Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാനത് മനസ്സിലാക്കാന്‍ വൈകി, തിങ്കള്‍ മാര്‍ക്കറ്റിംഗിനായി എന്നെ ഉപയോഗിച്ചു, തുറന്നടിച്ച് മജ്‌സിയ

ബിഗ് ബോസിന്റെ മൂന്നാം സീസണില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത് ഡിംപല്‍ ബാലും മജ്‌സിയയും തമ്മിലുള്ള സൗഹൃദമാണ്. എന്നാല്‍ പുറത്ത് വന്ന ശേഷം ഡിംപലിന്റെയും മജ്‌സിയയുടെയും സൗഹൃദത്തില്‍ വിള്ളല്‍ വീണിരിക്കുകയാണ്. പിതാവിന്റെ വിയോഗ സമയത്ത് ഒരുപാട് തവണ ഡിംപലിനെ വിളിച്ചെങ്കിലും അവള്‍ ഫോണ്‍ എടുത്തില്ലെന്ന് മജ്‌സിയ തുറന്ന് പറഞ്ഞിരുന്നു. ഡിംപലിന്റെ സഹോദരി തിങ്കള്‍ അപമാനിച്ചതും മജ്‌സിയ പറഞ്ഞിരുന്നു. ഇപ്പോഴിതാ തിങ്കളിനെതിരെ മജ്‌സിയ രംഗത്ത് വന്നിരിക്കുകയാണ്.

യോഗാ ദിനത്തിൽ കെ സുരേന്ദ്രനും ബിജെപി നേതാക്കളും- ചിത്രങ്ങൾ

pic1

ക്ലബ് ഹൗസില്‍ നടന്ന ചര്‍ച്ചയിലാണ് എല്ലാ വിവാദങ്ങള്‍ക്കും മറുപടിയുമായി മജ്‌സിയ രംഗത്ത് വന്നത്. തിങ്കള്‍ ശരിക്കും മജ്‌സിയയെ യൂസ് ചെയ്തതായി തോന്നിയെന്നിയെന്നും, ജയിക്കണം എന്ന് തീരുമാനിച്ചാല്‍ തിങ്കള് ജയിച്ചിട്ടേ പോവൂ, ഒന്ന് രണ്ട് വീഡിയോസ് കണ്ട് മജ്്‌സിയ എന്തിനാണ് അത് ചെയ്തതെന്ന് വരെ തോന്നിപോയെന്നും രാള്‍ പറഞ്ഞു. തിങ്കള്‍ ഡിംപലിനെ നന്നായി മാര്‍ക്കറ്റ് ചെയ്തു. അങ്ങനെ തോന്നിയിട്ടുണ്ടോ എന്നായിരുന്നു മജ്‌സിയയോടുള്ള ചോദ്യം.

pic2

തന്നെ ഉപയോഗിക്കുകയാണെന്ന് നന്നായി തോന്നിയിട്ടുണ്ടെന്ന് മജ്‌സിയ പറഞ്ഞു. പക്ഷേ ഞാനത് മനസ്സിലാക്കാന്‍ ഒരുപാട് വൈകിയെന്നും മജ്‌സിയ പറഞ്ഞു. മലയാളി ഹൗസിനെ കുറിച്ച് കേട്ടു എന്നല്ലാതെ, കൂടുതല്‍ സ്റ്റഡീസ് ഒന്നും ഞാന്‍ നടത്തിയിട്ടില്ല. എന്നാല്‍ ഇങ്ങനെയും ഗെയിം കളിക്കാം, ഗെയിമിന്റെ ഭാഗമാണ് ഇതൊക്കെ, ഇതൊക്കെ മാര്‍ക്കറ്റിംഗാണ്. ഇക്കാര്യങ്ങളൊക്കെ ഞാനറിയാന്‍ വൈകി. ഒരു റിയാലിറ്റി ഷോയില്‍ തന്നെ ആദ്യമായിട്ടാണ് ഞാന്‍ പങ്കെടുക്കുന്നതെന്നും മജ്‌സിയ പറഞ്ഞു.

