പ്രിയങ്ക ചോപ്ര വിവാഹ മോചിതയാവുന്നു? നിക് ജോനാസിന്റെ പേര് നീക്കി, അമ്മയുടെ പ്രതികരണം ഇങ്ങനെ

മുംബൈ: ബോളിവുഡില്‍ നിന്ന് വീണ്ടുമൊരു വിവാഹമോചനം ഉണ്ടായേക്കുമെന്ന് സൂചന. നടി പ്രിയങ്ക ചോപ്ര വിവാഹ മോചിതയാവുമെന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്. നടിയുടെ ഇന്‍സ്റ്റഗ്രാം പേജിലെ മാറ്റമാണ് ഇതിന് കാരണമായിരിക്കുന്നത്. ആരാധകര്‍ അത്തരത്തില്‍ വിശ്വസിക്കുന്നതിന് കാരണവുമുണ്ട്.

നേരത്തെ നടി സാമന്ത ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നാഗചൈതന്യയുടെ പേര് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കിയിരുന്നു. അക്കിനേനി എന്ന കുടുംബ പേര് മാറ്റിയതിനെ കുറിച്ചുള്ള അഭ്യൂഹങ്ങളെ നടി ആദ്യ ഘട്ടത്തില്‍ തള്ളിയിരുന്നു. എന്നാല്‍ ഇത് പിന്നീട് ശരിയാവുന്നതാണ് കണ്ടത്. ഇരുവരും വിവാഹ മോചനത്തില്‍ എത്തുകയും ചെയ്തു.

1

പ്രിയങ്ക ചോപ്ര ഹോളിവുഡ് താരവും ഗായകനുമായ നിക്ക് ജോനാസിനെയാണ് വിവാഹം ചെയ്തത്. 2018 ഡിസംബര്‍ ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരും ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാറുണ്ട്. ഹോളിവുഡിലെ ഏറ്റവും ജനപ്രീതിയുള്ള ദമ്പതിമാരായിട്ടാണ് ഇവര്‍ അറിയപ്പെടുന്നത്. ഇതിനിടെയാണ് ജോനാസ് എന്ന പേര് പ്രിയങ്ക തന്റെ പേരില്‍ നിന്ന് മാറ്റിയത്. ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഇത് നീക്കം ചെയ്തു. ഇതാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ഇരുവരും പിരിയാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇതോടെ ബലപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ട് ഇത് ചര്‍ച്ചയായിരിക്കുകയാണ്.

2

താരങ്ങള്‍ വിവാഹ മോചനത്തിന് മുന്നോടിയായി ഇത്തരം സൂചനകള്‍ എല്ലാവര്‍ക്കുമായി നല്‍കാറുണ്ട്. സാമന്ത അക്കിനേനി എന്ന നാഗചൈതന്യയുടെ കുടുംബ പേരാണ് നീക്കം ചെയ്തത്. വിവാഹമോചനത്തിന് ശേഷം നാഗചൈതന്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നടി നീക്കം ചെയ്തിരുന്നു. അതുപോലെയാണ് പ്രിയങ്ക ചോപ്രയുടെ ദാമ്പത്യ ജീവിതവും നീങ്ങുന്നതെന്ന് ആരാധകര്‍ പറയുന്നു. നിക് യങ എന്ന വിളിപ്പേരിലാണ് പ്രിയങ്കയും നിക്ക് ജോനാസും അറിയപ്പെട്ടിരുന്നത്. അതേസമയം പ്രിയങ്കയോ നിക്കോ ഇതുവരെ ഡിവോഴ്‌സ് അഭ്യൂഹത്തില്‍ പ്രതികരിച്ചിട്ടില്ല. ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ സങ്കടം തീര്‍ക്കുന്ന തരത്തിലാണ് പ്രതികരിക്കുന്നത്.

3

ഹോളിവുഡില്‍ പുതിയ ചിത്രങ്ങളുടെ തിരക്കിലായ പ്രിയങ്ക നിക്കില്‍ നിന്ന് അകന്നു എന്നാണ് ആരാധകര്‍ പറയുന്നു. പ്രിയങ്കയും നിക്കും ദീപാവലിക്ക് ഒരുമിച്ച് ഉണ്ടായിരുന്നു. ഇരുവരും ചിത്രങ്ങളും ഷെയര്‍ ചെയ്തിരുന്നു. അതുകൊണ്ട് ഇരുവരും വേര്‍പിരിയാന്‍ സാധ്യതയില്ലെന്ന് ആരാധകര്‍ പറയുന്നു. എന്നാല്‍ സാമന്തയും നാഗചൈതന്യയുടെയും കാര്യത്തില്‍ ഇതുതന്നെയായിരുന്നു സംഭവിച്ചതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. പ്രിയങ്കയും നിക്ക് ജോനാസും വേര്‍പിരിഞ്ഞാണോ താമസിക്കുന്നതെന്ന് ചോദിക്കുന്നവരും ധാരാളമുണ്ട്. അതേസമയം ഇരുവരും രണ്ടിടത്തായിട്ടാണ് ഉള്ളത്. ഇത് ഷൂട്ടിംഗിന്റെ ഭാഗമായിട്ടാണ്.

