Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ സുഹൃത്ത് എന്നെ അപമാനിച്ച് ആസ്വദിക്കുകയായിരുന്നു, ആരും മിണ്ടിയില്ല, അനുഭവം പറഞ്ഞ് രശ്മി സോമന്‍

എല്ലാ മേഖലയിലുമുള്ള വലിയൊരു പ്രശ്‌നമാണ് ബോഡി ഷെയ്മിംഗ്. പലരും അടുത്തിടെയായി അത് തുറന്ന് പറയാറുണ്ട്. ഇപ്പോള്‍ അത്തരത്തിലൊരു അനുഭവം പറഞ്ഞിരിക്കുകയാണ് സിനിമാ സീരിയല്‍ താരമായ രശ്മി സോമന്‍. താന്‍ ബോഡി ഷെയിമിംഗിന് ഇരയായിട്ടുണ്ടെന്ന് നടി പറയുന്നു. സുഹൃത്ത് പൊതുമധ്യത്തില്‍ വെച്ച് തന്റെ തടിയെ കുറിച്ച് പറഞ്ഞ് പരിഹസിച്ചെന്ന് പറയുകയാണ് അവര്‍.

എന്നാല്‍ ഒരാള്‍ പോലും തന്നെ പിന്തുണച്ചില്ലെന്നും, ചിലര്‍ എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന മട്ടിലാണ് തന്നെ നോക്കിയതെന്നും രശ്മി സോമന്‍ പറയുന്നു. അതേസമയം യുട്യൂബ് ചാനലിലൂടെയായിരുന്നു നടിയുടെ തുറന്ന് പറച്ചില്‍. ഇത് വൈറലായി മാറിയിരിക്കുകയാണ്.

1

എന്നോട് പലരും പറയാറുള്ളത് തടി കൂടി എന്നാണ്. ഒരിക്കലൊക്കെ അങ്ങനെ പറഞ്ഞ് പോകുന്നത് ഞാന്‍ കാര്യമാക്കാറില്ല. പക്ഷേ ചിലരുണ്ട്, പിറകെ നടന്ന് അത് പറഞ്ഞ് കൊണ്ടിരിക്കും. മുടി പോയി, കുരു വന്നു, കണ്ണിന് താഴെ കറുപ്പ് നിറം വന്നു. എന്നൊക്കെ പറയും. മനുഷ്യരായാല്‍ ഇങ്ങനെ മുടി കൊഴിയുകയും കുരുവരികയും എല്ലാമുണ്ടാവും. നമ്മളില്‍ വരുന്ന മാറ്റങ്ങള്‍ നമുക്ക് അറിയാവുന്നതാണ്. എന്നാല്‍ ഇങ്ങനെ പറയുന്നതിലൂടെ കേള്‍ക്കുന്ന ഒരു സാധാരണ വ്യക്തിയാണെങ്കില്‍ അവരുടെ ആത്മവിശ്വാസം തന്നെ തകര്‍ന്ന് പോകും എന്നുറപ്പാണ്. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ നമ്മള്‍ നമ്മളെ തന്നെ സ്‌നേഹിക്കുകയാണ് വേണ്ടത്.

2

കഴിഞ്ഞ ദിവസം എനിക്കുണ്ടായ ഒരു ദുരനുഭവം ഞാന്‍ നിങ്ങളോട് പങ്കുവെക്കുകയാണ്. എനിക്കൊരു സുഹൃത്തുണ്ടായിരുന്നു. അയാള്‍ പല സമയത്ത് എന്റെ തടിയെ കുറിച്ച് സംസാരിക്കാറുണ്ട്. എന്നാല്‍ സുഹൃത്ത് എന്ന നിലയിലായതിനാല്‍ ഞാന്‍ മറുപടി പഞ്ഞിരുന്നില്ല. എന്നാല്‍ ഇത് ഒരു ദിവസം പരിധി ലംഘിച്ചു. കഴിഞ്ഞ ദിവസം ചുറ്റിലും ധാരാളം പേരുണ്ടായിരുന്ന സമയത്ത് എന്റെ സുഹൃത്തായിരുന്നു ഈ വ്യക്തി എന്റെ തടിയെ കുറിച്ചും ശരീരത്തെ കുറിച്ചുമൊക്കെ വളരെ മോശമായി സംസാരിച്ചു. പക്ഷേ എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല. അദ്ദേഹം എന്നെ അപമാനിച്ച് ആസ്വദിക്കുകയാണ്. എന്നാല്‍ കേട്ടു നിന്നവര്‍ മാന്യന്മാരായിരുന്നു.

