Get Updates
Get notified of breaking news, exclusive insights, and must-see stories!

'നിങ്ങള്‍ എല്ലാവരും നോക്കിക്കോ: അവനെ റേപ്പ് ചെയ്‌തേ വിടൂ'; ബിഗ് ബോസില്‍ റേപ്പ് ജോക്ക് വിവാദം

തിരുവനന്തപുരം: ബിഗ് ബോസ് ഹൗസില്‍ തുടര്‍ച്ചയായി വിവാദങ്ങള്‍. അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിനെ അരി കള്ളനെന്ന് വിളിച്ചത് വലിയ വിവാദമായതിന് മാറിയതിന് പിന്നാലെ റേപ്പ് ജോക്കാണ് പുതിയ വിവാദമായി ഉടലെടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ വലിയ വിമര്‍ശനം ഇതിന് പിന്നാലെ ഉയര്‍ന്നിരിക്കുകയാണ്.

ബിഗ് ബോസ് ഗ്രൂപ്പുകളിലും പരാമര്‍ശം വിവാദമായി. ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. ബിഗ് ഹൗസിലെ മത്സരാര്‍ത്ഥിയെ റേപ്പ് ചെയ്യുമെന്ന് പറഞ്ഞ് രണ്ട് വനിതാ മത്സരാര്‍ത്ഥികളാണ് ഈ പരാമര്‍ശം നടത്തിയതെന്നതും വിവാദത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നു.

DEVU MANEESHA

മനീഷയും വൈബര്‍ ഗുഡ് ദേവുവും കഴിഞ്ഞ ദിവസം നടന്ന സംസാരമാണ് വിവാദത്തിന് കാരണമായത്. ഇതിലാണ് റേപ്പ് ജോക്ക് പരാമര്‍ശമുണ്ടായത്. റിനോഷിനെ തന്റെ കൂടെ ഇന്ന് കിടത്തുമെന്നാണ് മനീഷ പറയുന്നത്. ഇത് തമാശയെന്ന നിലയിലാണ് ആരംഭിച്ചത്. മനീഷ വൈബര്‍ ഗുഡ് ദേവുവിനോടായിട്ടായിരുന്നു ഇന്ന് എന്തായാലും താന്‍ റിനോഷിനെ റേപ്പ് ചെയ്തിട്ടേ വീടു, നിങ്ങള്‍ എല്ലാവരും നോക്കിക്കോളണം, കേട്ടോ എന്നായിരുന്നു മനീഷ പറഞ്ഞത്.

ഈ പരാമര്‍ശമാണ് വിവാദമായത്. എന്നാല്‍ സൗണ്ട് ഉണ്ടാക്കരുതെന്ന് ദേവു ഇതിനിടയില്‍ പറയുന്നുണ്ട്. തമാശ രൂപത്തിലായിരുന്നു ഈ മറുപടി. അതേസമയം സൗണ്ട് ഒക്കെ ഉണ്ടാവുമെന്നായിരുന്നു മനീഷയുടെ തിരിച്ചുള്ള മറുപടി. ഞങ്ങള്‍ ഉണ്ട് വികാര വിചാരങ്ങള്‍ എന്നായിരുന്നു ദേവുവിന്റെ മറുപടി. ഇത് അതിരുകടന്ന, കാര്യഗൗരവമില്ലാത്ത പരാമര്‍ശം ആണെന്നാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം.

നേരത്തെ ബിഗ് ബോസിലെ മത്സരാര്‍ത്ഥിയായ ലച്ചു തനിക്ക് പതിമൂന്നാം വയസ്സ് മുതല്‍ നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ തുറന്ന് പറഞ്ഞിരുന്നു. ഇത് സോഷ്യല്‍ മീഡിയയിലാകെ വലിയ ചര്‍ച്ചയായിരുന്നു. അങ്ങനെയുള്ള സംഭവം നടന്ന അതേ ഇടത്താണ് ഇപ്പോഴുള്ള മോശം തമാശ കടന്നുവന്നിരിക്കുന്നത്. ലച്ചുവിന്റെ അനുഭവം കേട്ട് ഷോയില്‍ പാനിക് അറ്റാക്ക് വന്ന വ്യക്തിയാണ് ദേവു. അതേ വ്യക്തി തന്നെയാണ് ഇപ്പോള്‍ റേപ്പ് ജോക്കില്‍ പങ്കാളിയായിരിക്കുന്നത്.

