിയും പണത്തിനോട് ആര്ത്തിയുള്ളവളാണ്. തന്റെ മകളെ നോക്കാന്‍ സഹോദരിക്ക് ശമ്പളം നല്കാന് പോലും മുകേഷ് ആവശ്യപ്പെട്ടിരുന്നു. നടിമാര്‍ക്ക് ശബ്ദം നല്കിയ സമ്പാദ്യം കൊണ്ട് കഷ്ടപ്പെട്ടാണ് മക്കളെ പഠിപ്പിച്ചത്. യാതൊരു പിന്തുണയും മുകേഷ് നല്‍കിയിരുന്നില്ല. കുട്ടികള്‍ ഇതൊന്നും അറിയാതിരിക്കാനാണ് അവരെ ബോര്ഡിംഗിലാക്കിയതെന്നും സരിത പറഞ്ഞു.
Recommended Video

മുകേഷിനെ എട്ടു വര്‍ഷമെടുത്തിട്ടും തനിക്ക് മനസ്സിലാക്കാന്‍ സാധിച്ചില്ലെന്നായിരുന്നു മേതില്‍ ദേവിക പറഞ്ഞത്. ഒരുമിച്ചുള്ള കുടുംബ ജീവിതം നല്ലത് പോലെ മുന്നോട്ട് കൊണ്ടുപോകാനും സാധിച്ചില്ല. എട്ട് വര്‍ഷം സാധിക്കാത്ത കാര്യം ഇനിയുള്ള കാലം കൊണ്ട് എനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. ഇനിയും എനിക്ക് അദ്ദേഹത്തെ മനസ്സിലാക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. രണ്ട് പേരുടെയും ആശയങ്ങള്‍ ഒന്നല്ല. അതുകൊണ്ട് ഒന്നിച്ച് പോകാനുള്ള സാഹചര്യമില്ല എന്ന് എനിക്ക് തോന്നി.അതുകൊണ്ടാണ് വേര്‍പിരിയാന്‍ തീരുമാനിച്ചതെന്നും ദേവിക പറഞ്ഞു. അതേസമയം മുകേഷ് താന്‍ വിവാഹ ബന്ധം വേര്‍പിരിയുകയാണെന്ന വാര്‍ത്തകളില്‍ പ്രതികരിച്ചിട്ടില്ല.
-
കേന്ദ്രമന്ത്രിയാണ് എന്ന് പറഞ്ഞിട്ടും തന്നെ പരിശോധിച്ചു; നാലിടത്ത് ആധാര്‍ ചോദിച്ചു എന്ന് സുരേഷ് ഗോപി -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ' -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ












Click it and Unblock the Notifications