ബ്ലെസ്ലിയുടെ തോളില്‍ കൈയ്യിട്ട് റോബിന്; ദില്‍ഷയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ, വൈറല്‍!!
ബിഗ് ബോസ് മലയാളം നാലാം സീസണിലെ അടുത്ത സുഹൃത്തുക്കളായിരുന്നു ഡോ റോബിന് രാധാകൃഷ്ണവും ബ്ലെസ്ലിയും. എന്നാല്‍ റോബിന് പുറത്തായ ശേഷം ഈ ബന്ധം വല്ലാതെ മോശമായിരുന്നു. പ്രത്യേകിച്ച് ബ്ലെസ്ലിയുടേത് ടോക്സിക്കായ സമീപനമാണ് ദില്ഷയോടെന്ന് റോബിന് ആരാധകര്‍ പറഞ്ഞിരുന്നു. ബിഗ് ബോസ് ഫൈനലിന് മുമ്പ് ബ്ലെസ്ലിക്കും ആരാധകര്‍ക്കുമെതിരെ റോബിന് വീഡിയോയുമായി വന്നത് വലിയ വിവാദവുമായിരുന്നു.
ഇതോടെ ഇരുവരും തമ്മില്‍ അകന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇവര്‍ പ്രശ്നങ്ങളൊക്കെ പരിഹരിച്ച് ഒന്നിച്ചിരിക്കുകയാണ്. തങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്നവുമില്ലെന്നും ഇരുവരും ഒരുമിച്ചെത്തിയാണ് പറഞ്ഞത്. ദില്‍ഷയെ കുറിച്ചും റോബിന് സംസാരിച്ചു. വിശദമായ വിവരങ്ങളിലേക്ക്....

റോബിനും ബ്ലെസ്ലിയും മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് ഒരുമിച്ച് എത്തിയാണ് ഞെട്ടിച്ചത്. റോബിനുമായുള്ള പ്രശ്നങ്ങള്‍ സ്വാഭാവികമായി തീര്‍ന്നതാണെന്ന് ബ്ലെസ്ലി പറയുന്നു. ഞങ്ങള്‍ തമ്മിലുള്ള വൈബ് അത്തരത്തിലുള്ളത് കൊണ്ട് അത് എളുപ്പമായി. ഒരു ഇന്റര്‍വ്യൂവില്‍ റോബിന് എനിക്ക് മെസേജ് അയച്ചിരുന്നുവെന്ന് പറഞ്ഞിരുന്നു. ടോം ഇമ്മട്ടിയുമായുള്ള ഇന്റര്‍വ്യൂവില്‍ വെച്ച് റോബിനുമായി പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ക്കണമെന്ന് പറഞ്ഞിരുന്നു. അവിടെ വെച്ചാണ് വിളിച്ചത്. റോബിനും ദില്‍ഷയും തമ്മിലുള്ള കാര്യത്തില്‍ ഞാനെന്ത് അഭിപ്രായം പറയാനാണ്. അതില്‍ അവരല്ലേ അഭിപ്രായം പറയേണ്ടതെന്നും ബ്ലെസ്ലി ചോദിച്ചു.

റോബിന് ഫാന്‍സ് എന്തുകൊണ്ട് ദില്‍ഷയ്ക്കെതിരെ തിരിഞ്ഞു എന്ന് പറയാന്‍ ഞാനില്ല. അത് അവര്‍ തന്നെ പറയട്ടെ. റോബിനുമായുള്ള പ്രശ്നങ്ങള്‍ തെറ്റിദ്ധാരണയുടെ പുറത്ത് സംഭവിച്ചതാണ്. എന്റെ ഫാന്സായാലും മനസ്സില്‍ ഒരു ദേഷ്യം വെച്ചിരിക്കുന്നത് എനിക്കും ഒരു വിഷമമാണ്. എന്റെ കുടുംബത്തിനും സ്നേഹിക്കുന്നവര്‍ക്കും അത് വിഷമമാണ്. അത് അഴിച്ചുമാറ്റി, ആ ബന്ധത്തെ പോസിറ്റീവായി നിര്‍ത്തുക എന്നതാണ് എന്റെ ലക്ഷ്യം ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ തീരുമാനിച്ചതാണ് അത്. അവരുടെ മനസ്സിലും, എന്റെ മനസ്സിലും ആ ദേഷ്യം വേണ്ട. കാരണം അത് നമ്മളെ തന്നെയാണ് ബാധിക്കുകയെന്നും ബ്ലെസ്ലി പറഞ്ഞു.

