• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിവാഹത്തിന് ശേഷം നിരാശ, എല്ലാ ദിവസവും അത് ചെയ്യാനാവില്ലെന്ന് റിതേഷിനോട് പറഞ്ഞെന്ന് ജെനീലിയ

Google Oneindia Malayalam News

ദില്ലി: ബോളിവുഡിലെ ഏറ്റവും ക്യൂട്ട് കപ്പിള്‍സാണ് ജെനീലിയയും റിതേഷ് ദേശ്മുഖും. ഇരുവരും സോഷ്യല്‍ മീഡിയയില്‍ ചെയ്യുന്ന ട്രോള്‍ വീഡിയോകള്‍ക്ക് പോലും പെട്ടെന്ന് വൈറലാവാറുണ്ട്. ഇപ്പോള്‍ നടിക്ക് വിവാഹത്തിന് ശേഷം സംഭവിച്ച ചില കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. തന്റെ ജീവിതത്തില്‍ അക്കാര്യങ്ങള്‍ തുടര്‍ച്ചയായി ചെയ്യുന്നത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നു.

ഇതര മതക്കാരിയെ പ്രണയിച്ചു, മതം വിലക്കിയപ്പോള്‍ വിളിച്ചിറക്കി, പ്രണയത്തിലും ഹീറോയായി പിടി തോമസ്ഇതര മതക്കാരിയെ പ്രണയിച്ചു, മതം വിലക്കിയപ്പോള്‍ വിളിച്ചിറക്കി, പ്രണയത്തിലും ഹീറോയായി പിടി തോമസ്

ഒടുവില്‍ താന്‍ തന്നെ അത് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും, ഭര്‍ത്താവിനോട് അത് തുറന്നടിച്ച് പറയുകയും ചെയ്തുവെന്ന് ജെനീലിയ പറയുന്നു. നടിയുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇതിനെ റിതേഷ് ദേശ്മുഖും പിന്തുണച്ചിട്ടുണ്ട്.

1

മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന വിലാസ് റാവു ദേശ്മുഖിന്റെ മകനാണ് റിതേഷ് ദേശ്മുഖ്. ജെനിലീയയുമായുള്ള റിതേഷിന്റെ പ്രണയം നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചതാണ്. ഇരുവരും ബോളിവുഡില്‍ ഒരു ചിത്രത്തില്‍ അഭിനയിച്ചതിന് പിന്നാലെയായിരുന്നു വിവാഹം. അതിന് മുമ്പ് ഇരുവരും ഒരു ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ലേഡീസ് വിഎസ് ജെന്റില്‍മാന്‍ എന്ന പരിപാടിയുടെ രണ്ടാം സീസണിനിടെ ജെനീലിയ തുറന്ന് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. വിവാഹം കഴിഞ്ഞ ശേഷം തനിക്ക് വലിയ നിരാശ തോന്നിയിരുന്നുവെന്നാണ് നടി പറയുന്നത്. സോഷ്യല്‍ മീഡിയ ഈ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ്.

ചുവപ്പഴകില്‍ ആര്യ; അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് ബിഗ് ബോസ് താരം

2

സ്വകാര്യ ജീവിതത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ നേരത്തെയും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വിവാഹം കഴിഞ്ഞ് ആദ്യ ദിനങ്ങളില്‍ രാവിലെ എന്നും എഴുന്നേറ്റ് ഞാന്‍ നന്നായി ഒരുങ്ങിയിരുന്നു. അതിന് ശേഷം മാത്രമായിരുന്നു പുറത്തിറങ്ങിയിരുന്നത്. എന്നാല്‍ എപ്പോഴും ഇത് ചെയ്യാന്‍ കഴിയില്ലെന്ന് ഭര്‍ത്താവിനെ താന്‍ അറിയിച്ചതായും ജെനീലിയ പറയുന്നു. വിവാഹം കഴിച്ചതിന് ശേഷം ഞാന്‍ കരുതിയത് ഈ അണിഞ്ഞൊരുങ്ങുന്നത് ഒരു പതിവ് കാര്യമാണെന്നാണ്. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് നന്നായി വസ്ത്രം ധരിച്ച് ഒരുങ്ങുകയാണ് ഞാന്‍ ചെയ്തിരുന്നതെന്നും ജെനീലിയ പറയുന്നു. വൈകാതെ അത് തന്നെ വല്ലാതെ നിരാശപ്പെടുത്താന്‍ തുടങ്ങി.

