ദില്‍ഷയെയും റോബിനെയും വിളിച്ചു: മറുപടി ലഭിച്ചത് ഇങ്ങനെയാണ്, വെളിപ്പെടുത്തി നടന്‍ മനോജ്കുമാര്‍
ബിഗ് ബോസ് മലയാളം നാലാം സീസണ്‍ കഴിഞ്ഞപ്പോള്‍ ഏറ്റവും ഞെട്ടിച്ച സംഭവമായിരുന്നു ദില്‍ഷയുടെ ചില തുറന്നുപറച്ചിലുകള്‍. റോബിനും ബ്ലെസ്ലിയുമായി ഇനിയൊരു ബന്ധവും ഇല്ലെന്ന് അവള്‍ തുറന്ന് പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ബിഗ് ബോസ് താരങ്ങളെല്ലാം ഇതില്‍ പ്രതികരിച്ചിരുന്നു. അതോടെ റോബിന്റെ ആരാധകര്‍ അടക്കം ദില്‍ഷയ്‌ക്കെതിരെ രംഗത്തെത്തി.
ജയിക്കാന്‍ വേണ്ടി പ്രണയനാടകം കളിക്കുകയാണ് ദില്‍ഷയെന്നാണ് റോബിന്റെ ആരാധകര്‍ കുറിച്ചത്. ഈ വിഷയത്തില്‍ ഇപ്പോള്‍ നടന്‍ മനോജ്കുമാര്‍ പ്രതികരിച്ചിരിക്കുകയാണ്. എന്തിനാണ് ആരാധകര്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ ഇടപെടുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. മനൂസ് വിഷന്‍ എന്ന ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഈ മറുപടി ഇതിനോടകം വൈറലായിരിക്കുകയാണ്.

താന്‍ റോബിനെയും ദില്‍ഷയെയും വിളിച്ചിരുന്നുവെന്ന് മനോജ്കുമാര്‍ പറഞ്ഞു. റോബിന്‍ പെരിന്തല്‍മണ്ണയിലേക്ക് പോവുകയായിരുന്നു. ഞാന്‍ കുറേ നേരം റോബിനുമായി സംസാരിച്ചു. അവന്റെ കാര്യങ്ങളാണ് സംസാരിച്ചത്. ദില്‍ഷ മൂന്നാറിലായിരുന്നു. അവരുടെ ചേച്ചിയാണ് എടുത്തത്. ആ സംസാരിച്ച കാര്യങ്ങള്‍ ഞാന്‍ ഇവിടെ പറയുന്നില്ല. ദില്‍ഷയെയും റോബിനെയും ജീവിതത്തില്‍ ഒന്നിപ്പിക്കാന്‍ നടക്കുന്നവരോട് പറയാനുള്ളത്, അത് അവരുടെ ജീവിതമാണ്. അവരാണ് തീരുമാനിക്കേണ്ടത്. നമ്മള്‍ എന്തിനാണ് അതില്‍ ഇടപെടുന്നത്. കേരളത്തിലെ ഏറ്റവും വലിയ വിഷയമാണോ ഇത്. ബിഗ് ബോസില്‍ ഇഷ്ടപ്പെടുന്നവരെ ഇഷ്ടപ്പെട്ടു. അത് അവസാനിച്ചു.

ദാമ്പത്യമെന്നത് മനസ്സും മനസ്സും തമ്മിലുള്ള ഒത്തൊരുമാണ്. അല്ലാതെ ഫെവിക്കോള്‍ വെച്ച് ഒട്ടിക്കുന്നതല്ല. ലവ് മാരേജിന്റെ കാര്യമാണ് പറഞ്ഞത്. ഇവരോട് സംസാരിച്ചപ്പോള്‍ മനസ്സിലായ ചില കാര്യങ്ങളുണ്ട്. എന്നെ കാണാന്‍ റോബിന്‍ വന്നപ്പോള്‍ പറഞ്ഞത്, അവന് ദില്‍ഷയെ ഇഷ്ടമാണെന്ന് തന്നെയാണ്. ദില്‍ഷയെ കല്യാണം കഴിക്കണമെന്നും പറഞ്ഞു. പക്ഷേ അവളുടെ തീരുമാനത്തെ ആശ്രയിച്ചായിരുന്നു അവന്‍ നിന്നത്. വളരെ സത്യസന്ധമായിട്ടായിരുന്നു പറഞ്ഞത്. ഏഷ്യാനെറ്റിന്റെ കോമഡി പരിപാടിയിലും ഇക്കാര്യം അവന്‍ പറഞ്ഞു. വളരെ സത്യസന്ധമായിട്ടാണ് റോബിന്‍ അതില്‍ സംസാരിച്ചത്. തനിക്ക് മോഹന്‍ലാലിനേക്കാള്‍ ഇഷ്ടം ബിഗ് ബോസിനോടാണ് എന്ന് റോബിന്‍ തുറന്ന് പറഞ്ഞിരുന്നു.

