Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാരൂഖ് ഖാന്റെ സെക്കന്‍ഡ് ഹീറോയിനായി ഋതു, വില്ലന്‍ സഞ്ജയ് ദത്ത്, എട്ടിന്റെ പണിയുമായി പൊളി ഫിറോസ്

ബിഗ് ബോസിന്റെ മൂന്നാം സീസണില്‍ ഏറ്റവും കൂടുതല്‍ ആളുകളുടെ ഇഷ്ടം നേടിയ ജോഡികളായിരുന്നു ഫിറോസ് ഖാനും സജ്‌നയും. ബിഗ് ബോസില്‍ നിന്ന് പുറത്തായ ശേഷം നിരവധി പ്രാങ്ക് കോളുകളിലൂടെയും സോഷ്യല്‍ മീഡിയ വീഡിയോകളിലൂടെയും അവര്‍ തരംഗമായിരുന്നു. ബിഗ് ബോസ് താരങ്ങളെയായിരുന്നു ഫിറോസ് പ്രാങ്ക് കോളിലൂടെ കുടുക്കിയത്. ഇത്തവണ ഫിറോസിന്റെ പ്രാങ്കില്‍ വീണത് ഋതു മന്ത്രയാണ്. ആ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കശ്മീരില്‍ കൊല്ലപ്പെട്ട പോലീസ് ഓഫീസറുടെയും ഭാര്യയുടെയും സംസ്‌കാര ചടങ്ങ്: ചിത്രങ്ങള്‍ കാണാം

ഹലോ ഈസ് ദിസ് റിതു മന്ത്ര

ഹലോ ഈസ് ദിസ് റിതു മന്ത്ര

താന്‍ ബോളിവുഡില്‍ നിന്നുള്ള പ്രൊഡക്ഷന്‍ കണ്‍ട്രോളറാണെന്ന് പറഞ്ഞായിരുന്നു ഫിറോസ് റിതുവിനെ വിളിച്ചത്. ഒപ്പം സജ്‌നയും ഉണ്ടായിരുന്നു. താന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സ്റ്റീഫനാണെന്നും റിതുവിനെ ബോളിവുഡ് ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യാന്‍ വിളിച്ചതാണെന്നും റിതുവിനോട് ഫിറോസ് പറഞ്ഞു. ബിഗ് ബോസില്‍ കണ്ട് മൂവിയിലേക്ക് സെലക്ട് ചെയ്യാന്‍ വിളിച്ചതാണെന്നും ഫിറോസ് പറഞ്ഞു. ഡയറക്ടേഴ്‌സുമായി സൂം മീറ്റിങ്ങുണ്ടെന്നും, കൊറോണ കാരണം നേരിട്ടുള്ള മീറ്റിംഗൊന്നുമില്ലെന്നും ഫിറോസ് പ്രാങ്ക് കോളില്‍ റിതുവിനെ അറിയിച്ചു.

ഫിനാലെ കഴിഞ്ഞിട്ടില്ല

ഫിനാലെ കഴിഞ്ഞിട്ടില്ല

വേറെ മൂവി കമ്മിറ്റ് ചെയ്തിട്ടില്ലെന്നും, ഫിനാലെ കഴിയാത്തത് കൊണ്ട് ചില നിയന്ത്രണങ്ങളുണ്ടെന്നും റിതു പറയുന്നു. അടുത്ത മാസം ഫിനാലെ കഴിയുമെന്നും റിതു ഫിറോസിനോട് പറഞ്ഞു. അടുത്ത മാസം അവസാനം എങ്കില്‍ സിനിമ തുടങ്ങുമെന്നും ഫിറോസ് റിതുവിനെ അറിയിച്ചു. ഷാരൂഖ് ഖാനാണ് സിനിമയുടെ നായകനെന്നും, സഞ്ജയ് ദത്ത് വില്ലനാണെന്നുമായിരുന്നു ഫിറോസിന്റെ അടുത്ത കൗണ്ടര്‍. സംശയം തോന്നിയ റിതു പ്രാങ്ക് ചെയ്യുകയാണോ എന്ന് ചോദിച്ചു. എന്നാല്‍ നിങ്ങള്‍ സെക്കന്‍ഡ് ഹീറോയിനാണെന്നായിരുന്നു ഫിറോസിന്റെ മറുപടി.

ബാഹുബലിയൊക്കെ മലയാളത്തില്‍

ബാഹുബലിയൊക്കെ മലയാളത്തില്‍

സംശയം തോന്നിയ റിതു ഫിറോസിനോട് നിങ്ങള്‍ ഏത് സിനിമയിലാണ് വര്‍ക്ക് ചെയ്തത് എന്ന് ചോദിക്കുന്നുണ്ട്. ബാഹുബലിയൊക്കെ മലയാളത്തില്‍ ചെയ്തപ്പോള്‍ ഞാനാണ് ഇവിടത്തെ കാര്യങ്ങള്‍ നോക്കിയതെന്നായിരുന്നു ഫിറോസിന്റെ മറുപടി. ബോളിവുഡില്‍ നിന്ന് തരുന്ന ക്രൂ ലിസ്റ്റ് പ്രകാരം കേരളത്തിലെ കാര്യങ്ങള്‍ ഞാനാണ് കൈകാര്യം ചെയ്യുന്നതെന്നും ഫിറോസ് പറഞ്ഞു. താന്‍ മില്‍മയുടെ ആഡ് അടക്കം ചെയ്‌തെന്ന് ഫിറോസിനോട് റിതു പറയുന്നുണ്ട്.

എട്ട് ഫൈറ്റുണ്ട് സിനിമയില്‍

എട്ട് ഫൈറ്റുണ്ട് സിനിമയില്‍

കാണിക്കാന്‍ പറ്റിയ ഏതെങ്കിലും ആഡോ സീനോ എന്തെങ്കിലുമുണ്ടോ എന്ന് ചോദിക്കുമ്പോള്‍ ഓപ്പറേഷന്‍ ജാവയില്‍ അഭിനയിച്ച കാര്യങ്ങളൊക്കെ റിതു ഫിറോസിനോട് പറയുന്നുണ്ട്. മമ്മൂട്ടിയുടെ ഓപ്പറേഷന്‍ ജാവയാണോ എന്ന കൗണ്ടറായിരുന്നു ഫിറോസ് റിതുവിനോട് അടിച്ചത്. നിങ്ങളുടെ റെമ്യൂണറേഷന്‍ ഒക്കെ എത്രയാണെന്ന് ചോദിച്ചപ്പോ, അത് സ്‌ക്രിപ്റ്റ് കേട്ടിട്ട് പറയാമെന്നായി റിതു. നിങ്ങള്‍ക്ക് സിനിമയില്‍ എട്ട് ഫൈറ്റ് സീനുണ്ടെന്ന് ഫിറോസ് റിതുവിനോട് പറഞ്ഞു. ഇതോടെയാണ് പ്രാങ്കാണെന്ന് റിതുവിന് മനസ്സിലായത്.

മനുഷ്യസ്ത്രീ എന്തുണ്ട് വിശേഷം

മനുഷ്യസ്ത്രീ എന്തുണ്ട് വിശേഷം

മനുഷ്യ സ്ത്രീ എന്തുണ്ട് വിശേഷമെന്നായി ഫിറോസ്. കല്‍ നായക് ഹൂം മേ എന്ന പാട്ടും ഇതിനിടെ ഫിറോസ് പാടി. പിന്നീട് വിശേഷം പറയലായി ഇവര്‍ തമ്മില്‍. നിന്റെ ചന്ദ്രനെ നോക്കിയുള്ള സംസാരമൊക്കെ എന്തായി എന്ന ട്രോളായി ഫിറോസ് ഉപയോഗിച്ചത്. നീ ലൈവില്‍ വന്നപ്പോ നല്ല സുന്ദരിയായിട്ട് ഒക്കെ ഇരുന്നല്ലോ, എന്ത് ഫില്‍ട്ടറാണ് നീ ഉപയോഗിച്ചതെന്ന് പറഞ്ഞ് തരോ എന്നായിരുന്നു സജ്‌നയുടെ ട്രോള്‍. ഡിഎഫ്‌കെ എന്ന ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യണമെന്നും ഫിറോസ് റിതുവിനോട് പറയുന്നുണ്ട്. ചെയ്യാതിരുന്നാല്‍ അത്രയും നല്ലത് എന്ന ട്രോള്‍ റിതു പിന്നാലെ തന്നെ ഫിറോസിനിട്ട് കൊടുക്കുന്നുണ്ട്.

റെലവന്റായിട്ട് പ്രാങ്കണ്ടേ

റെലവന്റായിട്ട് പ്രാങ്കണ്ടേ

ഷാരൂഖ് ഖാന്‍ നായിക, കുറച്ചൊക്കെ റെലവെന്റായിട്ട് പ്രാങ്കി കൂടേ എന്ന ചോദ്യമായിരുന്നു റിതു ചോദിച്ചത്. നീ ബിഗ് ബോസില്‍ നിന്നും ഇവിടെ നിന്നും നമ്മളെ തളര്‍ത്താന്‍ നോക്കുകയാണല്ലോ എന്ന് ഫിറോസ് റിതുവിനോട് ചോദിച്ചു. ആര് തളര്‍ന്നു, നിങ്ങള് മാത്രമേ വളര്‍ന്നിട്ടുള്ളൂ എന്നായിരുന്നു റിതു പറഞ്ഞത്. ഫാന്‍ പേജൊക്കെ എടുത്ത് നോക്കുവെന്നായി റിതു മന്ത്ര. നമ്മള്‍ വളരുമ്പോള്‍ കൂടെ നിങ്ങളുണ്ടാവും. നിങ്ങളുടെ ഉയര്‍ച്ച മാത്രമേ എനിക്ക് മുന്നിലുള്ളൂ. ആരോടും ശത്രുതയില്ല. പറയാനുള്ളത് മുഖത്ത് നോക്കി പറയുമെന്നും ഫിറോസ് വ്യക്തമാക്കി.

ഇയാള് ഇങ്ങനെ തന്നെയാണോ?

ഇയാള് ഇങ്ങനെ തന്നെയാണോ?

തന്റെ അടുത്ത് പലരും ചോദിച്ചു, ഇയാള്‍ ഇങ്ങനെ തന്നെയാണോ എന്ന് റിതു ഫിറോസിനോട് പറഞ്ഞു. ഇയാളുടെ സ്വഭാവം ശരിക്കും ചൊറിയന്‍ തന്നാണോ? എങ്ങനെ സഹിച്ചൂ എന്നൊക്കെ തന്നോട് ചോദിച്ചിരുന്നുവെന്നും റിതു പറഞ്ഞു. ഇനി കൊല്ലം വരുമ്പോ പറയണേ, വീട്ടില്‍ നിന്ന് മാറി നില്‍ക്കാനാ എന്നായിരുന്നു ഫിറോസിന്റെ ട്രോള്‍. നിനക്ക് ഇതിനുമാത്രം എവിടുന്നാ ഷൂട്ട് എന്ന് ബിഗ് ബോസില്‍ ഞാന്‍ പറഞ്ഞതോടെ നിന്റെ പഴയ സിനിമകളൊക്കെ വൈറലായെന്ന് ഫിറോസ് റിതുവിനോട് പറഞ്ഞു. നീ എത്ര വേണമെങ്കിലും ചന്ദ്രനോട് സംസാരിച്ചോ എന്ന് പറഞ്ഞാണ് ഫിറോസ് സംസാരം അവസാനിച്ചത്.

നാടനായി ഹോട്ട് ലുക്കിൽ പേർളി; സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് ഫൊട്ടോഷൂട്ട്

Recommended Video

cmsvideo
    Body shaming on Anoop Krishnan's fiancee after their engagement video was out

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+