ബിഗ് ബോസ് മത്സരാര്‍ത്ഥികളുടെ പ്രതിഫലം ഞെട്ടിക്കും, ആഴ്ച്ചയില്‍ ലക്ഷങ്ങള്‍, ഒന്നാമത് ഈ താരം
മലയാളികളുടെ മാത്രമല്ല ഇന്ത്യയിലെ ഏത് ഭാഷയിലെയും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തില്‍ അടുത്തിടെയാണ് ഫിനാലെ കഴിഞ്ഞതും മണിക്കുട്ടന്‍ ജേതാവായതും. എന്നാല്‍ ബിഗ് ബോസ് ഹിന്ദിയില്‍ അടക്കം വന്‍ വിജയമായ ശേഷമായിരുന്നു മറ്റ് ഭാഷകളിലേക്ക് വന്നതും തരംഗമായതും.
അതേസമയം ഇവിടെ ബിഗ് ബോസിന്റെ മൂന്നാം സീസണ്‍ കഴിഞ്ഞതും ഹിന്ദിയില്‍ ബിഗ് ബോസ് ഒടിടി തുടങ്ങിയിരുന്നു. സല്‍മാന്‍ ഖാന്‍ അവതാരകനായ ഹിന്ദി ബിഗ് ബോസില്‍ നിന്ന് വ്യത്യസ്തമായ ഷേയാണ്. ശില്‍പ്പ ഷെട്ടിയുടെ സഹോദരി ഷമിത ഷെട്ടി അടക്കമുള്ളവര്‍ ഇത്തവണ ഷോയിലുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയാവുന്നത് താരങ്ങളുടെ പ്രതിഫലമാണ്.

ഷമിത ഷെട്ടിക്ക് പുറമേ റിധിമ പണ്ഡിറ്റ്, ഉര്‍ഫി ജാവേദ്, സീഷാന്‍ ഖാന്‍, ദിവ്യ അഗര്‍വാള്‍, നേഹ ബാസിന്‍, മിലിന്ദ് ഗാബ, അക്ഷര സിംഗ്, കരണ്‍ നാഥ്, മുസ്‌കാന്‍ ജാട്ടാന, നിഷാന്ത് ഭട്ട്, രാകേഷ് ഭാപട്, പ്രതീക് സെഹജ്പാല്‍, എന്നിവരാണ് ബിഗ് ബോസിലെ മത്സരാര്‍ത്ഥികള്‍. ഇവരുടെ പ്രതിഫലമാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരിക്കുന്നത്. ഓഗസ്റ്റ് എട്ടിന് ബിഗ് ബോസ് ഒടിടി ആരംഭിച്ചത്. ബിഗ് ബോസ് 15ാം സീസണിന്റെ മുമ്പുള്ള കര്‍ട്ടന്‍ റേസര്‍ കൂടിയാണിത്. ആ ഷോയ്ക്ക് അവതാരകന്‍ സല്‍മാന്‍ ഖാന്‍ തന്നെയാണ്. അതേസമയം ശില്‍പ്പ ഷെട്ടിയുടെ സഹോദരിയും നടിയുമൊക്കെയാണെങ്കിലും ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്നത് ഷമിതയല്ല.

റിധിമ പണ്ഡിറ്റാണ് ഷോയില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരം, പ്രതീകാണ് സെഹജ്പാലാണ് പ്രതിഫലത്തില്‍ ഏറ്റവും പിന്നില്‍. ആഴ്ച്ചയില്‍ അഞ്ച് ലക്ഷം രൂപയാണ് റിധിമ പണ്ഡിറ്റിന് ബിഗ് ബോസ് ഒടിടിയിലൂടെ ലഭിക്കുന്നത്. മലയാളത്തിനെ അപേക്ഷിച്ച് വന്‍ തുകയാണ് ഇത്. ശില്‍പ്പ ഷെട്ടിയുടെ സഹോദരി ഷമിത ഷെട്ടിക്ക് 3.75 ലക്ഷം രൂപയാണ് ലഭിക്കുന്നത്. ഉര്‍ഫി ജാവേദാണ് മൂന്നാം സ്ഥാനത്ത്. 2.75 ലക്ഷം രൂപയാണ് ഉര്‍ഫിക്ക് ലഭിക്കുന്നത്. സീഷാന്‍ ഖാന് രണ്ടര ലക്ഷവും ദിവ്യ അഗര്‍വാളിന് രണ്ട് ലക്ഷവും നേഹ ബാസിന് രണ്ട് ലക്ഷവും മിലിന്ദ് ഗാബ, അക്ഷര സിംഗ്, എന്നിവര്‍ക്ക് 1.75 ലക്ഷവും, കരണ്‍ നാഥ്, മുസ്‌കാന്‍ ജട്ടാന എന്നിവര്‍ക്ക് ഒന്നര ലക്ഷവും നിഷാന്ത് ഭട്ട്, രാകേഷ് ബാപട് എന്നിവര്‍ക്ക് 1.2 ലക്ഷവും പ്രതീക് സെഹജ്പാലിന് ഒരുലക്ഷവുമാണ് പ്രതിഫലമായി ലഭിക്കുക.