ദേഷ്യവും, വിദ്വേഷവുമൊക്കെ എന്തിനാണ് ഇങ്ങനെ വെക്കുന്നത്. നമുക്ക് വേണ്ടി ആര്മികളൊക്കെയുണ്ടാവും. അവര്‍ വാദിക്കുകയും ചെയ്യും. എന്നാല്‍ ആ പോര് കുടുംബത്തിലേക്ക് പോകാതിരിക്കുക എന്നതാണ് പറയാനുള്ളത്. അഭിപ്രായങ്ങള്‍ എടുക്കുക. എന്നാല്‍ വ്യക്തിഹത്യ ചെയ്യാതിരിക്കുക എന്നതാണ് നല്ലതുള്ളത്. ഞാനും റോബിനും എടുത്ത തീരുമാനമാണ് ഇതെന്നും ബ്ലെസി പറഞ്ഞു. ആര്‍ക്കും ഒരു പ്രശ്നവുമില്ലെന്നും താരം വ്യക്തമാക്കി. ഇതിനിടയിലാണ് റോബിന് കയറി വരുന്നത്. നിന്നെ കുറിച്ചാണ് പറയുന്നതെന്നും ബ്ലെസ്ലി റോബിനോട് പറഞ്ഞു.

ഞങ്ങള്‍ രണ്ട് പേരും ഇങ്ങനെ എന്നും തെറ്റി ഇരിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്, നമ്മള് സന്തോഷമായി ഇരിക്കുന്നത് നിങ്ങള്‍ക്ക് സഹിക്കുന്നില്ലേയെന്ന് റോബിന് ചോദിച്ചു. വീണ്ടും വീണ്ടും ചോദിച്ച് കുത്തിത്തിരിപ്പ് ഉണ്ടാക്കാനോ ശ്രമം, ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നും, സൗകര്യമില്ലെന്നും റോബിന് പറഞ്ഞു. നമ്മള് തമ്മിലുള്ള പ്രശ്നങ്ങളൊക്കെ സോള്‍വായി. കാരണം അത് പിന്തുണയ്ക്കുന്നവര്‍ക്കും ഇഷ്ടപ്പെടുന്നവര്‍ക്കും വലിയ വിഷമമാകുന്ന കാര്യമാണ്. മനസ്സിന് തന്നെ വിഷമമാകുന്ന കാര്യമാണെന്നും ബ്ലെസ്ലി പറഞ്ഞു.

ജീവിതം എന്ന് പറയുന്നത് ചെറിയ കാര്യമാണ്. പ്രശ്നങ്ങളൊക്കെ പരിഹരിക്കുക. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുക. ഇതുപോലെ ഫ്രണ്ട്സുമായി ഹാപ്പിയായിട്ട് ഇരിക്കുകയെന്നും റോബിന് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ അന്ന് വീഡിയോ ഇട്ടതിലുള്ള വിശദീകരണം ഞാന്‍ ബ്ലെസ്ലിയോട് പറഞ്ഞിട്ടുണ്ടെന്നും റോബിന് പറഞ്ഞു. അതേസമയം താന്‍ റോബിന്റെ അച്ഛനും അമ്മയെയും വിളിച്ചുവെന്നും, വളരെ ഹാപ്പിയാണെന്നും ബ്ലെസ്ലി പറഞ്ഞു. രണ്ട് പേരും കൂടി സിനിമയില്‍ വരുമോയെന്നതിന്, ആരെങ്കിലും എടുക്കുകയാണെങ്കില്‍ വരുമെന്നും റോബിന് വ്യക്തമാക്കി.

ദില്‍ഷയുമായിട്ടുള്ള പ്രശ്നം തീര്‍ക്കുമോ എന്ന ചോദ്യത്തിന് നിങ്ങള്‍ ദില്‍റോബ് ആര്മിയാണോ എ്നായിരുന്നു ചോദ്യം. തനിക്ക് ദില്‍ഷയുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും ബ്ലെസ്ലി വ്യക്തമാക്കി. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബറില്‍ തുടങ്ങുമെന്നും റോബിന് പറഞ്ഞു. ബ്ലെസ്ലിയുമായിട്ടുള്ള പ്രശ്നം പറഞ്ഞ് തീര്‍ത്തതാണ്. അതിനി ചോദിക്കേണ്ട. വീണ്ടും അടിയുണ്ടാക്കി വിടാനാണോ നിങ്ങളുടെ ശ്രമമെന്നും റോബിന് ചോദിച്ചു. ദില്‍ഷയാണ് ഞങ്ങള്‍ രണ്ടുപേരുമായുള്ള ബന്ധം വേണ്ടെന്ന് വെച്ചത്. അത് ദില്‍ഷയുടെ വ്യക്തിപരമായ തീരുമാനമാണ്. അതിനെ ഞങ്ങള്‍ ബഹുമാനിക്കുന്നു. അതുപോലെ നമ്മള് നമ്മുടെ കാര്യവുമായി മുന്നോട്ട് പോകുന്നുവെന്നും റോബിന് പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications