Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിന്‍ ഫാന്‍സിന്റെ വോട്ട് ദില്‍ഷയ്ക്ക് മറിഞ്ഞു, റിയാസ് ജയിക്കണമെന്നായിരുന്നു, തുറന്ന് പറഞ്ഞ് അപര്‍ണ

ബിഗ് ബോസിന്റെ നാലാം സീസണില്‍ പ്രതീക്ഷിച്ച പോലെ ദില്‍ഷ വിജയിച്ചിരിക്കുകയാണ്. ഇത്തവണത്തെ ഷോയിലെ താരങ്ങളെല്ലാം അതില്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും ചര്‍ച്ച തകര്‍ക്കുകയാണ്. റിയാസായിരുന്നു വിജയിക്കേണ്ടിയിരുന്നതെന്ന് വലിയൊരു വിഭാഗം ആരാധകര്‍ പറയുന്നു. എന്നാല്‍ ബ്ലെസ്ലിയെ പിന്തുണച്ചവര്‍ ധാരാളമുണ്ട്.

നടന്‍ നരേഷ് നടിയുമൊത്ത് ഹോട്ടല്‍ മുറിയില്‍; കൈയ്യോടെ പൊക്കി മൂന്നാം ഭാര്യ, കൈയ്യാങ്കളി, കൂകി വിളി

പക്ഷേ ദില്‍ഷയാണ് കൂടുതല്‍ വോട്ട് നേടി വിജയിച്ചത്. ഇതില്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് ഈ ഷോയില്‍ മത്സരാര്‍ത്ഥിയായിരുന്ന അപര്‍ണ മള്‍ബെറി. റോബിന്‍ രാധാകൃഷ്ണന്റെ ഫാന്‍സിന്റെ വോട്ടുകള്‍ നേടിയാണ് ദില്‍ഷ വിജയിച്ചതെന്ന് അപര്‍ണ പറയുന്നു. ഫിനാലെയില്‍ പങ്കെടുത്ത് വരുന്നതിനിടെയായിരുന്നു പ്രതികരണം.

1

ഞാന്‍ അറിഞ്ഞു ദില്‍ഷ എന്തായാലും ജയിക്കുമെന്ന്. അതിന് കാരണം റോബിന്റെ ഫാന്‍സ് തന്നെയാണ്. അതില്‍ ചോദിക്കാനൊന്നുമില്ല. ദില്‍ഷയ്ക്ക് കുറേ ഫാന്‍സുണ്ട്. എന്നാല്‍ റോബിന്റെ വോട്ടുകള്‍ അവളെ വിന്നറാവാന്‍ സഹായിച്ചിട്ടുണ്ട്. റോബിന്‍ ഫാന്‍സിന്റെ വോട്ടില്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും ബ്ലെസ്ലി വിജയിക്കുമായിരുന്നു. റിയാസ് എന്റെ ഫേവറിറ്റാണ്. അവന്‍ വിന്നറാകണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. രണ്ടാം സ്ഥാനത്ത് വരുമെന്നായിരുന്നു കരുതിയത്. പക്ഷേ മൂന്നാം സ്ഥാനം മികച്ചത് തന്നെയാണെന്നും അപര്‍ണ പറഞ്ഞു.

2

എല്ലാ കണ്ടെസ്റ്റന്‍സും വിചാരിച്ചത് ബ്ലെസ്ലിയായിരിക്കും വിന്നറെന്നാണ്. അവനാണ് ഞങ്ങളുടെ വിന്നര്‍. റിയാസാണ് മാറ്റങ്ങള്‍ കൊണ്ടുവന്നത്. അവന്‍ കേരളത്തില്‍ മാറ്റം കൊണ്ടുവന്നു. റിയല്‍ ഗെയിം കളിച്ചത് റിയാസ് മാത്രമാണ്. അവന്‍ തന്നെയാണ് അതുകൊണ്ട് റിയല്‍ വിന്നര്‍. റിയാസ് അവന് വേണ്ടി മാത്രമല്ല കളിച്ചത്. കേരളത്തിന് വേണ്ടിയാണ് അവന്‍ ഗെയിം കളിച്ചത്. ശബ്ദമില്ലാത്തവരുടെ പ്രതിനിധിയായിരുന്നു അവന്‍. അവന്‍ മാറ്റം കൊണ്ടുവരുന്നുണ്ട്. അണ്ടര്‍ പ്രവിലേജായവര്‍ക്ക് വേണ്ടി അവന്‍ മികച്ച ഗെയിം കളിച്ചു. അവന്‍ ശബ്ദം അത്തരത്തിലുള്ളവര്‍ക്കാണ്. അതുകൊണ്ട് അവനാണ് എന്റെ വിന്നറെന്നും അപര്‍ണ പറഞ്ഞു.

3

ഫൈനല്‍ മികച്ചതായിരുന്നുവെന്ന് ശാലിനി നായര്‍ പറഞ്ഞു. റിയാസോ ബ്ലെസ്ലിയോ വിജയിക്കുമെന്നായിരുന്നു കരുതിയതെന്ന് അവര്‍ പറഞ്ഞു. ദില്‍ഷ നല്ല വോട്ടുണ്ടായിരുന്നു. ദില്‍ഷയ്ക്ക് ഡോ റോബിന്റെ പിന്തുണയുണ്ടായിരുന്നു. റിയാസ് വിജയിക്കണമെന്ന് പ്രതീക്ഷിച്ചിരുന്നു. അര്‍ഹതയുണ്ടായിരുന്നു അവന്. അതുകൊണ്ട് തന്നെ വിഷമമുണ്ടെന്നും ശാലിനി പറഞ്ഞു. ഫിനാലെ അടിപൊളിയായിരുന്നുവെന്ന് നവീന്‍ പറഞ്ഞു. റിയാസ് വിജയിക്കുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. നല്ല സ്‌ട്രോംഗ് മത്സരാര്‍ത്ഥിയായിരുന്നു റിയാസ്. അതുകൊണ്ട് വിജയിക്കുമെന്ന് കരുതിയിരുന്നു.

4

റിയാസ് കാര്യങ്ങള്‍ നന്നായി സംസാരിക്കുന്നയാളായിരുന്നു. നല്ലൊരു ഗെയിം ചേഞ്ചറായിരുന്നു. ഞങ്ങളെല്ലാവരുടെയും മനസ്സില്‍ റിയാസ് തന്നെയായിരുന്നു. ഇപ്പോഴും മനസ്സില്‍ ആ വിഷമമുണ്ട്. പക്ഷേ ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നത് റിയാസ് തന്നെയാണ് വിജയിച്ചതെന്നാണ്. എന്റെ മനസ്സില്‍ അവന്‍ തന്നെയാണ് വിന്നര്‍. ദില്‍ഷ നല്ല രീതിയില്‍ ഗെയിംസിലൊക്കെ പങ്കെടുക്കുന്നയാളാണ്. തീര്‍ച്ചയായും വോട്ട് അവര്‍ക്ക് കിട്ടി. മൂന്ന് പേരും വന്നപ്പോള്‍ തന്നെ എന്താകുമെന്ന സംശയമുണ്ടായിരുന്നു. വോട്ട് കൂടുതല്‍ കിട്ടുന്നവരാണല്ലോ വിജയിക്കുക. തീര്‍ച്ചയായും റോബിന്റെ സപ്പോര്‍ട്ട് ദില്‍ഷയ്ക്ക് നല്ല രീതിയില്‍ ഉണ്ടായിരുന്നുവെന്നും നവീന്‍ വ്യക്തമാക്കി.

5

റോബിന്റെ ബെസ്റ്റ് ഫ്രണ്ടാണ് ദില്‍ഷ. അതുകൊണ്ട് തീര്‍ച്ചയായും വോട്ടുകള്‍ റോബിന്റെ ഫാന്‍സ് നല്‍കിയിട്ടുണ്ടാവും. റോബിന്റെ കാര്യം തന്നെ അറിയാമല്ലോ, ഒരുപാട് ഫാന്‍സ് അദ്ദേഹത്തിനുണ്ട്. അതിന്റെ പിന്തുണ ദില്‍ഷയ്ക്ക് കിട്ടിയിട്ടുണ്ട്. റോബിന്‍ അവസാന നിമിഷം എന്തൊക്കെയോ ബ്ലെസ്ലിയെ കുറിച്ച് പറഞ്ഞിരുന്നു. പുള്ളിക്ക് എന്ത് പറയുമ്പോഴും കുറച്ച് ചൂട് കൂടുതലാണ്. പ്രഷര്‍ കൂടുതലുള്ളത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്. എനിക്ക് ശരിക്കും മനസ്സിലായില്ല റോബിന്‍ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന്. അത് കുറച്ച് മുമ്പായിരുന്നെങ്കില്‍ കളി മൊത്തം മാറുമായിരുന്നു. റിയാസ് സുഖമായി നില്‍ക്കുന്നു. നല്ലൊരു മനസ്സിന് ഉടമയാണ് അദ്ദേഹം. അവന് നല്ല പിന്തുണ നല്‍കിയിരുന്നുവെന്നും നവീന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+