Get Updates
Get notified of breaking news, exclusive insights, and must-see stories!

200 തിയേറ്ററുകള്‍ തന്നില്ല, മരയ്ക്കാര്‍ ഒടിടി റിലീസിനെ പിന്തുണച്ച് നിര്‍മാതാക്കളുടെ സംഘടന

കൊച്ചി: മരയ്ക്കാര്‍ ഒടിടി റിലീസിനെ ചൊല്ലിയുള്ള തര്‍ക്കം അതിരൂക്ഷമാകുന്നു. തിയേറ്റര്‍ ഉടമകളുടെ ചതി കാരണമാണ് ചിത്രം ഒടിടിക്കായി പരിഗണിക്കുന്നത് എന്ന് നിര്‍മാതാക്കളുടെ സംഘടന പറഞ്ഞു. ഇക്കാര്യത്തില്‍ സംഘടന ആന്റണി പെരുമ്പാവൂരിനെ പിന്തുണയ്ക്കുകയും ചെയ്തു. അതേസമയം മരയ്ക്കാര്‍ ഒടിടി റിലീസുമായി ആശീര്‍വാദ് ഫിലിംസ് മുന്നോട്ട് പോകുമെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

സ്‌ക്രീനിന്റെ പേരിലുള്ള തര്‍ക്കമാണ് ഇത്തരമൊരു തര്‍ക്കത്തിലേക്ക് നയിച്ചതെന്നാണ് സൂചന. നേരത്തെ മോഹന്‍ലാലിനെതിരെ അടക്കം രംഗത്ത് വന്നിരുന്നു ഫിയോക്. മലയാള സിനിമയ്ക്ക് വലിയ നഷ്ടം കൂടിയാണ് ഇതിലൂടെ സംഭവിക്കാന്‍ പോകുന്നത്.

1

മരയ്ക്കാര്‍ ഒടിടി റിലീസ് ചെയ്യാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍. തിയേറ്റര്‍ ഉടമകള്‍ വാക്ക് തെറ്റിച്ചെന്നും വാങ്ങിയ പണം ആന്റണി പെരുമ്പാവൂര്‍ തിരികെ നല്‍കുമെന്നും സംഘടന അറിയിച്ചു. ഇത്രയും വലിയ ചിത്രമായത് കൊണ്ട് കൂടുതല്‍ തിയേറ്ററുകള്‍ റിലീസ് ചെയ്യുന്നതിനായി ആവശ്യമുണ്ടായിരുന്നു. 200 തിയേറ്ററുകള്‍ നല്‍കാമെന്ന് തിയേറ്റര്‍ ഉടമകള്‍ ഉറപ്പ് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ പിന്നീട് വാക്കുമാറ്റി. ഇപ്പോള്‍ 86 തിയേറ്ററുകള്‍ മാത്രം നല്‍കാമെന്നാണ് തിയേറ്റര്‍ ഉടമകള്‍ പറയുന്നത്. അതുകൊണ്ടാണ് ആന്റണിയും നിലപാട് മാറ്റിയതെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.

2

ആന്റണി ഒടിടി റിലീസിനായി ശ്രമിക്കുന്നത് തിയേറ്റര്‍ ഉടമകള്‍ വാക്കുമാറ്റിയത് കൊണ്ടാണ്. അത് എങ്ങനെയാണ് ആന്റണി പെരുമ്പാവൂരിന്റെ കുറ്റമാവുകയെന്നും നിര്‍മാതാക്കള്‍ ചോദിക്കുന്നു. 86 എണ്ണം മാത്രമാണ് കരാറാക്കിയത്. മറ്റുള്ള സിനിമകള്‍ ഒടിടിയില്‍ പോകുന്നതില്‍ ആര്‍ക്കും പ്രശ്‌നമില്ലേ. ഈ സിനിമ ഒടിടിയില്‍ പോയാല്‍ അത് വിവാദമാക്കേണ്ട കാര്യം എന്താണ്. അദ്ദേഹത്തിന്റെ സിനിമ വര്‍ഷങ്ങള്‍ കഴിഞ്ഞ് റിലീസ് ചെയ്താല്‍ മതിയെന്നാണോ എല്ലാവരുടെയും ആഗ്രഹം. തിയേറ്റര്‍ റിലീസിന് വേണ്ടി കാത്തിരിക്കുന്നയാള്‍ തന്നെയാണ് ആന്റണി പെരുമ്പാവൂര്‍. അതുകൊണ്ട് 86 സ്‌ക്രീനില്‍ മാത്രം റിലീസ് ചെയ്താല്‍ അത് മരയ്ക്കാറിന് മുതല്‍ മുടക്ക് തിരിച്ചുപിടിക്കുന്നതിന് ഗുണം ചെയ്യില്ലെന്നും നിര്‍മാതാക്കള്‍ പറയുന്നു.

3

ചേംബറിനെ മറികടന്ന് തിയേറ്റര്‍ ഉടമകള്‍ തീരുമാനം എടുക്കാന്‍ പാടില്ലായിരുന്നു. ഒടിടിയില്‍ സിനിമ റിലീസ് ചെയ്താല്‍ വാങ്ങിച്ച പണം തിരികെ കൊടുക്കാന്‍ ആന്റണി തയ്യാറാണ്. പണം വെച്ച് വില പേശുന്നത് ശരിയല്ലെന്നും നിര്‍മാതാക്കളുടെ സംഘടനകള്‍ പറയുന്നു. ആന്റണിയുടെ 38 സിനിമകളില്‍ നിന്നുള്ള ലാഭം തിയേറ്ററുകാര്‍ക്ക് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഇക്കാര്യത്തില്‍ പൂര്‍ണമായി പിന്തുണയ്ക്കുമെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. മരയ്ക്കാര്‍ റിലീസ് ചെയ്യുന്നതിന് ആമസോണ്‍ പ്രൈമുമായി ചര്‍ച്ച തുടങ്ങിയെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു. അന്തിമ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

4

അതേസമയം മോഹന്‍ലാലാണ് ഈ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുന്നതിന് പിന്നിലെ ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ തുന്നടിച്ചിരുന്നു. മരയ്ക്കാറിന് പിന്നില്‍ സാമ്പത്തിക കാര്യങ്ങള്‍ മാത്രമല്ല ഉള്ളത്. ആന്റണി പെരുമ്പാവൂര്‍ എന്ന ബിസിനസുകാരന്‍ മാത്രമല്ല അതിന്റെ പിന്നിലുള്ളത്. മോഹന്‍ലാല്‍ എന്ന കലാകാരനും അതിന് പിന്നിലുണ്ടെന്നും വിജയകുമാര്‍ പറഞ്ഞു. വലിയൊരു ക്രൂ ഈ ചിത്രത്തിനുണ്ട്. അവരുടെ പ്രകടനങ്ങളും മുഖങ്ങളും മൊ്‌ബൈലില്‍ കാണണോ അതോ തിയേറ്ററില്‍ കാണണോ എന്ന് അവര്‍ തന്നെയാണ് തീരുമാനിക്കേണ്ടതെന്നും വിജയകുമാര്‍ പറഞ്ഞു.

5

മോഹന്‍ലാലിന്റെ വിസ്മയ പ്രകടനം മൊബൈലിലൂടെ ആരാധകര്‍ കാണാന്‍ താല്‍പര്യപ്പെടില്ല. മോഹന്‍ലാല്‍ ശരിക്കും കലാകാരന്‍ എന്നതിനേക്കാള്‍ വലിയ ബിസിനസുകാരനായി പോയി. അതുകൊണ്ടാണ് എതിര്‍ക്കാതിരിക്കുന്നത്. സൂഫിയും സുജാതയുമൊക്കെ ഒടിടിയില്‍ റിലീസായപ്പോള്‍ അദ്ദേഹം എതിര്‍ത്തിരുന്നു. അതേയാളാണ് ഇപ്പോള്‍ ഒടിടിക്ക് സിനിമ നല്‍കുന്നത്. തിയേറ്ററുകളുമായി ഇടപാട് നടന്ന ചിത്രമാണ് മരയ്ക്കാര്‍. അക്കാര്യം ആമസോണിനെ അറിയിച്ചിട്ടുണ്ട്. അഡ്വാന്‍സ് തിരിച്ചുകൊടുത്തത് പോലും ഇക്കാര്യം അറിഞ്ഞ് കൊണ്ടാണ്. രണ്ടു വര്‍ഷമായി തിയേറ്റര്‍ ഉടമകള്‍ ഒടിടിയുടെ പേരില്‍ വഞ്ചിക്കപ്പെടുകയാണെന്നും വിജയകുമാര്‍ തുറന്നടിച്ചു.

6

അതേസമയം ആന്റണി പെരുമ്പാവൂരിന്റെ പേജില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മോഹന്‍ലാല്‍ ആരാധകരും പൊങ്കാലയാണ് അദ്ദേഹത്തിന്റെ പേജില്‍. ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നാണ് ആരാധകരുടെ ആവശ്യം. പണത്തിനോട് ഇത്ര ആര്‍ത്തിയാണെങ്കില്‍ വേറെ വല്ല പരിപാടിയും താന്‍ നോക്കടോ എന്നാണ് ആരാധകര്‍ കുറിക്കുന്നത്. നാല് ഇഞ്ച് സ്‌ക്രീനില്‍ കാണിക്കാനുള്ളത് താന്‍ ഇപ്പോള്‍ കുറെ എടുത്ത് വെച്ചിട്ടില്ലേ. അതൊക്കെ താന്‍ ഒടിടിക്ക് കൊടുത്തോ എന്നും ഇവര്‍ പറയുന്നു. ഇങ്ങനാണെങ്കില്‍ ലാലേട്ടനും ഡ്രൈവറിനും ഒടിടിയില്‍ പടമിറക്കി ശിഷ്ടകാലം ജീവിക്കാമെന്നും ആരാധകര്‍ പരിഹസിക്കുന്നു.ഫാന്‍സ് സപ്പോര്‍ട്ട് ഉണ്ടാവില്ലെന്നും ഇവര്‍ പറയുന്നു.

7

മരയ്ക്കാര്‍ തിയേറ്റര്‍ തന്നെ വരുമെന്നാണ് നേരത്തെ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റായ ലിബര്‍ട്ടി ബഷീര്‍ പഞ്ഞത്. മരയ്ക്കാര്‍ക്ക് വേണ്ടി മൂന്ന് വര്‍ഷമായുള്ള കാത്തിരിപ്പാണ്. തിയേറ്ററുകളില്‍ റിലീസ് ചെയ്യാനായി നാല്‍പ്പത് കോടിയോളമാണ് അഡ്വാന്‍സ് നല്‍കിയിരിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ഒടിടി റിലീസ് ഒരിക്കലും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആന്റണിയുമായി ഇക്കാര്യം സംസാരിച്ചെന്നും, തിയേറ്റര്‍ റിലീസ് ഉറപ്പ് തന്നിട്ടുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. അതേസമയം മരയ്ക്കാര്‍ മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണ്. തിയേറ്റര്‍ തുറന്നാല്‍ സിനിമാ മേഖലയെ രക്ഷിക്കുമെന്ന് കരുതുന്ന ചിത്രമാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+