Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിന്‍ ഗെയിം മനസ്സിലാക്കി കളിക്കുന്ന മാസ്റ്റര്‍ മൈന്‍ഡ്; ബിഗ് ബോസ് ഹൗസില്‍ പ്രണയമുണ്ടെന്ന് അപര്‍ണ

ബിഗ് ബോസ് ഹൗസില്‍ പോരാട്ടം മുറുകുകയാണ്. ആര് ഇത്തവണ മുന്നേറുമെന്ന ചോദ്യങ്ങളും ഇതോടെ ശക്തമായിരിക്കുകയാണ്. അതേസമയം കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസില്‍ വലിയൊരു എലിമിനേഷന്‍ നടന്നിരുന്നു. മറുനാട്ടില്‍ നിന്ന് വന്ന് മലയാളം പഠിച്ച് മലയാളികളുടെ മനം കവര്‍ന്ന് അപര്‍ണ മള്‍ബെറിയായിരുന്നു ബിഗ് ബോസ് ഹൗസില്‍ നിന്ന് എലിമിനേഷന്‍ നേരിട്ടത്.

അതേസമയം ആര്‍ക്കാണ് ബിഗ് ബോസിന്റെ ഈ സീസണില്‍ ഏറ്റവും ജനപ്രീതിയുള്ളതെന്നും, ആരാണ് ഏറ്റവും മികച്ച ഗെയിമറെന്നും പറയുകയാണ് അപര്‍ണ. ഇന്ത്യാഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അപര്‍ണയുടെ തുറന്ന് പറച്ചില്‍. ബിഗ് ബോസ് ഹൗസിലെ രണ്ട് വണ്‍ സൈഡ് പ്രണയത്തെ കുറിച്ചും അപര്‍ണ വെളിപ്പെടുത്തി.

1

ഡോ റോബിനും ദില്‍ഷയുമാണ് ബിഗ് ബോസ് ഹൗസിലെ ടോപ് രണ്ടിലുള്ള ഗെയിമര്‍മാര്‍ എന്ന് അപര്‍ണ പറയുന്നു. ദില്‍ഷയെ തനിക്ക് ഒരുപാട് ഇഷ്ടമാണ്. അവരുടെ സ്വന്തം കഴിവ് കാരണം വളരെ സ്മാര്‍ട്ടാണ് ദില്‍ഷ. പോസിറ്റീവ് സ്പിരിറ്റുണ്ട് ദില്‍ഷയ്ക്ക്. ദില്‍ഷ ഹൗസില്‍ ഉണ്ടാവണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നു. അതുപോലെയൊരു കണ്ടസ്റ്റന്റാണ് ബ്ലെസ്ലി. അവനും ഉണ്ടാവും. ഒരുപാട് ഇഷ്ടം അവനോട് ആളുകളുണ്ട്. എന്റെ മനസ്സിലും അവനുണ്ട്. ഇവര്‍ മൂന്ന് പേരാണ് ഏറ്റവും മികച്ച മത്സരാര്‍ത്ഥികള്‍. റോബിന് ഇത്രയും ആരാധകരുണ്ടെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. ശരിക്കും ഞെട്ടിപ്പോയെന്നും, അത് പുറത്ത് വന്നപ്പോഴാണ് മനസ്സിലായതെന്നും അപര്‍ണ പറഞ്ഞു.

2

റോബിന്‍ ഒരു മാസ്റ്റര്‍ മൈന്‍ഡാണ്. ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും അര്‍ത്ഥമുണ്ട്. കാര്യമില്ലാതെ ഒന്നും ചെയ്യില്ല റോബിന്‍. അവന് മാത്രം അറിയാം, ഇത് എവിടെ എത്തുമെന്ന്. അങ്ങനെയാണ് അവന്‍ ഗെയിം കളിക്കുന്നത്. എന്റെ സുഹൃത്താണ് റോബിന്‍. ശരിക്കും വേറെ ലെവലാണ് റോബിന്‍. വളരെയധികം തയ്യാറെടുപ്പുകളോടെയാണ് റോബിന്‍ വന്നത്. സംസാരം മാത്രമല്ല, പ്രവര്‍ത്തിയിലും അതുണ്ട്. റോന്‍സന്‍ അതുപോലെ വളരെ സ്വീറ്റായിട്ടുള്ള വ്യക്തിയാണ്. വലിയ സൈസുണ്ടെന്നെയുള്ളൂ. വളരെ പാവമാണ്. അടിയുണ്ടാക്കാനൊന്നും പോവുന്നയാളല്ല. വലിയൊരു ഹൃദയമുള്ളയാളാണ്. റോന്‍സന്‍ ഉള്ള സ്ഥലത്തുണ്ടാവും. ഇല്ലാത്ത സ്ഥലത്തേക്ക് വലിഞ്ഞ് കയറി പോകില്ലെന്നും അപര്‍ണ വ്യക്തമാക്കി.

3

ജാസ്മിന്‍ അടക്കമുള്ളവരാണ് റോബിന് പോപ്പുലാരിറ്റി കൂടാന്‍ കാരണം. ഒരുപാട് സ്‌പേസ് റോബിന് കൊടുത്തത് ജാസ്മിനാണ്. അത് ജാസ്മിന് മനസ്സിലായോ എന്ന് എനിക്കറിയില്ല. മിണ്ടാതിരുന്നെങ്കില്‍ പ്രശ്‌നമൊന്നും ഉണ്ടാവുമായിരുന്നില്ല. റോബിന്‍ ഇപ്പോള്‍ കുറച്ച് സോഫ്റ്റ് സ്‌പോക്കണാണ്. മിണ്ടാതിരിക്കുന്നുണ്ട് അദ്ദേഹം. എല്ലാം സ്മൂത്തായി പോകുന്നുണ്ടെന്ന് കരുതുന്നു. റോബിന് ഇപ്പോള്‍ ഒരു ലെവല്‍ എത്തിയെന്ന് അറിയാം. അതുകൊണ്ട് ഗെയിം മാറ്റിയിട്ടുണ്ട്. ഗെയിം എഞ്ചോയ് ചെയ്യുകയാണ് റോബിന്‍. ഇത്രയും കഷ്ടപ്പെട്ടാണ് അവിടെയെത്തിയത്. അതുകൊണ്ട് റിലാക്‌സേഷന്‍ അര്‍ഹിക്കുന്നുണ്ടെന്നും അപര്‍ണ പറയുന്നു.

4

പുറത്താകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ മനസ്സില്‍ ഒരു ഫീലിംഗ് ഉണ്ടായിരുന്നു. ബിഗ് ബോസ് ഹൗസില്‍ എന്റെ സമയം ആയെന്നൊരു തോന്നലുണ്ടായിരുന്നു. ഈയൊരു ഫീലിംഗ് ഉണ്ടായിട്ടും അതിനൊത്ത് ഞാന്‍ നിന്നിരുന്നില്ല. കാരണം അവിടെ നില്‍ക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഇറങ്ങി കഴിഞ്ഞപ്പോഴാണ് ഞാന്‍ വളരെ പിന്നിലാണെന്ന് മനസ്സിലായത്. സ്‌ക്രീന്‍ സ്‌പേസില്‍ വളരെ മോശമാണെന്നും മനസ്സിലായി. എനിക്ക് അവിടെ പോസിറ്റിവിറ്റി കൊണ്ടുവരാന്‍ സാധിച്ചു. എനിക്ക് ഇറങ്ങി കഴിഞ്ഞപ്പോഴും അത്തരത്തിലുള്ള ഫീഡ് ബാക്കാണ് കിട്ടുന്നത്. ബിഗ് ബോസില്‍ എന്റെ ഗോളും അത് തന്നെയായിരുന്നു.

5

അവിടെ പ്രകോപിതയാവാതെ നിന്നതാണ് എന്റെ കഴിവ്. ഞാന്‍ പരമാവധി എല്ലാവരോടും ക്ഷമിക്കുന്ന വ്യക്തിയാണ്. ഇങ്ങനെ ചെറിയ കാര്യത്തിനൊന്നും ഞാന്‍ തര്‍ക്കത്തിന് പോവാറില്ല. ബിഗ് ബോസ് ഹൗസാണ്, അവിടെ ഇടപെട്ടില്ലെങ്കില്‍ പണിവരുമെന്നാണ് ഞാന്‍ പഠിച്ച കാര്യം. പക്ഷേ അത് മത്സരം തുടങ്ങി കുറച്ച് കഴിഞ്ഞൊക്കെയാണ് മനസ്സിലായത്. ആദ്യം പ്രശ്‌നമുണ്ടാക്കുന്നത് എന്തിനാണ് എനര്‍ജി കളയിക്കുന്നതെന്ന ചിന്തയിലായിരുന്നു ഞാന്‍. അതും ഇത്രയും ചെറിയ കാര്യത്തിന്. പിന്നെയാണ് ഞാന്‍ കാര്യം മനസ്സിലായത്. ഇതൊക്കെയാണ് ഇവിടെ നടക്കുന്നതെന്ന് മനസ്സിലായി. ഇപ്പോള്‍ താന്‍ സംസാരിച്ചില്ലെങ്കില്‍ പിന്നീട് പണി വരുമെന്നും മനസ്സിലായതായി അപര്‍ണ പറഞ്ഞു.

