നീ ചത്ത് ചീഞ്ഞാല്‍ നാറും, ജീവിച്ചിരിക്കുമ്പോള്‍ ആരും ശ്രദ്ധിക്കില്ല, അധിക്ഷേപവുമായി പണ്ഡിറ്റ്
സ്റ്റാര്‍ മാജിക്കില്‍ സന്തോഷ് പണ്ഡിറ്റിനെ വളഞ്ഞിട്ട് ആക്രമിച്ചെന്നും, വിളിച്ച് വരുത്തി അധിക്ഷേപിച്ചെന്നുമുള്ള വിവാദം ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. പലരും ഷോയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. ഷോയില്‍ അതിഥികളായി നിത്യ ദാസും നവ്യ നായരുമാണ് ഷോയില്‍ സന്തോഷ് പണ്ഡിറ്റിനൊപ്പം എത്തിയത്. ഇവര്‍ക്കെതിരെയായിരുന്നു വ്യാപകമായി വിമര്‍ശനങ്ങളും വന്നിരുന്നത്.
പണ്ഡിറ്റും തന്നെ ഷോയില്‍ അപമാനിച്ചെന്ന് പറഞ്ഞ് വന്നതോടെ പ്രശ്നം വഷളായിരിക്കുകയാണ്. ഇപ്പോഴിതാ അതേ ഷോയില്‍ സന്തോഷ് പണ്ഡിറ്റ് ബിനു അടിമാലിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരിക്കുകയാണ്. പണ്ഡിറ്റിനെതിരെ വ്യാപകമായ വിമര്‍ശനങ്ങളാണ് വീഡിയോ താഴെ ഉയരുന്നത്. നീയൊക്കെ ജീവിച്ചിരിക്കുമ്പോള്‍ ആരും ശ്രദ്ധിക്കില്ല എന്ന പരാമര്‍ശങ്ങളാണ് പണ്ഡിറ്റ് നടത്തിയത്.

സന്തോഷ് പണ്ഡിറ്റ് ചെയ്തത് ശരിയാണോ എന്ന് ചോദിച്ച് ഫ്ളവേഴ്സ് ടിവി തന്നെയാണ് ഈ വീഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്തത്. ചാനലിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് അവര്‍ വീഡിയോയുമായി വന്നത്. മലയാള സിനിമയെ കുറിച്ചുള്ള ബിനു അടിമാലിയുടെ വാക്കുകള്‍ക്കാണ് പണ്ഡിറ്റ് അധിക്ഷേപം നടത്തിയത്. നോവിക്കാതെ അടിക്കണം എന്ന് ഷോയിലുള്ളവര് ബിനു അടിമാലിയോട് പറയുന്നുണ്ട്. സന്തോഷ് എട്ടന് എന്തോ പറയാനുണ്ടല്ലോ എന്ന് അവതാരകന് ഈ സമയം പറയുന്നുണ്ട്. ഐ ഡോണ്ട് കെയര്‍ എന്നായിരുന്നു പണ്ഡിറ്റിന്റെ മറുപടി. ഈ അടി ഞാന്‍ മലയാള സിനിമയ്ക്ക് വേണ്ടി സമര്‍പ്പിക്കുകയാണെന്ന് ബിനു പറയുന്നു.

ഇതിന് പിന്നാലെയാണ് ആ പറഞ്ഞത് തെറ്റെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്. ഒരു സിനിമയില്‍ പോലും നായകനാവാതെ, ഒരു നൂറു കോടിയില്‍ പോലും എത്താത്ത നീയെങ്ങനാടാ മലയാള സിനിമയാവുകയെന്ന് പണ്ഡിറ്റ് ചോദിക്കുന്നു. നീ മിമിക്രിക്കാര്‍ക്ക് വേണ്ടി സമര്പ്പിക്കെന്നായിരുന്നു പിന്നാലെ പണ്ഡിറ്റ് പറഞ്ഞത്. ഞാന്‍ മലയാള സിനിമയ്ക്കാണ് സമര്‍പ്പിക്കുകയെന്ന് ബിനു പറയുന്നു, നീ മിമിക്രിക്കാര്‍ക്ക് വേണ്ടി സമര്പ്പിക്കെന്ന് പണ്ഡിറ്റ് വീണ്ടും ആവര്‍ത്തിച്ചു. ഇതോടെ എന്റെ ഇഷ്ടമല്ലേ എന്നായിരുന്നു ബിനുവിന്റെ ചോദ്യം. മിമിക്രിക്കാര്‍ക്ക് കൊടുക്കണോ സിനിമയ്ക്ക് കൊടുക്കണോ എന്നത് എന്റെ ഇഷ്ടമാണെന്നും, ഞാന്‍ എത്രയോ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും ബിനി പറഞ്ഞു.

സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്, താന്‍ സിനിമാ നടനാണ് എന്നൊക്കെ പറയുമ്പോള്‍, ഓ പിന്നെയെന്ന് വീണ്ടും പണ്ഡിറ്റ് പറയുന്നുണ്ട്. നീ നായകനായി അഭിനയിച്ച ഏതെങ്കിലും ഒരു സിനിമ നൂറ് കോടി നേടിയിട്ടുണ്ടോ എന്ന് സന്തോഷ് ചോദിക്കുന്നു. നീയൊന്നും ജീവിച്ചിരിക്കുമ്പോള്‍ ഒരുത്തനും ശ്രദ്ധിക്കില്ല. പിന്നെ ചത്താല്‍ ചിലപ്പോള്‍ ശ്രദ്ധിച്ചെന്ന് വരും. ആരെങ്കിലും ചില ജീവികളൊക്കെ ചത്താല്‍ അങ്ങനെയാണ്. ചത്ത് ചീഞ്ഞ് നാറ്റമടിക്കുമ്പോഴേ മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടൂ. ആ നാറ്റം ചിലര്‍ക്കൊക്കെ സുഗന്ധമായി തോന്നാം. അതാരുടെയും കുറ്റമല്ലെന്നും, അധിക്ഷേപിച്ച് കൊണ്ട് പണ്ഡിറ്റ് പരിപാടിയില്‍ പറയുന്നുണ്ട്.

അതേസമയം പണ്ഡിറ്റിന്റെ പരാമര്‍ശം കേട്ട് സ്റ്റാര്‍ മാജിക്കില്‍ അതിഥിയായി എത്തിയ ഹരിശ്രീ അശോകനും ഞെട്ടലോടെ നോക്കി നില്ക്കുന്നതും വീഡിയോയില്‍ കാണാം. ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പരാമര്‍ശങ്ങളാണ് പണ്ഡിറ്റിനെതിരെ ഉയരുന്നത്. ഈ പരിപാടിക്ക് ഒരു നിലവാരമുണ്ടായിരുന്നു, കണ്ടവനെയൊക്കെ കൊണ്ടുവന്ന് അയാളുടെ നിലവാരമായി പരിപാടിക്കെന്നും വിമര്‍ശനമുണ്ട്. അതേസമയം സന്തോഷ് പണ്ഡിറ്റ് കഴിഞ്ഞ ദിവസം ഷോയ്ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ഫ്ളവേഴ്സ് ടിവിയെ ചൊടിപ്പിച്ചെന്ന് വേണം കരുതാന്‍. അതിന് ശേഷമാണ് ഈ വീഡിയോ ഫ്ളവേഴ്സ് പുറത്തുവിട്ടത്.

സന്തോഷ് പണ്ഡിറ്റിന്റെ അധിക്ഷേപം കേട്ടിട്ടും ബിനു അടിമാലി ഒന്നും പ്രതികരിക്കാന്‍ നിന്നിരുന്നില്ല. നിസംഗനായി ചിരിക്കുക മാത്രമായിരുന്നു ബിനു ചെയ്തത്. ഇതേ ഷോയില്‍ വെച്ച് ഒരു സ്കിറ്റ് ചെയ്ത് കഴിഞ്ഞ ഉടന്‍, ബിനു അടിമാലിയുടെ കൈയ്യിലിരുന്ന സ്പോഞ്ച് വടി വാങ്ങി സന്തോഷ് പണ്ഡിറ്റ് ഒരു കാരണവും ഇല്ലാതെ അടിക്കുന്ന വീഡിയോയും യുട്യൂബില്‍ വൈറലാവുന്നുണ്ട്. ഇതിനിടെ സ്റ്റാര്‍ മാജിക്കിന്റെ ഷോ ഡയറക്ടര്‍ അനൂപ് ജോണ്‍ സ്റ്റാര്‍ മാജിക്ക് താരങ്ങളെയെല്ലാം ടാഗ് ചെയ്ത് ഒഎംകെവി എന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതും വൈറലായിരിക്കുകയാണ്. ഇതിനെ പിന്തുണച്ച് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

