മറ്റുള്ളവര്‍ പറയുന്നത് കേട്ട് ജീവിക്കാനാവില്ല, ഞാന്‍ എന്ത് ധരിച്ചാല്‍ അവര്‍ക്കെന്താണെന്ന് മലൈക
മുംബൈ: നടി മലൈക അറോറയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ട്രോളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. നടിയുടെ വസ്ത്രധാരണത്തെ ചൊല്ലിയാണ് ട്രോളുകള്‍. കഴിഞ്ഞ ദിവസം നടി ബ്രാ ധരിച്ചില്ല എന്നൊക്കെ വരെയെത്തിയിരുന്നു പരിഹാസം. കാമുകന്‍ അര്‍ജുന്‍ കപൂറുമായി മലൈക വേര്‍പിരിഞ്ഞുവെന്ന അഭ്യൂഹങ്ങളായിരുന്നു നേരത്തെ പ്രചരിച്ചിരുന്നത്. ഇതിനൊടുവിലാണ് പുതിയ വിവാദങ്ങള്‍ മലൈകയെ തേടിയെത്തിയത്. ഇ തിന് മറുപടിയുമായി നടി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. താന്‍ നല്ല കാര്യങ്ങളില്‍ മാത്രമാണ് ഫോക്കസ് ചെയ്യുന്നതെന്ന് മലൈക പറയുന്നു. ഇത്തരം ട്രോളുകളെ എന്റെ ജീവിതത്തെ നിയന്ത്രിക്കാന്‍ അനുവദിക്കില്ലെന്ന് മലൈക പറഞ്ഞു.

ഒരു സ്ത്രീയെ എപ്പോഴും ഇവര്‍ വിലയിരുത്തുന്നത് ഉടുത്തിരിക്കുന്ന തുണയുടെ നീളത്തിനനുസരിച്ചാണ്. അതൊക്കെ ചില ഇടുങ്ങിയ ചിന്താഗതിക്കാരാണ്. ഞാന്‍ ധരിക്കുന്ന വസ്ത്രത്തിന്റെ നീളം പോരെന്ന് പറയുന്ന, അവര്‍ പറയുന്നത് പോലെ നടക്കാന്‍ എന്നെ കിട്ടില്ല. എനിക്ക് അങ്ങനെ ജീവിക്കാനുമാവില്ല. വസ്ത്രധാരണം എന്നത് വളരെ വ്യക്തിപരമായ ഒന്നാണ്. നിങ്ങള്‍ക്ക് പക്ഷേ അങ്ങനെയൊക്കെ ആവണമെന്ന് ഉണ്ടാവാം. ചില രീതിയില്‍ വസ്ത്രം ധരിക്കണമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും. എന്നാല്‍ അതുപോലെ ഞാന്‍ ധരിക്കണമെന്ന് എങ്ങനെയാണ് പറയാനാവുക. ഞാന്‍ അവര്‍ ചിന്തിക്കുന്നത് പോലെയല്ല ചിന്തിക്കുന്നത്. ഞാന്‍ ആരുടെയും ആഗ്രങ്ങളെ നിയന്ത്രിക്കാന്‍ പോവാറില്ല. അതുപോലെ എന്റെ വ്യക്തിപരമായ ചോയ്‌സുകള്‍ എന്റേത് മാത്രമാണെന്നും മലൈക വ്യക്തമാക്കി.
ഞാന്‍ എന്റെ ആഗ്രഹങ്ങള്‍ പോലെ ഡ്രസ് ചെയ്യുന്നു, അതുപോലെ തന്നെ നിങ്ങള്‍ ഇഷ്ടമുള്ളത് പോലെ ചെയ്യൂ. ആരുടെയും വസ്ത്രധാരണത്തെ കുറിച്ച് പറയാന്‍ ആര്‍ക്കും അധികാരമില്ല. നിങ്ങളുടെ വസ്ത്രധാരണം കണ്ട്, ഇതുപോലെ വസ്ത്രം എന്തിനാണ് ധരിക്കുന്നതെന്ന് ചോദിക്കാന്‍ ഞാനില്ലെന്നും മലൈക പറഞ്ഞു. അതേസമയം വിവാഹ മോചനത്തെ കുറിച്ചും മലായ്ക അടുത്തിടെ മനസ്സ് തുറന്നിരുന്നു. കുടുംബത്തിലെ സമ്മര്‍ദത്തെ ശരിക്കും നേരിടേണ്ടി വന്നു. എന്റെ മകന് അതിനെ എത്രത്തോളം അംഗീകരിക്കാന്‍ പറ്റുമെന്ന് അറിയില്ലായിരുന്നു. പല ചിന്തകളാണ് മനസ്സിലൂടെ കടന്നുപോയത്. എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയമായിരുന്നു അതെന്നും മലൈക പറഞ്ഞു.
തന്റെ കുടുംബം, തന്റെ മകന്‍, തന്റെ കരിയര്‍ എന്നിവയെല്ലാം അടങ്ങിയതായിരുന്നു അത്. ഒടുവിലാണ് പിരിയാന്‍ തീരുമാനിച്ചത്. പക്ഷേ ആ തീരുമാനം എന്റേതായിരുന്നു. ഞാനും അര്‍ബാസും യോജിച്ചെടുത്ത തീരുമാനമാണിത്. വളരെ ബുദ്ധിമുട്ടേറിയ കാര്യം തന്നെയായിരുന്നു. യോഗയും ധ്യാനവും കൊണ്ട് ഈ സമ്മര്‍ദത്തെ അതിജീവിക്കാനായെന്നും മലൈക പറഞ്ഞു. അതേസമയം വിവാഹ മോചനത്തിന് ശേഷം മലൈക ബോളിവുഡ് താരം അര്‍ജുന്‍ കപൂറുമായി പ്രണയത്തിലായിരുന്നു. ഇരുവരും വേര്‍പിരിഞ്ഞെന്നും, മലൈക കടുത്ത സങ്കടത്തിലാണെന്നും, ആരെയും കാണാന്‍ പോലും കൂട്ടാക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ അര്‍ജുന്‍ കപൂര്‍ ഇരുവരും തമ്മിലുള്ള ചിത്രം പങ്കുവെച്ചിരുന്നു. ഇത്തരം വിലകുറഞ്ഞ അഭ്യൂഹങ്ങളില്‍ വീണുപോകരുതെന്ന് കുറിപ്പുമിട്ടിരുന്നു.












Click it and Unblock the Notifications