Get Updates
Get notified of breaking news, exclusive insights, and must-see stories!

നിവിന്‍ പോളി ചിത്രവും ഒടിടിയില്‍, പൃഥ്വിയും ദുല്‍ഖറും കൈവിട്ടു, തിയേറ്റർ പ്രതീക്ഷ മരയ്ക്കാറില്‍

മൂന്ന് ദിവസത്തിനുള്ളില്‍ വന്നിരിക്കുന്നത് മൂന്ന് വമ്പന്‍ പ്രഖ്യാപനങ്ങള്‍. മലയാള സിനിമയില്‍ പ്രതിസന്ധി കൂട്ടാനാണ് ഈ തീരുമാനങ്ങള്‍ കാരണമായിരിക്കുന്നത്. മൂന്ന് യുവ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ഒടിടി റിലീസ് പോയിരിക്കുകയാണ്. അതും ബോക്‌സോഫീസില്‍ വന്‍ കുതിപ്പുണ്ടാക്കുമെന്ന് കരുതിയിരുന്ന ചിത്രങ്ങളാണിത്.

മലയാള സിനിമയില്‍ ആമസോണിന് പുറമേ നെറ്റ്ഫ്‌ളിക്‌സും പിടിമുറുക്കുകയാണ്. ഈ സാഹചര്യത്തില്‍ തിയേറ്ററില്‍ കൂടുതല്‍ പിന്നോട്ട് പോവുകയാണ്. ഇതുവരെ പ്രവര്‍ത്തം ആരംഭിക്കാന്‍ തിയേറ്ററുകള്‍ക്ക് സാധിച്ചിട്ടില്ല. അതോടെ പലതും പൂട്ടിപ്പോകുന്ന അവസ്ഥയിലാണ്. ദിവസവും ഇത് പ്രവര്‍ത്തിക്കാന്‍ വരെ ചെലവുള്ളതാണെന്ന് തിയേറ്ററുടമകള്‍ നേരത്തെ പറഞ്ഞതാണ്.

1

മലയാളത്തിലെ താരമൂല്യമുള്ള നടന്മാരില്‍ മുന്‍പന്തിയിലാണ് നിവിന്‍ പോളി. ബോക്‌സോഫീസില്‍ വിജയങ്ങളാവുന്ന ചിത്രങ്ങള്‍ക്കാണ് നിവിന്‍ പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ ഒടിടിയിലേക്ക് ചുവടുമാറിയ താരങ്ങളുടെ നിരയിലേക്ക് നിവിന്‍ പോളിയും എത്തുകയാണ്. കനകം കാമിനി കലഹമെന്ന ചിത്രം ഒടിടി റിലീസിനാണ് ഒരുങ്ങുന്നത്. സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ റിലീസ് അടുത്തൊന്നും നടക്കാത്ത സാഹചര്യത്തിലാണ് ഒടിടി പരിഗണിക്കുന്നത്. രതീഷ് ഒടിടി പ്ലേയിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

2

പ്രേമം എന്ന സിനിമയുടെ വന്‍ വിജയത്തിന് ശേഷം നിവിന്‍ പോളിക്ക് സൂപ്പര്‍ താരങ്ങള്‍ക്ക് തുല്യമായ ഇമേജാണ് ബോക്‌സോഫീസില്‍ ഉള്ളത്. അതുകൊണ്ട് തിയേറ്ററുകള്‍ വലിയ പ്രതീക്ഷയോടെ കണ്ടിരുന്നതാണ് കനകം കാമിനി കലഹം. തിയേറ്ററുകള്‍ വീണ്ടും തുറക്കുമ്പോള്‍ ഈ ചിത്രമായിരിക്കും ആദ്യമെത്തുകയെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ തിയേറ്ററുകള്‍ ഡിസംബറിലേ തുറക്കാന്‍ സാധ്യതയുള്ളൂ. കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡിസംബറോടെ മാത്രമേ അത് കുറഞ്ഞുവരാന്‍ സാധ്യതയുള്ളൂ എന്നാണ് വിലയിരുത്തല്‍.

