Get Updates
Get notified of breaking news, exclusive insights, and must-see stories!

അപകടം പറ്റിയപ്പോള്‍ അന്ന് പ്രതീക്ഷിക്കാത്ത തുക ദുല്‍ഖര്‍ അയച്ചു, വെളിപ്പെടുത്തി നിര്‍മല്‍ പാലാഴി

മലയാളിയുടെ പ്രിയ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ദിനം ആണിന്ന്. നിരവധി പേരാണ് സിനിമ ലോകത്ത് നിന്ന് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. ഇപ്പോഴിതാ പ്രമുഖ ഹാസ്യ താരം കൂടിയായ നിര്‍മല്‍ പാലാഴി ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പ് തരംഗമായിരിക്കുകയാണ്. ദുല്‍ഖറിന്റെ മനസ്സിന്റെ നന്മയെ കുറിച്ചും സഹായമനസ്‌കതയെ കുറിച്ചുമാണ് നടന്റെ വെളിപ്പെടുത്തല്‍. തനിക്ക് അപകടം പറ്റി കിടപ്പിലായപ്പോള്‍ പ്രതീക്ഷക്കാത്തൊരു തുക ദുല്‍ഖര്‍ സല്‍മാന്‍ തന്റെ അക്കൗണ്ടിലേക്ക് അയച്ചിരുന്നുവെന്ന് നിര്‍മല്‍ പാലാഴി വെളിപ്പെടുത്തി.

1

സലാല മൊബൈല്‍സ് എന്ന സിനിമയില്‍ ഒരു ചെറിയ സീനില്‍ അഭിനയിച്ചിട്ടുള്ള പരിചയമേ ഉള്ളു. പിന്നെ എപ്പോഴെങ്കിലും കണ്ടാല്‍ ഞാന്‍ അന്ന് കൂടെ അഭിനയിച്ചിരുന്ന ആള്‍ എന്ന് പറഞ്ഞു പരിചയപ്പെടുത്തേണ്ടിവരും എന്നൊക്കെ കരുതി ഒരു ഫോട്ടോ എടുത്ത് പിരിഞ്ഞതായിരുന്നുവെന്ന് നിര്‍മല്‍ പാലാഴി പറയുന്നു. പക്ഷെ 2014ല്‍ ആക്‌സിഡന്റ് പറ്റിയപ്പോ പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടില്‍ റൂ വകയായി എത്തിയിരുന്നു. എഴുന്നേറ്റ് ശരിയാവും വരെ എന്റെ ആരോഗ്യ സ്ഥിതി അലക്‌സ് ഏട്ടന്‍ വഴിയും നേരിട്ട് വിളിച്ചും അന്വേഷിച്ചു കൊണ്ടിരുന്നു.നന്ദിയും സ്‌നേഹവും കടപ്പാടും മാത്രം.ജീവിതത്തില്‍ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു എന്നാണ് നിര്‍മല്‍ പാലാഴി ആശംസിച്ചത്.

അതേസമയം നടന്‍ പൃഥ്വിരാജും നസ്രിയയും ആശംസകളുമായി എത്തിയിട്ടുണ്ട്. സന്തോഷ ജന്മദിനം സഹോദരാ, സുപ്രിയക്കും എനിക്കും അല്ലിക്കും സുഹൃത്തിനും അപ്പുറമാണ് നീ. ഏറ്റവും കൂളായ വ്യക്തിത്വമുള്ളയാളാണ് ദുല്‍ഖറെന്നും പൃഥ്വിരാജ് കുറിച്ചു. ബിഗ് എം എന്ന സര്‍നെയിം എത്ര അഭിമാനത്തോടെയാണ് നീ കൊണ്ടുനടക്കുന്നത്. സിനിമയോട് എത്ര ആവേശമാണ് നിനക്ക് എന്നറിയാം. കുടുംബം, സിനിമ കാറുകള്‍, ഒപ്പം നമ്മുടെ മക്കള്‍ എല്ലാം ഒരുമിച്ചാണ് വളരുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ദുല്‍ഖറിനൊപ്പമുള്ള ചിത്രവും പൃഥ്വി പങ്കുവെച്ചിട്ടുണ്ട്.

നടി നസ്രിയയും ദുല്‍ഖറിനൊപ്പമുള്‌ള ചിത്രമാണ് പങ്കുവെച്ചത്. നമ്മളായുള്ള വലിയ യാത്രയായിരുന്നു ഇത്. എന്ത് തന്നെയായാലും നമ്മളെന്നും ആ കുഞ്ഞിയും ബമ്മുമായിരിക്കും. കുഞ്ഞിക്കയായി എന്നും കൂടെയുണ്ടാവുന്നതിന് ജനിച്ചതിനും നന്ദി. ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു. നീയും അമുവും മുമുവും എന്റെയാണെന്നും നസ്രിയ കുറിച്ചു. അതേസമയം കുഞ്ചാക്കോ ബോബന്‍, ജയസൂര്യ തുടങ്ങിയ താരങ്ങളും ഒപ്പം ദുല്‍ഖറിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. പിറന്നാള്‍ ദിനത്തില്‍ ദുല്‍ഖറിന്റെ തെലുങ്ക് ചിത്രത്തിന്റെ ടീസറും പുറത്തുവന്നിട്ടുണ്ട്.

Recommended Video

cmsvideo
    Prithviraj's lovely birthday wishes to dulquer salman

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+