4

പ്രിയങ്കയുമായി ഡിവോഴ്‌സുണ്ടായാല്‍ അതിന്റെ ഏറ്റവും വലിയ നഷ്ടം നിക്കിനാണെന്ന് ആരാധകര്‍ പറയുന്നു. പ്രിയങ്ക നിക്കിനേക്കാള്‍ എത്രയോ വലിയ താരമാണെന്ന് ഇവര്‍ പറയുന്നു. ലോകത്തെല്ലായിടത്തും പ്രിയങ്കയ്ക്ക് ഫാന്‍സുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചു. നിക്കും പ്രിയങ്കയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് മേഗന്‍ എന്ന യൂസര്‍ ചൂണ്ടിക്കാണിക്കുന്നു. ക്ലീവ്‌ലന്‍ഡില്‍ ജേഴ്‌സി ബോയ്‌സ് ഷൂട്ട് ചെയ്യുന്ന സമയത്ത് തന്നെ ഇക്കാര്യം ഞാന്‍ പറഞ്ഞിരുന്നു. നിക്കിന്റെ കുടുംബം മൊത്തം ക്ലീവ്‌ലന്‍ഡില്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രിയങ്ക മാത്രം അവിടെയുണ്ടായിരുന്നു. ഇത് സംശയിക്കാവുന്ന കാര്യമാണെന്നും മേഗന്‍ പറഞ്ഞു.

5

താനും നിക്കും വീട്ടിലുണ്ടാവുന്ന ആദ്യത്തെ ദീപാവലിയാണ് ഇത്തവണത്തേതെന്ന് പ്രിയങ്ക നേരത്തെ കുറിച്ചിരുന്നു. മികച്ച ഭര്‍ത്താവും പങ്കാളിയുമാണ് നിക്കെന്നും, പ്രിയങ്ക ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞിരുന്നു. അതേസമയം നിക്ക് ജോനാസ് പ്രിയങ്കയില്‍ നിന്ന് കുടുംബ പേര് സ്വീകരിക്കുകയും നിക് ജോനാസ് ചോപ്ര എന്ന് ചേര്‍ക്കുകയും ചെയ്യുമെന്നും ആരാധകര്‍ പറയുന്നു. ജോധ്പൂരിലെ ഉമൈദ് ഭവന്‍ കൊട്ടാരത്തില്‍ വെച്ചാണ് പ്രിയങ്കയും നിക്കും വിവാഹിതരമായത്. ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യന്‍ ആചാരപ്രകാരവും ഇരുവരും വിവാഹം നടത്തിയിരുന്നു. രണ്ട് പേരുടെയും ആചാരങ്ങളെ ബഹുമാനിച്ച് കൊണ്ടായിരുന്നു വിവാഹം നടന്നത്.

6

നിക്കുമായുള്ള വിവാഹത്തിന് ശേഷമാണ് പ്രിയങ്ക ചോപ്ര ജോനാസ് എന്ന പേര് ഇന്‍സ്റ്റഗ്രാമില്‍ അവര്‍ മാറ്റിയത്. എന്നാല്‍ ചോപ്ര എന്ന പേര് ഒഴിവാക്കിയിരുന്നില്ല. അതേസമയം പ്രിയങ്കയുടെ സുഹൃത്ത് വിവാഹ മോചന വാര്‍ത്തകളെ കുറിച്ച് കൃത്യമായ വിവരം നല്‍കിയിട്ടുണ്ട്. ഡിവോഴ്‌സിലേക്ക് നീങ്ങുകയാണെന്ന കാര്യങ്ങളെല്ലാം കള്ളമാണെന്ന് ഇവര്‍ പറയുന്നു. സ്വന്തം പേരിലോ കുടുംബ പേരിലോ അറിയപ്പെടാന്‍ വേണ്ടി മാത്രമാണ് ജോനാസ് എന്ന പേര് പ്രിയങ്ക എടുത്ത് മാറ്റിയത്. ഈ നീക്കം കൊണ്ട് ഇന്റര്‍നെറ്റിനെ ആകെ പ്രിയങ്ക ഇളക്കിമറിച്ചെന്നും സുഹൃത്ത് പറഞ്ഞു. അതേസമയം ആരാധകര്‍ ഈ പ്രതികരണത്തില്‍ തൃപ്തരല്ല.

7

ഒടുവില്‍ പ്രിയങ്കയുടെ കുടുംബത്തില്‍ നിന്ന് ഔദ്യോഗിക പ്രതികരണം വന്നിരിക്കുകയാണ്. പ്രിയങ്കയുടെ അമ്മ മധു ചോപ്ര വിവാഹമോചന വാര്‍ത്തകളെ തള്ളി. സോഷ്യല്‍ മീഡിയ വഴി ആരും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മധു ചോപ്ര പറഞ്ഞു. കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടുവെന്ന് തോന്നിപ്പിച്ച് അഭ്യൂഹം പരത്തുകയാണ് സോഷ്യല്‍ മീഡിയയെന്ന് പ്രിയങ്കയുടെ സുഹൃത്തും പറയുന്നു. അതേസമയം ദീര്‍ഘകാലമായി ബോളിവുഡില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് പ്രിയങ്ക. ഉടന്‍ തന്നെ അവര്‍ പുതിയ ചിത്രവുമായി ബോളിവുഡിലെത്തുന്നുണ്ട്. ഹോളിവുഡില്‍ നിരവധി ചിത്രങ്ങളാണ് പ്രിയങ്കയുടേതായി വരുന്നത്. ഡിവോഴ്‌സ് വിഷയത്തില്‍ പ്രിയങ്കയുടെ ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുന്നുവെന്ന് ആരാധകര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q