Get Updates
Get notified of breaking news, exclusive insights, and must-see stories!

നിവിന്‍ പോളിയുടെ വഴിയേ ടൊവിനോ, ഒടിടിയിലേക്ക് പുതിയ ചിത്രം, പ്ലാറ്റ്‌ഫോമുകള്‍ നേടുന്നത് 40 കോടി ലാഭം

തിയേറ്ററുകള്‍ അനിശ്ചിതമായി തുറക്കാതെ ഇരിക്കുന്ന സാഹചര്യത്തില്‍ പ്രതിസന്ധി ഇരട്ടിായവുന്നു. കൂടുതല്‍ ചിത്രങ്ങള്‍ ഒടിടിയിലേക്ക് പോവുകയാണ്. നിവിന്‍ പോളി ചിത്രമായിരുന്നു നേരത്തെ ഒടിടി ഉറപ്പിച്ചത്. ഇതിന് പിന്നാലെ ടൊവിനോ തോമസിന്റെ മറ്റൊരു ചിത്രം കൂടി ഒടിടിയില്‍ റിലീസാവാന്‍ പോവുകയാണ്.

തുടര്‍ച്ചയായി യുവതാരങ്ങളുടെ ചിത്രങ്ങള്‍ ഒടിടിയിലേക്ക് പോകുന്നത് തിയേറ്ററുകള്‍ക്ക് ആശങ്കയാണ്. തിയേറ്ററുകള്‍ തുറക്കുമോ റിലീസ് ചെയ്യാനുള്ള ഏക ചിത്രം മരയ്ക്കാറാണ്. ഏറെ പ്രതീക്ഷയോടെ കാണുന്നതും ഈ ചിത്രങ്ങളാണ്. ചെറുതും വലുതുമായ താരങ്ങളുടെ ചിത്രമില്ലാതെ തിയേറ്ററുകള്‍ക്ക് പിടിച്ച് നില്‍ക്കാനാവില്ല എന്നതാണ് വാസ്തവം.

1

മലയാള സിനിമയുടെ പ്രതിസന്ധി രണ്ടാം തരംഗത്തിന് ശേഷം വര്‍ധിച്ചിരിക്കുകയാണ്. അതേസമയം ഒടിടി ബിസിനസാണെങ്കില്‍ തഴച്ച് വളരുകയാണ്. മലയാളത്തില്‍ മാത്രമല്ല എല്ലാ ഭാഷയിലും ഇത് തിയേറ്ററുകള്‍ക്ക് ഭീഷണിയാണ്. നേരത്തെയും ഒടിടിയുണ്ടായിരുന്നെങ്കിലും തിയേറ്ററുകള്‍ക്ക് ഭീഷണിയല്ലായിരുന്നു. എന്നാല്‍ കൊവിഡിന് ശേഷം ഈ സാഹചര്യമൊക്കെ മാറി. ഇപ്പോള്‍ ഒടിടികളാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഇനി അങ്ങോട്ട് തിയേറ്ററില്‍ എത്ര കാലം കളിക്കണമെന്നത് ഒടിടിയുടെ നിയന്ത്രണത്തില്‍ വന്നേക്കാം. ഹോളിവുഡില്‍ അടക്കം ഈ രീതി വന്ന് കഴിഞ്ഞു. തിയേറ്റര്‍ ലാഭത്തെ തീര്‍ത്തും കുറയ്ക്കുന്ന രീതിയാണിത്.

2

നിലവില്‍ പല സിനിമകളും നിര്‍മിക്കപ്പെടുന്നത് ഒടിടിയില്‍ വിറ്റുപോകുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ്. പല ചെറിയ ചിത്രങ്ങളും തിയേറ്റര്‍ റിസ്‌കില്ലാതെ ഒടിടിയിലേക്ക് പോകുന്നുണ്ട്. മലയാള സിനിമയ്ക്ക് കൂടുതല്‍ പേര്‍ കാണും എന്നുള്ളത് ഗുണകരമായേക്കും. പക്ഷേ കൂടുതല്‍ പേരും പൈറസി വഴിയാണ് ചിത്രം കാണുന്നത്. ടെലഗ്രാമിലൂടെ അടക്കം കാണുന്നവയാണിത്. അത് യഥാര്‍ത്ഥ ജനപ്രീതിയുടെ അളവല്ല. ജനങ്ങള്‍ കാശ് കൊടുത്തോ പെയ്ഡ് പ്രീമിയം വഴിയോ കാണുന്നതാണ് യഥാര്‍ത്ഥ സിനിമയുടെ വിജയം. പൈറസി വഴി കാണുന്നതാണെങ്കില്‍ തിയേറ്ററില്‍ ഇറങ്ങുന്ന ചിത്രത്തിന്റെ വ്യാജ സിഡി ജനങ്ങള്‍ കാണുന്നതും വിജയമായി കാണേണ്ടി വരും. ഇത് സാധ്യമല്ലെന്ന് എല്ലാവര്‍ക്കും അറിയാം.

3

ടൊവിനോയുടെ പുതിയ ചിത്രം കാണെക്കാണെയാണ് ഒടിടിയിലേക്ക് പോകാന്‍ ഒരുങ്ങുന്നത്. സോണി ലൈവ് ആണ് ചിത്രം ഏറ്റെടുത്തിരിക്കുന്നത്. സോണി ലൈവിലൂടെ റിലീസ് ചെയ്യപ്പെടുന്ന ആദ്യ മലയാള ചിത്രവുമാണ് കാണെക്കാണെ. നേരത്തെ ടൊവിനോയുടെ ബിഗ് ബജറ്റ് ചിത്രം മിന്നല്‍ മുരളിയും ഒടിടിക്ക് പോകുമെന്ന് ഉറപ്പിച്ചിരുന്നു. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. അതേസമയം കാണെകാണെയും തിയേറ്റര്‍ പ്രതീക്ഷയുള്ള ചിത്രമായിരുന്നു. ആദ്യ ചിത്രമായ ഉയരെ സൂപ്പര്‍ ഹിറ്റാക്കിയ സംവിധായകന്‍ മനു അശോകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേ ചിത്രത്തിന് കഥയെഴുതിയ ബോബി-സഞ്ജയ് തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നതും. ഈ മാസം 17നാണ് ചിത്രം റിലീസ് ചെയ്യുക.

4

ഒടിടി റിലീസിംഗ് വിന്‍ഡോ കുറയ്ക്കുന്നു എന്നുള്ളത് എല്ലാ ഭാഷകളിലെയും പ്രശ്‌നമാണ്. ഹോളിവുഡില്‍ ബ്ലാക് വിഡോ എന്ന മാര്‍വെല്‍ ചിത്രം തിയേറ്ററിലും ഒടിടിയിലും ഒരേ ദിവസമാണ് ഇറങ്ങിയത്. ചിത്രത്തില്‍ തനിക്ക് നഷ്ടം സംഭവിച്ചു എന്ന് പറഞ്ഞ് ഡിസ്‌നിക്കെതിരെ നടി സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍ തന്നെ കേസ് നല്‍കിയിരിക്കുകയാണ്. 20 മില്യണ്‍ നഷ്ടപരിഹാരമാണ് ചോദിച്ചത്. ഇത് ഡിസ്‌നയുടെ തന്നെ ഒടിടിയുടെ ലാഭം വര്‍ധിപ്പിക്കാനെടുത്ത തീരുമാനമായിരുന്നു ഒരേസമയമുള്ള റിലീസ്. അതിലൂടെ തിയേറ്റര്‍ ബിസിനസ് കാര്യമായി തന്നെ നഷ്ടത്തിലായി. മികച്ച ഓപ്പണിംഗും റിപ്പോര്‍ട്ടും വന്ന ചിത്രം അടുത്ത ആഴ്ച്ച ഡൗണായി. പൈറസി ഏറ്റവും കൂടുതല്‍ തകര്‍ത്ത ചിത്രമാണ് ബ്ലാക് വിഡോ എന്ന റിപ്പോര്‍ട്ടും ഇതിനിടെ പുറത്തുവന്നു. എന്നാല്‍ ഡിസ്‌നി ഒടിടിയില്‍ ചിത്രം നല്ല ലാഭവുമായി. തിയേറ്ററുകള്‍ക്ക് നഷ്ടവും.

5

ഈ പറഞ്ഞത് ഒരു കഥ മാത്രമാണ്. വേറെയും സംഭവങ്ങളുണ്ട്. നിലവില്‍ ഒരു ചിത്രം റിലീസ് ചെയ്ത് കഴിഞ്ഞാല്‍ 45 ദിവസം കഴിഞ്ഞ് ഒടിടിയില്‍ സ്ട്രീം ചെയ്യാമെന്നാണ് ഹോളിവുഡിലെ കരാര്‍. ബോളിവുഡില്‍ അത് നാലാഴ്ച്ച കാലമാണ്. ചില സിനിമകള്‍ ഒരുമാസത്തിലധികം നീട്ടാറുമുണ്ട്. കങ്കണ റനൗത്തിന്റെ ഇന്ന് റിലീസായ ചിത്രം തലൈവി അപകടകരമായ മറ്റൊരു ഫോര്‍മാറ്റാണ് സ്വീകരിച്ചത്. നാലാഴ്ച്ചയുള്ള വിന്‍ഡോ അവര്‍ രണ്ടാഴ്ച്ചയായി കുറച്ചിരിക്കുകയാണ്. ഇത്് ഇനി പല നിര്‍മാണ കമ്പനികളും തുടരാനാണ് സാധ്യത. ഇത് പതിയെ മലയാളത്തിലേക്കും എത്തുമെന്ന് ഉറപ്പാണ്. തിയേറ്ററില്‍ രണ്ടാഴ്ച്ചക്കാലം മാത്രം ചിത്രം കളിക്കുന്ന രീതിയാണിത്.