റോബിന്റെ ഒരു ക്വാളിറ്റി ആത്മാര്‍ത്ഥതയും സത്യസന്ധതയുമാണ്. ഉള്ളിലുള്ളത് തുറന്ന് പറയും. മോഹന്‍ലാലിന് പോലും ആ മറുപടി ഇഷ്ടപ്പെടാം. ദില്‍ഷയും എന്നെ ഇതേ വിളിച്ചിരുന്നു. അവളോട് കല്യാണം വൈകരുതെന്നും ഞാന്‍ പറഞ്ഞിരുന്നു. അവള്‍ക്ക് ജീവിതത്തില്‍ കുറച്ച് ലക്ഷ്യങ്ങളുണ്ടെന്നും, അത് പൂര്‍ത്തിയാക്കിയിട്ടേ വിവാഹത്തെ കുറിച്ച് ചിന്തിക്കൂ എന്നാണ് പറഞ്ഞത്. ആ കുട്ടി ഇപ്പോഴും പറയുന്നത് അത് തന്നെയാണ്. ഓരോ ആളുകള്‍ക്കും ഓരോ ഇഷ്ടങ്ങളുണ്ട്. ദില്‍ഷ ഇപ്പോള്‍ തന്നെ വിവാഹം കഴിക്കണമെന്ന് പറയുന്നത് ശരിയല്ല. അവരെ അവരുടെ വഴിക്ക് വിട്ടേക്കുക. സോഷ്യല്‍ മീഡിയയില്‍ ഒരു യുദ്ധമാണ് നടക്കുന്നത്. ഇത് വളരെ മോശമാണ്.

റോബിന്റെ വീട്ടുകാര്‍ ആരും ഈ വിഷയത്തിലേക്ക് ഇറങ്ങി വന്നതായി അറിയില്ല. ദില്‍ഷയോട് പറയാനുള്ളത് വീട്ടുകാര്‍ ആരും ഇതില്‍ ഇറങ്ങി പ്രതികരിക്കാതിരിക്കാന്‍ നോക്കുകയെന്നതാണ്. ദില്‍ഷ തന്നെ അതിന് മുന്‍കെ എടുത്ത് ബ്ലോക്ക് ചെയ്യണം. ദില്‍ഷയുടെ അവസാന വീഡിയോ ശരിക്കും വിഷമിപ്പിച്ചു. നമ്മുടെ ഒരു കാര്യം അത് പബ്ലിക്കിന്റെ മുന്നിലിട്ട് അലക്കേണ്ട കാര്യമില്ല. അത് റോബിനും ദില്‍ഷയും തമ്മില്‍ സംസാരിക്കേണ്ട കാര്യമാണ്. പബ്ലിക്കല്ല അത് തീരുമാനിക്കേണ്ടതെന്നും മനോജ് കുമാര്‍ പറഞ്ഞു. തനിക്കും ഇത്തരമൊരു അനുഭവമുണ്ടായിരുന്നു. ഒരു വണ്‍സൈഡ് പ്രണയമായിരുന്നു. അവര്‍ എന്നോട് നല്ല അടുപ്പം കാണിച്ചിരുന്നു. അച്ഛന്‍ മരിച്ചപ്പോള്‍ പോലും ആദ്യം എന്നെയാണ് വിളിച്ചറിയിച്ചത്.

എനിക്ക് ആ പെണ്‍കുട്ടിയോട് ഭയങ്കര പ്രണയം തോന്നി. അവരുടെ ബന്ധുവിനെ ഞാന്‍ കണ്ടപ്പോള്‍ ഈ പെണ്‍കുട്ടി അത്തരമൊന്നില്ലെന്ന് എന്നോട് പറഞ്ഞു. കല്യാണത്തെ കുറിച്ച് ഞാന്‍ പറഞ്ഞില്ലല്ലോ എന്നും പറഞ്ഞു. എനിക്ക് നിങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും പറഞ്ഞു. ശരിക്കും തകര്‍ന്നുപോയിരുന്നു ഞാന്‍. അന്ന് സുഹൃത്തുക്കളാണ് ആശ്വസിപ്പിച്ചത്. റോബിനോട് മനസ്സ് തളരരുതെന്നും പറഞ്ഞു. അവന്‍ തളരില്ലെന്ന് പറഞ്ഞു. താന്‍ വേദനിച്ച് ജീവിതം പാഴാക്കില്ലെന്നും പറഞ്ഞു. റോബിന്‍ പറയുന്നത് ഇനി ജനങ്ങള്‍ക്കൊപ്പമാണ് എന്നാണ്. റോബിന്റെ വീട്ടുകാര്‍ക്ക് അവനെ വേഗത്തില്‍ കല്യാണം കഴിപ്പിക്കണമെന്നുണ്ട്. എന്നാല്‍ ദില്‍ഷക്ക് അതിന് താല്‍പര്യമില്ലെങ്കില്‍ എന്ത് ചെയ്യുമെന്നും മനോജ് കുമാര്‍ ചോദിച്ചു.












Click it and Unblock the Notifications