3

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വന്ന മൂന്ന് വമ്പന്‍ പ്രഖ്യാപനങ്ങളിലൊന്നാണിത്. ആദ്യത്തേത് പൃഥ്വിരാജിന്റെ ഭ്രമം ആണ്. ഈ ചിത്രം ഒടിടി ഉറപ്പിച്ച് കഴിഞ്ഞു. ആമസോണാണ് ചിത്രം വാങ്ങിയിരിക്കുന്നത്. അധികം ചെലവില്ലെങ്കില്‍ പ്രതീക്ഷയുള്ള ചിത്രമായിരുന്നു ഇത്. ഒക്ടോബറിലാണ് ഈ ചിത്രം ആമസോണില്‍ റിലീസ് ചെയ്യുക. മറ്റൊന്ന് മലയാള സിനിമ ചരിത്രത്തിലെ വന്‍ ബജറ്റ് ചിത്രങ്ങളിലൊന്നായ മിന്നല്‍ മുരളിയാണ്. ഇതിന്റെ സ്ട്രീമിംഗ് അവകാശം നേടിയിരിക്കുന്നത് നെറ്റ്ഫ്‌ളിക്‌സാണ്. വമ്പന്‍ തുകയ്ക്കാണ് ഈ ചിത്രം നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയത്.

ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

4

ഇതിന് പിന്നാലെ നിവിന്‍ ചിത്രവും ഒടിടിയിലേക്ക് പോയിരിക്കുന്നത്. എന്നാല്‍ ഏത് പ്ലാറ്റ്‌ഫോമിലാണ് റിലീസ് ചെയ്യുകയെന്ന കാര്യം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ ചിത്രമൊരുക്കുന്നത് ആദ്യ ചിത്രമായ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ സൂപ്പര്‍ ഹിറ്റാക്കിയ രതീഷ് ബാലകൃഷ്ണനായിരുന്നു. തിയേറ്ററുകള്‍ക്കുള്ള പ്രതീക്ഷയും ഇത് തന്നെയായിരുന്നു. മലയാളത്തില്‍ അധികം കാണാത്ത ഡാര്‍ക് ഹ്യൂമര്‍ വിഭാഗത്തിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. കോമഡി മലയാളത്തിലെ ഏറ്റവും സേഫായിട്ടുള്ള ജോണറാണ്. തിയേറ്ററില്‍ നല്ല വിജയം നേടാനും ഇത്തരം വിഭാഗത്തിലുള്ള ചിത്രങ്ങള്‍ സഹായിക്കാറുണ്ട്.

5

യുവതാരങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ഒടിടിയെ ആശ്രയിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ സീനിയര്‍ സൂപ്പര്‍ താരങ്ങള്‍ ഈ രീതിയിലേക്ക് മാറിയിട്ടില്ല. മോഹന്‍ലാലിന്റെ ദൃശ്യം രണ്ടാം ഭാഗം മാത്രമാണ് ഇതുവരെ മോഹന്‍ലാലിന്റേതായി ഒടിടിയില്‍ റിലീസ് ചെയ്തത്. എന്നാല്‍ മമ്മൂട്ടിയുടെ ഒറ്റ ചിത്രവും അത്തരത്തില്‍ പോയിട്ടില്ല. പ്രീസ്റ്റിനായി വലിയ ആവശ്യക്കാരുണ്ടായിട്ടും ചിത്രത്തെ തിയേറ്ററില്‍ തന്നെ പിടിച്ച് നിര്‍ത്തുന്നതില്‍ മമ്മൂട്ടിക്ക് വലിയ പങ്കുണ്ടായിരുന്നു. പ്രീസ്റ്റ്് തിയേറ്ററില്‍ വലിയ വിജയമാകുകയും ചെയ്തു. പല തിയേറ്ററുടമകളും തങ്ങളെ രക്ഷിച്ചത് മമ്മൂട്ടിയാണെന്ന് വരെ പറയുകയുമുണ്ടായിരുന്നു.

6

കനകം കാമിനി കലഹം നിവിന്‍ പോളി തന്നെ നിര്‍മിക്കുന്ന ചിത്രമാണ് എന്നതാണ് മറ്റൊരു കാര്യം. ദുല്‍ഖര്‍ സല്‍മാനും, പൃഥ്വിരാജും നിവിനുമെല്ലാം സ്വന്തമായി നിര്‍മിക്കുന്ന ചിത്രങ്ങളാണ് ഒടിടിയിലേക്ക് നല്‍കുന്നത്. ദുല്‍ഖറിന്റെ മണിയറയില്‍ അശോകന്‍ തുടക്കത്തില്‍ തന്നെ ഒടിടിയിലേക്ക് പോയ ചിത്രമായിരുന്നു. പൃഥ്വിരാജ് കോള്‍ഡ് കേസും കുരുതിയും ഇതേ പാത പിന്തുടര്‍ന്നതാണ്. ഇതില്‍ കുരുതി പൃഥ്വിരാജാണ് നിര്‍മിച്ചത്. ഫഹദ് ഫാസിലാണ് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ ഒടിടിക്ക് നല്‍കിയത്. സിയൂ സൂണ്‍, ഇരുള്‍, ജോജി, മാലിക് എന്നിങ്ങനെ നാല് ചിത്രങ്ങളായിരുന്നു ഒടിടിയില്‍ പോയത്.

