അച്ഛന്‍ ആശുപത്രിയിലാണ്, തീരെ വയ്യ, പഴയ പോലെയാവാന്‍ ആഗ്രഹിക്കുന്നു, വിതുമ്പി കരഞ്ഞ് നയന്‍താര
മാധ്യമങ്ങള്‍ക്ക് മുന്നില്‍ നയന്‍താരയെ കാണുക എന്നത് വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. നേരത്തെ പ്രഭുദേവയുമായുള്ള ബന്ധം തകര്‍ന്ന ശേഷം നയന്‍താര മാധ്യമങ്ങളുമായി അത്ര നല്ല സൗഹൃദത്തിലുമല്ലായിരുന്നു. എന്നാല്‍ സിനിമകളില്‍ സജീവമായി തന്നെ അവരുണ്ടായിരുന്നു.
പക്ഷേ ആ സിനിമകളുടെ പ്രമോഷന്‍ പരിപാടികളിലും അതുമായി ബന്ധപ്പെട്ട അഭിമുഖങ്ങളിലും നയന്‍താരയെ കാണാറുമില്ല. നടി ഇപ്പോള്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ടിവി ചാനല്‍ പരിപാടിയില്‍ പങ്കെടുത്തിരിക്കുകയാണ്. പരിപാടിയില്‍ സംഭവിച്ചിരിക്കുന്ന ചില കാര്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വൈറലായിരിക്കുകയാണ്.

പുതിയ ചിത്രമായ നെട്രികണ്ണിന്റെ റിലീസുമായി ബന്ധപ്പെട്ടാണ് അവര്‍ ചാനലിന് മുന്നിലെത്തിയത്. കഴിഞ്ഞ ദിവസമാണ് ഈ ചിത്രം ഒടിടിയില്‍ റിലീസായത്. പിതാവ് കുര്യനെ കുറിച്ചുള്ള കാര്യങ്ങള്‍ സംസാരിക്കവെ നയന്‍താര വിതുമ്പി കരഞ്ഞതാണ് ആരാധകരെ അടക്കം അമ്പരിപ്പിച്ചത്. ടൈംമെഷീന്‍ ലഭിച്ചാല്‍ ജീവിതം തിരിച്ച് കറക്കി എന്ത് കാര്യമാണ് മാറ്റാന്‍ ശ്രമിക്കുക എന്നായിരുന്നു ചോദ്യം. ഇതിനാണ് അച്ഛന്റെ അസുഖത്തെ കുറിച്ച് നടി മനസ്സുതുറന്നത്. ഇത് വളരെ വ്യക്തിപരമായ കാര്യമാണ്. എന്റെ അച്ഛന്‍, അമ്മ, കുടുംബം ഇതിനെ കുറിച്ചൊന്നും ഞാന്‍ ഇതുവരെ സംസാരിച്ചിട്ടില്ലെന്ന് നടി പറഞ്ഞു.

കുടുംബവും ജോലിയും രണ്ടായി തന്നെ സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍. അച്ഛനും അമ്മയും അവരുടെ ലോകത്ത് മാത്രമായി ജീവിക്കുന്നവരാണ്. ഞാന്‍ ഏത് സിനിമയാണ് ചെയ്യുന്നതെന്ന് പോലും അവര്‍ക്കൊന്നും അറിയില്ല. സിനിമ റിലീസാവുന്ന ദിവസം ഞാന്‍ അവരെ വിളിച്ച് പറയും, അമ്മ എന്റെ ചിത്രം റിലീസ് ആയിട്ടുണ്ടെന്ന്, അപ്പോള്‍ അവര്‍ പോയി സിനിമ കാണും. ഭാഷ മനസ്സിലായില്ലെങ്കിലും ഞാന്‍ അഭിനയിച്ച സിനിമകള്‍ എല്ലാം അവര്‍ കാണും. ഇതാണ് അവര്‍ക്ക് എന്റെ സിനിമകളുമായുള്ള ബന്ധം.

എന്റെ പിതാവ് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിന് പത്ത് വര്‍ഷത്തിലധികമായി അസുഖമാണ്. അദ്ദേഹത്തെ പരിചരിക്കേണ്ടത് ഒരു കൊച്ചുകുട്ടിയെ എന്ന പോലെയാണ്. ഇക്കാര്യങ്ങളൊന്നും ഞാന്‍ എവിടെയും സംസാരിച്ചിട്ടില്ല. വളരെ സ്വകാര്യവും വൈകാരികവുമായ കാര്യമാണത്. എനിക്ക് എന്നും ഒരു ഹീറോയായിരുന്നു അച്ഛന്‍. ഇന്ന് എന്റെ ജീവിതത്തില്‍ ഒരു ചിട്ടയുണ്ടെങ്കില്‍, അധ്വാനിക്കാനുള്ള ആര്‍ജ്ജവമുണ്ടെങ്കില്‍, സമയനിഷ്ഠയുണ്ടെങ്കില്‍ അതെല്ലാം അച്ഛനില്‍ നിന്നാണ് പകര്‍ന്ന് കിട്ടയത്. തൊഴില്‍പരമായി മാത്രമല്ല, ഇന്ന് കാണുന്ന വ്യക്തിയായി എന്നെ മാറ്റുന്നതിലും അദ്ദേഹത്തിന് വലിയ പങ്കുണ്ടെന്നും നയന്‍താര പറഞ്ഞു.

