Get Updates
Get notified of breaking news, exclusive insights, and must-see stories!

നീ പൊളിയാണ് അളിയാ, പുറത്തിറങ്ങിയപ്പോള്‍ നിന്നെ മാത്രമാണ് വിളിച്ചത്, പൊളി ഫിറോസിനോട് കിടിലം

ബിഗ് മൂന്നാം സീസണില്‍ ഏറ്റവും വലിയ ശത്രുക്കള്‍ ആരാണെന്ന് ചോദിച്ചാല്‍ അത് ഫിറോസും കിടിലം ഫിറോസുമാണെന്ന് ആരാധകര്‍ പോലും പറയും. തര്‍ക്കങ്ങളുടെയും വാക്കേറ്റങ്ങളുടെയും വലിയൊരു ഘോഷയാത്ര തന്നെ ഇരുവരും തമ്മിലുണ്ടായിരുന്നു. എന്നാല്‍ പുറത്തിറങ്ങിയ ശേഷം അതൊന്നും കണ്ടിരുന്നില്ല. ഇപ്പോഴിതാ കിടിലം ഫിറോസിനെയും പ്രാങ്ക് കോള്‍ ചെയ്ത് പറ്റിച്ചിരിക്കുകയാണ് പൊളി ഫിറോസ്. ഡിഎഫ്‌കെ എന്ന യുട്യൂബ് ചാനലിലൂടെ ഈ വീഡിയോയും ഫിറോസ് പുറത്തുവിട്ടു.

pic1

ഇന്ന് താന്‍ പ്രാങ്ക് കോള്‍ ചെയ്യാന്‍ പോകുന്നത് ബിഗ് ബോസിലെ തന്നെ ഒരാള്‍ക്കാണ്. കിടിലം ഫിറോസ്, പലരും പറയുന്നുണ്ട് എനിക്ക് ഈ ബിഗ് ബോസില്‍ പങ്കെടുക്കുന്നവര്‍ തമ്മില്‍ പരസ്പരം ശത്രുതയുണ്ടെന്ന് ഒക്കെ പറയുന്നുണ്ട്. എന്നെ സംബന്ധിച്ച് ആരോടും ശത്രുതയില്ല. എനിക്ക് എപ്പോഴാണെങ്കിലും ചോദിക്കാനുള്ള ചോദ്യങ്ങള്‍ ഞാന്‍ മുഖത്ത് നോക്കി ചോദിക്കുമെന്നും വീഡിയോയുടെ ഇന്‍ട്രോയില്‍ ഫിറോസ് പറയുന്നു. അതിനി പ്രോഗ്രാമിലായാലും എവിടെയായാലും അങ്ങനെ തന്നെയാണ്.

pic2

അതുകൊണ്ട് താനിപ്പോള്‍ കിടിലം ഫിറോസിനെ വിളിക്കാന്‍ പോവുകയാണ്. അവന്‍ ഫോണ്‍ എടുക്കുമോയെന്ന് നോക്കാമെന്നും പൊളി ഫിറോസ് പറയുന്നു. തുടര്‍ന്ന് ഫിറോസ് കിടിലത്തിനെ വിളിക്കുന്നു. ഹലോ കിടിലം ഇക്കയാണോ? അതെ ആരാണെന്നെ എന്ന് കിടിലം ചോദിക്കുന്നു. ഇക്കയുടെ വലിയ ആരാധകനാണെന്ന് താനെന്ന് പൊളി ഫിറോസിന്റെ മറുപടി. ആരാടാ ഇതെന്നും ചോദ്യവും കിടിലം പിന്നാലെ ഉന്നയിച്ചു.

pic3

ഇക്കയ്ക്ക് വേണ്ടി ധാരാളം വോട്ടൊക്കെ ചെയ്ത ആരാധകനാണ് താനെന്ന് ഫിറോസ് കിടിലത്തോട് പറഞ്ഞു. തന്റെ ഉമ്മയടക്കം വോട്ട് ചെയ്‌തെന്നായി അവസാനം. ആരാ മോനെ, നോബിയാണോ ഇതെന്ന ചോദ്യമായിരുന്നു കിടിലം തിരിച്ച് ചോദിച്ചത്. തന്നെ പ്രാങ്ക് ചെയ്യുന്നു എന്ന തോന്നല്‍ കിടിലത്തിനുണ്ടായിരുന്നു. അല്ല, കിടിലം ഫിറോസിക്ക തന്നെയല്ലേ എന്ന കൗണ്ടറും ഫിറോസ് നല്‍കി. തന്റെ പേര് നൗഫല്‍ എന്നാണെന്നും ഫിറോസ് കോളില്‍ വ്യക്തമാക്കി.

pic4

കോളില്‍ എവിടുന്നാ മോനെ വിളിക്കുന്നത് എന്ന ചോദ്യവും ഇതിനിടെ കിടിലം ചോദിച്ചു. ശാസ്താംകോട്ടയില്‍ നിന്നാണെന്ന് ഫിറോസിന്റെ മറുപടി. ഇക്കായെ ഭയങ്കര ഇഷ്ടമാണ് തനിക്കെന്നായി അടുത്ത മറുപടി. ഒരു ദിവസം മുന്നൂറ് വോട്ട് വരെ ചെയ്തിട്ടുണ്ടെന്ന് ഫിറോസ് പറഞ്ഞു. ഇതിനിടെ തിരക്കാണെന്ന് പറഞ്ഞ് കിടിലം ഫോണ്‍ കട്ട് ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് പ്രാങ്ക് മനസ്സിലായത്. ഇക്കാ ഇക്കാ എനിക്ക് ആ പൊളി ഫിറോസിക്കയുടെ നമ്പര്‍ കൂടി തരുമോ എന്ന് ഫിറോസ് കിടിലത്തോട് ചോദിച്ചപ്പോഴാണ് കിടിലം ആളെ തിരിച്ചറിഞ്ഞത്.

pic5

നീ ശബ്ദം മാറ്റിയെന്ന് വിചാരിച്ചാല്‍ എനിക്ക് മനസ്സിലാവില്ലെന്ന് കരുതിയോ എന്ന് കിടിലം പൊളി ഫിറോസിനോട് ചോദിച്ചു. നീ ആയിരിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. നീ അല്ലാതെ വേറെ ഏതേലും നൗഫല്‍ ആയിരിക്കാം എന്ന് കരുതിയിരുന്നു. ഇങ്ങനെ ഒരാളെ വിളിച്ച് പറ്റിക്കണമെങ്കില്‍ അത് നീ മാത്രമേ ഉള്ളൂ എന്ന് എനിക്കറിയാം. നീ പൊളിയാണ് അളിയാ, നീ പൊളി എന്നും കിടിലം പറഞ്ഞു.

pic6

ആ വീടിനകത്ത് ഒളിയമ്പ് ചെയ്യാതെ നിന്നത് നീ മാത്രമാണെന്ന് കിടിലം പൊളി ഫിറോസിനോട് പറഞ്ഞു. അതുകൊണ്ടാണ് ഞാന്‍ നിന്നെ മാത്രം വിളിച്ചത്. ഞാന്‍ വേറെ ആരെയും വിളിച്ചില്ല. നിന്നെ മാത്രമേ വിളിച്ചുള്ളൂ. ഞാന്‍ ഷോ കഴിഞ്ഞിട്ട് അളിയനെ വിളിക്കാം എന്ന് കിടിലം ഉറപ്പ് പറഞ്ഞു. കുഞ്ഞുങ്ങളെയും ഭാര്യയെയും താന്‍ തിരക്കിയതായി പറയണമെന്നും പൊളി ഫിറോസ് കിടിലത്തോട് പറഞ്ഞു. അവര്‍ അടുത്ത് തന്നെയുണ്ടെന്നും കിടിലം മറുപടി നല്‍കി. ഇങ്ങനെയാണ് ഫിറോസ് പ്രാങ്ക് വീഡിയോ അവസാനിപ്പിച്ചത്.

Recommended Video

cmsvideo
    bigg boss malayalam season 3: fans requested to asianet for conduct soon grand finale
    pic7

    നേരത്തെ മണിക്കുട്ടനെയും ഫിറോസ് പ്രാങ്ക് കോള്‍ ചെയ്തിരുന്നു. ഒരു സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്ന് പറഞ്ഞായിരുന്നു ഫിറോസ് വിളിച്ചത്. ഒപ്പം സജ്‌നയും ഉണ്ടായിരുന്നു. മണിക്കുട്ടനെ വെച്ച് ഒരു സിനിമ ചെയ്യാനുള്ള പ്ലാനുണ്ടെന്നും, ബിഗ് ബോസ് എന്ന് കഴിയുമെന്നും ഫിറോസ് ചോദിച്ചു. ഒരു മാസത്തിനുള്ളില്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു മണിക്കുട്ടന്റെ മറുപടി. ഹിന്ദിയില്‍ നിന്നാണ് സിനിമയുടെ സംവിധായകന്‍ എന്നും ഫിറോസ് പറഞ്ഞു. ഡാന്‍സും ഫൈറ്റും ഉള്ള സിനിമയാണെന്നും ഫിസിക്കല്‍ അപ്പിയറന്‍സില്‍ മാറ്റം വരുത്തണമെന്നും ഈ വീഡിയോയില്‍ പറയുന്നുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+