സുനിച്ചനെ ഉപേക്ഷിച്ചിട്ടില്ല, പത്രോസ് തന്റെ പപ്പ, ആ 20 ശതമാനമാണ് പ്രശ്‌നക്കാരെന്ന് മഞ്ജു പത്രോസ്
ബിഗ് ബോസിന്റെ രണ്ടാം സീസണിന് ശേഷം വാര്‍ത്തകളില്‍ നിറഞ്ഞെങ്കിലും തനിക്ക് അതിന് ശേഷം നിരവധി ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നടി മഞ്ജു പത്രോസ് പറയുന്നു. ഇപ്പോഴിതാ നടന്‍ അനീഷ് രവിയുടെ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അതിനെ കുറിച്ചെല്ലാം നടി തുറന്ന് പറയുകയാണ്. ഒപ്പം വിവാഹ മോചന വാര്‍ത്തകളെ കുറിച്ചും മഞ്ജു സുനിച്ചന്‍ എന്ന പേരിനെ കുറിച്ചും നടി പറയുകയാണ്. സൈബര്‍ ആക്രണം നടത്തുന്നവര്‍ക്ക് ശക്തമായ മറുപടിയാണ് നടി വീഡിയോയില്‍ നല്‍കുന്നത്.
സിലിണ്ടറുകളുമായി കർഷകർ, ഇന്ധന വില വർധനവിനെതിരെ പ്രതിഷേധം- ചിത്രങ്ങൾ

മഞ്ജു സുനിച്ചനെ ഉപേക്ഷിച്ച് പത്രോസിനൊപ്പം എന്ന് താന്‍ കേട്ടെന്നായിരുന്നു അനീഷ് രവി പറഞ്ഞത്. തുടര്‍ന്നാണ് മഞ്ജു മറുപടി നല്‍കിയത്. എങ്ങനെ ജീവിക്കണം, ആരുടെ കൂടെ ജീവിക്കണം എന്നുള്ളത് ഒക്കെയുള്ളത് നമ്മുടെ ചോയ്‌സാണെന്ന് മഞ്ജു പറഞ്ഞു. അതേസമയം ഈ പ്രചാരണത്തില്‍ പകുതി സത്യമുണ്ടെന്നും മഞ്ജു വ്യക്തമാക്കി. സുനിച്ചനെ ഞാന്‍ ഡൈവോഴ്‌സ് ചെയ്തിട്ടില്ല. പക്ഷേ പത്രോസിനൊപ്പമാണ് താന്‍ താമസിക്കുന്നതെന്നും നടി പറഞ്ഞു.

1982 ഫെബ്രുവരി 27ാം തിയതി എന്നെ കൈയ്യിലോട്ട് മേടിച്ച മനുഷ്യനാണ് പത്രോസ്. എന്റെ അപ്പനാണ് എന്നും പറയാം. ആ മനുഷ്യന്റെ കൂടെയാണ് താമസിക്കുന്നത്. അതില്‍ യാതൊരു തെറ്റും ഞാന്‍ കാണുന്നില്ല. ഭര്‍ത്താവ് സുനിച്ചന്‍ ഗള്‍ഫിലാണ് ഉള്ളത്. അതുകൊണ്ട് എനിക്ക് ഒറ്റയ്ക്ക് നില്‍ക്കാന്‍ പറ്റില്ല. അതുകൊണ്ട് ഞാന്‍ മമ്മയുടെയും പപ്പയുടെയും കൂടെ പോയി നില്‍ക്കുന്നു. താനും സുനിച്ചനും തമ്മിലുള്ള വിവാഹം നടന്ന 2005ലാണെന്നും മഞ്ജു പറഞ്ഞു.

ഞാന്‍ ഇന്‍ഡസ്ട്രിയില്‍ വരുന്ന സമയത്ത്, അതായത് ഒരു റിയാലിറ്റി ഷോ വഴിയാണ് വരുന്നത്. അതിന് ശേഷമാണ് സുനിച്ചനുമായുള്ള വിവാഹം നടന്നത്. വിവാഹം കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ സുനിച്ചനോട് പറഞ്ഞിരുന്നു, എന്റെ പേര് മാറ്റാന്‍ പറ്റില്ലെന്ന്. അപ്പന്റെ പേര് എന്റെ പേരിന്റെ കൂടെയുണ്ടാവും. ഇത് പറഞ്ഞപ്പോള്‍ തന്നെ കുഴപ്പമില്ലെന്ന് സുനിച്ചന്‍ പറയുകയും ചെയ്തു. പത്രോസ് എന്നുള്ള പേര് ഒരു ധൈര്യമാണ്. തന്റെ പേര് എല്ലായിടത്തും മഞ്ജു പത്രോസ് എന്ന് തന്നെയാണെന്നും നടി വ്യക്തമാക്കി.

വെറുതെ അല്ല ഭാര്യ ഷോയില്‍ ഞാന്‍ ആളുകളിലേക്ക് എത്തിയത് മഞ്ജു സുനിച്ചന്‍ എന്ന പേരിലാണ്. ആളുകള്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങിയത് ആ പേരിലാണ്. പലരും വിചാരിച്ചത് എന്റെ യഥാര്‍ത്ഥ പേര് മഞ്ജു സുനിച്ചനെന്നാണ്. വിവാഹം കഴിഞ്ഞത് കൊണ്ട് ഭര്‍ത്താവിന്റെ പേരായിരിക്കും കാണുക എന്നായിരിക്കും അവര്‍ കരുതിയിട്ടുണ്ടാവുക. പക്ഷേ എന്നോട് പെട്ടെന്ന് ഒരാള്‍ പേര് ചോദിക്കുകയാണെങ്കില്‍ മഞ്ജു പത്രോസ് എന്നാണ് ഞാന്‍ പറയുക. അപ്പോ സുനിച്ചന്റെ ഭാര്യയല്ലെന്ന് ചോദിക്കുമ്പോള്‍ അതെ മഞ്ജു സുനിച്ചന്‍ എന്നും വ്യക്തമായി പറയാറുണ്ട്.

ഇന്‍ഡസ്‌ട്രേയില്‍ കുറച്ച് തിരക്കൊക്കെ ആയി വന്ന സമയത്ത് ബാങ്ക് സ്റ്റേറ്റ്‌മെന്റില്‍ അടക്കം നമ്മുടെ ഔദ്യോഗിക പേരാണ് കൊടുക്കുന്നത്. ഇതിന് ശേഷം ബിഗ് ബോസ് അടക്കം വന്നതോടെ സിനിമാ മേഖലയില്‍ ഉള്ളവരും ടെക്‌നീഷ്യന്മാരും അടക്കം മഞ്ജു പത്രോസ് എന്ന് തന്നെ വിളിച്ച് തുടങ്ങി. അത് മീഡിയയില്‍ ഒക്കെ വരാന്‍ തുടങ്ങിയിരുന്നു. അങ്ങനെയാണ് പലര്‍ക്കും സംശയം വന്ന് തുടങ്ങിയത്. സുനിച്ചനാണെങ്കില്‍ നാട്ടിലുണ്ടാവാറില്ല. അദ്ദേഹം ഗള്‍ഫിലാണെന്നും മഞ്ജു പറഞ്ഞു.

സുനിച്ചനെ കാണാതിരുന്നത് കൊണ്ടാണ് എല്ലാവര്‍ക്കും സംശയമായത്. ഇപ്പോ മഞ്ജു സുനിച്ചന്‍ എന്ന് കേള്‍ക്കുന്നില്ല, സുനിച്ചനെ കൂടെ കാണുന്നില്ല എന്നൊക്കെയായി പറച്ചില്‍. ഇതോടൊപ്പം പത്രോസ് എന്ന പേരും ചര്‍ച്ചയായി. അവള്‍ക്ക് പത്രോസ് എന്ന പുതിയ ആളെ കിട്ടിയിട്ടുണ്ട്. അങ്ങേരുടെ കൂടെയാണ് ഞാന്‍ എന്നൊക്കെ വരാന്‍ തുടങ്ങി. ഇതാണ് യഥാര്‍ത്ഥത്തില്‍ വാസ്തവം. അല്ലാതെ മറ്റൊരാളുടെ കൂടെ ജീവിക്കുന്നതോ, സുനിച്ചനെ ഡിവോഴ്‌സ് ചെയ്യുന്നതോ ഒന്നും ഞാന്‍ വിദൂരതയില്‍ പോലും ആലോചിച്ചിട്ടില്ലെന്നും മഞ്ജു പത്രോസ് പറഞ്ഞു.

താനും സുനിച്ചനും എങ്ങനെ ജീവിക്കുന്നു എന്നത് ഈ പറയുന്നവരെ ബാധിക്കുന്ന വിഷയമല്ല. എന്നാലും ഒരു സുഖത്തിന് വേണ്ടിയാണ് അവരിത് പറയുന്നത്. ഞാന്‍ വേറെ ആരുടെയോ കൂടെ പോയി എന്ന് പറഞ്ഞാല്‍, എന്റെ മകനെ ഓര്‍ത്ത് ദു:ഖിക്കുന്നവരൊന്നുമല്ല ഇവര്‍. ഒരു ഇരുപത് ശതമാനം ആളുകള്‍ മാത്രമാണ് അനാവശ്യമായി ജീവിതത്തില്‍ ഇങ്ങനെ ഇടപെടുന്നത്. ബാക്കിയുള്ളവരെല്ലാം നിങ്ങളെന്തിനാണ് ഇങ്ങനെ ചെയ്യുന്നത്, അവരെ ജീവിക്കാന്‍ വിടൂ എന്നൊക്കെ പറയും, ഞങ്ങള്‍ ഡിവോഴ്‌സായിട്ടില്ല. ഹാപ്പിയായിട്ടാണ് ഇരിക്കുന്നതെന്നും മഞ്ജു പത്രോസ് വ്യക്തമാക്കി.
ഗ്ലാമറസ് ലുക്കിൽ പാർവതി നായർ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ












Click it and Unblock the Notifications