നേരത്തെ തന്നെ സ്റ്റാര്‍ മാജിക്കില്‍ അപമാനിച്ചതില്‍ കടുത്ത പ്രതികരണം പണ്ഡിറ്റ് നടത്തിയിരുന്നു. തന്റെ കരിയര്‍ തകര്‍ക്കാനായി ചെയ്ത പരിപാടിയാണഅതെന്നായിരുന്നു പണ്ഡിറ്റിന്റെ മറുപടി. വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ പങ്കെടുത്ത ശ്രീകണ്ഠനഠന് നായര്‍ ഷോയില്‍ വെച്ച് നൂറ് മിമിക്രിക്കാര് ചേര്‍ന്ന് തന്നെ അറ്റാക്ക് ചെയ്തിരുന്നു. അതിന് ഞാന്‍ മറുപടി നല്‍കിയതാണ്. അതിന്റെ ഒരു ഡെവലെപ്ഡ് വേര്‍ഷനാണ് ഇപ്പോഴത്തെ വിവാദം എന്നാണ് എനിക്ക് തോന്നിയത്. ആ പരിപാടിയില്‍ അതിഥിയായിട്ട് പഴയ രണ്ട് നടിമാര്‍ ഉണ്ടായിരുന്നു.ഇവര്‍ തന്റെ ബ്രോക്കര്‍ രാമചന്ദ്രനിലെ പാട്ടുകളും ഗജിനിയിലെ സുട്രും വിഴി ചൂടാതെ എന്ന പാട്ടും ഒന്നാണെന്നും, അടിച്ചുമാറ്റിയതാണെന്നും സ്ഥാപിക്കാന്‍ ശ്രമിച്ചതാണെന്ന് പണ്ഡിറ്റ് പറഞ്ഞിരുന്നു.

ഞാന്‍ വേറൊരു പാട്ട് പാട്ടാന്‍ ശ്രമിച്ചപ്പോള്‍ അതും കോപ്പിയടിച്ചതാണെന്ന് ഇവര്‍ പറയുന്നു. ഞാന്‍ പാടുമ്പോള്‍ എനിക്ക് അനുസരിച്ച് ഇവര്‍ ഓര്‍ക്കസ്ട്ര വായിക്കും. അവര്‍ പാടുമ്പോള്‍ അവര്‍ക്ക് അനുസരിച്ചും. ഇവര്‍ കഷ്ടപ്പെട്ട് പ്രൂവ് ചെയ്യാന്‍ ശ്രമിക്കുകയാണ്. ഇത് ബൈ ചാന്‍സായി നടക്കുന്നതാണെന്നാണ് കരുതിയത്. എന്നാല്‍ തുടര്‍ന്നും വന്നപ്പോള്‍ എനിക്കും തോന്നി ഇത് സ്ക്രിപറ്റഡ് ആവാമെന്ന്. സന്തോഷ് പണ്ഡിറ്റിന്റെ കരിയര്‍ തകര്‍ക്കാനായി, ഞാന്‍ മറ്റ് പാട്ടുകളില്‍ നിന്ന് അടിച്ച് മാറ്റിയാണ് പാട്ട് ഉണ്ടാക്കുന്നതെന്ന് സ്ഥാപിക്കാനായി ഇവര്‍ ഗെയിം കളിക്കുകയാണെന്ന് എനിക്ക് തോന്നി. ഏത് പാട്ടും ഒരു 72 രീതിയിലാണ് ചാര്‍ട്ട് ചെയ്യുകയെന്ന് ഞാന്‍ അവരോട് അതില്‍ തന്നെ പറയുന്നുണ്ടെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞിരുന്നു.
Recommended Video

നേരത്തെ ഈ വിഷയത്തില്‍ പണ്ഡിറ്റിനെ നേരത്തെ ഇതേ വിഷയത്തില്‍ പിന്തുണച്ചവര്‍ തന്നെ ബിനു അടിമാലിയെ പരിഹസിച്ചതോടെ രംഗത്ത് വന്നിരിക്കുകയാണ്. ബിനു ചേട്ടനെ കുറിച്ച് പണ്ഡിറ്റ് പറഞ്ഞ് ശരിയായില്ലെന്നാണ് ഇവര്‍ പറയുന്നത്. സന്തോഷ് പണ്ഡിറ്റിന് എന്തും ആകാം പുള്ളിയേ എന്തെങ്കിലും പറഞ്ഞാല്‍ ഇഷ്ടപ്പെടത്തുമില്ല, ബിനു ചേട്ടന് എല്ലാം തമാശ ആയിട്ട് എടുക്കുന്ന ആളായത് കൊണ്ടാണ് ബിനു ചേട്ടനെ പുള്ളി അപമാനിച്ചപ്പോളും അദ്ദേഹം ചിരിച്ചോണ്ട നിന്നതെന്നാണ് മറ്റൊരു കമന്റ്. സന്തോഷിന് എന്ത് ക്വാളിറ്റിയാണ് ഉള്ളതെന്നും, സദ്യ ഉണ്ടാക്കാന്‍ അറിയാത്തവന് സദ്യ ഉണ്ടാക്കിയത് പോലെയാണ് പണ്ഡിറ്റിന്റെ സിനിമകളെന്നും മറ്റൊരാള്‍ കുറിച്ചു. എന്നാല്‍ ഈ വീഡിയോയില്‍ ഇതുവരെ സന്തോഷ് പണ്ഡിറ്റ് പ്രതികരണം അറിയിച്ചിട്ടില്ല.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications