Get Updates
Get notified of breaking news, exclusive insights, and must-see stories!

പേളിക്ക് ആനവാല്‍ മോതിരം നല്‍കി, ബിഗ് ബോസില്‍ ടെലികാസ്റ്റ് ചെയ്യാതിരുന്ന സംഭവം പറഞ്ഞ് ശ്രീനിഷ്

ബിഗ് ബോസിന്റെ ആദ്യ സീസണിലൂടെ തന്നെ പ്രേക്ഷകരുടെ മനം കവര്‍ന്ന ജോഡിയായി പേൡമാണിയും ശ്രീനിഷ് അരവിന്ദും. ഇരുവരും പിന്നീട് വിവാഹിതരാവുകയും, യുട്യൂബിലൂടെ കൂടുതല്‍ ആരാധകരെ സ്വന്തമാക്കുകയും ചെയ്തിരുന്നു. അടുത്തിടെ ഇവര്‍ക്കൊരു കുഞ്ഞ് പിന്നറതും ആരാധകര്‍ വലിയ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ ബിഗ് ബോസില്‍ ആദ്യ ഘട്ടത്തില്‍ ടെലികാസ്റ്റ് ചെയ്യാതെ പോയൊരു സംഭവം വെളിപ്പെടുത്തുകയാണ് ശ്രീനിഷ്.

1

ആരാധകരുടെ ചോദ്യത്തിനായിരുന്നു പേളിയും ശ്രീനിഷും കൂടി ഉത്തരം നല്‍കിയത്. ബിഗ് ബോസില്‍ ടെലികാസ്റ്റ് ചെയ്യാതിരുന്ന എന്തെങ്കിലും സംഭവം ഓര്‍മകളിലുണ്ടോ എന്നായിരുന്നു ചോദ്യം. ഇതിനാണ് മറുപടി നല്‍കിയത്. ശ്രീനിഷ് പോളിക്ക് ആനവാല്‍ മോതിരം നല്‍കിയ രംഗമാണ് ശ്രീനിഷ് വെളിപ്പെടുത്തിയത്. ആരും കാണാതെയായിരുന്നു ശ്രീനിഷ് പേളിക്ക് മോതിരം നല്‍കിയത്.

2

ഹായ് ഹലോ എന്നൊക്കെ പറഞ്ഞാണ് താന്‍ പേളിക്ക് മോതിരം കൊടുത്തതെന്ന് ശ്രീനിഷ് പറയുന്നു. മോതിരം കൈമാറിയതിന് പിന്നാലെ താനും ശ്രീനിയും ഓരോ വശത്തേക്ക് ഓടിയെന്നും പേളി പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ബിഗ് ബോസിന് പോലും മനസ്സിലായില്ല. അതുകൊണ്ട് ആ രംഗം ടെലികാസ്റ്റ് ചെയ്തിരുന്നില്ലെന്നും പേളി പറഞ്ഞു.

3

പിന്നീട് ഈ രംഗത്തെ കുറിച്ച് ആരൊക്കെയോ ഗോസിപ്പുകളുണ്ടാക്കി. അപ്പോള്‍ മാത്രമാണ് ഈ ഭാഗം ടെലികാസ്റ്റ് ചെയ്തതെന്ന് ശ്രീനിഷ് പറഞ്ഞു. അതേസമയം താന്‍ ഇതുവരെ എപ്പിസോഡുകളൊന്നും കണ്ടിട്ടില്ലെന്നും ശ്രീനിഷ് പറഞ്ഞു. അതേസമയം തന്റെ ആദ്യ സാലറിയെ കുറിച്ചും പേളി സംസാരിച്ചു. കോളേജില്‍ പഠിക്കുന്ന സമയത്തായിരുന്നു അത്. പാര്‍ടൈം ജോലി ആയിരുന്നു. ഒരു പരിപാടിക്ക് 800 മുതല്‍ 1500 രൂപ വരെ ലഭിക്കുമായിരുന്നുവെന്നും പേളി പറഞ്ഞു.

4

കോളേജ് ടൈമില്‍ കിട്ടുന്ന ആ പണത്തത്തിന് വലിയ വിലയുണ്ടായിരുന്നു. ആ പണത്തിന് ഞാന്‍ ചെരുപ്പും കുര്‍ത്തയുമൊക്കെ വാങ്ങുമായിരുന്നു. ടിവി തനിക്ക് ലഭിച്ച ആദ്യത്തെ ജോലി ടേസ്റ്റ് ഓഫ് കേരളയായിരുന്നു. ഇക്കാര്യങ്ങളൊക്കെ വെച്ച് ഒരു വീഡിയോ ചെയ്യണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നതായും പേളി പറഞ്ഞു.

5

അതേസമയം പെട്ടെന്ന് ജീവിതത്തിലേക്ക് വന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിച്ചോ എന്ന് ചോദിക്കുന്നവര്‍ക്കായുള്ള മറുപടിയും പേളി നല്‍കി. പോയ വര്‍ഷം വികാരങ്ങളുടെ റോളര്‍ കോസ്റ്ററായിരുന്നുവെന്ന് പേളി പറയുന്നു. മകള്‍, സഹോദരി, സുഹൃത്ത്, ഭാര്യ, സഹപ്രവര്‍ത്തക, എന്നീ റോളുകള്‍ പഠിക്കുന്നതിനിടയിലാണ് പെട്ടെന്ന് മറ്റൊരു മനോഹര കാര്യം കൂടി സംഭവിക്കുന്നത്. തെറ്റുകള്‍ വരുത്തുമ്പോള്‍ അത് ക്ഷമയോടെ കാണുന്നത് കൊണ്ട് ആ വേഷം കൂടി ഏറ്റെടുക്കാന്‍ ധൈര്യം കിട്ടിയെന്നും പേളി പറഞ്ഞു.

Recommended Video

cmsvideo
    Body shaming on Anoop Krishnan's fiancee after their engagement video was out
    6

    വിചാരിക്കുന്നത് പോലെ എളുപ്പമുള്ളതല്ല മാതൃത്വം. എല്ലാ കാര്യങ്ങളും നേരത്തെ പൂര്‍ത്തിയാക്കി വെച്ച് മാതൃത്വം അനുഭവിക്കാനാവില്ല. ശരിയായ മനോഭാവത്തോടെയും ചെറിയ പ്രതീക്ഷകളോടെയും അതിനെ മറികടക്കാം. സ്ത്രീകള്‍ ശാരീരികമായും മാനസികമായും ഏറെ ലോലമാകുന്ന സമയമാണിത്. ചില സമയത്ത് നമ്മുടെ ലോകം തകര്‍ന്ന് പോകുന്നത് പോലെ തോന്നും. ചില വിമര്‍ശനങ്ങളും പ്രസ്താവനകളും കാരണം എന്നെ നന്നായി ഇഷ്ടപ്പെടുന്നവരില്‍ നിന്ന് വഴി മാറി നടത്തിയ അവസ്ഥയിലെത്തിച്ചെന്നും പേളി പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+