ആമിര്‍ ഖാനെ പോലെ നീയും വിവാഹ മോചിതയാവും, ചുട്ട മറുപടി നല്കി റിച്ച ഛദ്ദ, ട്വിറ്റര്‍ വിട്ട് നടി!!
ബോളിവുഡിലെ പ്രമുഖ നടി റിച്ചാ ഛദ്ദയ്ക്കെതിരെ വിദ്വേഷ പ്രചാരണം. മറ്റൊരു നടനായ അലി ഫൈസലിനെ വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ടാണ് നടിക്കെതിരെ വ്യാപക പ്രചാരണം നടക്കുന്നത്. ജിഹാദിക്ക് മുന്നില്‍ ഹിന്ദുവിനെ അടിയറവ് വെച്ചു എന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്.
അതേസമയം നടിയും വിവാഹ മോചിതയാവുമെന്ന ട്രോളിന് റിച്ച നല്കിയ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇതിനിടെ നടി ആക്രമണം കടുത്തതോടെ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തതും ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.

റിച്ച ഛദ്ദയും അലി ഫസലും ദീര്‍ഘകാലമായി പ്രണയത്തിലാണ്. ഇവരുടെ വിവാഹം ഉടനെ തന്നെയുണ്ടാവുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് നടിക്കെതിരെ വ്യാപകമായ വിദ്വേഷ ട്വീറ്റുകള്‍ വരാന്‍ തുടങ്ങിയത്. നീ എന്നാണ് വിവാഹമോചനം നേടാന്‍ പോകുന്നത്. നിന്റെ വിവാഹജീവിതം ആമിര്‍ ഖാനെ പോലെ അധിക കാലം നിന്റെ വിവാഹ ജീവിതവും നിലനില്‍ക്കില്ലെന്ന് ഒരു യൂസര്‍ പറഞ്ഞു. സര്‍വേശ് പാണ്ഡെ എന്ന ട്വിറ്റര്‍ യൂസറാണ് വിദ്വേഷ പരാമര്‍ശം നടത്തിയത്. മുസ്ലീമായ അലി ഫസല്‍ ലൗജിഹാദിലൂടെയാണ് റിച്ചയെ സ്വന്തമാക്കിയതെന്നും ട്വിറ്ററില്‍ പ്രചാരണം നടക്കുന്നുണ്ട്. ഇത് ആദ്യമായിട്ടല്ല ബോളിവുഡ് താരങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടക്കുന്നത്.

സര്‍വേശിന് പക്ഷേ റിച്ചയുടെ ഗംഭീര മറുപടിയും വന്നിട്ടുണ്ട്. സര്‍വേശ്, എന്നെ പറ്റി മറന്നേക്കൂ, നിന്നെ ആരും സ്വമേധയാ വിവാഹം കഴിക്കാന്‍ തയ്യാറാകുന്നില്ലെന്ന് കരുതി സ്വന്തം ബോധമൊക്കെ നഷ്ടപ്പെടാന്‍ തുടങ്ങിയോ? നിന്റെ കാര്യത്തില്‍ ശരിക്കും വിവാഹം കഴിക്കുന്ന പെണ്‍കുട്ടിയാണ് സ്ത്രീധനം ചോദിക്കേണ്ടത്. നിന്നെ കാണാന്‍ ഭംഗിയോ യാതൊരു ബുദ്ധിസാമര്‍ത്ഥ്യമോ ഇല്ല. വളരെ ദരിദ്രനുമാണ് നീ. നിന്റെ അമ്മ എല്‍പിജിയില്‍ നിന്ന് സ്റ്റൗവിലേക്ക് കണക്ഷന് മാറ്റിയിട്ടുണ്ട്. ഇവന്റെ അമ്മയോടാണ് എനിക്ക് പറയാനുള്ളത്. എന്ത് തരം വൃത്തിക്കെട്ട ചെകുത്താനെയാണ് നിങ്ങള്‍ ഈ ഭൂമിയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. ഈ തൊഴില്‍ ഇല്ലാത്ത, മോശപ്പെട്ട വ്യക്തിക്ക് ഇവിടെ സംസാരിക്കാന്‍ മാത്രമാണ് ധൈര്യമുള്ളതെന്നും റിച്ച മറുപടി നല്കി.

ഈ മറുപടി നിമിഷ നേരത്തിനുള്ളില്‍ തന്നെ വൈറലായിരിക്കുകയാണ്. എന്നാല്‍ ഇതിന് ശേഷവും നടിക്കെതിരെയുള്ള ആക്രമണം തുടരുന്നുണ്ട്. നിലവില്‍ കാമുകനായ അലി ഫസലിനൊപ്പമാണ് റിച്ചയുടെ താമസം. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇരുവരും വിവാഹിതരാവേണ്ടതായിരുന്നു. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. ഇരുവരും ഫുക്രി എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് കണ്ടുമുട്ടുന്നത്. അതിന് ശേഷം പ്രണയത്തിലാവുകയുമായിരുന്നു. ലോക്ഡൗണിന് ശേഷം അലി ഫസലിന്റെ അമ്മയുടെ വിയോഗം കൂടിയായതോടെയാണ് വിവാഹം വൈകിയത്.

