നിങ്ങളെല്ലാം വെറും ഷിറ്റ് ആണ്..... ലൗഡ്സ്പീക്കറിനും താരങ്ങള്‍ക്കും മറുപടിയുമായി എസ്തര് അനില്‍
കൊച്ചി: കൈരളി ടിവിയുടെ ലൗഡ് സ്പീക്കര്‍ പരിപാടി വലിയ വിവാദമായി കൊണ്ടിരിക്കുകയാണ്. എസ്തറിന്റെ ഫോട്ടോഷൂട്ട് എന്ന വിവാദ എപ്പിസോഡാണ് ഇതിന് കാരണം. ഈ പരിപാടിയില്‍ നടി സ്രിന്ദയുടെ അടക്കം ഫോട്ടോഷൂട്ടുകളെ കുറിച്ചും അധിക്ഷേപിച്ചിരുന്നു.
എസ്തര് വളര്‍ച്ച വെച്ചെന്ന് അറിയിക്കാനാണ് ഫോട്ടോഷൂട്ട് നടത്തിയതെന്ന അധിക്ഷേപമായിരുന്നു പരിപാടിയില്‍ ഉണ്ടായിരുന്നത്. നിരവധി പേരാണ് ഇതിന് മറുപടിയുമായി വന്നിരുന്നത്. ഇപ്പോഴിതാ നടി എസ്തര് അനില്‍ തന്നെ ഇവര്‍ക്ക് റുപടിയുമായി എത്തിയിരിക്കുകയാണ്.

വിവാദമായി എസ്തറിന്റെ ഫോട്ടോഷൂട്ട് എന്നായിരുന്നു എപ്പിസോഡിന്റെ പേര്. ഇതിനെതിരൊണ് നടി രംഗത്ത് വന്നത്. എത്ര കാലം ഇതെല്ലാം കണ്ട് താന്‍ മിണ്ടാതെ ഇരിക്കണമെന്നാണ് നടി സോഷ്യല്‍ മീഡിയയില്‍ ചോദിച്ചിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുത്തിരിക്കുന്ന താരങ്ങളെ ടാഗ് ചെയ്ത് കൊണ്ടായിരുന്നു വിമര്‍ശനം. എന്തുകൊണ്ട് അറിയില്ല പ്രതികരിക്കാതിരിക്കാന്‍ ശ്രമിക്കുകയാണ്. സ്നേഹ ശ്രീകുമാര്‍, കൈരളി ടിവി, ആല്‍ബി ഫ്രാന്‍സിസ്, രശ്മി അനില്‍കുമാര്‍ നിങ്ങളെല്ലാം വെറും ഷിറ്റ് ആണെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ എസ്തര് കുറിച്ചു. അതേസമയം പരിപാടിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്ക ഒന്ന് കൂടെ കടുത്തിരിക്കുകയാണ്.

എസ്തറിനെ കൂടാതെ ശ്രിന്ദ, ഗോപിക രമേശ് എന്നിവരുടെ ഫോട്ടോഷൂട്ടുകള്‍ക്കെതിരെയായിരുന്നു പരിപാടിയില്‍ മോശം പരാമര്‍ശങ്ങളുണ്ടായത്. ശ്രിന്ദ രൂക്ഷ പ്രതികരണമാണ് ഈ പരിപാടിക്കെതിരെ നടത്തിയത്. ഇത് 2021 ആണ്. ഈ വക വൃത്തിക്കേടുകളൊന്നും ഇനിയും ഓടില്ല. ടോക്സിക്കായിട്ടുള്ള സ്വഭാവങ്ങളും കാഴ്ച്ചപ്പാടും എല്ലാവരും മറക്കാന്‍ ശ്രമിക്കുകയാണ്. സ്ത്രീകള്‍ അവകാശങ്ങള്‍ക്കായി പൊരുതുന്ന സമയത്താണ് ഇത്തരം കാര്യങ്ങള്‍ വരുന്നത്. രണ്ടായിരം ചുവട് പിന്നിലേക്കാണ് നമ്മള് ഇതിലൂടെ പോകുന്നത്. സത്യത്തില്‍ ഇതിനൊന്നും ഒരു ശ്രദ്ധയും കൊടുക്കാന്‍ താല്പര്യമില്ല. ഇത് എന്നേക്കാള്‍ വലുതായത് കൊണ്ട് മാത്രമാണ് മറുപടി നല്‍കിയതെന്നും ശ്രിന്ദ പറഞ്ഞു.

എന്ത് ധരിക്കണമെന്നും, എന്ത് ചെയ്യണമെന്നും ടിവിയിലോ മൊബൈല്‍ സ്ക്രീനിലോ കാണുന്ന ഏതെങ്കിലും ചേച്ചിയോ ചേട്ടനോ അല്ല പറയേണ്ടത്. ആര്‍ക്ക് വേണ്ടിയും എനിക്ക് ഇഷ്ടപ്പെട്ടതും വേണ്ടപ്പെട്ടതുമായ കാര്യങ്ങള്‍ നിര്‍ത്തില്ല. ഇതേ രീതിയില്‍ തന്നെ മുന്നോട്ട് പോകുമെന്നും ശ്രിന്ദ പറഞ്ഞു. അതേസമയം യൂ ആര് ഓല് സോ ഫുള്‍ ഓഫ് ഷിറ്റ് എന്ന എസ്തറിന്റെ വാക്കുകള്‍ വൈറലായിട്ടുണ്ട്. ഇത് അവര്‍ മാത്രമല്ലെന്ന് അറിയാം. ഒരുപാട് പേരുണ്ട്. എന്നെ വെറുക്കുന്ന അപമാനിക്കുന്ന, തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍. നിങ്ങള്‍ക്കെല്ലാം വേണ്ടി എന്ന് പറഞ്ഞ് തന്റെ അച്ഛന്റെ മെസേജും എസ്തര് പങ്കുവെച്ചിട്ടുണ്ട്.

എനിക്ക് എന്റെ എസ്തറിനെ അറിയാമെന്നും, ഈ സാഹചര്യമൊക്കെ നേരിടാനുള്ള ധൈര്യം അവള്‍ക്കുണ്ടെന്നും സന്ദേശത്തിലുണ്ടായിരുന്നു. ഇതെന്റെ പിതാവാണെന്നും എസ്തര് പറയുന്നുണ്ട്. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധ നേടിയ ഗോപിക രമേശും കൈരളി ടിവിയിലെ പരിപാടിയില്‍ വിമര്‍ശനം നേരിട്ടിരുന്നു. അവരും മറുപടിയുമായി രംഗത്ത് വന്നിരുന്നു.സിനിമാ പ്രവര്‍ത്തകനായ അമല്‍രാജ് അതിരൂക്ഷമായിട്ടാണ് പ്രതികരിച്ച്. ഓണ്‍ലൈന്‍ ആങ്ങളമാരുടെയും സദാചാര കമ്മിറ്റിക്കാരുടെയും ഓഡിറ്റിങ്ങുകളുടെയും അങ്ങേയറ്റം വൃത്തിക്കെട്ട വേര്‍ഷന്‍ ഇപ്പോ കാണുന്നത് കൈരളി ടിവിയിലെ ലൗഡ് സ്പീക്കര്‍ എന്ന പ്രോഗ്രാമിലൂടെയാണെന്ന് അമല്‍രാജ് പറഞ്ഞു.
Recommended Video

എസ്തറിനോടായും അമല്‍ ചിലത് പറഞ്ഞിരുന്നു. വലുതായി എന്നായി കാണിക്കാന്‍ വേണ്ടിയാണ് ഫോട്ടോഷൂട്ട് നടത്തുന്നതെന്നാണ് ഇവരുടെ ഭാഷ്യം. എന്റെ പൊന്ന് ഊളകളെ മനുഷ്യരാവുമ്പോള്‍ വര്‍ഷം ചെല്ലും തോറും പ്രായം കൂടും. ദൃശ്യത്തില്‍ അഭിനയിക്കുമ്പോള്‍ ആ കൊച്ച് ചെറിയ കുട്ടിയായിരുന്നു എന്ന് കരുതി എല്ലാ കാലത്തും അങ്ങനെ തന്നെ ഇരിക്കണം എന്ന നിഷ്കളങ്കമായ ചിന്തയാണോ ഈ സ്റ്റേറ്റ്മെന്റിന് പിന്നില്‍? അല്ലെന്ന് പകല്‍ പോലെ വ്യക്തമാണെന്നും അമല്‍ പറയുന്നു. എന്തായാലും ഒരല്‍പ്പം ഉളുപ്പുണ്ടെങ്കില്‍ ഇമ്മാതിരി വൃത്തികേടുകള്‍ ഇനിയെങ്കിലും ഇങ്ങനെ എവിടെ ശര്ദ്ധിച്ച് വെക്കരുതെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ












Click it and Unblock the Notifications