'ദില്‍ഷയെ പെണ്ണ് ചോദിച്ച് ഞാനും വീട്ടുകാരും പോകും; അവളെ ഞാന്‍ തന്നെ വിവാഹം കഴിക്കും'
ബിഗ് ബോസ് സീസണ്‍ ഫോറിന്റെ അപ്രതീക്ഷിത പുറത്താകലായിരുന്നു ഡോ റോബിന്‍ രാധാകൃഷ്ണന്റേത്. പുറത്തുവന്നതിന് ശേഷം സൂപ്പര്‍ താരങ്ങള്‍ക്ക് മലയാള സിനിമയില്‍ ലഭിക്കുന്ന സ്വീകാര്യതയാണ് റോബിന് ലഭിച്ചത്. ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ച് അടക്കം റോബിന്‍ തുറന്ന് പറയുകയാണ്. ബിഗ് ബോസിനുള്ളില്‍ നില്‍ക്കുമ്പോള്‍ തന്നെ എന്നെ ഇഷ്ടപ്പെടുന്ന കുറച്ച് പേര്‍ ഉണ്ടെന്ന് അറിയാമായിരുന്നുവെന്ന് റോബിന്‍ പറയുന്നു.
റോബിന്‍ എന്റെ അച്ഛനെ പറഞ്ഞത് പുറത്തായിരുന്നെങ്കില്‍ അടി പൊട്ടിയേനെ; ജാസ്മിന്റെ വെളിപ്പെടുത്തല്‍
അവര്‍ കാരണമാണ് ഞാന്‍ നോമിനേഷനില്‍ നിന്ന് രക്ഷപ്പെട്ടത്. അതുകൊണ്ട് ആരാധകരെ കുറിച്ച് ബോധ്യമുണ്ടായിരുന്നു. പക്ഷേ അത് എത്രത്തോളമുണ്ടെന്ന് അറിയില്ലായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്ന് ഇറങ്ങിയപ്പോഴാണ് അത് മനസ്സിലായതെന്നും റോബിന്‍ പറഞ്ഞു. മൂവിമാന്‍ ചാനലിനോടായിരുന്നു പ്രതികരണം.

ഈ സീസണില്‍ ഏറ്റവും മികച്ച മത്സരാര്‍ത്ഥി ഞാന്‍ തന്നെയായിരുന്നു. അക്കാര്യത്തില്‍ എനിക്ക് സംശയമില്ല. ഇപ്പോള്‍ ഞാന്‍ പുറത്തിറങ്ങി. ഇനി കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകര്‍ മികച്ചയാളെ തീരുമാനിക്കട്ടെയെന്നും റോബിന്‍ പറഞ്ഞു. ദില്‍ഷയും ബ്ലെസ്ലിയും എടുത്ത് കഴിഞ്ഞാല്‍ ആര് വിന്നറാകണമെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ ദില്‍ഷയെ എനിക്ക് ഇഷ്ടമാണ്. അവള്‍ ഈ സീസണില്‍ വിന്നറാവണമെന്നാണ് ആഗ്രഹിക്കുന്നത്.

ജാസ്മിന്‍ എന്തുകൊണ്ട് ഇറങ്ങി പോയതെന്ന് എനിക്കറിയില്ല. അത് അവരോട് തന്നെ ചോദിക്കണം. ഞാന്‍ വെറുതെ ഊഹാപോഹങ്ങള്‍ പറഞ്ഞത് കൊണ്ട് കാര്യമില്ലല്ലോ. അത് മറ്റ് പല പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. അതുകൊണ്ട് ജാസ്മിന്‍ തന്നെ പറയുന്നതാണ് നല്ലത്. ജാസ്മിന്‍ എന്നെ ഹഗ് ചെയ്തിരുന്നു ബിഗ് ബോസില്‍ വെച്ച്. അന്ന് തന്നെ ഞാന്‍ പറഞ്ഞിരുന്നു, എന്തോ വരാനുണ്ടെന്ന്. അത് പോലെ തന്നെ സംഭവിച്ചിരിക്കുകയാണ്.

റിയാസ് എന്നെ ടാര്‍ഗറ്റ് ചെയ്താണ് കളിച്ചത്. ബാത്ത്‌റൂമിലെ പ്രശ്‌നങ്ങള്‍ തന്നെ അങ്ങനെ വന്നതാണ്. പക്ഷേ ഞാന്‍ റിയാസിനെ പറ്റി ആലോചിക്കുന്നേ ഇല്ല. നമുക്ക് ആവശ്യമുള്ള കാര്യങ്ങള്‍ എടുത്തിട്ട് പരിഗണിച്ചാല്‍ പോരേ. വെറുതെ എനര്‍ജി കളയാന്‍ വയ്യ. എന്തിനാണ് ഞാന്‍ വെറുതെ റിയാസിനെ കുറിച്ച് ആലോചിക്കുന്നത്. സീക്രട്ട് റൂമില്‍ ഇരുന്നപ്പോള്‍ തിരിച്ചുവരുമെന്ന് തന്നെയായിരുന്നു കരുതിയത്.

തിരിച്ചുവരികയാണെങ്കില്‍ പ്രത്യേകിച്ച് എന്ത് ചെയ്യണമെന്ന് പ്ലാനൊന്നും ഉണ്ടായിരുന്നില്ല. അപ്പപ്പോള്‍ എന്ത് തോന്നുന്നുവോ അങ്ങനെയാണ് ചെയ്യാറുള്ളത്. അത് തന്നെ തുടരുമായിരുന്നു. ദില്‍ഷയുമായി കുറച്ച് സമയം സ്‌പെന്റ് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്റെ സെക്കന്‍ഡ് ഇന്‍ട്രോ ഞാന്‍ പ്രതീക്ഷിച്ചിരുന്നു. വിഷമം ഉണ്ട്. കാരണം ഇത്രയും ബുദ്ധിമുട്ടി അവിടെ നിന്നിരുന്നു. പക്ഷേ അതൊന്നുമല്ല ജനങ്ങളുടെ വലിയ പിന്തുണ നേടാനായി എന്നതാണ് നേട്ടം. അതുകൊണ്ട് ഈ സീസണിന്റെ വിജയി ഞാന്‍ തന്നെയാണെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കും.

ദില്‍ഷയെ വല്ലാതെ ഇപ്പോള്‍ മിസ് ചെയ്യുന്നുണ്ട്. മുപ്പത് ദിവസം കഴിയാനായി കാത്തിരിക്കുകയാണ്. എനിക്കൊന്ന് കാണണം എന്നുണ്ട്. സംസാരിക്കണമെന്നുമുണ്ട്. ഞാന്‍ അതിനായി കാത്തിരിക്കുകയാണ്. എനിക്ക് അധികം ഫ്രണ്ട്‌സൊന്നും ഇല്ല. ദില്‍ഷ എന്റെ പോസിറ്റീവും നെഗറ്റീവും അംഗീകരിക്കുന്നുണ്ട്. എനിക്ക് ദേഷ്യം വന്നാല്‍ ഇട്ടിട്ട് പോകുന്നില്ല ദില്‍ഷയെന്നും റോബിന്‍ പറഞ്ഞു.

എന്റെ ചെടിച്ചട്ടി ഒക്കെ ജാസ്മിന്‍ അടിച്ച് പൊട്ടിച്ചു എന്നറിഞ്ഞു. അതൊന്നും ഞാന്‍ കാണാന്‍ പോയിട്ടില്ല. അതെനിക്ക് വിഷമാകും. പോസിറ്റീവ് കാര്യങ്ങളിലാണ് ഞാന്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. അതേസമയം ശാലിനി എന്നെ വിളിച്ചിരുന്നു. അവര്‍ തൃശൂര്‍ വരുമ്പോള്‍ കാണാമെന്ന് പറഞ്ഞിട്ടുണ്ട്. എവിക്ട് ആയി പോയിട്ടുള്ളതില്‍ ജാനകി തിരിച്ചുവരണമെന്ന് ആഗ്രഹമുണ്ട്. ഗെയിം എന്താണെന്ന് മനസ്സിലാക്കുന്നതിന് മുമ്പാണ് അവര്‍ പുറത്തായത്. ബിഗ് ബോസ് ഹൗസില്‍ നിന്നിരുന്നെങ്കില്‍ നല്ലൊരു ഗെയിമറാകുമായിരുന്നു അവര്‍.

ഞാന്‍ വലിയ രീതിയില്‍ ഒറ്റപ്പെടലുകള്‍ അനുഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ എനിക്ക് കിട്ടിയത് വലിയ കുടുംബത്തെയാണ്. എവിടെ പോയാലും എന്നെ അറിയുന്നവരുണ്ടാവും. അതൊക്കെ വലിയ സന്തോഷമാണ്. ദില്‍ഷയുടെ കൂടെയുള്ള എല്ലാം മൊമെന്റ്‌സ് എല്ലാം ഇഷ്ടമാണ്. വലിയ ഫീലിംഗ് അതിലുണ്ട്. റിയാസിന് എന്നെ മനസ്സിലാക്കി ബിഗ് ബോസ് ഹൗസില്‍ വന്നയാളാണ്. എന്നെ ബ്രേക് ചെയ്താല്‍ വിന്നറാവാമെന്ന് അവനറിയാം. അതിനവന്‍ ശ്രമിച്ചു. പക്ഷേ അത് നടന്നില്ല. ചില മൈന്‍ഡ് ഗെയിമുകള്‍ അവന്റെ അടുത്ത് ഞാന്‍ കളിച്ചിരുന്നു. അത് റിയാസിനെ തന്നെ ഞെട്ടിച്ചിരുന്നു.

ദില്‍ഷയുമായുള്ള പല വീഡിയോകളും ഞാന്‍ കണ്ടു. വളരെ സന്തോഷം തോന്നി. ഇപ്പോള്‍ എന്റെ സുഹൃത്താണ് ദില്‍ഷ. ഫ്രണ്ട്ഷിപ്പെന്ന് പറയുമ്പോള്‍ കല്യാണം കഴിഞ്ഞാലും അത് തുടരാം. ദില്‍ഷ വന്ന ശേഷം അവളുമായി സംസാരിക്കും. എന്നെ അംഗീകരിക്കാന്‍ പറ്റുമെന്ന് തോന്നുകയാണെങ്കില്‍ അവളുടെ മാതാപിതാക്കളുമായി സംസാരിക്കും. എല്ലാവര്‍ക്കും ഓകെയാണെങ്കില്‍ അത് നടക്കും. ഇനി ദില്‍ഷയ്ക്ക് ഓകെ അല്ലെങ്കില്‍ ഞാന്‍ അവളുടെ വീട്ടില്‍ പോയി ചോദിക്കും. ഇവളെ മാത്രമേ കെട്ടൂ എന്ന് പറയും. ദില്‍ഷയെ പോലൊരാളെ ഞാന്‍ ബിഗ് ബോസ് ഹൗസില്‍ കാണുമെന്ന് പ്രതീക്ഷിച്ചില്ലെന്നും റോബിന്‍ പറഞ്ഞു.












Click it and Unblock the Notifications