അതേസമയം ഇത്തവണ ഷോ തുടങ്ങിയത് പ്രതീക് സെഹജ്പാലും ദിവ്യ അഗര്‍വാളും തമ്മിലുള്ള വഴക്കിലൂടെയാണ് ബിഗ് ബോസ് ഇത്തവണ വിവാദത്തിലേക്ക് വരുന്നത്. ഇപ്പോഴത്തെ വിവാദം ഷമിതാ ഷെട്ടിയും വയസ്സിനെ ചൊല്ലിയാണ്. ഷമിതയെ ആന്റി എന്ന് വിളിച്ച് അക്ഷരയാണ് വിവാദം ആളിക്കത്തിച്ചത്. തന്റെ അമ്മയുടെ പ്രായമുണ്ട് ഷമിതയ്‌ക്കെന്നായിരുന്നു അക്ഷരയുടെ പരാമര്‍ശം. നാളെ ഷോ തുടങ്ങി ഒരാഴ്ച്ച പിന്നിടും. ആദ്യ എവിക്ഷനിലേക്കുള്ള നോമിനേഷനും നടന്ന് കഴിഞ്ഞു

ഇതിനിടെ ബിഗ് ബോസിന് പുറത്തും വിവാദം കത്തുകയാണ്. ഷമിത ഷെട്ടിയുടെ വയസ്സ് തന്നെയാണ് പ്രധാന വിഷയം. അക്ഷര സിംഗിന്റെയും ഉര്‍ഫി ജാവേദിന്റെയും വാദങ്ങളെ ഏറ്റെടുത്തിരിക്കുകയാണ് കമാല്‍ ആര്‍ ഖാന്‍ എന്ന കെആര്‍കെ. ബിഗ് ബോസിന്റെ മൂന്നാം സീസണില്‍ ഷമിത ഷെട്ടിക്കൊപ്പം മത്സരാര്‍ത്ഥിയായിരുന്നു കെആര്‍കെ. ബിഗ് ബോസിലെ മത്സരാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. ഷമിത ഷെട്ടിക്ക് 48 വയസ്സുണ്ടെന്നാണ് കമാല്‍ ആര്‍ ഖാന്റെ വെളിപ്പെടുത്തല്‍. ബിഗ് ബോസ് മൂന്നാം സീസണ്‍ 2009ലാണ് നടന്നതെന്നും അന്ന് 35 വയസ്സായിരുന്നു ഷമിതയ്‌ക്കെന്നും ഇപ്പോള്‍ അവര്‍ക്ക് അതുകൊണ്ട് 48 വയസ്സായെന്നും കെആര്‍കെ പറഞ്ഞു.
Recommended Video

കെആര്‍കെയ്‌ക്കെതിരെ ഈ പരാമര്‍ശത്തിന് പിന്നാലെ വിമര്‍ശനവും വന്നിട്ടുണ്ട്. ശില്‍പ്പ ഷെട്ടിക്ക് 46 വയസ്സാണ് ഉള്ളത്. അതിലും പ്രായം കുറഞ്ഞ ഷമിത എങ്ങനെയാണ് 48കാരിയാവുകയെന്നും ആരാധകര്‍ ചോദ്യം ചെയ്യുന്നു. ബിഗ് ബോസ് മൂന്നാം സീസണിലെ സെലിബ്രിറ്റിയായിരുന്ന ഷമിത ശില്‍പ്പ ഷെട്ടിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടി ഷോയില്‍ നിന്ന് പുറത്തുപോയിരുന്നു. 12 വര്‍ഷത്തിന് ശേഷമാണ് ബിഗ് ബോസ് പ്ലാറ്റ്‌ഫോമിലേക്ക് അവര്‍ മടങ്ങിയെത്തുന്നത്. ആറാഴ്ച്ചയോളം ബിഗ് ബോസ് ഒടിടി സീസണ്‍ ഉണ്ടാവും.












Click it and Unblock the Notifications