സോന നായര്‍ ഹോട്ട്, നേവല്‍. പേര് തിരഞ്ഞാല്‍ യുട്യൂബില്‍ കിട്ടുന്നത്...ഇതൊന്നും മടുത്തില്ലേയെന്ന് നടി

നടി സോനാ നായര്‍ മലയാളത്തില്‍ പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത നടിയാണ്. സഹനടിയായി അടക്കം സിനിമയിലും സീരിയലിലും തിളങ്ങി നില്‍ക്കുന്ന താരമാണ് അവര്‍. ഇപ്പോഴിതാ യുട്യൂബില്‍ തന്നെ കുറിച്ച് വരുന്ന വീഡിയോകളുടെ കണ്ടന്റിനെ കുറിച്ച് തുറന്നുപറയുകയാണ് സോനാ നായര്‍.

തന്റെ പേര് സെര്‍ച്ച ചെയ്യുമ്പോള്‍ ഹോട്ടെന്നും നേവലും എന്നൊക്കെയാണ് വരുന്നത്. ഇത് കണ്ട് ശീലമായെന്നും, മൈന്‍ഡ് ചെയ്യാന്‍ പോകാറില്ലെന്നും നടി പറയുന്നു. മറ്റ് പല നടിമാരുടെയും കാര്യം ഇതിലും കഷ്ടമാണെന്നും സോന വെളിപ്പെടുത്തുന്നു.

1

തന്നെ ഇപ്പോള്‍ മലയാള സിനിമയില്‍ അടക്കം കാണാത്തത് തമിഴില്‍ അവസരം ധാരാളം ഉള്ളത് കൊണ്ടാണെന്ന് സോന പറയുന്നു. അവിടെ ധാരാളം അവസരങ്ങളുണ്ടെന്നും സോന വ്യക്തമാക്കി. സ്‌കൂളില്‍ പഠിക്കുമ്പോഴേ തനിക്ക് കലാരംഗമായിരുന്നു ഇഷ്ടം. പഠിക്കുന്നത് അധികം ഇഷ്ടമില്ലായിരുന്നു. അമ്മ അതേ സ്‌കൂളില്‍ ടീച്ചറായത് കൊണ്ട് പഠിക്കേണ്ട അവസ്ഥയായിരുന്നു. സ്‌പോര്‍ട്‌സും കലാപ്രകടനങ്ങളുമൊക്കെയായിരുന്നു എനിക്ക് ഇഷ്ടമുള്ളത്. 1985ല്‍ എന്റെ സ്‌കൂളില്‍ ഷൂട്ട് നടന്നപ്പോഴാണ് ടിപി ബാലഗോപാലന്‍ എംഎയില്‍ അഭിനയിക്കുന്നത്. ആകെ അതില്‍ മോഹന്‍ലാലിനെയും ശോഭനയെയും മാത്രമേ അറിയൂ. ആ സീനില്‍ തന്നെ കണ്ടാല്‍ കൂടി മനസ്സിലാക്കാന്‍ പറ്റില്ലെന്നും സോന പറയുന്നു.

കിടിലന്‍ ലുക്കില്‍ ഐശ്വര്യ രാജീവ്: ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2

ഫേസ്ബുക്കിലും സോഷ്യല്‍ മീഡിയയിലും എന്തിനെയും ആക്രമിക്കുന്ന ഒരു ഗ്രൂപ്പുണ്ട്. ഇവര്‍ നമ്മള്‍ ചെയ്ത കഥാപാത്രത്തെ ആ അര്‍ത്ഥത്തില്‍ കാണുന്നില്ല. പകരം ഇവര്‍ നമ്മളെ ആ കഥാപാത്രങ്ങളായി കണ്ടാണ് ആക്രമിക്കുന്നത്. ഞാന്‍ ഇതെല്ലാം അങ്ങ് അവഗണിക്കും. അതിന് പിന്നാലെ പോകാറേയില്ല. ഞാന്‍ എടുക്കുന്ന ക്യാരക്ടറിന്റെ കാര്യങ്ങള്‍ എന്റെ കൈയ്യിലാണ്. പിന്നെ കുറച്ച് ഭര്‍ത്താവിന്റെ കൈയ്യിലും. ഭര്‍ത്താവിനോട് ചോദിക്കാതെ ഞാന്‍ ഒന്നും ചെയ്യാറില്ല. അദ്ദേഹത്തിന് അറിയാം ഞാന്‍ ചെയ്യുന്നത് ഏത് വിഭാഗത്തില്‍പ്പെടുന്ന വര്‍ക്കായിരിക്കും എന്ന്. അതുകൊണ്ട് പ്രശ്‌നമില്ലെന്നും സോനാ നായര്‍ പറഞ്ഞു.