രണ്ട് വ്യത്യസ്ത മതസ്ഥരായത് കൊണ്ട് ഇരുവരും ഓണ്‍ലൈന്‍ ട്രോളിംഗിന് പലപ്പോഴും ഇരയാവാറുണ്ട്. അലിയുടെ കുടുംബത്തില്‍ നിന്ന് തനിക്ക് നിറയെ സ്നേഹം ലഭിക്കുന്നുണ്ടെന്ന് റിച്ച നേരത്തെ പറഞ്ഞിരുന്നു. എന്റെ കുടുംബത്തില്‍ നിന്ന് അലിക്കും അങ്ങനെ തന്നെയാണ്. പ്രണയമില്ലാത്ത ആളുകളെ കണ്ടിട്ട് എനിക്ക് സഹതാപമാണ് തോന്നുന്നത്. മറ്റുള്ളവരുടെ വിവാഹ ജീവിതത്തില്‍ പ്രശ്നമുള്ളത് ഇവര്‍ക്കാണ്. അത് മറ്റുള്ളവരുടെ ചോയ്സാണ്. അവര്‍ക്ക് ഇതില്‍ എന്ത് കാര്യം. അവരെ ആലോചിച്ച് കഷ്ടം തോന്നുന്നുവെന്നും റിച്ച നേരത്തെ പറഞ്ഞിരുന്നു. ഇതേ രീതിയിലാണ് ട്വിറ്ററിലും നടിയുടെ ചുട്ടമറുപടിയെത്തിയത്.

അതേസമയം വിദ്വേഷ ട്വീറ്റുകള്‍ വര്‍ധിച്ചതോടെ നടി ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തിരിക്കുകയാണ്. തന്റെ ഫോണില്‍ നിന്ന് ട്വിറ്റര്‍ ആപ്പ് ഡിലീറ്റ് ചെയ്തു. തന്നില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ അത് കൊണ്ടുപോകുന്നു. വളരെയധികം വിഷം നിറഞ്ഞതാണ് അത്. അതുകൊണ്ട് ആപ്പ് ഡിലീറ്റ് ചെയ്യുന്നു. ബൈ എന്നാണ് നടി കുറിച്ചത്. ആരാധകര്‍ ഇതിന് പിന്നാലെ ട്വിറ്ററില്‍ നിറഞ്ഞു. നടിയോട് ട്വിറ്റര്‍ ഉപേക്ഷിച്ച് പോകരുതെന്ന് ഇവര്‍ പറഞ്ഞു. ട്വിറ്റര്‍ നിങ്ങളുടെ മാനസിക നിലയ്ക്ക് ക്ഷതമേല്‍പ്പിക്കുമെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ വിട്ടുപോകരുതെന്നും ഇവര്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളെ ഇഷ്ടപ്പെടുന്ന നിരവധി ആളുകള്‍ ഈ പ്ലാറ്റ്ഫോമില്‍ ഉണ്ടെന്നും ആരാധകര്‍ പറയുന്നു.

നിരവധി സാമൂഹ്യ വിഷയങ്ങളില്‍ ട്വിറ്റര്‍ വഴിയായിരുന്നു റിച്ച പ്രതികരിച്ചിരുന്നത്. തുറന്ന് പറയുന്ന നടിയായത് കൊണ്ട് അവര്‍ക്കെതിരെ ആക്രമണവും ഉണ്ടായിരുന്നു. ആളുകള്‍ തനിക്കെതിരെ പറയുന്ന നെഗറ്റീവ് കാര്യങ്ങളെ കുറിച്ച് ഞാന്‍ ശ്രദ്ധിക്കാറേയില്ല. ഈ നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഭീരുക്കളാണ്. അവരൊന്നും എന്നെ ബാധിക്കുന്നില്ല. ഇവരോടൊക്കെ പ്രതികരിക്കണമെങ്കില്‍ ഞാന്‍ വല്ല ട്രാഫിക് ജാമിലും കുരുങ്ങി നില്ക്കുകയാവണമെന്നും റിച്ച പറഞ്ഞിരുന്നു. അതേസമയം സോഷ്യല്‍ മീഡിയ വഴി റിച്ച ആരാധകരുമായി നിരന്തരം സംസാരിക്കാറുണ്ടായിരുന്നു. അലി ഫൈസലും ഇതില്‍ ഉണ്ടാവാറുണ്ടായിരുന്നു. അതെല്ലാം ഇതോടെ അവസാനിച്ചിരിക്കുകയാണ്.
ഇതാര്... ഭൂമിയിലേക്ക് ഇറങ്ങി വന്ന മാലാഖയോ; അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് വൈറല്‍
Recommended Video
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ്












Click it and Unblock the Notifications