6

തിയേറ്ററിന്റെ അന്തകനാവും ഈ തീരുമാനമെന്ന കാര്യത്തില്‍ തര്‍ക്കമേയില്ല. ജനങ്ങള്‍ക്ക് വളരെ പെട്ടെന്ന് തന്നെ ഒടിടിയില്‍ ഇവ ലഭ്യമാകുന്നത് കൊണ്ട് എന്തിനാണ് ആദ്യ ദിനങ്ങളില്‍ സിനിമ കാണുന്നതെന്ന തോന്നല്‍ പോലുമുണ്ടാവും. ചുരുക്കി പറഞ്ഞാല്‍ തിയേറ്റര്‍ ബിസിനസിനെ തകര്‍ത്തെറിയുന്ന മോഡലായി ഇത് മാറും. പല നിര്‍മാതാക്കളും ലക്ഷ്യം വെക്കുന്നതും ഒടിടിയിലൂടെ എളുപ്പത്തില്‍ ലാഭം ലഭിക്കുന്നതാണ്. എന്നാല്‍ ഒരു ദൃശ്യമോ പുലിമുരുകനോ രാജമാണിക്യമോ, ലൂസിഫറോ തിയേറ്ററില്‍ ഉണ്ടാക്കിയ ഓളം ഈ പ്ലാറ്റ്‌ഫോമുകള്‍ക്ക് നല്‍കാനാവില്ല. മലയാളം പോലൊരു ചെറിയ ഇന്‍ഡസ്ട്രിക്ക് വളരാനുള്ള വേരാണ് ഇതിലൂടെ വെട്ടിമുറിക്കപ്പെടുന്നത്.

7

യുവതാരങ്ങള്‍ അറിഞ്ഞോ അറിയാതെയോ ഇറങ്ങിയിരിക്കുന്നത് വലിയൊരു അപകടത്തിലേക്കാണ്. നമ്മുടെ സിനിമകള്‍ കൂടുതല്‍ പേര്‍ അറിയും എന്നുള്ളതാണ് ഏക ആശ്വാസം. എന്നാല്‍ മറ്റുള്ള ഭാഷയിലെ പ്രേക്ഷകര്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ കയറിയോ തിയേറ്ററില്‍ പോയിട്ടോ നമ്മുടെ സിനിമകള്‍ കാണില്ല എന്നതാണ് വാസ്തവം. അവരെല്ലാം ടെലഗ്രാം അടക്കമുള്ളവയെയാണ് ഇതിനായി ആശ്രയിക്കുന്നത്. യുവാക്കള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിവിന്‍ പോളിയുടെ കനകം കാമിനി കലഹം, ഭ്രമം, മിന്നല്‍ മുരളി എന്നിവ നേരത്തെ തന്നെ ഒടിടി പോയി. മാലിക്, ജോജി, കുരുതി, ദൃശ്യം 2 എന്ന പ്രമുഖ ചിത്രങ്ങളും ഒടിടിയിലേക്ക് പോയി കഴിഞ്ഞു. ഒടിടിയില്‍ റിലീസായാല്‍ നാല് ദിവസം കൊണ്ട് ആ ചിത്രത്തിനെ കുറിച്ച് സംസാരിക്കുന്നത് പോലും അവസാനിക്കും എന്നതാണ് മറ്റൊരു പ്രത്യാഘാതം.

Recommended Video

cmsvideo
    Malayalam cinema has lost more than Rs 600 crore
    8

    ഒടിടി ബിസിനസ് പക്ഷേ വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. തിയേറ്ററുകളാണെങ്കില്‍ നഷ്ടത്തിലും. ഒരു വര്‍ഷത്തിനിടെ മലയാളത്തില്‍ മാത്രം തുടങ്ങിയത് ഏകദേശം 15 ഒടിടി പ്ലാറ്റ്‌ഫോമുകളാണ്. വര്‍ഷം 30 മുതല്‍ 40 കോടിയെങ്കിലും ഇവര്‍ ബിസിനസ് സ്വന്തമാക്കുന്നുണ്ട്. ഭാവിയില്‍ ഇത് ഇരട്ടിയാകുമെന്ന് ഉറപ്പാമ്. 2019ല്‍ പ്രാദേശിക ഭാഷകള്‍ക്ക് 35 ശതമാനമായിരുന്നു കാഴ്ച്ചക്കാര്‍. 2025ല്‍ അത് 50 ശതമാനമായേക്കും. മലയാളത്തിനും തമിഴ്, തെലുങ്ക്, മുതലുള്ള പ്രാദേശിക ഭാഷകള്‍ക്കുമൊക്കെ നല്ല ഡിമാന്‍ഡ് ഒടിടിയിലുണ്ട്. ചെറിയ ചിത്രങ്ങള്‍ക്ക് ഒടിടി പക്ഷേ ആശ്വാസമാണ്. അവയുടെ റീച്ച് കൂടിയേക്കും. അത് കണ്ട് മരയ്ക്കാറോ ബിലാലോ ഒടിടിയില്‍ റിലീസ് ചെയ്താല്‍ അതോടെ തവിടുപൊടിയാകും. പുതുമുഖ സംവിധായകര്‍ക്കും തിയേറ്റര്‍ റിലീസ് ലഭിക്കാത്ത ചിത്രങ്ങളും ഒടിടിയെ ആശ്രയിക്കുന്നതില്‍ തെറ്റില്ല.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+