3

ദിവസങ്ങള്‍ കടന്നു പോയപ്പോള്‍ എന്നെ ശരിക്കും അസ്വസ്ഥമാക്കാന്‍ തുടങ്ങിയിരുന്നു ഈ അണിഞ്ഞൊരുങ്ങുന്ന കാര്യം. ഞാന്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ഞാന്‍ ആലോചിച്ചത്. എനിക്ക് ഇത് ചെയ്യാനാകില്ലെന്ന് ഒരു മാസം കഴിഞ്ഞതോടെ തന്നെ പൂര്‍ണമായി ബോധ്യപ്പെട്ടു. അത് റിതേഷിനെ അറിയിച്ചെന്നും ജനീലിയ പറഞ്ഞു. അതേസമയം ഇതിന് മറ്റൊരു വശം കൂടിയുണ്ടെന്ന് റിതേഷ് പറയുന്നു. വിവാഹത്തിന് ശേഷം ഡൈനിംഗ് ടേബിളില്‍ ബോക്‌സറും ടിഷര്‍ട്ടും ധരിച്ചാണ് ഞാന്‍ ഇരുന്നിരുന്നത്. ജെനീലിയ എന്നും സല്‍വാര്‍ കമ്മീസും ധരിച്ച്, കംപ്ലീറ്റ് മേക്കപ്പിലും, സ്വര്‍ണാഭരണങ്ങള്‍ ധരിച്ചുമാണ് വന്നിരുന്നത്. ശരിക്കും ഞാന്‍ അദ്ഭുതപ്പെട്ട് പോയിരുന്നു.

4

ഞാന്‍ വിചാരിച്ചത് ഞാനറിയാതെ വീട്ടില്‍ എന്തോ പ്രാര്‍ത്ഥന നടക്കുന്നുണ്ടെന്നാണ്. അതുകൊണ്ടാണ് എന്നും ജെനീലിയ അണിഞ്ഞൊരുങ്ങി വരുന്നതെന്നാണ് കരുതിയതെന്ന് റിതേഷ് പറയുന്നു. താന്‍ ഇക്കാര്യം പറയാനായി കുറച്ച് സമയം കാത്തുനിന്നെന്ന് ജെനീലിയ പറയുന്നു. ഒരു ദിവസം ഞാനാകെ തകര്‍ന്നു പോയി. എന്നും ഇതുപോലെ അണിഞ്ഞൊരുങ്ങി വരാനാവില്ലെന്ന് ഞാന്‍ റിതേഷിനോട് പറഞ്ഞു. അദ്ദേഹം ആകെ കണ്‍ഫ്യൂഷനിലായിരുന്നു. നീയെന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇതുപോലെ എന്നും ഡ്രസ് ചെയ്യാനാവില്ലെന്ന് ഞാന്‍ പറഞ്ഞു. എന്തിനാണ് എല്ലാ ദിവസവും ഇങ്ങനെ വസ്ത്രം ധരിച്ച് നീ വരുന്നതെന്ന് ഞാനും ആലോചിച്ച് അമ്പരന്നിരിക്കുകയാണെന്നും റിതേഷ് പറഞ്ഞുവെന്ന് ജെനീലിയ പറഞ്ഞു.

5

ഇരുവരുടെയും വാക്കുകള്‍ തമാശ രൂപത്തിലാണ് വന്നതെങ്കിലും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. തുജേ മേരി കസം എന്ന സിനിമയുടെ ചിത്രീകരണത്തോടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. 2012 ഫെബ്രുവരി മൂന്നിനാണ് ജെനീലിയയും റിതേഷും വിവാഹിതരാകുന്നത്. ഇരുവര്‍ക്കും രണ്ട് ആണ്‍കുട്ടികളുമുണ്ട്. കഴിഞ്ഞ ദിവസം റിതേഷിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് ഒരു കുറിപ്പും ജെനീലിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഈ ലോകത്തില്‍ എല്ലാ മനുഷ്യര്‍ക്കും അത്രയേറെ പ്രിയപ്പെട്ട ഒരാള്‍ ഉണ്ടായിരിക്കും. എനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തി നീ ആയതില്‍ വളരെ സന്തോഷം തോന്നുന്നു. പ്രിയപ്പെട്ട റിതേഷ് ജന്മദിനാശംസകള്‍ എന്നും ജെനീലിയ കുറിച്ചു.

നാഗചൈതന്യയില്‍ നിന്ന് 50 കോടി തട്ടിയ സെക്കന്‍ഡ് ഹാന്‍ഡ് ഐറ്റം, കമന്റിന് ചുട്ടമറുപടിയുമായി സാമന്തനാഗചൈതന്യയില്‍ നിന്ന് 50 കോടി തട്ടിയ സെക്കന്‍ഡ് ഹാന്‍ഡ് ഐറ്റം, കമന്റിന് ചുട്ടമറുപടിയുമായി സാമന്ത

cmsvideo
  Vicky Kaushal & Katrina Kaif’s Wedding Footage Rights Sold To Amazon Prime For A Whopping 80 Crores?
  English summary
  actress genelia deshmukh reveals he was tired after marriage and says no to husband goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X