Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്യക്ക് വിവാഹമാലോചിച്ച് പൊളി ഫിറോസ്, വരന്‍ പുര നിറഞ്ഞ് നില്‍ക്കുന്ന ഉറ്റസുഹൃത്ത്, വൈറലായി മറുപടി

ബിഗ് ബോസിന്റെ രണ്ട് സീസണുകളിലായി ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ താരങ്ങളാണ് പൊളി ഫിറോസും ആര്യയും. ഇരുവരും ബിഗ് ബോസിന് ശേഷവും പല പരിപാടികളുമായി മിനി സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്നുണ്ട്. സ്വന്തം യുട്യൂബ് ചാനലില്‍ പ്രാങ്ക് വീഡിയോ ചെയ്ത് ഫിറോസ് തരംഗമായപ്പോള്‍ ബഡായ് ബംഗ്ലാവില്‍ നിന്ന് മാറി വാല്‍ക്കണ്ണാടിയിലേക്ക് എത്തിയ ആര്യ എല്ലാവരെയും അമ്പരപ്പിക്കുകയും ചെയ്തു.

ഈ ഷോയിലേക്ക് ഇപ്പോള്‍ ഫിറോസ് അടക്കമുള്ള ബിഗ് ബോസ് താരങ്ങള്‍ എത്തിയിരിക്കുകയാണ്. ഈ പരിപാടിയില്‍ വെച്ച് ആര്യക്ക് വിവാഹമാലോചിച്ചിരിക്കുകയാണ് ഫിറോസ്. ഇത് നിമിഷ നേരം കൊണ്ടാണ് വൈറലായിരിക്കുന്നത്.

1

പല പരമ്പരകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും പ്രശസ്തരായവരാണ് വാല്‍ക്കണ്ണാടിയില്‍ പങ്കെടുക്കാറുള്ളത്. ഇതിലേക്കാണ് ബിഗ് ബോസ് ടീം എത്തിയത്. ഡിംപല്‍ ബേല്‍, സന്ധ്യ മനോജ്, സജ്‌ന ഫിറോസ് എന്നിവരും വാല്‍ക്കണ്ണാടിയില്‍ പങ്കെടുത്തിരുന്നു. തമാശകള്‍ പറയുന്ന കൂട്ടത്തിലായിരുന്നു ഫിറോസ് ആര്യക്ക് വിവാഹമാലോചിച്ചത്. പുര നിറഞ്ഞ് നില്‍ക്കുക എന്ന വിഷയത്തിലായിരുന്നു ഫിറോസിന്റെ കമന്റ്, തനിക്കും പുര നിറഞ്ഞ് നില്‍ക്കുന്നൊരു സുഹൃത്തുണ്ടെന്ന് ഫിറോസ് പറയുന്നു. പണ്ട് പുര നിറഞ്ഞ് നില്‍ക്കുക എന്ന് പറയുന്നത് സ്ത്രീകള്‍ക്കായിരുന്നു. എനിക്കറിയാവുന്ന എന്റെ സുഹൃത്ത് പുര നിറഞ്ഞ് നില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെന്ന് ഫിറോസ് പറയുന്നു.

2

അവനിപ്പോ 50 വയസ്സോളമായി. ഏകദേശം പുര പൊളിയാനായെന്നും ഫിറോസും ആര്യയും പറയുന്നു. പുര പൊളിയാനുള്ളതിന് കാരണം വേറെയുണ്ട്. സുഹൃത്ത് നല്ല പെണ്‍കുട്ടിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. പതിനെട്ട് വയസ്സ് മുതല്‍ അവന്‍ നല്ലൊരു പെണ്‍കുട്ടിക്ക് വേണ്ടി കാത്തിരിക്കുകയാണ്. ഇതുവരെ അവന് പെണ്ണ് കിട്ടിയിട്ടില്ല. ഇവന്റെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം കല്യാണം കഴിച്ചപ്പോള്‍ ആകെ ട്രാജഡികളാണ് ഉണ്ടായത്. അതാണ് വിവാഹം ഇത്ര നീളാന്‍ കാരണമായത്. ഇവന്‍ എല്ലാം തികഞ്ഞൊരു പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനായി സമയം മാറ്റിവെച്ചിരിക്കുകയായിരുന്നുവെന്നും ഫിറോസ് വ്യക്തമാക്കി.

3

അങ്ങനെ സമയം മാറ്റിവെച്ച് മാറ്റിവെച്ച് ആള്‍ക്ക് വയസ്സ് അന്‍പതോളമായി. ഇപ്പോഴും പുര നിറഞ്ഞ് നില്‍ക്കുകയാണ്. ആള് ഇപ്പോഴും പ്രതീക്ഷയിലാണോ എന്ന് ആര്യ ഫിറോസിനോട് ചോദിക്കുന്നുണ്ട്. അതെ പ്രതീക്ഷയിലാണെന്ന് ഫിറോസ് പറയുന്നു. എന്നെങ്കിലും ഒരു നല്ല കുട്ടിയെ കിട്ടുമെന്ന് പ്രതീക്ഷയിലാണ് അദ്ദേഹം. ഇന്നലെ ഞാന്‍ വാല്‍ക്കണ്ണാടിയിലെ പരിപാടിയിലേക്ക് വരാനിരിക്കുമ്പോള്‍ ഈ സുഹൃത്ത് എന്നെ വിളിച്ചിരുന്നു. അവിടെ വളരെ സുന്ദരിയായ പെണ്‍കുട്ടിയുണ്ട്, പറ്റുമെങ്കില്‍ ചോദിക്കുക, ആര്യയെന്നാണ് പേര്. ആര്യയോട് ഒന്ന് ചോദിക്കാന്‍ പറഞ്ഞിരുന്നു. ഞാന്‍ ഈ അവസരത്തില്‍ ആര്യയോട് അക്കാര്യം ചോദിക്കുകയാണെന്നും ഫിറോസ് പറഞ്ഞു.

4

അദ്ദേഹം വളരെ നല്ല മനുഷ്യനാണ്. കോടീശ്വരനാണ്. ഹൃദയവിശാലത ഉള്ള മനുഷ്യനാണെന്നും ഫിറോസ് ആര്യയോട് പറഞ്ഞു. അറിഞ്ഞില്ലല്ലോ കുട്ടാ എന്നായിരുന്നു ആര്യയുടെ മറുപടി. ആര്യയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഡിംപലിന് നല്ലൊരു ടാസ്‌കാണ് പരിപാടിയില്‍ ലഭിച്ചത്. ചന്ദ്രനില്‍ ഒരു വീട് വെച്ച് താമസിക്കാനുള്ള അവസരം ലഭിച്ചാല്‍ എന്ത് ചെയ്യുമെന്നായിരുന്നു ഡിംപലിന് ആര്യ നല്‍കിയ ടാസ്‌ക്. ചന്ദ്രനില്‍ പോയാല്‍ അവിടെ പോയി കുറച്ച് നേരം കട്ടിലിട്ട് കിടന്ന ശേഷം തിരിച്ചുപോരുമെന്നായിരുന്നു ഡിംപലിന്റെ മറുപടി. അവിടെ വൈഫൈ ഇല്ല, റീല്‍സ് ഇല്ല, കുളിക്കാന്‍ വെള്ളമില്ല, എനിക്ക് വൃത്തിയും മെനയുമെല്ലാം ഉണ്ട്. ടോയ്‌ലറ്റില്‍ പോലും പോവാന്‍ പറ്റില്ലെന്നും ഡിംപല്‍ പറഞ്ഞു.

5

ചന്ദ്രനില്‍ പോയി ഫോട്ടോഷൂട്ട് ഒക്കെ നടത്തുമെന്നും ഡിംപല്‍ പറയുന്നു. വെള്ള ഡ്രസ് ഒക്കെ ഇട്ട് പാറി പറന്ന് നടക്കും. പറ്റുമെങ്കില്‍ റീല്‍സ് ഉണ്ടാവുമോ എന്ന് പരിശോധിക്കും. ഞാന്‍ അവിടെ വന്നു എന്നതിന് എന്തെങ്കില്‍ മാര്‍ക്ക് ഇട്ടിട്ട് പോരും. അല്ലാതെ ഭിത്തിയില്‍ ഫോട്ടോ തൂക്കാനുള്ള സാഹചര്യം അവിടെ ഇല്ലല്ലോ എന്നും ഡിംപല്‍ ചോദിക്കുന്നു. നീളമുള്ള മുടി കട്ട് ചെയ്ത് ചന്ദ്രനില്‍ ഇട്ടിട്ട് പോരണമെന്നായിരുന്നു ആര്യയുടെ കൗണ്ടര്‍. അതേസമയം വാല്‍ക്കണ്ണാടിയുടെ ഈ എപ്പിസോഡ് വലിയ തരംഗമായി മാറിയിട്ടുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട ബിഗ് ബോസ് താരങ്ങളെല്ലാം ഒരു വേദിയില്‍ വന്നത് കളറായിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

6

നേരത്തെ തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളോടും ആര്യ പ്രതികരിച്ചിരുന്നു. ഇതും വൈറലായിരുന്നു. എന്നത്തെയും പോലെ മിണ്ടാതിരിക്കാമെന്നും ഇതും കടന്നുപോകട്ടെയെന്നും ഞാന്‍ കരുതി. പക്ഷേ കാര്യങ്ങള്‍ കൈവിട്ട് പോയി. പലരെയും ബാധിക്കുന്നു. കുടുംബവും കുട്ടികള്‍ക്കും ഞങ്ങള്‍ക്ക് ഉള്ളത് കൊണ്ട് എനിക്ക് പറയാനുള്ളത് ശ്രദ്ധിക്കുക. എന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് ചില വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നെയും കുടുംബത്തെയും വളരെ മോശമായി അത് ബാധിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇത് വളരെയധികം ശ്വാസം മുട്ടിക്കുന്നുണ്ടെന്നും ആര്യ കുറിച്ചു.

7

ഇത് വളരെ സെന്‍സിറ്റീവായ തികച്ചും വ്യക്തിപരമായ വിഷയമാണ്. ദയവ് ചെയ്ത് എല്ലാവരും ഇത് മനസ്സിലാക്കണം. എന്റെ ജീവിതത്തെ കുറിച്ച് ഞാനെന്നും തുറന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ എവിടെ നിയന്ത്രണം വെക്കണം എന്നുും എനിക്കറിയാം. എനിക്ക് എന്തെങ്കിലും പറയണം എന്നുണ്ടെങ്കില്‍ ഞാന്‍ തന്നെ നേരിട്ട് വന്ന് അക്കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അത് പറയാനായി മറ്റൊരു മാധ്യമങ്ങളെയും ഞാന്‍ ഉപയോഗിച്ചിട്ടില്ല. എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങളോടും, ഇത്തരം അനാവശ്യമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന എല്ലാവരോടും ഒരു അഭ്യര്‍ത്ഥനയുണ്ട്. ഇതില്‍ പലരുടെയും കുടുംബം ഉള്‍പ്പെട്ടിട്ടുണ്ട്. ദയവായി ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. ദയവായി ഞങ്ങളെ വെറുതെ വിടണമെന്നും ആര്യ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+