3

തന്റെ പേര് യുട്യൂബില്‍ സെര്‍ച്ച് ചെയ്യാറുണ്ടെന്ന് സോന പറയുന്നു. സോനാ നായര്‍ ഹോട്ട്, സോനാ നായര്‍ നേവല്‍ എന്നൊക്കെയാണ് സെര്‍ച്ച് ചെയ്യുമ്പോള്‍ കിട്ടാറുള്ളത്. ഇവര്‍ക്ക് ഇതൊന്നും മടുത്തില്ലേ എന്നാണ് ഞാന്‍ ചോദിക്കാറുള്ളത്. ഇതിലും ഹോട്ടായിട്ടും ഇതിലും നേവല്‍ ഷോ കാണിക്കുന്നതുമായ ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ നമുക്ക് ചുറ്റിലുമുണ്ട്. ഞാന്‍ അവരുടെ പേജുകളൊന്നും നോക്കാറില്ല. ഇതിനേക്കാളും മോശമായിട്ടാവും അതില്‍ എഴുതിവെച്ചിട്ടുണ്ടാവുകയെന്ന് ഉറപ്പാണ്. നമ്മള്‍ എന്തിനാണ് നെഗറ്റീവ് വൈബ് സ്വന്തം മൈന്‍ഡിലേക്ക് കൊണ്ടുവരുന്നത്. ഇതൊക്കെ വരുമ്പോള്‍, ആഹാ പുതിയത് വന്നിട്ടുണ്ടല്ലോ എന്നാണ് ഞാന്‍ ചിന്തിക്കാറുള്ളത്.

4

നോര്‍മലി, നമ്മളൊരു ആര്‍ട്ടിസ്റ്റാണെങ്കില്‍, ആ വേഷം ചെയ്യുമ്പോള്‍ സാരി മാറിയതൊന്നും ശ്രദ്ധിക്കുന്നുണ്ടാവില്ല. ക്യാരക്ടര്‍ അങ്ങനെയാവണം. എനിക്ക് അത്തരം ക്യാരക്ടര്‍ ചെയ്യുമ്പോള്‍ തോന്നാറുണ്ട്, ഇത് ഉടനെ സോഷ്യല്‍ മീഡിയയില്‍ വരുമെന്ന്, ഞാന്‍ എനിട്ട് സെര്‍ച്ചൊക്കെ ചെയ്ത് നോക്കും. ഇത് പുതിയത് വന്നല്ലോ എന്ന് അതോടെ ഉറപ്പിക്കും. എനിക്കത് ശീലമായി കഴിഞ്ഞു. എന്റെ വീട്ടുകാര്‍ക്ക് ഇല്ലാത്ത പ്രശ്‌നമാണോ ഇവര്‍ക്കുള്ളത്. ആര്‍ട്ടിസ്റ്റ് എന്നത് പൂര്‍ണമായും പബ്ലിക്ക് പ്രോപ്പര്‍ട്ടിയല്ല, പക്ഷേ പബ്ലിക്ക് ഫിഗറാണ്. ജനങ്ങളെ എന്റര്‍ടെയിന്‍ ചെയ്യലാണ് നമ്മുടെ ജോലി. അതുകൊണ്ട് സൊസൈറ്റിയെ മാനിക്കണം. സൊസൈറ്റിയാണ് എല്ലാം എന്ന് പറഞ്ഞാല്‍ സമ്മതിക്കാനാവില്ലെന്നും സോന പറഞ്ഞു.

