ബിഗ് ബോസ് ഒടിടിയില്‍ ദിവ്യ അഗര്‍വാള്‍ ജേതാവ്, സമ്മാനത്തുക 25 ലക്ഷം, ഷമിത ഷെട്ടിക്ക് നിരാശ
ബിഗ് ബോസ് ഒടിടിയുടെ സംഭവബഹുലമായ ഫൈനലിന് തിരശ്ശീല വീണു. ദിവ്യ അഗര്‍വാളാണ് ജേതാവ്. 25 രൂപയും ട്രോഫിയുമാണ് ദിവ്യക്ക് ലഭിക്കുക. നിഷാന്ത് ഭട്ടാണ് റണ്ണര്‍ അപ്പ്. കരണ്‍ ജോഹറാണ് ഷോയുടെ അവതാരകന്. സ്ത്രീ ശക്തി സിന്ദാബാദ് എന്ന മുദ്രാവാക്യം കരണ്‍ ജോഹര്‍ ഷോയുടെ ഫൈനലില്‍ ഉയര്‍ത്തിയതും ശ്രദ്ധേയമായി. അതേസമയം ഫിനാലെയില്‍ ശില്‍പ്പ ഷെട്ടിയുടെ സഹോദരി ഷമിത ഷെട്ടിക്കും ദിവ്യ അഗര്വാളിനുമായിരുന്നു ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത്. ഷമിതയെ വിജയിക്കാന്‍ സഹായിക്കണമെന്ന് ശില്‍പ്പ ഷെട്ടി ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അവസാന ഘട്ടത്തില്‍ ഷമിത പുറത്തായതോടെ സാധ്യത ദിവ്യ അഗര്‍വാളിലേക്ക് മാറുകയായിരുന്നു.

ഷോയിലെ ഏറ്റവും പോപ്പുലര്‍ മത്സരാര്‍ത്ഥിയായിരുന്ന രാകേഷ് ബാപട് പുറത്തായത് ആരാധകര്‍ക്ക് വലിയ നിരാശയാണ് നല്‍കിയത്. ഗൗഹര്‍ ഖാനാണ് ദിവ്യ അഗര്‍വാള്‍ ജേതാവാണെന്ന് ട്വിറ്ററിലൂടെ പറഞ്ഞത്. അവസാന റൗണ്ടില്‍ നല്ല പോരാട്ടമായിരുന്നു നടന്നത്. ഷമിത ഷെട്ടിയും നിഷാന്ത് ഭട്ടുമാണ് ഫിനാലെയില്‍ എത്തിയ മൂന്ന് പേര്. ഭാപട് ഷോയില്‍ ഉടനീളം ടോപ് ഫൈവില്‍ ഉണ്ടായിരുന്ന താരമാണ്. ബോളിവുഡ് താരങ്ങളായ റിതേഷ് ദേശ്മുഖും ജനിലീയ ഡിസൂസയും അടക്കം ഫിനാലെയ്ക്ക് കൊഴുപ്പ് കൂട്ടാനായി എത്തിയിരുന്നു. ഷോയില്‍ രാകേഷ് ബാപടും ഷമിത ഷെട്ടിയും തമ്മിലും പ്രണയ രംഗങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
അതേസമയം രാകേഷ് ബാപടിന്റെ മുന്‍ ഭാര്യ റിതി ദോഗ്രയും ഇരുവരുടെയും പ്രണയത്തില്‍ പ്രതികരിച്ചിരുന്നു. ഈ വിഷയത്തില്‍ തനിക്ക് പ്രശ്നമൊന്നുമില്ലെന്നും, രാകേഷിന്റെ വ്യക്തിപരമായ കാര്യമാണ് അതെന്നുമായിരുന്നു റിതിയുടെ പ്രതികരണം. ഷമിതയോട് ഇഷ്ടമാണെന്ന് വരെ ബാപട് ഷോയില്‍ വെച്ച് പറഞ്ഞിരുന്നു. ഐ ലവ് യൂവിന്റെ ഫ്രഞ്ച് പദമായ ഷെതാം എന്നായിരുന്നു രാകേഷ് ബാപട് പറഞ്ഞിരുന്നു. നേരത്തെ ഷമിതയുടെ അമ്മ സുനന്ദ ഷെട്ടിയും ബിഗ് ബോസ് ഹൗസില്‍ എത്തിയിരുന്നു. രാകേഷിനെ പ്രശംസിക്കുകയും ചെയ്തിരുന്നു. രാകേഷ് വളരെ നല്ലയാളാണെന്ന് അമ്മയോട് ഷമിത പറയുന്നതും എപ്പിസോഡില്‍ കണ്ടിരുന്നു.