pic3

ഡിംപലിന്റെ അമ്മ തന്നെ പറയുന്നുണ്ട്. അവള് നല്ല സുഹൃത്തായിരുന്നില്ല എന്ന്. എപ്പിസോഡുകളെല്ലാം നമ്മളെല്ലാവരും കണ്ടതല്ലേ. പിന്നെ എന്തിനാണ് പുറത്തുവന്ന് ഫാമിലിയുമായിട്ട് എന്നെ ക്ലോസാക്കിയത്. അവര്‍ക്ക് അന്നേ പറയാമായിരുന്നു, മജ്‌സിയ ഞങ്ങളുമായി കോണ്ടാക്ടുണ്ടാക്കരുത്. നിങ്ങള്‍ ഒരിക്കലും നല്ല സുഹൃത്തല്ല. ഞങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം എന്നൊക്കെ അവര്‍ക്ക് പറയാമായിരുന്നു. എന്നാല്‍ പറഞ്ഞില്ല. അപ്പോള്‍ അതിനര്‍ത്ഥം എന്താണ്. മാര്‍ക്കറ്റിംഗിനായി അവര്‍ക്ക് എന്നെ വേണമായിരുന്നു. അതിനായി അകത്തും പുറത്തും എന്നെ അവര്‍ യൂസ് ചെയ്‌തെന്നും മജ്‌സിയ പറഞ്ഞു.

pic4

അതേസമയം ബിഗ് ബോസ് കാരണം ഡിംപലിന് ലഭിച്ച നേട്ടം പങ്കുവെച്ച് തിങ്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ 250കെ ഫോളോവേഴ്‌സ് എന്ന നേട്ടത്തിലെത്തിയിരിക്കുകയാണ് ഡിംപല്‍. ഈ സന്തോഷത്തില്‍ ഡിംപലിന് ഒരു സര്‍പ്രൈസ് കേക്കുമായി എത്തിയതാണ് തിങ്കള്‍. സഹോദരി നല്‍കിയ കേക്കിന്റെ സന്തോഷം പങ്കുവെച്ച ഡിംപല്‍ പ്രേക്ഷകരെ നന്ദിയും അറിയിച്ചു.

pic5

ഫാദേഴ്‌സ് ഡേ ആശംസകളും ഇതിനിടെ ഡിംപല്‍ നേര്‍ന്നു. ഇതിന്റെ എല്ലാ ക്രെഡിറ്റ് പോവുന്നത് തിങ്കളിനും നയനുമാണ്. ഒപ്പം നിങ്ങള്‍ക്ക് എല്ലാവര്‍ക്കുമെന്ന് തിങ്കളിന്റെ ലൈവ് വീഡിയോയില്‍ ഡിംപല്‍ പറഞ്ഞു. നേരത്തെ പപ്പയെ കുറിച്ചുള്ള കുറിപ്പും ഡിംപല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. പപ്പാ, ഞങ്ങള്‍ അങ്ങയെ നിരാശരാക്കില്ലെന്നും ഡിംപല്‍ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചു. ജീവിതത്തിന്റെയും ബന്ധങ്ങളുടെയും അര്‍ത്ഥം പഠിപ്പിച്ച് തന്നതിന് നന്ദിയെന്നും ഡിംപല്‍ പിതാവിനോടായി പറഞ്ഞു.

സാരിയില്‍ കല്യാണപ്പെണ്ണിനെ പോലെ തിളങ്ങി ശ്രീദേവി വിജയകുമാര്‍, അടിപൊളി ഫോട്ടോഷൂട്ടെന്ന് ആരാധകര്‍

Recommended Video

cmsvideo
    bigg boss malayalam season 3: fans requested to asianet for conduct soon grand finale

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+