Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിനോട് ദേഷ്യമുണ്ടോ? കേട്ട കാര്യങ്ങളൊന്നും വിശ്വസിക്കുന്നില്ല....ബ്ലെസ്സി പറയുന്നത് ഇങ്ങനെ

ബിഗ് ബോസിന്റെ നാലാം സീസണ് കൊടിയിറങ്ങിയിരിക്കുകയാണ്. പ്രതീക്ഷിച്ചത് പോലെ ദില്‍ഷ വിജയിച്ചു. ബിഗ് ബോസിലെ ഓരോ ഘട്ടത്തില്‍ നിന്ന് പുറത്തായവരൊക്കെ ഇതിനോടകം പ്രതികരിച്ച് കഴിഞ്ഞു. ദില്‍ഷയുടെ വിജയം റോബിന്‍ ഫാന്‍സിന്റെ വോട്ട് കൊണ്ടാണെന്ന് കഴിഞ്ഞ ദിവസം അപര്‍ണ മള്‍ബറി പറഞ്ഞിരുന്നു. യഥാര്‍ത്ഥ വിജയി റിയാസാണ് എന്നാണ് മുന്‍ താരങ്ങളെല്ലാം അഭിപ്രായപ്പെട്ടത്.

റോബിന്‍ ഫാന്‍സിന്റെ വോട്ട് ദില്‍ഷയ്ക്ക് മറിഞ്ഞു, റിയാസ് ജയിക്കണമെന്നായിരുന്നു, തുറന്ന് പറഞ്ഞ് അപര്‍ണ

ഇപ്പോഴിതാ ഇത്തവണ ആദ്യ റണ്ണറപ്പായ ബ്ലെസ്ലി ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. ഫൈനലിന് മുമ്പ് റോബിന്‍ പുറത്തിറക്കിയ പ്രകോപന വീഡിയോക്ക് വരെ ഇതില്‍ ബ്ലെസ്ലി മറുപടി നല്‍കുന്നുണ്ട്. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബ്ലെസ്സിയുടെ മറുപടി.

1

ബിഗ് ബോസ് ഹൗസിനുള്ളില്‍ കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോള്‍ വേറൊരു ലോകം പോലെയാണ് തോന്നുന്നത്. ഇത്രയും സപ്പോര്‍ട്ട് കിട്ടുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ഞാന്‍ എന്റെ മാക്‌സിമം നല്‍കിയിട്ടുണ്ട്. ഇത്ര ഫാന്‍സുണ്ടാവുമെന്ന് കരുതിയില്ല. അവരാണ് എന്നെ ഇവിടെയെത്തിച്ചത്. ഒരു ആപ്പിള്‍ കഴിച്ചതാണ് അതില്‍ പ്രശ്‌നമായത്. വിന്നറായപ്പോള്‍ പിന്തുണച്ചവര്‍ക്കും നാട്ടുകാര്‍ക്കുമൊക്കെ വലിയ സമ്മാനം കൊടുക്കണമെന്നുണ്ടായിരുന്നു. രണ്ടാം സ്ഥാനം കിട്ടിയപ്പോ എന്ത് കൊടുക്കുമെന്നായിരുന്നു കരുതിയത്. അങ്ങനെയാണ് ആപ്പിള്‍ എടുത്ത് കടിച്ച് കാണിച്ചത്.

2

ആപ്പിള്‍ കടിച്ച് കാണിച്ചത് ഒരു പ്രതീകമായിട്ടാണ്. ആരെയും ഒറ്റപ്പെടുത്തരുതെന്നാണ് പറയാനുള്ളത്. വ്യത്യസ്തരായവരെയും ഉള്‍ക്കൊള്ളണമെന്നും ഒറ്റപ്പെടുത്തരുതെന്നുമാണ് ഞാന്‍ പറയാനുദ്ദേശിച്ചത്. അതിനകത്ത് ഞാന്‍ ഒറ്റപ്പെടുകയാണോ എന്ന് എനിക്ക് മനസ്സിലായിരുന്നില്ല. നോര്‍മലി ഇങ്ങനെ തന്നെയാണ്. ഞാന്‍ എല്ലാ പോസിറ്റീവായിട്ടാണ് കാണാന്‍ ശ്രമിച്ചത്. അവിടെ നൂറ് ദിവസം തങ്ങാന്‍ സാധിക്കും. അതില്‍ നിന്ന് എന്നെ തന്നെ മനസ്സിലാക്കാന്‍ സാധിക്കും. തുടങ്ങിയ കാര്യങ്ങളുമായിട്ടാണ് ഞാന്‍ അവിടെ പോയത്. ബാക്കിയൊന്നും ഞാന്‍ ആലോചിക്കുന്നില്ല. അതുകൊണ്ട് തന്നെ ഞാന്‍ ഹാപ്പിയാണെന്നും ബ്ലെസ്ലി പറഞ്ഞു.

3

കേട്ട കാര്യങ്ങളൊന്നും വിശ്വസിക്കുന്നില്ല എന്നാണ് ഞാന്‍ പറയാനുള്ളത്. പുറത്ത് വന്ന ശേഷം ആ വീഡിയോ ഒക്കെ ഒന്ന് കാണണം. എനിക്ക് ആ നൂറ് ദിവസമാണ് മനോഹരം. ബാക്കിയുള്ളവര്‍ക്ക് അവരുടേതായ ഗെയിം ഉണ്ടാകുമെന്നും ബ്ലെസ്ലി വ്യക്തമാക്കി. ലാലേട്ടനുമായുള്ള മൂവ്‌മെന്റ്‌സാണ് എനിക്ക് ഏറ്റവും മികച്ചത്. അദ്ദേഹത്തെ ഞാന്‍ പ്രശംസിച്ചിരുന്നു. പാരഡിയുണ്ടാക്കുന്നതാണ് എന്റെ കണ്ടന്റ്. അതാണ് അവിടെ ഉപയോഗിച്ചത്. ബിഗ് ബോസ് ഹൗസിലെ അപര്‍ണ ചേച്ചിയെ മിസ് ചെയ്യുന്നുണ്ട്. അവരുമായിട്ടാണ് ഡീപ്പായിട്ട് ബന്ധമുണ്ടായിരുന്നത്. അതുകൊണ്ടാണ് അപര്‍ണയെ മിസ് ചെയ്യുന്നു എന്ന് പറഞ്ഞത്.

4

റിയാസ് വന്നപ്പോള്‍ തന്നെ അദ്ദേഹത്തിന് ആരാധകരെ ലഭിച്ചു. പിന്നീട് അദ്ദേഹത്തിന്റെ നിലപാടുകളില്‍ എല്ലാം മാറ്റം വന്നു. അവസാനമായപ്പോഴേക്ക് വലിയ ഇഷ്ടമായിരുന്നു റിയാസിനെ എന്നും ബ്ലെസ്ലി പറഞ്ഞു. നല്ലൊരു ഡിസര്‍വിങ് മത്സരാര്‍ത്ഥി കൂടിയായിരുന്നു റിയാസ്. അവിടെയുണ്ടായിരുന്ന അടിയൊക്കെ അവിടെ കഴിഞ്ഞു. തീര്‍ച്ചയായും ഇതിന്റെ വീഡിയോ ഒക്കെ ഞാന്‍ കാണും. ബിഗ് ബോസില്‍ എനിക്ക് എന്താണ് തെറ്റ് പറ്റിയതെന്ന് ഞാന്‍ നോക്കും. അത് തിരുത്തിയിട്ട് വേണം ജീവിതത്തില്‍ മുന്നോട്ട് പോകാന്‍. ഞാന്‍ എടുത്ത തീരുമാനങ്ങളൊക്കെ പരിശോധിക്കണം. അവിടെ പ്രശ്‌നങ്ങളുണ്ടാവുന്നത് അസമത്വത്തില്‍ നിന്നാണ്. അല്ലാതെ ശൂന്യതയില്‍ നിന്നല്ലെന്നും ബ്ലെസ്ലി വ്യക്തമാക്കി.

5

ആരോടെങ്കിലും എന്തെങ്കിലും ഉണ്ടെങ്കില്‍ അത് അവരുടെ സാന്നിധ്യത്തില്‍ തന്നെ പറയുക. അല്ലാതെ ദുഷിപ്പ് പറയുന്നതില്‍ കാര്യമില്ല. ഒരാളെ നല്ലവണ്ണം വിശ്വസിച്ചാല്‍ തന്നെ നമ്മുടെ ഏകാന്തത കുറഞ്ഞുവരുമെന്ന് മനസ്സിലായി. ഞാന്‍ എങ്ങനെയാണോ അതുപോലെ തന്നെയാണ് ഇപ്പോഴും. ഷര്‍ട്ടും ഡ്രെസ്സും തന്നെ ഇട്ടൂ എന്നേയുള്ളൂ. ബാക്കിയൊന്നും മാറിയില്ല. റോബിനുമായി എനിക്ക് പ്രശ്‌നമൊന്നും ഇല്ല. ഇപ്പോള്‍ കാണുകയാണെങ്കില്‍ പറഞ്ഞ് തീര്‍ക്കും. റോബിനോട് എനിക്ക് ദേഷ്യമൊന്നുമില്ല. എനിക്കൊപ്പം ഒരുപാട് പേര്‍ ഇപ്പോള്‍ വരുന്നുണ്ട്. അവരോടെല്ലാം നന്ദിയുണ്ട്. എനിക്ക് വേണ്ടി ഉറങ്ങാതിരുന്ന അമ്മമാരുണ്ടെന്നും ബ്ലെസ്ലി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+