ഇതൊക്കെ കഴിച്ച് നോക്കൂ, ടേസ്റ്റ് മാത്രമല്ല, വേറെയുമുണ്ട് ഗുണങ്ങള്‍

അഖില്‍ മാരാര്‍ക്കെതിരെ നേരത്തെ മധുവിനെതിരായ പരാമര്‍ശത്തില്‍ കടുത്ത നിലപാട് ബിഗ് ബോസ് ഹൗസില്‍ ഉണ്ടായിരുന്നു. മോഹന്‍ലാല്‍ മധു രക്തസാക്ഷിയാണെന്ന് തിരുത്തി പറഞ്ഞ് മാപ്പും ചോദിച്ചിരുന്നു. അതുപോലെയുള്ള കടുത്ത നിലപാട് ബിഗ് ബോസ് ഇവരുടെ കാര്യത്തിലും എടുക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം. അഖില്‍ മാരാര്‍ക്ക് ഇത് അവസാനത്തെ അവസരമാണ് എന്ന് മോഹന്‍ലാല്‍ പറയുന്ന പ്രൊമോയും ഇതിനിടെ പുറത്തു വന്നിരുന്നു.

അഖില്‍ മാരാര്‍ ഉച്ചത്തില്‍ പ്രതികരിക്കുന്നതിലും മോഹന്‍ലാല്‍ മറുപടി നല്‍കുന്നുണ്ട്. ഭയങ്കരമായിട്ട് പ്രതികരിക്കേണ്ട കാര്യമൊന്നുമില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇതിനേക്കാളും ഭയങ്കരമായി ഷൗട്ട് ചെയ്യാന്‍ തനിക്ക് അറിയാമെന്നും, മോഹന്‍ലാല്‍ ഇതിന് മറുപടി നല്‍കുന്നുണ്ട്. ഇതൊരു ലാസ്റ്റ് ചാന്‍സാണ്. കാര്യമായിട്ട് പറയുകയാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

അതേസമയം പത്ത് മിനുട്ട് കഴിയുമ്പോഴേക്ക് അത് മാറുമെന്നായിരുന്നു അഖില്‍ മോഹന്‍ലാലിന്റെ മറുപടി നല്‍കിയത്. ഇപ്പോഴേ അത് ശരിയാക്കി തുടങ്ങിക്കോ, കുറച്ച് കഴിഞ്ഞാല്‍ പിന്നെ പറ്റില്ല, ഞങ്ങള്‍ അത് ശരിയാക്കാന്‍ പറ്റില്ലെന്നും മോഹന്‍ലാല്‍ അഖില്‍ മാരാര്‍ക്ക് താക്കീത് നല്‍കി.

നേരത്തെ സഹമത്സരാര്‍ത്ഥിയോടായിരുന്നു ബിഗ് ബോസ് ടാസ്‌കിനിടെ തമാശയുടെ രൂപത്തില്‍ മധുവിന്റെ പേരില്‍ അഖില്‍ വലിച്ചിഴച്ചത്. മത്സരാര്‍ത്ഥിയുടെ പരാമര്‍ശത്തെ കുറിച്ച് മോഹന്‍ലാല്‍ തുടര്‍ന്ന് സംസാരിച്ചിരുന്നു. സംഘാടകര്‍ എന്ന നിലയില്‍ തങ്ങള്‍ക്കുള്ള ഖേദം പ്രകടിപ്പിച്ചിരുന്നു മോഹന്‍ലാല്‍. മധുവിന്റെകുടുംബത്തോടും താരം ഖേദം അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+