Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജേഷ് പിള്ളയുടെ അമ്മയ്ക്കും കരള്‍ രോഗം, ആശുപത്രിയില്‍ പോവാന്‍ മടി, വൈറലായി നടന്റെ കുറിപ്പ്

മലയാള സിനിമ രോഗത്ത് കരള്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം വരെ കൂടുതലാണ്. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. മലയാള സിനിമയും കരള്‍ രോഗവും തമ്മില്‍ ബന്ധിപ്പിച്ച് പലപ്പോഴും താരമത്യം പോലും നടത്താറുണ്ട്. മദ്യപാനം കാരണമാണ് ഈ അസുഖം വരുന്നതെന്നായിരുന്നു പൊതുവെ പറയാറുള്ളത്. എന്നാല്‍ സത്യമതല്ല.

മദ്യപാന ശീലമില്ലാത്തവരിലും സ്ത്രീകളിലും കുട്ടികളും വരെ ഈ രോഗം കണ്ടെത്തിയിട്ടുണ്ട്. സംവിധായകന്‍ രാജേഷ് പിള്ളയെന്ന പ്രതിഭ ഈ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആ രോഗത്തെ കുറിച്ച് വിശദമായി പറയുകയാണ് പ്രമുഖ നടനും ഡോക്ടറുമായ റോണി ഡേവിഡ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യങ്ങള്‍ പറഞ്ഞത്.

1

കള്ളു കുടിച്ച് കരളു കളഞ്ഞതാണ് എന്നാണ് സിനിമാ താരങ്ങള്‍ മരിച്ചാല്‍ പറയുക. എന്നാല്‍ യാഥാര്‍ത്ഥ്യം പലരും മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടില്ല. മദ്യം മാത്രമല്ല കരളി ബാധിക്കുക, ജീവിത ശൈലി, ഭക്ഷണം, വ്യായാമമില്ലായ്മ, പാരമ്പര്യം എന്നിങ്ങളെ കരള്‍ രോഗം പലവിധത്തില്‍ തേടിയെത്താം. സിനിമാ താരങ്ങളില്‍ അവരുടെ തൊഴിലിന്റെ പ്രത്യേകത കൊണ്ടാണ് ഇത് കൂടുന്നത്. അടുത്തിടെ മലയാള സിനിമയെ തന്നെ ദു:ഖത്തിലാഴ്ത്തിയ നെടുമുടി വേണുവിന്റെ വിയോഗം കരളിലെ ക്യാന്‍സര്‍ കൊണ്ടാണ്. എല്ലാവരും പ്രതീക്ഷയോടെ കണ്ടിരുന്ന രാജേഷ് പിള്ളയെയും കരള്‍ രോഗമാണ് കൊണ്ടുപോയത്.

2

ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന നടി കെപിഎസി ലളിതയും കരള്‍ രോഗത്താല്‍ ബുദ്ധിമുട്ടുന്നുണ്ട്. പറയാനാണെങ്കില്‍ ഒരുപാടുണ്ട്. സിനിമാ താരങ്ങളെ അവരുടെ ജോലി സമയവും തൊഴില്‍ രീതിയും ബാധിക്കും. മലയാളം പോലൊരു ചെറിയ ഇന്‍ഡസ്ട്രിയില്‍ പലപ്പോഴും സമയപരിധിയില്ലാതെ ജോലിയെടുക്കേണ്ടി വരും. അപൂര്‍വം ചിലര്‍ മാത്രമാണ് വ്യായാമത്തില്‍ അടക്കം ശ്രദ്ധിക്കുന്നത്. തുടര്‍ച്ചയായി പുറത്ത് നിന്നുള്ള ഭക്ഷണം കഴിക്കേണ്ടി വരുന്നത് ശരീരത്തെ പ്രതികൂലമായി ബാധിക്കും. കൊഴുപ്പ് കൂടിയ ഭക്ഷണം ഏറെ അപകടകരമാണ്. ഇതാണ് കരള്‍ രോഗത്തിലേക്ക് നയിക്കുന്നതെന്ന് ഡോക്ടര്‍ റോണി ഡേവിഡ് പറഞ്ഞു.

3

സംവിധായകന്‍ രാജേഷ് പിള്ളയുടെ ചികിത്സയുടെ തുടക്കം മുതല്‍ റോണി ഒപ്പമുണ്ടായിരുന്നു. എന്നാല്‍ രാജേഷിനെ പാരമ്പര്യമായാണ് കരള്‍ രോഗം ബാധിച്ചതെന്ന് റോണി പറയുന്നു. രാജേഷിന്റെ അമ്മയും കരള്‍ രോഗം ബാധിച്ചാണ് മരണപ്പെട്ടത്. രാജേഷിന് ആശുപത്രിയില്‍ പോകാന്‍ വലിയ മടിയായിരുന്നു. ഇഞ്ചക്ഷനൊക്കെ അദ്ദേഹത്തിന് വലിയ പേടിയാണ്. ഒരു പനി വന്നതോടെയാണ് എല്ലാം തുടങ്ങിയത്. എഡിറ്റര്‍ മഹേഷ് നാരായണനും തിരക്കഥാകൃത്ത് ബോബി ചേട്ടനുമൊക്കെ വളരെ നിര്‍ബന്ധിച്ചാണ് രാജേഷിനെ ആശുപത്രിയിലെത്തിച്ചത്. ഞാന്‍ പരിശോധനയില്‍ കൂടെയുണ്ടായിരുന്നു.

4

പരിശോധനയില്‍ രാജേഷിന് രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറയുന്നതായി കണ്ടെത്തിയിരുന്നു. ഡെങ്കുവാണെങ്കില്‍ അങ്ങനെ സംഭവിക്കാം. പക്ഷ ഡെങ്കുവായിരുന്നില്ല. കൂടുതല്‍ പരിശോധനയിലാണ് കരള്‍ രോഗമാണെന്ന് കണ്ടെത്തിയത്. ക്രോണിക് ലിവര്‍ ഡിസീസ് ആയിരുന്നു. അദ്ദേഹത്തിന്റെ അമ്മയ്ക്ക് കരള്‍ രോഗമായിരുന്നു. അതാണ് പാരമ്പര്യമായി കിട്ടിയത്. കരള്‍ മാറ്റി വെക്കലായിരുന്നു പരിഹാരം. മറ്റൊരാളുടെ കരള്‍ സ്വീകരിക്കുമ്പോള്‍ അതുമായി ശരീരം പൊരുത്തപ്പെടണം. അതിന് രാജേഷ് തടി കുറയ്ക്കണമായിരുന്നു. എന്നാല്‍ ഭക്ഷണ പ്രിയനായിരുന്നു അദ്ദേഹം. കുറച്ച് ദിവസം ഡയറ്റ് ചെയ്തിട്ട് അത് വിടുന്ന ശീലമായിരുന്നു.

5

സിനിമയുടെ തിരക്കുകളിലേക്ക് കടന്നതോടെ അതൊന്നും ശ്രദ്ധിക്കാതെയായി. ലിവറിന് അധികം ജോലി കൊടുത്താല്‍ മരണത്തിലേക്കുള്ള യാത്ര വേഗത്തിലാകും. ഇടയ്ക്ക് മലത്തിനൊപ്പം രക്തം പോകുന്ന കാര്യം അദ്ദേഹം ആരെയും അറിയിച്ചില്ല. എല്ലാവരുടെ സ്വന്തം ആരോഗ്യത്തില്‍ പൂര്‍ണ ശ്രദ്ധ കൊടുക്കണം. ഭക്ഷണം, വ്യായാമം എന്നിവയില്‍ അലംഭാവം കാട്ടാതിരിക്കുകയാണ് പ്രധാന പരിഹാരം. തിരക്കിനിടയില്‍ സ്വന്തം ആരോഗ്യത്തിനും ശരീരത്തിനും വേണ്ടി സമയം മാറ്റിവെച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും. അതുകൊണ്ട് എല്ലാവരും ശ്രദ്ധിക്കണമെന്നും ഡോക്ടര്‍ റോണി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+