7

ഒരുപക്ഷേ ചിത്രങ്ങളുടെ ഉള്ളടക്കത്തില്‍ പലര്‍ക്കും ധൈര്യകുറവുള്ളതാണ് ഒടിടിയിലേക്ക് പോകാന്‍ കാരണമെന്നും കരുതുന്നു. മാലിക്കും കുരുതിയും ജോജിയും ഒടിടിയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. ദൃശ്യം 2 സര്‍വകാല ഹിറ്റായിരുന്നു. അതേസമയം മോഹന്‍ലാലിന്റെ മരയ്ക്കാറിനായി ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. അത് തിയേറ്ററില്‍ തന്നെ റിലീസാവുമെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യേണ്ട ചിത്രമാണ് മരയ്ക്കാറെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഡിസംബറില്‍ തുറക്കുകയാണെങ്കില്‍ തിയേറ്ററുകള്‍ക്ക് പ്രതീക്ഷ നല്‍കുന്ന റിലീസാണിത്.

8

മരയ്ക്കാറിന് നിലവില്‍ 70 കോടി വരെ പറഞ്ഞിട്ടും കൊടുക്കാന്‍ ആശീര്‍വാദ് ഫിലിംസ് തയ്യാറായിട്ടില്ല. അതിന് വേറെ കാരണവുമുണ്ട്. മലയാള സിനിമയുടെ തന്നെ മുഖം മാറ്റുമെന്ന് കരുതുന്ന ചിത്രമാണിത്. 70 മുതല്‍ 100 കോടി വരെയാണ് ഈ ചിത്രത്തിന് പറയപ്പെടുന്ന ബജറ്റ്. ലോകത്താകമാനമുള്ള ചിത്രത്തിന്റെ റൈറ്റുകള്‍ നേരത്തെ വിറ്റുപോയതാണ്. ചൈനീസ് ഭാഷയില്‍ വരെ മരയ്ക്കാര്‍ റിലീസ് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഒടിടിക്ക് പോവുക അസാധ്യമായ കാര്യമാണ്. മറ്റൊന്ന് ചിത്രത്തിന്റെ ദൃശ്യസാങ്കേതിക മികവാണ്. ഇതൊന്നും ഒടിടിയില്‍ റിലീസായാല്‍ കിട്ടില്ല. ഈ സാഹചര്യത്തില്‍ തിയേറ്റര്‍ തുറക്കുന്നത് വരെ കാത്തിരിക്കുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗം. അത് മലയാള സിനിമയ്ക്ക് തന്നെ ഗുണകരമാകുന്ന കാര്യമാണ്.

9

മരയ്ക്കാര്‍ മാത്രമല്ല വേറെയും സിനിമകള്‍ ഒടിടിയുടെ പടിവാതില്‍ക്കല്‍ നില്‍ക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കി എന്നൊരു റിപ്പോര്‍ട്ടും നേരത്തെ വന്നിരുന്നു. വമ്പന്‍ തുകയ്ക്കാണ് ഈ ചിത്രം വാങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ കുറുപ്പിന്റെ അണിയറപ്രവര്‍ത്തകര്‍ ഇത് സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല. ചര്‍ച്ചകള്‍ നടക്കുന്നുണ്ട് എന്നും പറഞ്ഞിട്ടില്ല. അതേസമയം ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും ബജറ്റേറിയ ചിത്രമാണ് ഇത്. 30 കോടിയിലാണ് ചിത്രമൊരുക്കിയത്. തിയേറ്റര്‍ റിലീസിന് തന്നെ പരമാവധി കുറുപ്പ് ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്രയ്ക്കും ദൃശ്യമികവിലാണ് ചിത്രം വരുന്നത്.

Recommended Video

cmsvideo
    Malayalam cinema has lost more than Rs 600 crore

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+