3

കേട്ടു നിന്ന ചിലരുടെ മുഖത്ത് ഒരു ഞെട്ടല്‍ കണ്ടു. ഇങ്ങനെ പറഞ്ഞിട്ടും ഈ സ്ത്രീ എന്താണ് മിണ്ടാത്തതെന്നായിരുന്നു അവരുടെ മുഖഭാഗം. ഇത്രയും ആത്മവിശ്വാസം ഉണ്ടായിരുന്ന ഞാന്‍ സത്യത്തില്‍ അയാളുടെ പെരുമാറ്റം കണ്ട് സ്തബ്ധയായി. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഞാന്‍ ഇതെല്ലാം കേട്ടില്ലെന്ന് ഭാവിച്ച് നടക്കുകയാണ് പതിവ്. എന്നാല്‍ നിരന്തരം ഇത്തരം നെഗറ്റീവ് കാര്യങ്ങള്‍ പറയുമ്പോള്‍ സ്വാഭാവികയമായും നമ്മളില്‍ അത് ഒരു നെഗറ്റിവിറ്റിയുണ്ടാക്കും. നമ്മുടെ ആത്മവിശ്വാസം തളര്‍ത്താനാണ് ഇത് ചെയ്യുന്നതെന്ന് നന്നായിട്ട് അറിയാമെന്നും രശ്മി സോമന്‍ പറയുന്നു. അതേസമയം നടിയുടെ വീഡിയോക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

4

ഈ സംഭവത്തോടെ എനിക്ക് ആ സുഹൃദ് ബന്ധം തുടരുന്നതിനോട് താല്‍പര്യമില്ലായിരുന്നു. ആ സുഹൃത്തിനെ ഞാന്‍ ഒഴിവാക്കി. പല പ്രായത്തിലുള്ളവര്‍ ഇത്തരം ബോഡി ഷെയിമിംഗുകള്‍ അനുഭവിക്കുന്നുണ്ടാവും. എന്നാല്‍ ഇത്തരം ബോഡി ഷെയിമിംഗുകള്‍ അനുഭവിക്കുന്നവരോട് ഒറ്റക്കാര്യം മാത്രമേ എനിക്ക് പറയാനുള്ളൂ. നമ്മള്‍ നമ്മളെ തന്നെ സ്‌നേഹിക്കുക മാത്രമാണ് ചെയ്യേണ്ടത്. നമുക്ക് നമ്മളെ സ്‌നേഹിക്കാന്‍ കഴിയുന്നത്ര മറ്റാര്‍ക്കും നമ്മളെ സ്‌നേഹിക്കാന്‍ കഴിയില്ല. പല രീതിയിലും ബോഡിഷെയിമിംഗുകള്‍ നടത്തി കൊണ്ടിരിക്കുന്നവരാണ് ഇത്തരക്കാരെന്നും രശ്മി പറയുന്നു. എന്തെങ്കിലും അനുഭവം ഉണ്ടാവുകയാണെങ്കില്‍ ശക്തമായി തന്നെ പ്രതികരിക്കണമെന്നും രശ്മി പറയുന്നു.

5

ഈ ലോകത്തുള്ള ഒരുപാട് പേര്‍ അനുഭവിക്കുന്ന കാര്യമാണ് ബോഡി ഷെയിമിംഗ്. ആ വാക്ക് തന്നെ നെഗറ്റീവ് ആണെന്ന് അറിയാം. ദിവസവും പത്ത് പേരെങ്കിലും എനിക്ക് തടി കൂടിയെന്നായിരുന്നു പറഞ്ഞിരുന്നത്. പലരും എന്റെ ശരീരത്തെ കുറിച്ചുള്ള കണ്‍സേന്‍ എന്ന അര്‍ത്ഥത്തിലാണ് പറയുക. നേരിട്ടൊക്കെ കാണുമ്പോള്‍ തടി കൂടിയല്ലോ എന്നൊക്കെയാണ് ചോദിക്കുക. ഇത് കേട്ട് ശീലമായത് കൊണ്ട് ഞാന്‍ കാര്യമാക്കാറില്ലായിരുന്നു. ഇപ്പോള്‍ ദൈവം തലയ്ക്ക് ഒരു കൊട്ട് തന്നത് കൊണ്ട് മാത്രമാണ് പ്രതികരിച്ചതെന്നും രശ്മി പറഞ്ഞു. സ്വയം സ്‌നേഹിക്കുന്നതിനെ സ്വാര്‍ത്ഥത എന്ന് പറയുന്നവരുണ്ട്. പക്ഷേ അങ്ങനെയല്ല. സ്വയം സ്‌നേഹിച്ചാല്‍ മാത്രമേ ഇത്തരം നെഗറ്റിവിറ്റിയില്‍ നിന്ന് രക്ഷപ്പെടാനാവൂ എന്നും രശ്മി സോമന്‍ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+