പൃഥ്വിരാജിന്റെ ജനഗണ മന ദേശവിരുദ്ധം, മട്ടാഞ്ചേരി മാഫിയയുടെ സിനിമയാണതെന്ന് സന്ദീപ് വാര്യര്‍
കൊച്ചി: പൃഥ്വിരാജ് നായകനായി എത്തിയ ജനഗണന എന്ന ചിത്രം ദേശവിരുദ്ധ സിനിമയാണെന്ന് ബിജെപി നേതാവ് സന്ദീപ് വാരിയര്‍. ചിത്രം കേരളമാകെ തരംഗമായിരിക്കുന്ന സാഹചര്യത്തിലാണ് സന്ദീപിന്റെ വിമര്‍ശനം. ന്യൂനപക്ഷ വേട്ടയും, രാഷ്ട്രീയത്തിനായി കേസുകള്‍ മാറ്റി മറിക്കുന്നതുമെല്ലാം ചിത്രത്തിലെ പ്രമേയമായിരുന്നു.
ആസാദി സംഭവത്തെ ന്യായീകരിച്ചതും നേരത്തെ തീവ്ര വലത് പക്ഷ ഗ്രൂപ്പുകളില്‍ നിന്ന് വിമര്‍ശനത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയുടെ ഭാഗത്ത് നിന്നുള്ള പ്രതികരണവും വന്നിരിക്കുന്നത്. ചിത്രം നിര്‍മിച്ചിരിക്കുന്നത് മട്ടാഞ്ചേരി മാഫിയയാണെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചിട്ടുണ്ട്. തെലങ്കാന ഏറ്റുമുട്ടല്‍ കേസ് വ്യാജമാണെന്ന് പുറത്തുവന്ന സാഹചര്യത്തില്‍ ചിത്രം പ്രശംസ ഏറ്റുവാങ്ങുന്ന ഘട്ടത്തിലാണ് ഈ വിമര്‍ശനം.

കേരളത്തില്‍ ദേശവിരുദ്ധ സിനിമകള്‍ ധാരാളം ഇറങ്ങുന്നുണ്ടെന്ന് ബിജെപി നേതാവ കൂടിയായ സന്ദീപ് വാര്യര്‍ ആരോപിക്കുന്നു. അനന്തപുരി ഹിന്ദുമഹാ സഭ സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് സന്ദീപ് വാര്യര്‍ ഇക്കാര്യം പറഞ്ഞത്. മട്ടാഞ്ചേരി മാഫിയക്ക് ജനഗണ മനയെന്ന ദേശവിരുദ്ധ സിനിമയിറക്കാന്‍ കഴിയുന്ന സാഹചര്യം കേരളത്തിലുണ്ടാകുന്നുവെന്നും, അതില്‍ തങ്ങള്‍ക്ക് പ്രയാസമുണ്ടെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. കേരളത്തില്‍ ദേശ വിരുദ്ധ സിനിമകള്‍ ഇറങ്ങുന്നത് ധാരാളമായിട്ടാണ്. അതില്‍ എല്ലാവര്ക്കും പ്രയാസമുണ്ട്. മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഒരു സുഹൃത്തുക്കള്‍ ഉള്ളയാളാണ് ഞാന്‍. വിഷമിച്ചിട്ട് കാര്യമില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

മലയാളത്തിലെ എത്ര നിര്‍മാതാക്കള്‍ പണമിറക്കാന്‍ തയ്യാറാണ്. ആരും ഇല്ല. നമ്മുടെ നിര്‍മാതാക്കളുടെ കൈയ്യില്‍ പണമില്ല. നമ്മുടെ ഇടയില്‍ നല്ല സംരംഭകരുമില്ല. എന്നാല്‍ അപ്പുറത്തോ,. അനധികൃതമായും അല്ലാതെയും വരുന്ന കോടിക്കണക്കിന് രൂപ കുമിഞ്ഞ് കൂടുകയാണ്. മട്ടാഞ്ചേരി മാഫിയക്ക് ജനഗണ മന എന്ന പേരില്‍ രാജ്യവിരുദ്ധ സിനിമയിറക്കാന്‍ കഴിയുന്ന സാഹചര്യം കേരളത്തിലുണ്ടാവുന്നു. നമ്മളും സംരംഭകരാകുക എന്നത് മാത്രമാണ് ഇത് തടയാനുള്ള വഴിയെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രമായി എത്തിയ ചിത്രമാണ് ജനഗണ മന. ഡിജോ ജോസ് ആന്റണിയാണ് ചിത്രമൊരുക്കിയത്.

അതേസമയം തെലങ്കാനയില്‍ ബലാത്സംഗ കേസ് പ്രതികളെ വെടിവെച്ച് കൊന്നത് കോടതി വ്യാജ ഏറ്റുമുട്ടലാണെന്ന് കണ്ടെത്തിയതോടെ ജനഗണ മന വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകന് ഡിജോ ജോസ് ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നു. ഏതൊരു പ്രതിക്കും നിയമവ്യവസ്ഥിതിയുടെ പരിരക്ഷ കിട്ടണമെന്നും അയാള്‍ കുറ്റക്കാരനാണോ എന്നത് കോടതിയാണ് തീരുമാനിക്കേണ്ടതെന്നും ഡിജോ ജോസ് പറഞ്ഞു. ഒരാള്‍ കുറ്റവാളിയാണോ എന്ന് കണ്ടെത്തേണ്ടതും, ശിക്ഷ വിധിക്കേണ്ടതും മാധ്യമങ്ങളോ പൊതുജനങ്ങളോ അല്ലെന്നും ഡിജോ ജോസ് പറഞ്ഞു. തെലങ്കാനയില്‍ പോലീസ് വെടിവെപ്പിലായിരുന്നു പ്രതികള്‍ കൊല്ലപ്പെട്ടത്. ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്.

തെലങ്കാന കേസ് ഞങ്ങളുടെ ജനഗണ മന എന്ന സിനിമയിലെ കഥയുമായി ബന്ധപ്പെടുത്തി ഒരുപാട് പേര് ചോദിക്കുന്നുണ്ട്. തെലങ്കാനയിലെ ഏറ്റുമുട്ടല്‍ കേസ് ആണോ ഞങ്ങളുടെ സിനിമയുടെ കഥയായത് എന്ന് ചോദിച്ചാല്‍ അത് തന്നെയാണെന്ന് പറയാന്‍ പറ്റില്ല. പോലീസ് ഏറ്റുമുട്ടലിലൂടെ പ്രതികള്‍ കൊല്ലപ്പെടുന്ന കേസുകള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് എന്നോട് എന്‍കൗണ്ടറുകളെ കുറിച്ചുള്ള ഒരു അഞ്ച് മിനുട്ട് പോട്ടാണ് പറഞ്ഞത്. അതില്‍ നിന്നാണ് ഞങ്ങള്‍ കഥ വികസിപ്പിച്ചത്. പക്ഷേ ഞങ്ങള്‍ക്ക് കുറച്ച് ചോദ്യങ്ങള്‍ ചോദിക്കാനുണ്ടായിരുന്നു. അതാണ് ഞങ്ങള്‍ സിനിമയില്‍ ചോദിച്ചതെന്നും ഡിജോ ജോസ് ആന്റണി പറഞ്ഞു.

നവജ്യോത് സിദ്ദു പ്രതിയായ കേസില്‍ അദ്ദേഹം കുറ്റക്കാരനാണെന്ന് ഇപ്പോഴാണ് തെളിഞ്ഞത്. സിദ്ദുവിനെ പ്രതിയാക്കിയപ്പോള്‍ തന്നെ ആരെങ്കിലും പോയി വെടിവെച്ച് കൊന്നോ? ഇല്ലല്ലോ. അതുപോലെയുള്ള പരിഗണന എല്ലാ പ്രതികള്‍ക്കും കിട്ടണം എന്നാണ് ഞങ്ങള്‍ ആ സിനിമയിലൂടെ പറയാന്‍ ശ്രമിച്ചത്. കോടതിയാണ് ഒരാള്‍ കുറ്റക്കാരനാണോ അല്ലയോ എന്ന് കണ്ടെത്തി ശിക്ഷി വിധിക്കേണ്ടത്. ജനവികാരം തെളിവായി എടുത്ത് ഒരാളെ കൊല്ലാന്‍ പോലീസിനോ പൊതുജനങ്ങള്‍ക്കോ അവകാശമില്ലെന്നും ഡിജോ ജോസ് പറഞ്ഞു. വാര്‍ത്ത അറിഞ്ഞപ്പോള്‍ എന്റെ സുഹൃത്തായ ഒരു പോലീസുകാരന് പറഞ്ഞത് ജഡ്ജി ജനഗണ മന കണ്ടു എന്നാണ് തോന്നുന്നതെന്നാണ്.
-
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
‘കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയിൽ സർക്കാർ വേണ്ട’- ഈ വാശി മൂലം ജയിച്ചിട്ടും ‘എംഎൽഎ’ ആകാൻ കഴിയാഞ്ഞവർ -
ക്രിസ്ത്യൻസ് ‘ഔട്ട് ഓഫ് റീച്ച്’;അച്ഛൻ-മകൻ കോംബോ ബിജെപിയെ അസ്വസ്ഥമാക്കുമ്പോൾ... -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു












Click it and Unblock the Notifications