ലാലേട്ടന്‍ ഞെട്ടിച്ചു, ബിഗ് ബോസിലെ സ്വഭാവത്തെ കുറിച്ച് ഐശ്വര്യ പറഞ്ഞത്, വെളിപ്പെടുത്തലുമായി അനൂപ്
ബിഗ് ബോസിന്റെ മൂന്നാം സീസണ്‍ ഏറ്റവും നന്നായി ഗെയിം കളിച്ച താരമെന്ന പേരും കൊണ്ട് പുറത്തെത്തിയ മത്സരാര്‍ത്ഥിയാണ് അനൂപ് കൃഷ്ണന്‍. സീരിയലുകളിലൂടെ വളര്‍ന്ന താരമാണ് പിന്നീട് ബിഗ് ബോസിലൂടെ അറിയപ്പെടാന്‍ തുടങ്ങിയത്. ബിഗ് ബോസിന് പുറത്തുവന്നപ്പോഴും സജീവമായിരുന്നു അനൂപ്. സ്റ്റാര്‍ സിംഗറില്‍ അവതാരകനായി എത്തിയിരുന്നു.
ഇതിനിടെ താരത്തിന്റെ വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു. ബിഗ് ബോസ് താരങ്ങളെല്ലാം ആരാണ് അനൂപിന്റെ കാമുകി എന്ന് വരെ തിരഞ്ഞിരുന്നു. ഇപ്പോഴിതാ ഐശ്വര്യക്ക് നല്‍കിയ ഏറ്റവും വലിയ സമ്മാനത്തെ കുറിച്ചും, അവള്‍ ബിഗ് ബോസിലെ തന്റെ സ്വഭാവത്തെ കുറിച്ചും പറഞ്ഞതും വെളിപ്പെടുത്തുകയാണ് അനൂപ് കൃഷ്ണന്‍.

ബിഗ് ബോസില്‍ എന്റെ കാമുകി ആരാണെന്ന് അറിയാനുള്ള വലിയ ആവേശമുണ്ടായിരുന്നു. പക്ഷേ അതിന് ചില തടസ്സങ്ങളുണ്ടായിരുന്നുവെന്ന് അനൂപ് പറയുന്നു. ഐശ്വര്യ എംഡിക്ക് പഠിച്ച് കൊണ്ടിരിക്കുകയാണ്. ബിഗ് ബോസിലേക്ക് പോകും മുമ്പേ ഞങ്ങള്‍ ഇഷ്ടത്തിലായിരുന്നു. എന്നാല്‍ ഒരു വലിയ നിബന്ധന തന്നെ വെച്ചാണ് ഞാന്‍ ബിഗ് ബോസിലേക്ക് പോന്നത്. ബിഗ് ബോസിന്റെ മൂന്നാം സീസണ്‍ ഫിനാലെ വരെ പരസ്പരം കാണില്ലെന്ന് ഉറപ്പ് നല്‍കിയാണ് താന്‍ വണ്ടി കയറിയതെന്നും അനൂപ് ഇടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ആ നിബന്ധന നില്‍ക്കുന്നത് കൊണ്ടാണ് പിറന്നാള്‍ ദിനത്തിലെ പ്രത്യേക വീഡിയോയില്‍ ഐശ്വര്യ മുഖം പോലും കൃത്യമായി കാണിക്കാതിരുന്നത്. എനിക്ക് പിറന്നാള്‍ ദിനം അവള്‍ക്ക് വേണ്ടി സ്‌പെഷ്യലാക്കി മാറ്റണമെന്നുണ്ടായിരുന്നു. ഈ വഴി മാത്രമാണ് എനിക്ക് ആകെയുണ്ടായിരുന്നത്. പക്ഷേ അതിലും വലിയ അമ്പരപ്പാണ് എനിക്കുണ്ടായത്. ലാലേട്ടന്‍ അവളെ കുറിച്ച് എന്നോട് ചോദിച്ചു. ഇഷയുടെ പേര് ഞാന്‍ ആരാധിക്കുന്ന ഒരാളില്‍ നിന്ന് തന്നെ കേള്‍ക്കാന്‍ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമാണെന്ന് അനൂപ് പറയുന്നു.

ആ എപ്പിസോഡില്‍ ലാലേട്ടനും അവള്‍ക്ക് ആശംസകള്‍ അറിയിച്ചു. ഇതില്‍ കൂടുതല്‍ നമുക്ക് സ്വപ്‌നം കാണാന്‍ പോലും സാധിക്കില്ല. എന്റെ ഐശ്വര്യക്ക് നല്‍കാന്‍ സാധിക്കുന്ന ഏറ്റവും മികച്ച പിറന്നാള്‍ സമ്മാനമാണ് അതെന്നും അനൂപ് വ്യക്തമാക്കി. ഇരുവരുടെയും വിവാഹ നിശ്ചയം ബിഗ് ബോസ് ഷോയ്ക്ക് ശേഷമാണ് കഴിഞ്ഞത്. അടുത്ത വര്‍ഷമാണ് ഇരുവരുടെയും വിവാഹം. അനൂപ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ വിവാഹനിശ്ചയത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ ഭാര്യക്കെതിരെ സൈബര്‍ ആക്രമണവും ഉണ്ടായിരുന്നു. ബോഡി ഷെയിമിംഗ് കമന്റുകളായിരുന്നു അധികവും. ഇതിന് മറുപടിയുമായി അനൂപും നേരത്തെ രംഗത്ത് വന്നിരുന്നു.
ശരിക്കും സ്റ്റൈലിഷ്... ഭാവനയുടെ പുതിയ ലുക്കും ഏറ്റെടുത്ത് ആരാധകർ, വൈറൽ ചിത്രങ്ങൾ

ബിഗ് ബോസില്‍ തന്റെ പ്രകടനത്തെ കുറിച്ച് എന്താണ് ഐശ്വര്യയുടെ അഭിപ്രായമെന്നും അനൂപ് വെളിപ്പെടുത്തി. താന്‍ ബിഗ് ബോസ് ഹൗസില്‍ ജെന്യുവിനാണെന്ന് അവള്‍ എന്നോട് പറഞ്ഞു. അതിലേറെ അവള്‍ക്ക് സന്തോഷം ഞാനൊരു ഹേറ്ററെയും സ്വന്തമാക്കാതെയാണല്ലോ വന്നത് എന്നായിരുന്നു. ഒരാളെയും ഞാന്‍ ആ ഷോയില്‍ വെറുപ്പിച്ചിട്ടില്ല. അതുകൊണ്ട് തനിക്കെതിരെ ആരും അങ്ങനെ പ്രചാരണവും നടത്തിയിട്ടില്ല. അതാണ് ഐശ്വര്യക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്നും അനൂപ് പറഞ്ഞു.

ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ തനിക്ക് യാതൊരു കുറ്റബോധവുമില്ലെന്ന് അനൂപ് പറഞ്ഞിരുന്നു. റാങ്കിംഗ് ടാസ്‌കില്‍ താന്‍ തിരഞ്ഞെടുത്തത് അഞ്ചാം സ്ഥാനമായിരുന്നു. അത് നേടി. അതുപോലെ ഗെയിമര്‍ ഓഫ് ദ സീസണ്‍ പുരസ്്കാരം ലഭിച്ചതും വലിയ നേട്ടം തന്നെയാണ്. അതുകൊണ്ട് ഷോ കഴിഞ്ഞ് ഇറങ്ങുമ്പോള്‍ തനിക്ക് യാതൊരു കുറ്റബോധവുമില്ലെന്നും, ലാലേട്ടനൊപ്പം സ്്ക്രീന്‍ പങ്കിടാന്‍ സാധിച്ചു, ഇതില്‍ കൂടുതല്‍ തനിക്കെന്താണ് വേണ്ടതെന്നും അനൂപ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഷോ അപ്രതീക്ഷിതമായി നിര്‍ത്തിവെച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയിരുന്നു. തന്റെ മനസ്സില്‍ മുഴുവന്‍ ഫിനാലെയിലേക്കുള്ള ടിക്കറ്റായിരുന്നു. അവസാന ഗെയിമില്‍ വരെ ഞാനായിരുന്നു മുന്നിട്ട് നിന്നത്. അതുകൊണ്ട് ആ തീരുമാനിത്തില്‍ തനിക്ക് വിഷമം തോന്നിയുരുന്നു. പിന്നീട് വോട്ടിംഗ് പ്രഖ്യാപിച്ചപ്പോഴും തനിക്ക് പ്രതീക്ഷികള്‍ നഷ്ടപ്പെട്ടു. അൗദ്യോഗിക വോട്ടിംഗ് പോള്‍ ഫലങ്ങളൊക്കെ തന്നെ നിരാശപ്പെടുത്തുന്നതായിരുന്നു. തന്റെ ഇഷയായി പലരും തെറ്റിദ്ധരിച്ചത് സുഹൃത്തായ വിജിതയെ ആണെന്നും അനൂപ് പറഞ്ഞു.

നേരത്തെ സ്റ്റാര്‍ട്ട് മ്യൂസിക്കില്‍ അവതാരകനായും അനൂപ് എത്തിയിരുന്നു. ബിഗ് ബോസിലെ മുന്‍ താരമായ ആര്യയെ മാറ്റിയിട്ടായിരുന്നു അനൂപ് എത്തിയത്. ആരാധകര്‍ ആര്യയെ മാറ്റിയോ എന്നും ചോദിച്ചിരുന്നു. എന്നാല്‍ അനൂപിന് ആശംസകളുമായി ആര്യയും എത്തിയിരുന്നു. അതേസമയം ബിഗ് ബോസ് മൂന്നാം സീസണിലെ താരങ്ങളെല്ലാം സ്റ്റാര്‍ട്ട് മ്യൂസിക് വേദിയിലെത്തുന്നുണ്ട്. രണ്ട് ടീമായി താരങ്ങള്‍ പരസ്പരം മത്സരിക്കുന്നതിന്റെ ടീസര്‍ പുറത്തുവന്നിട്ടുണ്ട്. നോബി മാര്‍ക്കോസ്, റിതു മന്ത്രി, സന്ധ്യ മനോജ്, അഡോണി എന്നിവര്‍ ടീം ബോസ് സ്റ്റാര്‍സായും ലക്ഷ്മി ജയന്‍, രമ്യ പണിക്കര്‍, സായ് വിഷ്ണു എന്നിവര്‍ ടീം ബിഗ് സ്റ്റാര്‍സുമായിട്ടാണ് മത്സരിക്കുന്നത്. നോബിയുടെ കോമഡിയും രമ്യയുടെയും സായ് വിഷ്ണുവിന്റെ നൃത്തവും ഒക്കെ ഈ എപ്പിസോഡിലുണ്ടാവും.












Click it and Unblock the Notifications