അച്ഛനെ പോലെ തന്നെ അമ്മയ്ക്കും എന്റെ ജീവിത വിജയത്തില്‍ വലിയ പങ്കുണ്ട്. താന്‍ ജീവിതത്തില്‍ എപ്പോഴും വളരെ പെര്‍ഫെക്ടായിട്ട് മാത്രമേ അച്ഛനെ കണ്ടിട്ടുള്ളൂ എന്ന് ലേഡി സൂപ്പര്‍ താരം പറയുന്നു. ജോലിയില്‍ എന്നെ കൂടുതല്‍ സ്വാധീനിച്ചത് അച്ഛനാണ്. മുടക്കമില്ലാതെ ജോലിക്ക് പോകാന്‍, യൂണിഫോം ധരിച്ച് എത്തുന്ന അച്ഛനെയാണ് എപ്പോഴും എനിക്ക് ഓര്‍മയുള്ളത്. നല്ലത് മാത്രമേ ഞാന്‍ അച്ഛനെ കുറിച്ച് കേട്ടിട്ടുള്ളൂ. അങ്ങനെയുള്ള ഒരാളാണ് പെട്ടെന്ന് രോഗബാധിതനാവുന്നത്. ഞാന്‍ സിനിമയില്‍ എത്തി രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ അച്ഛന് അസുഖമായി തുടങ്ങിയിരുന്നുവെന്നും നയന്‍താര പറഞ്ഞു.

അമ്മയാണ് ഇപ്പോള്‍ അച്ഛനെ നോക്കുന്നത്. ഇത്രയും കാലം അമ്മ അച്ഛന്റെ കാര്യങ്ങളെല്ലാം നോക്കി പരിപാലിച്ചത് പോലെ വേറെ ആര്‍ക്കും അങ്ങനെ സാധിക്കില്ല. അച്ഛനും അമ്മയും ഏകദേശം സമപ്രായക്കാരാണ്. അതേസമയം അച്ഛന് ഇപ്പോള്‍ അസുഖം വളരെ കൂടുതലാണെന്നും വികാരാധീനയായി നയന്‍താര പറഞ്ഞു. ഇപ്പോള്‍ അച്ഛന്‍ ആശുപത്രിയിലാണഅ ഉള്ളത്. അദ്ദേഹത്തിന് തീരെ വയ്യ. അച്ഛന്റെ അസുഖം മാറ്റിയെഴടുത്ത് പഴയത് പോലെ കണ്ടാല്‍ കൊള്ളാം എന്ന ആഗ്രഹം തനിക്കുണ്ടെന്നും നയന്‍താരം പറഞ്ഞു.

തമിഴിലെ പ്രശസ്ത അവതാരക ദിവ്യദര്‍ശിനിയുടെ ഷോയിലാണ് നടി എത്തിയത്. അതില്‍ വേറെയും വെളിപ്പെടുത്തല്‍ നടി നടത്തിയിരുന്നു. മോതിര വിരലിനെ കുറിച്ചുള്ള ചോദ്യത്തിന് ഇത് വന്ത് എന്‍ഗേജ്‌മെന്റ് റിംഗാണെന്ന് നടി പറഞ്ഞിരുന്നു. ഇതോടെ താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്നും ഉറപ്പായിരിക്കുകയാണ്. വിഘ്‌നേശില്‍ എന്താണ് ഏറ്റവുമധികം ഇഷ്ടപ്പെട്ടതെന്നും ചോദ്യവും ഈ ഷോയില്‍ വെച്ച് അവതാരക ചോദിച്ചിരുന്നു. എല്ലാം ഇഷ്ടമാണെന്നായിരുന്നു നടിയുടെ മറുപടി. അതേസമയം ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ താന്‍ തുറന്ന് സംസാരിക്കാറുണ്ടെന്നും നയതാര
Recommended Video

സംവിധായകനും നിര്‍മാതാവുമായ വിഘ്‌നേശ് ശിവനുമായിട്ടാണ് നയന്‍താരയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്നത്. ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങളുണ്ടെന്നും, ചില കാര്യങ്ങളൊക്കെ ചെയ്ത് തീര്‍ത്തിട്ട് സ്വകാര്യ ജീവിതത്തിലേക്ക് പോകാനാണ് പ്ലാന്‍ എന്നും വിഘ്‌നേഷ് നേരത്തെ പറഞ്ഞിരുന്നു. പ്രണയം ബോറടിക്കുന്ന സമയത്ത് വിവാഹം കഴിക്കുമെന്നും വിഘ്‌നേഷ് പറഞ്ഞിരുന്നു. നേരത്തെ വിജയ് സേതുപതി-നയതാര എന്നിവര്‍ ഒരുമിച്ചെത്തിയ നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഇവര്‍ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും.












Click it and Unblock the Notifications