ബിഗ് ബോസില്‍ താരമായി ജയ് ഭനുഷാലി, ആഴ്ച്ചയില്‍ ലഭിക്കുന്ന തുക ഇങ്ങനെ, ഞെട്ടിച്ച് പ്രതിഫല കണക്ക്

ബിഗ് ബോസ് ഹിന്ദിയുടെ 15ാം സീസണ്‍ ആരംഭിച്ച് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. എന്നാല്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ തന്നെ ഷോ തരംഗമായി മാറിയിരിക്കുകയാണ്. ഓരോ താരങ്ങളും ശ്രദ്ധിക്കപ്പെട്ടു എന്നതാണ് സീസണിന്റെ തുടക്കത്തിലെ തന്നെ പ്രത്യേകത. നേരത്തെ സഹില്‍ ഷറോഫ് ഷോയില്‍ നിന്ന് പുറത്തുപോയിരുന്നു.

ഇപ്പോഴിതാ ബിഗ് ബോസ് താരങ്ങളുടെ പ്രതിഫല തുകയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ലക്ഷങ്ങളാണ് താരങ്ങള്‍ സമ്പാദിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. ബിഗ് ബോസ് താരങ്ങള്‍ നേടുന്ന പ്രതിഫലത്തെ കുറിച്ച് വിശദമായി പരിശോധിക്കാം....

1

പതിനഞ്ചാം സീസണിന്റെ തുടക്കത്തില്‍ തന്നെ പ്രേക്ഷകര്‍ വിജയികളാവുമെന്ന് കരുതുന്നവരെയും പിന്തുണച്ച് തുടങ്ങിയിട്ടുണ്ട്. കരണ്‍ കുന്ദ്ര, പ്രതീക് സെഹജ്പാല്‍, ജയ് ബനുശാലി, ഉമര്‍ റിയാസ്, തേജസ്വി പ്രകാശ്, നിഷാന്ത് ഭട്ട് എന്നിവരാണ് ഷോയിലെ ഫേവറിറ്റുകളായിരുന്നത്. കരണും തേജസ്വിയും ഷോയില്‍ ഒരു ആരാധകരുള്ള ശക്തരായ വ്യക്തിത്വങ്ങളായി മാറിയിരിക്കുകയാണ്. ഈ സീസണിലെ ഏറ്റവും അഗ്രസീവായ മത്സരാര്‍ത്ഥി ജയ് ബനുശാലിയാണ്. ഇവര്‍ മൂന്ന് പേരും ആരാധകരുടെ പിന്തുണയില്‍ വളരെ മുന്നിലാണ്. ഈ മൂന്ന് പേരിലെരാളാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നതെന്നായിരുന്നു നേരത്തെ വന്ന വിധി.

2

നേരത്തെ ജയ് ബനുശാലിക്കാണ് ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അവസാന നിമിഷം ഷോയിലെത്തിയ താരമാണ് ബനുശാലി. കരണ്‍ കുന്ദ്രയുടെ പേരും ഈ നിരയില്‍ പറഞ്ഞു കേട്ടിരുന്നു. എന്നാല്‍ അഗ്രസീവായ താരം തന്നെയാണ് ഈ സീസണില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത്. പ്രമുഖ അവതാരകനും നടനുമാണ് ജയ് ബനുശാലി. ആഴ്ച്ചയില്‍ പതിനൊന്ന് ലക്ഷം രൂപയാണ് ജയ് ബനുശാലിക്ക് ലഭിക്കുന്നത്. പതിനഞ്ചാം സീസണില്‍ ഏറ്റവും താരമൂല്യമുള്ള മത്സരാര്‍ത്ഥിയും ബനുശാലിയാണ്.

3

ജയ് ബനുശാലിക്ക് നിത്യേന 1.65 ലക്ഷം രൂപ എന്ന തോതിലാണ് പ്രതിഫലം ലഭിക്കുക. തൊട്ടുപിന്നില്‍ രണ്ട് താരങ്ങളുണ്ട്. തേജസ്വി പ്രകാശിനും അഫ്‌സാന ഖാനും ആഴ്ച്ചയില്‍ പത്ത് ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിക്കുക. മുന്നിലുണ്ടെന്ന കരുതിയ കരണ്‍ കുന്ദ്ര മൂന്നാം സ്ഥാനത്താണ് പ്രതിഫലത്തിന്റെ കാര്യത്തില്‍. എട്ട് ലക്ഷം രൂപയാണ് താരത്തിന് ആഴ്ച്ചയില്‍ ലഭിക്കുക. 1.20 ലക്ഷം രൂപ നിത്യേന താരത്തിന് ലഭിക്കും. ശില്‍പ്പ ഷെട്ടിയുടെ സഹോദരി ഷമിത ഷെട്ടിയും ഷോയില്‍ പങ്കെടുക്കുന്നുണ്ട്. നേരത്തെ ബിഗ് ബോസ് ഒടിടിയിലും അവര്‍ പങ്കെടുത്തിരുന്നു.