6

അതേസമയം ബിഗ് ബോസ് ഹൗസിലെ പ്രണയത്തെ പറ്റിയും അപര്‍ണ വെളിപ്പെടുത്തി. ബ്ലെസ്ലിക്ക് ദില്‍ഷയെ ഇഷ്ടമാണ്. അതുപോലെ റോബിനും ദില്‍ഷയെ ഇഷ്ടമാണ്. ഇത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ദില്‍ഷയ്ക്ക് പക്ഷേ അങ്ങനെ ഒന്നില്ല. അതുകൊണ്ട് ഇത് ത്രികോണ പ്രണയമാണെന്ന് പറയാനാവില്ല. ഇത് അവര്‍ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് ഒരു ഫ്രണ്ട്ഷിപ്പ് ആണ് ബിഗ് ബോസ് ഹൗസിനുള്ളില്‍ ഉള്ളത്. ഇത് ഞാന്‍ കണ്ട മനസ്സിലാക്കിയ കാര്യമാണ്. കൂടുതലൊന്നും അറിയില്ല. അവര്‍ മൂന്ന് പേരും തമ്മില്‍ നല്ലൊരു വൈബുണ്ട്. അതിലുപരി അവര്‍ സുഹൃത്തുക്കളാണ്. അത്രയേ ഉള്ളൂവെന്നും അപര്‍ണ വ്യക്തമാക്കി.

7

പൂളില്‍ നിന്ന് വെള്ളമെടുത്താണ് അവിടെ ടോയ്‌ലറ്റില്‍ ഫ്‌ളഷ് ചെയ്തത്. ഞാനൊരു സിറ്റി ഗേളല്ല. ശരിക്കുമൊരു നേച്ചര്‍ പെണ്‍കുട്ടിയാണ്. നല്ലൊരു എക്‌സിപീരിയന്‍സായിരുന്നു അവിടെ കിട്ടിയത്. ദില്‍ഷയും ഞാനും ഒരുപാട് സഹായിച്ചിരുന്നു. ബ്ലെസി എനിക്ക് സഹോദരനെ പോലെയാണ്. ദില്‍ഷയും അങ്ങനെയുള്ളവയാണ്. എന്റെ സെല്‍ഫിയെടുക്കാന്‍ വന്നപ്പോള്‍ മുംബൈയില്‍ നിന്നും ഒരു ദമ്പതിമാരോട് അവരുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥി ആരാണെന്ന് ചോദിച്ചിരുന്നു. അവര്‍ പറഞ്ഞത് ഡോ റോബിനാണെന്നാണ്. അപ്പോഴാണ് ആദ്യമായി എനിക്ക് കാര്യങ്ങള്‍ മനസ്സിലായത്. ഒരുപാട് ഫാന്‍സ് റോബിനുണ്ടെന്ന് മനസ്സിലായി. പിന്നീട് എന്തുകൊണ്ട് റോബിനെ ഇഷ്ടപ്പെടുന്നതെന്ന് ചോദിച്ചു. അവന്‍ എന്ത് ചെയ്താലും ആര്‍ക്കും വേദനിക്കില്ലെന്ന് മനസ്സിലായി. വളരെ കറക്ടായിട്ടാണ് റോബിന്‍ മത്സരിക്കുന്നതെന്നും അപര്‍ണ മള്‍ബെറി പറഞ്ഞു.

പൃഥ്വിരാജിന്റെ ജനഗണ മന ദേശവിരുദ്ധം, മട്ടാഞ്ചേരി മാഫിയയുടെ സിനിമയാണതെന്ന് സന്ദീപ് വാര്യര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+