നന്ദുവിന് നല്‍കിയ വാക്ക് യാഥാര്‍ത്ഥ്യമാകുകയാണെന്ന് കിടിലം ഫിറോസ്, ഒപ്പം സഹായാഭ്യര്‍ത്ഥനയും
ക്യാന്‍സര്‍ അതിജീവ പോരാളിയായിരുന്ന നന്ദു മഹാദേവയെ മലയാളികള്‍ അത്ര പെട്ടെന്നൊന്നും മറക്കില്ല. വലിയ പ്രചോദനമേകുന്ന വാക്കുകളുമായി നന്ദു പലപ്പോഴും പലര്‍ക്കും ആശ്വാസമായിരുന്നു. നന്ദുവിന്റെ വിയോഗം എല്ലാവരെയും തളര്‍ത്തുന്നതുമായിരുന്നു. ബിഗ് ബോസ് താരം കിടിലം ഫിറോസിന് നന്ദുവുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്. താന്‍ ബിഗ് ബോസ് ഹൗസില്‍ നിന്ന് തിരിച്ചെത്തിയാല്‍ ഉടന്‍ നന്ദുവിനെ കാണാനിരുന്നതാണ്, എന്നാല്‍ അതിന് കാത്തുനില്‍ക്കാതെ അവന്‍ പോയെന്നുമായിരുന്നു ഫിറോസ് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ നന്ദുവിന്റെ ഏറ്റവും വലിയ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഫിറോസ്. സനാഥാലയത്തിനായി ഒരുക്കുന്ന ലൈബ്രറിയെ കുറിച്ചാണ് ഫിറോസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചിരിക്കുന്നത്.

നന്ദുവിന്, മലയാളക്കരയുടെ പ്രിയപ്പെട്ട അതിജീവനത്തിന്റെ രാജകുമാരന് കൊടുത്ത വാക്ക് പാലിക്കണം, അന്നവന്‍ കാണണം എന്നാഗ്രഹിച്ചു വിളിച്ചു വരുത്തിയതാണ് ഞങ്ങളെ, ആശുപത്രി മുറിയില്‍ അവസാന നാളുകളില്‍ ഒന്നില്‍ കീമോ തെറാപ്പി കഴിഞ്ഞ ക്ഷീണത്തിലും ചിരിച്ചുകൊണ്ട് പറഞ്ഞത് -നമുക്കൊരു ഇടം വേണമെന്നാണ്. ക്യാന്‍സറിനോട് പോരാടുന്നവര്‍ക്ക് സമാധാനത്തോടെ സ്‌നേഹത്തോടെ പൊരുതാന്‍ അവരെ ചേര്‍ത്ത് പിടിക്കാന്‍ ഒരിടം വേണമെന്ന് തീരുമാനിച്ചിരുന്നു. അവന് അന്നുകൊടുത്ത വാക്കാണതെന്നും ഫിറോസ് വ്യക്തമാക്കി.
ചിറക് എന്ന ഞങ്ങളുടെ സംഘടനയ്ക്ക് ഒരു മേല്‍ക്കൂര ഉണ്ടാകുമ്പോള്‍ രോഗമൊക്കെ മാറി മിടുക്കനായി തിരികെയെത്തുമ്പോള്‍ നന്ദുവിന്റെ പ്രവര്‍ത്തങ്ങള്‍ക്കായി അതിലൊരു മുറി മാറ്റിവയ്ക്കും എന്നത് എന്റെ വാക്കായിരുന്നു. പക്ഷേ അവന്‍ അതിന് മുമ്പേ പോയെന്ന് കിടിലം പറയുന്നു. ഒരുപാടു പേര്‍ക്ക് അതിജീവനത്തിനു പ്രേരണ നല്‍കിയാണ് നന്ദു യാത്രയായത്. അത്രമേല്‍ പ്രിയപ്പെട്ട നന്ദു, നിനക്ക് തന്ന വാക്ക് യാഥാര്‍ഥ്യമാവുകയാണ്. ചിറക് തിരുവനന്തപുരം ആര്‍സിസിയുടെ അടുത്ത് ഒരു മേല്‍ക്കൂര സ്വന്തമാക്കിയിരുന്നു. ഒരാളും അനാഥരാകാതിരിക്കാനായി 'സനാഥാലയം 'എന്ന പേരിട്ട് ഞങ്ങളതിനെ ഒരുക്കുകയാണെന്നും ഫിറോസ് വെളിപ്പെടുത്തി.
