മഞ്ജു പത്രോസ് വിവാഹ മോചിതയായി? ഭര്‍ത്താവ് ഷാര്‍ജയില്‍, സൈബര്‍ ആക്രമണത്തിനെതിരെ നടി
ബിഗ് ബോസിന്റെ രണ്ടാം സീസണില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം താന്‍ നേരിട്ട ആക്രമണങ്ങളെ കുറിച്ച് നടി മഞ്ജു പത്രോസ്. താനും ഭര്‍ത്താവും തമ്മില്‍ ഡിവോഴ്‌സായി എന്ന തരത്തിലായിരുന്നു സൈബര്‍ ആക്രമണങ്ങള്‍. എന്നാല്‍ ഇതെല്ലാം അടിസ്ഥാനരഹിതമായിരുന്നു. നടി അനു ജോസഫിന്റെ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സൈബര്‍ ആക്രമണത്തിലുള്ള മറുപടികള്‍ നടി നല്‍കിയത്.
അഭിനയം മാത്രമല്ല കയ്യിലുളളത്, മലയാള സിനിമയിലെ ഡോക്ടർമാർ ഇവർ- ചിത്രങ്ങൾ

ഭര്‍ത്താവ് സുനിച്ചനുമായി ഒരു പ്രശ്‌നവും ഇല്ല. ഞങ്ങള്‍ ഇപ്പോഴും സന്തോഷത്തോടെയാണ് കഴിയുന്നതെന്ന് മഞ്ജു വ്യക്തമാക്കി. സീരിയലില്‍ മാത്രമല്ല എന്നും എന്തെങ്കിലും തരത്തിലുള്ള ചെറിയ ചെറിയ വിവാദങ്ങള്‍ ഇങ്ങനെ വന്ന് കൊണ്ടിരിക്കാറുണ്ട്. ഇടയ്ക്ക് വെച്ച് ഡിവോഴ്‌സ് ആയെന്ന വാര്‍ത്ത വരെ കണ്ടിരുന്നുവെന്ന് അനു ജോസഫ് മഞ്ജു പത്രോസിനോട് പറഞ്ഞു.

ഡിവോഴ്‌സ് ആയെന്ന് ഒന്നും ഞാനല്ല പറയുന്നത്. ഞാനൊരിടത്തും വിവാഹ മോചനം നേടിയെന്നും പറഞ്ഞിട്ടില്ല. ഞാന്‍ അങ്ങനെ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടില്ല. അങ്ങനെ കരുതാത്ത കാര്യം എങ്ങനെയാണ് പറയാന്‍ സാധിക്കുക. എന്റെ പേര് മഞ്ജു പത്രോസ് എന്നാണ്. അതാണ് പ്രധാനമായി പ്രശ്‌നമുണ്ടാവാന്‍ കാരണം. കല്യാണം കഴിഞ്ഞിട്ടും എന്റെ പേര് മാറ്റാനൊന്നും ഞാന്‍ പോയിട്ടില്ല.

എല്ലാ ഒഫീഷ്യല്‍ റെക്കോര്‍ഡുകളിലും എന്റെ പേര് മഞ്ജു പത്രോസ് എന്നാണ് ഉള്ളത്. മഞ്ജു സുനിച്ചന്‍ എന്നുള്ളത് പിന്നീട് വന്ന പേരാണ്. വെറുതെ അല്ല ഭാര്യ എന്ന പരിപാടിയാണ് അതിന് കാരണമായത്. അതിലൂടെയാണ് ആളുകള്‍ അങ്ങനെ വിളിച്ച് തുടങ്ങിയത്. നമ്മളെ ഇഷ്ടപ്പെടുന്നവര്‍ സുനിച്ചന്റെ മഞ്ജുവല്ലേ, മഞ്ജു സുനിച്ചനാണ് എന്നൊക്കെ വിളിക്കാന്‍ തുടങ്ങി. അത് അങ്ങനെയാണ് സ്ഥിരമായത്. റെക്കോര്‍ഡിലൊന്നും അത് അങ്ങനെയല്ല.
Also Read: 1 വര്‍ഷത്തേക്ക് നിക്ഷേപിക്കുവാനിതാ ഏറ്റവും മികച്ച 5 സ്ഥിര നിക്ഷേപ പദ്ധതികള്‍

സുനിച്ചന്‍ എവിടെ എന്നുള്ളതാണ് പ്രശ്‌നം. എന്നെ സുനിച്ചന്റെ കൂടെ കണ്ടില്ലെങ്കിലും അടുത്ത പ്രശ്‌നം തുടങ്ങുകയായി. സുനിച്ചന്‍ ഷാര്‍ജയിലാണ്. അതുകൊണ്ട് എപ്പോഴും എന്റെ കൂടെയുണ്ടാവില്ല. സുനിച്ചന്‍ അടുത്തില്ലാതെ എങ്ങനെ ഞാന്‍ പുള്ളിയുടെ കൂടെയുള്ള ഫോട്ടോ ഇടുമെന്നാണ് ചോദിക്കാനുള്ളത്. ഒരിക്കല്‍ സുനിച്ചന്‍ വന്നപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും ഒന്നിച്ചുള്ള സെല്‍ഫി എടുത്ത് ഇട്ടിരുന്നുവെന്നും മഞ്ജു പറഞ്ഞു.

ആ സെല്‍ഫി എടുത്തിട്ടപ്പോഴായി അടുത്ത പ്രശ്‌നം. ഞാന്‍ ഭയങ്കരമായി ചിരിക്കുന്നയാളാണ്. സുനിച്ചനാണെങ്കില്‍ പല്ല് പോലും കാണിക്കാതെയാണ് ചിരിക്കുകയാണ്. ആ ഫോട്ടോ ഇട്ടതിനും എനിക്ക് കുറ്റമായിരുന്നു. ഈ മനുഷ്യന്റെ മുഖം കണ്ടാല്‍ അറിയാം ദു:ഖമാണെന്നൊക്കെയായിരുന്നു കമന്റ്. ചേച്ചി അദ്ദേഹത്തിന് കൂടി ചിരിക്കാന്‍ അവസരം നല്‍കണമെന്നും കമന്റുകളുണ്ടായിരുന്നു. ഇങ്ങനെയാണ് ഞാന്‍. മാറാന്‍ സാധിക്കില്ല. അതൊക്കെയാണ് ഈ ഡിവോഴ്‌സ് ഗോസിപ്പുകളുടെ കാരണമെന്നും മഞ്ജു പറഞ്ഞു.

ബിഗ് ബോസില്‍ പോയതിന്റെ പേരില്‍ നേരത്തെ വളരെ മോശമായ രീതിയില്‍ നടി സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു. നിറത്തിന്റെ പേരിലും പെണ്ണെന്ന പേരിലുമൊക്കെ മഞ്ജുവിന്റെ പരിഹാസം വന്നു. ഒടുവില്‍ മകനെയും ഭര്‍ത്താവിനെയുമൊക്കെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും വന്നിരുന്നു. നടി ഇക്കാര്യത്തിലൊക്കെ നേരത്തെ മറുപടി നല്‍കിയിരുന്നു.

നേരത്തെ ആനി ശിവയെ കുറിച്ചുള്ള നടിയുടെ പോസ്റ്റും വൈറലായിരുന്നു. നീ പെണ്ണാണ്ണ് വെറും പെണ്ണ്, ഒരു പെണ്ണല്ലേ നീ, ഇത്ര തന്റേടം പാടില്ല. നിലത്ത് നിക്കെടി, അഭിപ്രായം പറയാറാകുമ്പോള്‍ ചോദിക്കാം. ഇപ്പോ ഇവിടെ പറയാന്‍ ആണുങ്ങളുണ്ട്. ഓരോ സ്ത്രീകളും ജീവിതത്തില്‍ പലപ്പോഴും കേട്ടിട്ടുണ്ടാവാം മുകളില്‍ പറഞ്ഞ ചിലതെങ്കിലും. ആനി ശിവയും കേട്ടിരിക്കും അനുഭവിച്ചിരിക്കും. ആ സ്ത്രീയുടെ ലക്ഷ്യബോധം ഇതിനപ്പുറം ചവിട്ടിയരക്കപ്പെട്ടപ്പോഴും തകര്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് മഞ്ജു പത്രോസ് കുറിച്ചിരുന്നു.
നാഷണല്‍ അവാര്‍ഡ് ഏറ്റുവാങ്ങി ഉര്‍വ്വശി റൗട്ടേല; ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications