ഗായത്രി സുരേഷ് ലഹരി ഉപയോഗിച്ചെന്ന് സംശയമുണ്ട്, കാറോടിച്ചവന്‍ കാമുകനാണോ എന്ന് ശാന്തിവിള ദിനേശ്
ഗായത്രി സുരേഷിന്റെ റോഡ് അപകടവും അതിന് ശേഷമുണ്ടായ വിവാദങ്ങളുമെല്ലാം ഇപ്പോഴും ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. താന്‍ വണ്ടിയിടിച്ച് നിര്‍ത്താതെപോവുക മാത്രമാണ് ചെയ്തതെന്ന് നടി ന്യായീകരിച്ചതോടെ പ്രശ്‌നങ്ങള്‍ വഷളാവുകയും ചെയ്തു. ഗായത്രിക്കെതിരെ സിനിമാ ലോകത്ത് നിന്നടക്കം വിമര്‍ശനം ശക്തമായിരുന്നു.
കഴിഞ്ഞ ദിവസം സീരിയല്‍ നടന്‍ മനോജ് കുമാര്‍ ഗായത്രിയുടെ ന്യായീകരണം കിലുക്കത്തിലെ രേവതിയുടെ കഥാപാത്രം പറയുന്നത് പോലെയാണെന്ന് പരിഹസിച്ചിരുന്നു. ഇപ്പോഴിതാ നടി ചെയ്ത തെറ്റുകളെ തള്ളിപ്പറഞ്ഞ് സംവിധായകനും നിര്‍മാതാവുമായ ശാന്തിവിള ദിനേശും രംഗത്ത് വന്നിരിക്കുകയാണ്. സിനിമാക്കാര്‍ വളരെയധികം സൂക്ഷിക്കണമെന്ന് അദ്ദേഹം പറയുന്നു.

ഒന്നോ രണ്ടോ സിനിമകളില്‍ മാത്രം അഭിനയിച്ച നടിയാണ് ഗായത്രി സുരേഷ്. ആകെ ജമ്‌നാപ്യാരി അടക്കം വിരലിലെണ്ണാവുന്ന ചിത്രമേ അവര്‍ ചെയ്തിട്ടുള്ളൂ. പിന്നെ ചെന്നൈയില്‍ ഏതോ ബാങ്കില്‍ പണിയുണ്ടെന്നും ഇവരുടെ ബയോയില്‍ പറയുന്നു. 29 വയസ്സുകാരി അവരുടെ കാറില്‍ ഒരു ചെറുപ്പക്കാരനുമായി രാത്രി പോവുകയാണ്. അതും കൊച്ചിയില്‍. അത്രയും തിരക്കുള്ള നഗരമാണ് കൊച്ചി. അവര്‍ ലഹരി ഉപയോഗിച്ചെന്ന് സംശയമുണ്ട്. ഇടിച്ച വണ്ടിയും ഡ്രൈവറായിരിക്കുന്ന ഗായത്രിയുടെ സുഹൃത്തോ കാമുകനോ ആരാണെന്ന് അറിയില്ല. അവന്‍ കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ കൂട്ടാക്കിയതേയില്ല. അതാണ് പ്രശ്‌നം വഷളാക്കിയതെന്നും ശാന്തിവിള പറയുന്നു.

രണ്ട് മൂന്ന് കാറുകളെയൊക്കെ ഇടിച്ച് ശേഷം നിര്‍ത്താതെ പോകുക. ഇടിച്ച് പൊട്ടിയ കാറുകള്‍ പിന്നാലെ ചേസ് ചെയ്ത് പിടിക്കുകയും ചെയ്തു. അവര്‍ എന്തൊക്കെയോ ഇവരെ വിളിക്കുന്നത് കണ്ടു. സ്വന്തം വണ്ടിയുടെ ഗ്ലാസ് പൊട്ടിയ ദേഷ്യത്തില്‍ ഒരാള്‍ ഗായത്രിയുടെ വാഹനത്തിന്റെ ഗ്ലാസ് പൊട്ടിക്കുന്നത് കണ്ടിരുന്നു. ഈ പെണ്‍കുട്ടി ഇറങ്ങി വന്ന് കൈകൂപ്പി സംസാരിക്കുന്നതെല്ലാം വീഡിയോയില്‍ കാണാം. യുട്യൂബില്‍ വീറോടെ സംസാരിച്ച പോലെയല്ലായിരുന്നു കാര്യം. കെകൂപ്പലൊക്കെയായിരുന്നു. എന്നാല്‍ വണ്ടിയോടിച്ചിരുന്നവന്‍ മാത്രം ആ ഫോണില്‍ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. കാറില്‍ കൊണ്ട് ഇടിച്ചിട്ട് അവന്‍ ഫോണില്‍ നോക്കിയിരിക്കുകയാണ്. ആര്‍ക്കായാലും ദേഷ്യം വരും.

നാട്ടുകാര് പോലീസ് വന്നിട്ട് പോയാ മതിയെന്ന് പറഞ്ഞ് അവരെ തടഞ്ഞുവെച്ചു. 29 വയസ്സുള്ള ആ പെണ്‍കുട്ടി ആകെ ഒന്നോ രണ്ടോ സിനിമകളിലാണ് അഭിനയിച്ചത്. എന്നിട്ട് റോഡില്‍ കിടന്ന് ഞാന്‍ വലിയ സിനിമാ നടിയാണെന്ന ഭാവത്തില്‍ പത്രാസ് കാണിക്കുന്നു. ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ. അതും കൂട്ടുകാരനെയൊക്കെ വിളിച്ച് രാത്രിയില്‍. ഞാന്‍ പെര്‍ഫെക്ട് ഒന്നുമല്ല എന്ന് ഈ കുട്ടി വീഡിയോയില്‍ പറയുന്നത്. പെര്‍ഫെക്ടല്ല എന്ന് പറയുമ്പോള്‍ ഞാനും മദ്യവും ലഹരിയുമൊക്കെ ഉപയോഗിക്കുന്നയാളാണെന്നും, കണ്ടവന്റെ കൂടെ പോകുന്നവളാണെന്നുമൊന്നും ഞാന്‍ പറയുന്നില്ല. ആ കുട്ടി തന്നെ കാര്യങ്ങള്‍ പറയട്ടെ.

എനിക്ക് ഈ അപകടത്തിന്റെ വീഡിയോ അയച്ച് തന്നവര്‍ പറഞ്ഞത് ഇതിലുള്ളതൊരു സീരിയല്‍ നടിയാണെന്ന് തോന്നുന്നു എന്ന് പറഞ്ഞായിരുന്നു. ഞാന്‍ സീരിയലില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക ഈ വീഡിയോ നല്‍കി ഇവരെ കുറിച്ച് അന്വേഷിച്ചു. സീരിയലില്‍ ഇങ്ങനൊരു ആളില്ലെന്ന് അവര്‍ പറഞ്ഞു. അങ്ങനൊരു ഐശ്വര്യാ റായ് ഒന്നുമല്ല ഇവര്‍. സീരിയല്‍ നടിയാണെന്ന് പോലും ആര്‍ക്കുമറിയില്ല. പിന്നീടാണ് ജമ്‌നാപ്യാരിയില്‍ അഭിനയിച്ച ഗായത്രിയാണെന്ന് അറിയുന്നത്. സംഭവത്തില്‍ കേസെടുത്തോ എന്നറിയില്ല. പ്രശ്‌നം തീര്‍ത്തു എന്ന് വിചാരിച്ചപ്പോഴാണ് ഗായത്രി പുതിയ വങ്കത്തരങ്ങള്‍ ഒപ്പിച്ചത്. കേരളത്തിലെ ജനസംഖ്യയൊക്കെ ചോദിച്ച് അവര്‍ നല്‍കിയ അഭിമുഖം നിറയെ അബദ്ധങ്ങളായിരുന്നു.

ആ മൂന്ന് കോടിയില്‍ ഒരു ലക്ഷം പേര്‍ തെറിവിളിക്കട്ടെ, ബാക്കി രണ്ടേ മുക്കാല്‍ ലക്ഷം പേര്‍ തനിക്കൊപ്പമുണ്ടെന്നൊക്കെയാണ് ഗായത്രിയുടെ വാദം. എന്ത് അടിസ്ഥാനത്തിലാണ് ഇത് പറയുക. ഇവരുടെ പടത്തിന്റെ പോസ്റ്റര്‍ ഇനി പതിക്കുമ്പോള്‍ നാട്ടുകാര് പറയില്ലേ, ഇത് എറണാകുളത്ത് വെള്ളമടിച്ച് അപകടമുണ്ടായ നടിയല്ലേ എന്ന്. നിങ്ങളുടെ കരിയറിനെ അത് ബാധിക്കില്ലേ. കലാകാരിയാണെങ്കില്‍ കുറച്ചൊക്കെ ഡീസന്റാവണം. മമ്മൂട്ടിയോ മോഹന്‍ലാലോ സുരേഷ് ഗോപിയോ ജയറാമോ ദിലീപോ ഒന്നും ഇങ്ങനെ ആരുടെയെങ്കിലും വണ്ടിക്ക് കൊണ്ടുപോയി ഇടിച്ചതായി അറിയില്ല. അങ്ങനെയുള്ള ഇടത്താണ് ഗായത്രി സുരേഷുമാരെ പോലുള്ളവര്‍ ഓരോന്ന് കാണിക്കുന്നത്.

വണ്ടിയോടിക്കുന്നതും അപകടമുണ്ടാവുന്നതും സാധാരണയാണ്. എന്നാല്‍ നിര്‍ത്താതെ പോകുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. പിറകെ കാര്‍ ചേസ് ചെയ്ത് വരുമ്പോള്‍ ജോഷി സാറിന്റെ പടത്തിലെ പോലെ കാറിന് വേഗം കൂട്ടി പോകാന്‍ ഏത് നിയമമാണ് നിങ്ങള്‍ അനുമതി നല്‍കുന്നത്. എന്നിട്ട് അവര് നിങ്ങളെ തടഞ്ഞ് നിര്‍ത്തി പോലീസ് വന്നിട്ട് പോയാല്‍ മതിയെന്ന് പറഞ്ഞാല്‍, അവരാണോ കുറ്റക്കാര്‍. അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നെയും പൂച്ചക്ക് മുറുമുറുപ്പ് എന്ന് പറഞ്ഞത് പോലെയാണ് ഗായത്രിയുടെ ന്യായീകരണങ്ങള്‍. കിലുക്കത്തിലെ രേവതിയെ പോലെ ഞങ്ങള്‍ വണ്ടിയോടിച്ചു, ചിലതില്‍ ഇടിച്ചു, അതിലപ്പുറം ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തു എന്നൊക്കെയാണ് ഗായത്രിയുടെ ചോദ്യങ്ങള്‍.

ഇടിച്ചപ്പോള്‍ ഞങ്ങള്‍ക്ക് തോന്നി ട്രാഫിക് ബ്ലോക്കൊന്നും ആക്കേണ്ടെന്ന്, അങ്ങനെ ഞങ്ങള്‍ വിട്ട് പോയി എന്നൊക്കെയാണ് ഗായത്രിയുടെ പുലമ്പല്‍. അങ്ങനെ സംഭവിച്ചാല്‍ തന്നെ ഞങ്ങളെ ചേസ് ചെയ്യാവോ?, ഞാനൊരു സിനിമാ നടിയല്ലേ. ബോധമില്ലാത്ത എന്റെ സുഹൃത്ത് വണ്ടിയില്‍ നിന്നിറങ്ങിയില്ലെങ്കില്‍ കാര്‍ തല്ലിപ്പൊളിക്കുമോ എന്നൊക്കെ ഗായത്രിയുടെ സംസാരത്തിലുണ്ട്. ഇത് ശരിക്കും മലയാള സിനിമക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. സുരേഷ് കുമാര്‍ എന്ന അച്ഛനും രേഖ നായര്‍ എന്ന അമ്മയും ഈ കുട്ടിയെ കണ്‍ട്രോള്‍ ചെയ്തില്ലായെങ്കില്‍ ഇപ്പോഴുണ്ടാക്കിയ അപകടത്തേക്കാള്‍ വലിയ പ്രശ്‌നങ്ങള്‍ ഈ കുട്ടി വരുത്തി വെക്കാമെന്നും ശാന്തിവിള വ്യക്തമാക്കി.

ഗായത്രിയെന്ന് പേരുള്ള പലരും സിനിമയിലും സീരിയലിലുമൊക്കെയുണ്ട്. പലരും ഈ ഗായത്രിയെന്ന പേരില്‍ അവരെയാണ് സംശയിക്കുന്നത്. അത് തന്നെ വലിയ പ്രശ്‌നമാണ്. ജിഷിന്‍ എന്ന നടന്‍ പറഞ്ഞു, ഞാനല്ലട്ടോ ആ കാറിലുണ്ടായിരുന്നു ജിഷിന്‍ എന്ന്. എല്ലാവരെയും സംശയിക്കുന്ന കേസാണിത്. അമ്മയായാലും ഫെഫ്കയായാലും സ്വന്തം അംഗങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരണം. ഇത്തരം സംഭവങ്ങള്‍ നടന്നാല്‍ അതിനെ പിന്തുണയ്ക്കാതിരിക്കുക എന്ന നയം കൊണ്ടുവരണം. പരമാവധി ശിക്ഷ നല്‍കുന്നതിനും തീരുമാനമെടുക്കണം. ഇതുപോലെ വെള്ളമടിച്ച് അപകടമുണ്ടാക്കിയാല്‍ ആറ് മാസത്തേക്കോ ഒരു കൊല്ലത്തേക്കോ സിനിമയില്‍ അഭിനയിക്കേണ്ട എന്ന തീരുമാനമെടുക്കാന്‍ സംഘടനകള്‍ക്ക് ആവണം. അങ്ങനെയുണ്ടായില്ലെങ്കില്‍ സിനിമാക്കാരെ മുഴുവന്‍ ആക്ഷേപിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറുമെന്നും ശാന്തിവിള പറഞ്ഞു.












Click it and Unblock the Notifications