ക്യാന്‍സര്‍ പോരാളികളായ ഒരുപാടുപേര്‍ക്ക് ചികിത്സാര്‍ത്ഥം വന്നുതങ്ങാന്‍ ഒരിടമാണ് ഞങ്ങള്‍ ഇതിലൂടെ ഉദ്ദേശിക്കുന്നത്. അവര്‍ക്കു ഞങ്ങള്‍ വെച്ചുവിളമ്പും. കഴിയുന്നതിന്റെ പരമാവധി കംഫര്‍ട്ടബിള്‍ ആയി അവരെ താമസിപ്പിച്ചു പോരാട്ടത്തിന് ഊര്‍ജം നല്‍കും .അവിടെ ഒരു മുറി നന്ദുവിനായി മാറ്റിവെച്ചുവെന്ന് ഫിറോസ് പറയുന്നു. ആകാശം എന്നാണ് ആ മുറിയുടെ പേരിന് താഴെ നന്ദു മഹാദേവ് മെമ്മോറിയല്‍ ലൈബ്രറി എന്നുമുണ്ടാകുമെന്നും അദ്ദേഹം പറയുന്നു. അതേ, നിനക്കായി ഒരുപാടു പുസ്തകങ്ങളുടെ ആകാശം തുറന്നിടാനൊരുങ്ങുകയാണ് ചിറക്. പ്രിയപ്പെട്ട കൂടെപ്പിറപ്പുകളെ, സനാഥാലയം ദിവസങ്ങള്‍ക്കുള്ളില്‍ നാടിനു സമര്‍പ്പിക്കാനുള്ള തീവ്ര പ്രയത്‌നത്തിലാണെന്നും ഫിറോസ് വ്യക്തമാക്കി.
ഹോട്ട് ആന്‍ഡ് ക്യൂട്ട് ഗേള്‍; അമല പോളിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
അതേ ദിവസം തന്നെ ഒരു വായനാ മുറി കൂടി ഉദ്ഘാടനം ചെയ്യപ്പെടണം അവന്റെ പേരില്‍, അതിന് നിങ്ങളുടെ സഹായം വേണം .
നിങ്ങളോ സുഹൃത്തുക്കളോ വായിച്ചു കഴിഞ്ഞതോ, നിങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ വാങ്ങി നല്‍കാവുന്നതോ ആയ പുസ്തകങ്ങളുടെ ആവശ്യം ഉണ്ട് .കൊണ്ടെത്തിക്കാമോ, അല്ലെങ്കില്‍ കൊറിയര്‍ ചെയ്യാമോ, അതും കഴിഞ്ഞില്ലെങ്കില്‍ ശേഖരിച്ചു വച്ചിട്ട് വിളിക്കാമോ, ഞങ്ങള്‍ കളക്ട് ചെയ്‌തോളാമെന്നും ഫിറോസ് പറയുന്നു.
Recommended Video
നമുക്കൊരു മനോഹരമായ ലൈബ്രറി നിര്‍മിക്കണം, അറിവിന്റെ 'ആകാശം 'ആയി സനാധാലയം ഉള്ളിടത്തോളം ഞങ്ങളുടെ നന്ദുവിന്റെ സാന്നിദ്ധ്യവും ഉണ്ടാകണം. 10 ദിവസങ്ങളാണ് ഇനി മുന്‍പില്‍. അതിനുള്ളില്‍ 1000 പുസ്തകങ്ങള്‍ കൊണ്ട് നിറയ്ക്കണം നമുക്കത് ആകാശം എന്നും ഫിറോസ് കുറിച്ചു. അതേസമയം പുസ്തകങ്ങള്‍ അയക്കുന്നവര്‍ ബന്ധപ്പെടാനുള്ള നമ്പറുകളും ഒപ്പം കൊറിയര്‍ ചെയ്യാനുള്ള വിലാസവും ഫിറോസ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications