Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണി പെരുമ്പാവൂര്‍ എടുക്കുന്ന തീരുമാനത്തിനൊപ്പം, മരയ്ക്കാറിനെ പിന്തുണച്ച് മോഹന്‍ലാല്‍ ഫാന്‍സ്

കൊച്ചി: മരയ്ക്കാര്‍ റിലീസുമായി ബന്ധപ്പെട്ട് മലയാള സിനിമാ ലോകം രണ്ടായി തിരഞ്ഞിരിക്കുകയാണ്. ആന്റണി പെരുമ്പാവൂര്‍ ഒടിടിക്ക് മരയ്ക്കാര്‍ നല്‍കുമെന്ന തീരുമാനത്തിലാണ്. എന്നാല്‍ ഇതിനെതിരെ എല്ലാ സംഘടനകളും രംഗത്ത് വന്നുകഴിഞ്ഞു. അഡ്വാന്‍സ് 25 കോടി മതി എന്നൊക്കെ ആന്റണി പറഞ്ഞെങ്കിലും അത് തരാനാവില്ലെന്നാണ് ഫിയോക് അടക്കം പറഞ്ഞിരിക്കുന്നത്.

മരയ്ക്കാര്‍ കളിപ്പിച്ചാല്‍ ലാഭം കിട്ടില്ലെന്ന് വരെ തിയേറ്റര്‍ ഉടമകള്‍ പറഞ്ഞു. അതേസമയം നിര്‍ണായക വിഷയത്തില്‍ ആന്റണിക്ക് ഇപ്പോള്‍ പിന്തുണയുമായി വന്നിരിക്കുകയാണ് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍.

1

ആന്റണിയുടെ എല്ലാ തീരുമാനത്തിനും ഞങ്ങളുണ്ട് കൂടെ എന്നാണ് മോഹന്‍ലാല്‍ ഫാന്‍സ് ജനറല്‍ സെക്രട്ടറി വിമല്‍ കുമാര്‍ പറയുന്നത്. ഞങ്ങലുണ്ട് കൂടെ എന്ന് കുറിപ്പില്‍ പറയുന്നുണ്ട്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. അതേസമയം വിഷയത്തില്‍ ആന്റണിക്ക് മോഹന്‍ലാല്‍ ഫാന്‍സിന്റെ പിന്തുണ അത്യാവശ്യമാണ്. മരയ്ക്കാറിന് വേണ്ട പിന്തുണയും പ്രചാരണവും ഫാന്‍സില്ലാതെ നടക്കില്ല. ആറാട്ട് പോലുള്ള ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഇനിയും റിലീസ് ചെയ്യാനുള്ളതാണ്. അതുകൊണ്ട് ഫാന്‍സിന്റെ പിന്തുണ മോഹന്‍ലാലിനും ആന്റണിക്കും അത്യാവശ്യമായിരുന്നു. ഇനി ഒടിടി തീരുമാനം എളുപ്പത്തില്‍ തീരുമാനിക്കാനും ആന്റണിക്ക് സാധിക്കും.

2

അതേസമയം മരയ്ക്കാര്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുമെന്നാണ് ലെറ്റ്‌സ് ഒടിടി ഗ്ലോബല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. റെക്കോര്‍ഡ് തുക മരയ്ക്കാറിന് ലഭിക്കുമെന്നാണ് സൂചന. തിയേറ്റര്‍ റിലീസ് മാത്രമായിരുന്നു തന്റെ മുന്നിലുണ്ടായിരുന്നതെന്നും എന്നാല്‍ തിയേറ്ററുകള്‍ എണ്ണം ധാരണായാവാത്തത് കൊണ്ട് ഒടിടിക്ക് കൊടുക്കുമെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു. 200 തിയേറ്ററുകളാണ് ആന്റണി ചോദിച്ചത്. എന്നാല്‍ 80 തിയേറ്റര്‍ മാത്രമാണ് ചാര്‍ട്ടര്‍ ചെയ്ത് ലഭിച്ചതെന്നും ആന്റണി പറയുന്നു. എന്നാല്‍ ഇത്രയും തിയേറ്ററില്‍ റിലീസ് ചെയ്താല്‍ നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍.