ആരാണ് ജേതാവായ ദിവ്യ അഗര്‍വാള്‍ എന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ഫൈനലിസ്റ്റുകളില്‍ ഷമിത ഷെട്ടി, രാകേഷ് ബാപട്, നിഷാന്ത് ഭട്ട് എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഷമിതയായിരുന്നു ഏറ്റവും പോപ്പുലര്‍. ആറ് ആഴ്ച്ചകളോളം ദിവ്യ ഷോയില്‍ പിടിച്ച് നിന്നു. എന്നാല്‍ മറ്റ് മത്സരാര്‍ത്ഥികളില്‍ നിന്ന് യാതൊരു പിന്തുണയും ദിവ്യ അഗര്‍വാളിന് ലഭിച്ചിരുന്നില്ല. എന്നാല്‍ പ്രേക്ഷകരുടെ വന്‍ പിന്തുണ തന്നെ ദിവ്യക്കുണ്ടായിരുന്നു. ബിഗ് ബോസ് ഒടിടിയിലെ ജേതാവായി ദിവ്യ മാറിയതും പ്രേക്ഷക പിന്തുണയോടെയാണ്. എല്ലാവരിലും പ്രതീക്ഷിച്ചിരുന്ന ജേതാവ് ഷമിതയായിരുന്നു പക്ഷേ പോപ്പുലറായിട്ടും ദിവ്യക്കൊപ്പമെത്താന് ഷമിതയ്ക്ക് സാധിച്ചില്ല.
പുതിയ ഫോട്ടോസുമായി ആനും മീരയും; രണ്ടാളും എങ്ങോട്ടേക്കാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍
ദിവ്യയും മറ്റ് മത്സരാര്‍ത്ഥികളും തമ്മില്‍ ഷോയില്‍ പല പ്രശ്നങ്ങളുമുണ്ടായിരുന്നു. നേഹ ബാസിനുമായും ഷമിത ഷെട്ടിയുമായും വലിയ വാഗ്വാദങ്ങളാണ് സണ്‍ഡേ കാ വാര് എന്ന എപ്പിസോഡില്‍ അരങ്ങേറിയത്. ഞാന്‍ ജേതാവായാല്‍ നിങ്ങളെല്ലാം കൈയ്യടിക്കുമെന്നായിരുന്നു ദിവ്യയുടെ വാക്കുകള്‍. ഇത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. എല്ലാ മത്സരാര്‍ത്ഥികളും അഹങ്കാരിയെന്നാണ് അവരെ വിശേഷിപ്പിച്ചത്. എന്നാല്‍ ഈ ഗെയിം എങ്ങനെ കളിക്കണമെന്ന് തനിക്ക് നന്നായിട്ടറിയാം എന്നായിരുന്നു ദിവ്യയുടെ വാക്കുകള്‍. ഒറ്റയ്ക്ക് ഏറ്റുമുട്ടാന്‍ ഒരു ഭയവും ഇല്ലെന്നും അവര്‍ പറഞ്ഞിരുന്നു. കരണ്‍ ജോഹറുമായി വരെ കടുത്ത വാക്കേറ്റം ദിവ്യ നടത്തിയിരുന്നു.
എംടിവിയുടെ സ്പളിറ്റ്സ് വില്ല സീസണ് പത്തിലൂടെയാണ് ദിവ്യ അഗര്‍വാള്‍ അറിയപ്പെടുന്ന താരമായത്. മുന്‍ കാമുകന് പ്രിയങ്ക് ശര്‍മയ്ക്കൊപ്പം ആദ്യ റണ്ണറപ്പാവാനും ആ സീസണില്‍ ദിവ്യക്ക് സാധിച്ചു. രാഗിണി എംഎംഎസ് എന്ന ഹൊറര്‍ വെബ് സീരിസിലൂടെ അവര്‍ അഭിനയ രംഗത്തും ചുവടുറപ്പിച്ചിരുന്നു. പിന്നീട് പല മ്യൂസിക് വീഡിയോകളിലും നടി അഭിനയിച്ചിരുന്നു. ബിഗ് ബോസ് ഒടിടിയിലെ മികച്ച മത്സരാര്‍ത്ഥി മാത്രമായിരുന്നില്ല ദിവ്യ, ഏറ്റവും സമര്‍ത്ഥമായി ഗെയിം കളിച്ചതും അവര്‍ തന്നെയായിരുന്നു. അതിനുള്ള അംഗീകാരമാണ് അവര്‍ക്ക് അവസാനം ലഭിച്ചത്.
Recommended Video
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications