മഞ്ജുവിനോടും മമതയോടും അന്വേഷിച്ചു, അവരാണ് രണ്ട് പേര് മത്സരിക്കാനായി നിര്‍ദേശിച്ചതെന്ന് ബാബുരാജ്
താരസംഘടനയായ അമ്മയിലെ പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതിനായുള്ള പോരാട്ടം കടുക്കുന്നു. വനിതാ പ്രാതിനിധ്യം കുറയാതിരിക്കാന്‍ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നുവെന്ന് ബാബുരാജ് പറയുന്നു. എന്നാല്‍ ഇപ്പോഴത്തെ ആളുകളല്ല, ആദ്യ ഘട്ടത്തില്‍ മറ്റ് രണ്ട് പേരോടാണ് മത്സരിക്കുമോ എന്ന കാര്യം അന്വേഷിച്ചതെന്നും ബാബുരാജ് പറഞ്ഞു.
നിലവില്‍ ശ്വേത മേനോനും ആശാ ശരത്തുമാണ് ഔദ്യോഗിക പാനലില്‍ നിന്ന് മത്സരിക്കുന്നത്. അതേസമയം പതിവില്‍ നിന്ന് വിഭിന്നമായി വളരെ കടുത്ത പോരാട്ടമാണ് ഇത്തവണ നടക്കുന്നതെന്ന് ബാബുരാജിന്റെ വാക്കുകളില്‍ നിന്ന് വ്യക്തം. താന്‍ ആരെയും എതിരാളിയായി കാണുന്നില്ലെന്ന് ശ്വേത മേനോന് പറയുന്നു.

ഒരു പൊതു തിരഞ്ഞെടുപ്പിന്റെ വീറും വാശിയും അമ്മയിലെ ഇപ്രാവശ്യത്തെ തിരഞ്ഞെടുപ്പിനുണ്ട്. ആ ആവേശം ആസ്വദിക്കുകയാണ്. സംഘടനയില്‍ തിരഞ്ഞെടുപ്പ് ഇല്ലെന്നായിരുന്നു പരാതി. ജനാധിപത്യ രീതിയില്‍ തന്നെ തിരഞ്ഞെടുപ്പ് നടക്കട്ടെ. സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കുറവാണെന്ന പരാതിയുണ്ടായിരുന്നു. അതും ഗൗരവമായി തന്നെ എടുത്തിട്ടുണ്ട്. സ്ത്രീകള്‍ക്ക് സംവരണം വേണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. മഞ്ജു വാര്യരോടും മംമ്ത മോഹന്‍ദാസിനോടും ഇക്കാര്യം സംസാരിച്ചിരുന്നു. അങ്ങനെയാണ് ശ്വേതയിലേക്കും ആശാ ശരത്തിലേക്കും കാര്യങ്ങള്‍ എത്തുന്നതെന്നും ബാബുരാജ് പറഞ്ഞു.

മധു സാര്‍ മുതല്‍ ഇങ്ങോട്ടുള്ള പലരും രാഷ്ട്രീയത്തില്‍ ഇടപെടുന്നവരാണ്. ഇന്നസെന്റ് ഒക്കെ അങ്ങനെയുള്ളവരാണ്. അത്തരത്തില്‍ സജീവ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട എന്ന തീരുമാനമുണ്ടായി. മുകേഷും ജഗദീഷുമെല്ലാം പിന്മാറിയത് അതുകൊണ്ടായിരിക്കണം. ശ്വേതയോ മണിയന്‍പിള്ള രാജുവോ ആശാ ശരത്തോ, ആര്് വന്നാലും അവസാനം അവര്‍ ചിരിച്ച് കളിക്കുന്ന നടക്കുന്നവരാണ്. തിരഞ്ഞെടുപ്പാവുമ്പോള്‍ വീറും വാശിയും ഉണ്ടാവുമെന്നും ബാബുരാജ് വ്യക്തമാക്കി. അതേസമയം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവരെ താന്‍ എതിരാളികളായി കാണുന്നില്ലെന്ന് ശ്വേതാ മേനോനും വ്യക്തമാക്കി.