5

ഒരു മാഗസിനില്‍ കവറായി വന്നത് വിവാദമായിരുന്നു. കാപാലിക എന്ന ഷോര്‍ട്ട് ഫിലിമിന്റെ പോസ്റ്ററായിരുന്നു അത്. എന്റെ സുഹൃത്തായിരുന്നു അവര്‍. ഗ്ലാമറായി ഇത് ചെയ്യാനാവില്ലെന്ന് പറഞ്ഞിരുന്നു. കാരണം എന്റെ ഫിഗറിന് പറ്റിയ വേഷമായിരുന്നില്ല അത്. അതുകൊണ്ട് ചെയ്യാനാവില്ലെന്ന് പറഞ്ഞിരുന്നു. എനിക്ക് അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ധൈര്യക്കുറവുണ്ട്. സമൂഹം എന്ത് പറയുന്നു എന്നതില്‍ അല്ല, മറിച്ച് ഞാന്‍ കംഫര്‍ട്ടബിള്‍ അല്ലാത്തത് കൊണ്ട്. ഒടുവില്‍ അവര്‍ പറഞ്ഞത് കേട്ട്, ബാക്ക് പോസ് കൊടുത്തിരുന്നു. അരഞ്ഞാണം കാണിച്ച് കൊണ്ടുള്ള ഷോട്ടായിരുന്നു അത്. ഏറ്റവും പോപ്പുലറായിട്ടുള്ള ഒരു മാഗസിന്റെ ഫ്രണ്ട് പേജിലാണ് ആ ചിത്രം വന്നത്.

6

അവിടത്തെ പ്രസ്സില്‍ നിന്ന് എന്നെ വിളിച്ചിരുന്നു. അവര്‍ പറഞ്ഞ് എല്ലാ കോപ്പികളും വമ്പന്‍ പോക്കാണ് പോയതെന്ന്, എല്ലാം വിറ്റഴിഞ്ഞു. അവര്‍ രണ്ടാമത്തെ എഡിഷന്‍ ഉടന്‍ ഇറക്കുമെന്നും പറഞ്ഞു. അതും ആഴ്ച്ചകള്‍ക്കുള്ളിലാണ് അത് ഇറക്കുന്നത്. ഒരുപാട് പേര്‍ ഇത് സോഷ്യല്‍ മീഡിയയില്‍ കണ്ടിരുന്നു. പലരും ഇത് കണ്ട് അഭിനന്ദിച്ചിരുന്നു. എന്നാല്‍ കുറച്ച് പേര്‍ അത് എന്നെ ഇഷ്ടപ്പെടുന്നവരാണ്. സോന ഇത് ചെയ്യേണ്ടതുണ്ടോ?, സോനയില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല എന്നൊക്കെ പറഞ്ഞു. അപ്പോ ഇതെല്ലാം ഞാന്‍ പോസിറ്റീവായി കണ്ടു. എന്നാല്‍ ഞാന്‍ ഇത്രയും കാലം വലിയ സിനിമകളില്‍ അഭിനയിച്ചതൊന്നുമല്ല അവര്‍ പറയുന്നത്. പകരം ഇത്രയും ചെറിയൊരു കാര്യമാണ്. ആളുകള്‍ക്ക് എപ്പോഴും നെഗറ്റീവായ കാര്യങ്ങളാണ് വേണ്ടത്.

7

ഭര്‍ത്താവ് ഉദയന്‍ വളരെ സപ്പോര്‍ട്ടീവാണ്. ഞങ്ങള്‍ വിവാഹം കഴിഞ്ഞ് 25 വര്‍ഷമായി. ഞാന്‍ അടുക്കളയില്‍ നില്‍ക്കേണ്ടയാളല്ല എന്ന് ഭര്‍ത്താവ് എപ്പോഴും പറയും. വളരെ തമാശ നിറഞ്ഞയാളാണ് അദ്ദേഹം. എന്നാല്‍ ക്യാമറയ്ക്ക് മുന്നില്‍ വരാന്‍ മടിയാണ്. ഞാന്‍ തന്നെ വളരെ കഷ്ടപ്പെട്ടാണ് ക്യാമറയ്ക്ക് മുന്നിലേക്ക് കൊണ്ടുവന്നത്. ഞങ്ങളുടെ ലൗ കം അറേഞ്ച് മ്യാരേജാണ്. രണ്ട് പേരും ചേര്‍ന്നാണ് പ്രപ്പോസ് ചെയ്തത്. ബിപിന്‍ ചേട്ടന്റെ പട്ടണത്തില്‍ കരിയറില്‍ വലിയ ബ്രേക്കായിരുന്നു. അതിലെ കോമഡി കണ്ട് ഞാന്‍ തന്നെ ചിരിച്ച് പോയിട്ടുണ്ട്. ഞാന്‍ കോമഡി ചെയ്യുമോ എന്ന് പോലും അദ്ഭുതപ്പെട്ടിട്ടുണ്ടെന്നും സോന നായര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+