3

തിയേറ്റര്‍ റിലീസിനായി പല സംഘടനകളും സമ്മര്‍ദം ചെലുത്തിയെങ്കിലും മരയ്ക്കാര്‍ ആമസോണിന് നല്‍കാന്‍ അണിയറക്കാര്‍ തീരുമാനിക്കുകയായിരുന്നു. നൂറ് കോടി ബജറ്റിലുള്ള ചിത്രമാണിത്. മലയാള സിനിമയുടെ തലവര തന്നെ മാറ്റുമെന്ന് കരുതിയ ചിത്രമാണ് ഒടിടിയില്‍ പോകാന്‍ ഒരുങ്ങുന്നത്. നേരത്തെ പല തവണ റിലീസ് മാറ്റിവെച്ച സിനിമയാണിത്. ഇതിനിടെ നടന്‍ വിനായകന്‍ പരോക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. ആശങ്കപ്പെടേണ്ട ഇവന്മാര്‍ ആരുമില്ലേലും കേരളത്തില്‍ സിനിമയുണ്ടാകുമെന്നായിരുന്നു വിനായകന്റെ പ്രതികരണം. പോസ്റ്റിനൊപ്പം പക്ഷേ ക്യാപ്ഷനൊന്നും ഇല്ലായിരുന്നു.

4

അതേസമയം അഡ്വാന്‍സ് തുക 25 കോടി തരാനാവില്ലെന്ന് ഫിയോക് പറയുന്നു. ആന്റണി പെരുമ്പാവൂര്‍ ജീവിക്കാര്‍ നിവൃത്തിയില്ലാത്തവരോടാണ് 25 കോടി വേണമെന്ന് പറയുന്നത്. മരയ്ക്കാര്‍ ചന്തയില്‍ വെച്ച് വിലപേശാനുള്ളതാണോ? ആദ്യ നൂറ് കോടി പറയുന്നു. പിന്നീട് 40 കോടി പറയുന്നു. അവസാനം 25 കോടിയിലേക്ക് എത്തുന്നു. ഓരോ നിര്‍മാതാവിനും എത്ര കോടി വരെ പലിശയ്ക്ക് കിട്ടും എന്ന കണക്ക് എടുത്ത ശേഷമാണ് 15 കോടി എന്ന തുകയിലേക്ക് എത്തിയത്. അത് തന്നെ ലഭിക്കുന്നത് കഷ്ടപ്പെട്ടിട്ടാണ്. ഇതില്‍ നിന്ന് ഒരു രൂപ പോലും കൂടുതലായി തരില്ല. 500 സ്‌ക്രീനും 21 ദിവസത്തെ ഫ്രീ റണ്ണുമാണ് മരയ്ക്കാറിനായി നല്‍കിയിരിക്കുന്നത്. കേരളത്തിലെ ഒരു സിനിമയ്ക്കും നല്‍കാത്ത ഓഫറാണ് ഇതെന്നും ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു.

5

ആന്റണിയും തിയേറ്റര്‍ ഉടമകളും തമ്മിലുള്ള ബന്ധം ഇതോടെ വഷളായിരിക്കുകയാണ്. സിയാദ് കോക്കര്‍ മരയ്ക്കാര്‍ ഹൈബ്രിഡ് റിലീസാവണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഒടിടി ചെറിയ പ്ലാറ്റ്‌ഫോമാണെന്നും, അവിടെ സിനിമ കാണാന്‍ അധികം പേരുണ്ടാവില്ലെന്നും സിയാദ് കോക്കര്‍ പറയുന്നു. അതുകൊണ്ട് ഒടിടിക്കൊപ്പം തിയേറ്ററിലും മരയ്ക്കാര്‍ റിലീസ് ചെയ്താല്‍ നഷ്ടമുണ്ടാവില്ലെന്നും സിയാദ് കോക്കര്‍ പറഞ്ഞു. എന്നാല്‍ ഹൈബ്രിഡ് റിലീസ് തിയേറ്ററുകള്‍ക്ക് വലിയ നഷ്ടമുണ്ടാക്കുന്നതാണ്. ഒടിടിയില്‍ റിലീസ് ചെയ്യുന്നതോടെ ചിത്രത്തിന്റെ വ്യാജ പതിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ എളുപ്പത്തില്‍ വരും. അത് പടത്തിന് വലിയ നഷ്ടമുണ്ടാക്കുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+