മത്സരം അതിന്റെ രീതിയില്‍ നടക്കട്ടെ, സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് സ്ത്രീകള്‍ക്ക് മത്സരിക്കാന്‍ 40 ശതമാനം സീറ്റുകള്‍ ലഭിക്കുന്നത്. ഇത് നല്ലൊരു പുതുമയാണ്. നല്ലൊരു ഭാവിക്ക് വേണ്ടിയാണെന്നും ശ്വേത പറഞ്ഞു. ശ്വേതക്കും ആശാ ശരത്തിനുമെതിരെ മണിയന്‍പിള്ള രാജുവാണ് മത്സരിക്കുന്നത്. നേരത്തെ ജഗദീഷും മുകേഷും മത്സരത്തിന് ഉണ്ടായിരുന്നെങ്കിലും ഇവര്‍ പിന്നീട് പിന്മാറി. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനം ഇന്നലെയായിരുന്നു. മുകേഷും ജഗദീഷും പത്രിക പിന്‍വലിച്ചത് ഇന്നലെയാണ്. സുരേഷ് കൃഷ്ണയും പത്രിക പിന്‍വലിച്ചു. വിജയ് ബാബുവും പത്രിക പിന്‍വലിച്ചിരുന്നെങ്കിലും വീണ്ടും മത്സര രംഗത്തേക്ക് തന്നെ തിരിച്ചുവന്നു.

ഈ സംഘടന ഉണ്ടാക്കിയ ആളുകളില്‍ ഒരാളാണ് താനെന്ന് മണിയന്‍പ്പിള്ള രാജു പറയുന്നു. ഇന്നുവരെ ഞാന്‍ ഒരു ഭാരവാഹിത്വവും ഏറ്റെടുത്തിട്ടില്ല. ഈ തവണ മത്സരിക്കാമെന്ന് കരുതി. പിന്നീട് ഈ തവണ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കൊടുക്കുന്നു എന്ന് അറിഞ്ഞു. ജനറല്‍ ബോഡിയില്‍ തീരുമാനിക്കാത്തത് കൊണ്ട് പിന്മാറാന് കഴിയാത്ത അവസ്ഥയിലാണ്. അമ്മയിലുള്ള അംഗങ്ങള്‍ക്ക് അറിയാം, ആരൊക്കെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്ന കാര്യം. സ്ത്രീകള്‍ക്കായി മാറ്റിവെച്ച സീറ്റില്‍ എന്തുകൊണ്ട് മത്സരിക്കുന്നു എന്ന് ചോദിച്ചാല്‍,എന്തുകൊണ്ട് സെക്രട്ടറി സ്ഥാനം മാറ്റിവെച്ചില്ലെന്ന് ചോദിക്കേണ്ടി വരും. ആര് വിജയിക്കണമെന്ന് അംഗങ്ങള്‍ തീരുമാനിക്കട്ടെയെന്നും രാജു പറഞ്ഞു.

മോഹന്‍ലാലിന്റെ പാനല്‍ മമ്മൂട്ടിയുടെ പാനല്‍ എന്നൊന്നില്ല. മോഹന്‍ലാല്‍ ആര്‍ക്ക് വേണ്ടിയും ഇടപെടില്ല. എനിക്ക് വേണ്ടിയും ഇടപെടില്ല. തികച്ചും നിഷ്പക്ഷനാണ് അദ്ദേഹം. മോഹന്‍ലാല്‍ പാനല്‍ എന്നൊക്കെ പുറത്ത് പറയും. കൂടുതല്‍ വോട്ട് കിട്ടുന്നവരാണ് ജയിക്കുക. മോഹന്‍ലാലിന്റെ പാനല്‍ എന്ന് ജയിക്കാനായി പറയുന്നതാണ്. മോഹന്‍ലാലിന് എതിരെ അമ്മയിലെ ഒരാളും നില്‍ക്കില്ല. ഇതൊക്കെ ജയിക്കാന്‍ വേണ്ടിയുള്ള തന്ത്രങ്ങളാണ്. അമ്മ എന്ന പേരില്‍ പോലും സ്ത്രീ സാന്നിധ്യമുണ്ട്. ഇപ്പോഴത്തെ ട്രെന്‍ഡ് നല്ലതാണ്. കൂടുതല്‍ സ്ത്രീ സാന്നിധ്യമുണ്ടാകട്ടെയെന്നും രാജു പറഞ്ഞു. അതേസമയം മുതിര്‍ന്ന അംഗം നടന് മധു പറഞ്ഞാല്‍ താന്‍ മത്സരത്തില്‍ നിന്ന് പിന്മാറാം എന്ന് നാസര്‍ ലത്തീഫ് പറഞ്ഞു.
-
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം?












Click it and Unblock the Notifications