4

ഷമിതയ്ക്ക് ആഴ്ച്ചയില്‍ 5 ലക്ഷം രൂപയാണ് ലഭിക്കുന്നത്. ബിഗ് ബോസ് ഒടിടിയിലെ റണ്ണറപ്പ് കൂടിയാണ് ഷമിത ഷെട്ടി. നാഗിന്‍ സീരിയലിലെ ഗായകനായ ആകാശയ്ക്ക് ആഴ്ച്ചയില്‍ അഞ്ച് ലക്ഷം രൂപയാണ് ലഭിക്കുക. രൂപ്: മര്‍ദ് കാ നയാ സ്വരൂപിലെ നടി ഡൊണല്‍ ബിഷ്തിന് നാല് ലക്ഷം രൂപയും ആഴ്ച്ചയില്‍ പ്രതിഫലമായി ലഭിക്കും. ഉഡാന്‍ എന്ന ബോളിവുഡ് ചിത്രത്തിലെ നടി വിധി പാണ്ഡ്യക്ക് നാല് ലക്ഷം രൂപയാണ് ലഭിക്കുക. മോഡലും ഡോക്ടറുമായ ഉമര്‍ റിയാസിന് മൂന്ന് ലക്ഷം രൂപ ഷോയില്‍ നിന്ന് ആഴ്ച്ചയില്‍ ലഭിക്കും.

5

പ്രമുഖ കൊറിയോഗ്രാഫര്‍ നിഷാന്ത് ഭട്ടും ഷോയിലെ മത്സരാര്‍ത്ഥിയാണ്. നിഷാന്തിന് രണ്ട്‌ലക്ഷം രൂപയാണ് ആഴ്ച്ചയില്‍ ലഭിക്കുക. പ്രതീക് സെഹജ്പാലിന് രണ്ട് ലക്ഷം രൂപയും ലഭിക്കും. റിയാലിറ്റി ഷോ താരം കൂടിയാണ് പ്രതീക്. ബിഗ് ബോസ് പതിനഞ്ചാം സീസണിലെ ലവ് ബേര്‍ഡ്‌സായി അറിയപ്പെടുന്ന ലേഷാന്‍ സെഹഗാളിനും മീഷ അയ്യര്‍ക്കും രണ്ട് ലക്ഷം രൂപയാണ് പ്രതിഫലം, നടനായ വിശാല്‍ കോട്ടിയാന് രണ്ട് ലക്ഷം രൂപയും സിമ്പ നാഗ്പാലിന് ഒരുലക്ഷം രൂപയും ലഭിക്കും. നാഗ്പാലാണ് സീസണില്‍ ഏറ്റവും കുറഞ്ഞ പ്രതിഫലം ലഭിക്കുന്ന താരം.

6

നേരത്തെ ഷോയുടെ അവതാരകനായ സല്‍മാന്‍ ഖാന്റെ പ്രതിഫല കാര്യവും പുറത്തുവന്നിരുന്നു. റെക്കോര്‍ഡ് തുകയാണ് താരത്തിന് ലഭിക്കുന്നത്. 14 ആഴ്ച്ചയിലേക്കായി 350 കോടിയാണ് താരം പ്രതിഫലം വാങ്ങുന്നത്. ഓരോ വാരാന്ത്യത്തിലും 25 കോടി രൂപയാണ് താരം വാങ്ങുന്നത്. ഒരു സിംഗിള്‍ എപ്പിസോഡിന് മാത്രമായി 12 കോടിയും താരത്തിന് ലഭിക്കും. അതേസമയം ബിഗ് ബോസ് സല്‍മാന്‍ ഖാനില്ലാതെ മുന്നോട്ട് പോകില്ല എന്നതാണ് സാഹചര്യം. മത്സരാര്‍ത്ഥികളെ സ്‌നേഹത്തോടെ ഉപദേശിക്കുന്നതും അവരെ ചീത്തപറയുന്നതുമെല്ലാം അടങ്ങുന്ന സല്‍മാന്റെ മാനറിസങ്ങള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായതാണ്.

7

നാലാം സീസണ്‍ മുതലാണ് സല്‍മാന്‍ ഷോയുടെ അവതാരകനായി എത്തിയത്. ആ സീസണില്‍ ഒരു എപ്പിസോഡിന് രണ്ടര കോടിയായിരുന്നു സല്‍മാന് ലഭിച്ചത്. അതിന് ശേഷം ബിഗ് ബോസിനെ ഏഴാം സീസണ്‍ മുതല്‍ പ്രതിഫലം ഇരട്ടിയായി ഉയര്‍ത്തുകയായിരുന്നു സല്‍മാന്‍. 5 കോടിയായിരുന്നു ആ സമയത്തെ പ്രതിഫലം. അടുത്ത സീസണില്‍ അത് 5.5 കോടിയാക്കി. ബിഗ് ബോസ് ഏഴആം സീസണ്‍ മുതല്‍ എട്ട് കോടി വരെ വാങ്ങാനും തുടങ്ങി. എട്ടാം സീസണിലും ഇത് തുടര്‍ന്നു. 11,12 സീസണില്‍ 11 കോടിയാണ് ഒരു എപ്പിസോഡിന് താരം വാങ്ങിയത്. 13ാം സീസണില്‍ മൊത്തമായി 200 കോടിയാണ് പ്രതിഫലമായി സല്‍മാന്‍ വാങ്ങിയത്. ആഴ്ച്ചയില്‍ 13 കോടിയും ഒരു എപ്പിസോഡിന് 6.5 കോടിയും താരം വാങ്ങിയിരുന്നു. 14ാം സീസണില്‍ 450 കോടിയാണ് സല്‍മാന്‍ വാങ്ങിയത്. ഒരു എപ്പിസോഡിന് 20 കോടിയാണ് താരത്തിന് ലഭിച്ചത്.

കാർക്കൂന്തൽ അഴകിൽ നിക്കി ഗൽറാണി; മലയാളികളുടെ പ്രിയപ്പെട്ട നായികയുടെ പുതിയ ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+