Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്‍ഷ-ബ്ലെസ്ലി ബന്ധം എങ്ങനെയാണ്; പ്രതികരിച്ച് ലക്ഷ്മി പ്രിയ, അവനത് മറ്റൊരു തരത്തില്‍, മറുപടി വൈറല്‍

ബിഗ് ബോസ് നാലാം സീസണിലെ പ്രേക്ഷകരുടെ പ്രിയ മത്സരാര്‍ത്ഥിയായിരുന്നു ലക്ഷ്മിപ്രിയ. പുറത്തിറങ്ങിയ ശേഷവും താനാണ് യഥാര്‍ത്ഥ വിന്നറെന്ന് ലക്ഷ്മിപ്രിയ അവകാശപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി ട്രോളുകള്‍ നേരിട്ടെങ്കിലും അതൊന്നും തന്നെ ബാധിച്ചില്ലെന്ന് ലക്ഷ്മിപ്രിയ നേരത്തെ പറഞ്ഞതാണ്.

'അവന്‍ ദില്‍ഷയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പാണ്', തുറന്നടിച്ച് ബിഗ് ബോസ് താരം റിയാസ് സലീം

ഇപ്പോഴിതാ ദില്‍ഷയും ബ്ലെസ്ലിയും തമ്മിലുള്ള അടുപ്പം പ്രണയമാണോ എന്ന കാര്യത്തില്‍ ലക്ഷ്മിപ്രിയ തന്റെ നിലപാട് പറഞ്ഞിരിക്കുകയാണ്. അവരുടെ മറുപടി വൈറലായിരിക്കുകയാണ്. ദില്‍ഷ ആ ബന്ധത്തെ കാണുന്നത് മറ്റൊരു തരത്തിലാണ്. എന്നാല്‍ ബ്ലെസ്ലി അത്തരത്തില്‍ അല്ല അതിനെ സമീപിച്ചിരിക്കുന്നതെന്നും ലക്ഷ്മിപ്രിയ പറയുന്നു.

1

റോബിന്‍ ഫിനാലെയ്ക്ക് മുമ്പ് ഇറക്കിയ വീഡിയോയെ കുറിച്ചായിരുന്നു ലക്ഷ്മിപ്രിയ ആദ്യം പ്രതികരിച്ചത്. താന്‍ റോബിന്റെ ചേച്ചിയാണെന്ന് ലക്ഷ്മിപ്രിയ പറയുന്നു. ഒപ്പം ദിലുവിന്റെ ചേച്ചിയമ്മ കൂടിയാണ്. ദില്‍ഷ ബ്ലെസ്ലിയെ എങ്ങനെയാണ് സ്‌നേഹിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. എനിക്കുമറിയാം. അവളുടെ കുഞ്ഞനിയനായിട്ടും, ഫ്രണ്ടായിട്ടും 24 മണിക്കൂറും ബ്ലെസ്ലിക്കൊപ്പമാണ് ദില്‍ഷ നടക്കുന്നത്. ദില്‍ഷയ്ക്ക് 30 വയസ്സുണ്ട്. 26 വയസ്സുള്ള ഒരു ആണ്‍കുട്ടിയെ അവള്‍ അനിയനെ പോലെയാണ് കാണുന്നത്. പക്ഷേ ബ്ലെസ്ലി ദില്‍ഷയെ കാണുന്നത് അങ്ങനെയല്ലെന്ന് അവന്‍ തന്നെ പറഞ്ഞിട്ടുണ്ട്. പലരീതിയില്‍ പ്രേമം പറഞ്ഞിട്ടുണ്ടെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.

2

ബ്ലെസ്ലി എന്ന് പറയുന്ന ആ കുട്ടി, എന്റെയും അനിയനായിരുന്നു. എന്നെ ആ വീട്ടില്‍ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ചത്. ഏറ്റവും കൂടുതല്‍ സന്തോഷിപ്പിച്ചിട്ടുള്ളതും അവനാണ്. വീഡിയോകള്‍ ഏറ്റവും കൂടുതല്‍ വന്നിട്ടുള്ളത് ഞാനും ബ്ലെസ്ലിയും അതുപോലെ ഞാനും റോബിനും ചിരിക്കുന്നതായിരിക്കും. എനിക്ക് വേണ്ടി ഉറക്കെ സംസാരിക്കുകയും, കൂടെ നില്‍ക്കുകയും ചെയ്തിട്ടുള്ളയാളാണ് ബ്ലെസ്ലി. ഞാന്‍ ആരുടെയെങ്കിലും വീട്ടില്‍ പോകണമെന്ന് വിചാരിച്ചിട്ടുണ്ടെങ്കില്‍ അത് ബ്ലെസ്ലിയുടെ മാത്രമാണ്. അവന്റെ സഹോദരന്മാരൊക്കെ പൊളിയാണ്. ഇതൊന്നുമല്ലാത്ത ഒരു ബ്ലെസ്ലിയുടെ രൂപമാറ്റം ഞാന്‍ കാണുന്നുണ്ടായിരുന്നുവെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.

3

ബ്ലെസ്ലിയുടെ അതിരുകടന്ന രീതികള്‍ ദില്‍ഷ നേരത്തെ സ്‌റ്റോപ്പ് ചെയ്യേണ്ടതായിരുന്നു. പക്ഷേ അവള്‍ അവനെ കുഞ്ഞനിയനെ പോലെയാണ് കണ്ടത്. ബിഗ് ബോസിന് ശേഷം നമുക്കൊരു ജീവിതമുണ്ടെന്ന് മനസ്സിലാക്കണം. വാത്സല്യത്തോടെയാണ് ബ്ലെസ്ലിയെ അവന്‍ കണ്ടത്. ഞാന്‍ ഇക്കാര്യം ബ്ലെസ്ലിയോട് പറഞ്ഞതാണ്. അവള്‍ നിന്ന് എല്ലാരുടെ മുന്നില്‍ അനിയനെന്ന് പറഞ്ഞാണ് അവതരിപ്പിക്കുന്നത്. നീ പക്ഷേ വേറൊരു രീതിയിലലാണ് അതിനെ കാണുന്നതെന്നും പറഞ്ഞു. അത് അവളെ മോശമായ രീതിയില്‍ ബാധിക്കാമെന്നും പറഞ്ഞു. പക്ഷേ അത് എന്റെ പേഴ്‌സണല്‍ കാര്യമാണ് ചേച്ചി അതില്‍ ഇടപെടേണ്ട എന്നാണ് അവന്‍ പറഞ്ഞത്. ഓരോരുത്തര്‍ക്കും അവരുടേതായ പേഴ്‌സണല്‍ കാര്യങ്ങളുണ്ടെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.

4

ദില്‍ഷ ബ്ലെസ്ലിയോട് എന്ത് പറയണം, എന്ത് പറയേണ്ട എന്ന് തീരുമാനിക്കുന്നത് പോലെ, ബ്ലെസ്ലിയാണ് ദിലുവിനോട് എന്ത് പറയണം, പറയേണ്ട എന്ന് തീരുമാനിക്കുന്നത്. മൂന്നാമതൊരാള്‍ക്ക് അതില്‍ റോളില്ല. അവള്‍ അനുഭവിക്കുന്ന വിഷമം ഞാന്‍ കണ്ടിട്ടുണ്ട്, അതുപോലെ കേട്ടിട്ടുമുണ്ട്. അതുകൊണ്ട് എനിക്ക് കുറ്റപ്പെടുത്താന്‍ സാധിക്കില്ല. അവള്‍ ഒരുപാട് അവനെ കൊണ്ട് വിഷമിക്കുന്നുണ്ട്. അവള് വിഷമിക്കേണ്ട ഒരുപാട് കാര്യങ്ങള്‍ കേള്‍ക്കേണ്ടിയും അനുഭവിക്കേണ്ടിയും വന്നിട്ടുണ്ട്. ഇത്രയും മൂത്ത ഒരു ചേച്ചിക്ക് ആ മൈക്കിട്ട് ഉറക്കെ പറഞ്ഞ് കൊടുക്കാന്‍ പറ്റാത്തതായ പല കാര്യങ്ങളും ആ ബിഗ് ബോസ് ഹൗസിനകത്തുണ്ട്.

5

റോബിന്‍ പുറത്തിറങ്ങിയ കഴിഞ്ഞത് കൊണ്ട് അവന്‍ ആ വിഷയത്തില്‍ പ്രതികരിച്ചു. അവന് പറ്റുന്നത് കൊണ്ട് അവളെ ഉപദേശിച്ചു. അതില്‍ ഞാനൊരു തെറ്റും കാണുന്നില്ല. അത്രയും പറഞ്ഞില്ലെങ്കില്‍ അവള്‍ ഒരുപാട് വിഷമിക്കേണ്ടി വന്നിരിക്കാം. ഞാന്‍ അതുവരെ പ്രതികരിച്ചിരുന്നില്ല. ഇഷ്ടമില്ലാത്ത കാര്യത്തെ നാം അതിനെ ബഹുമാനിക്കണം. ആ മാന്യത ബ്ലെസ്ലി കാത്തുസൂക്ഷിച്ചോ എന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ പറ്റില്ല. ഞാന്‍ അവളുടെ വീട്ടില്‍ കല്യാണം ആലോചിച്ച് പോകുമെന്നൊക്കെയാണ് പറഞ്ഞത്. എനിക്ക് പറയാന്‍ തോന്നിയത്, അവള്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ ഇവന്‍ അനിയനാണെന്ന്, പിന്നെ ദില്‍ഷയുടെ വീട്ടില്‍ പോകുന്നത് എന്തിനാണ്. അവളുടെ അമ്മയെയും അച്ഛനെയും വിഷമിപ്പിക്കാനാണോ?

6

ഇവന്‍ വീട്ടില്‍ പോയാല്‍ എന്ത് സംഭവിക്കാനാണ്. ദില്‍ഷയുടെ അച്ഛനും അമ്മയും മകളോട് ബ്ലെസ്ലിയെ ഇഷ്ടമാണോ എന്ന് ചോദിക്കും. ഇഷ്ടമല്ലെന്ന് പറഞ്ഞാല്‍ അതോടെ തീരും. അതോടെ അവനും അത് നിര്‍ത്തി പോരേണ്ടി വരും. അത് എനിക്ക് പറയണമെന്നുണ്ടായിരുന്നു. പക്ഷേ അത് പറയണമെങ്കില്‍ നമുക്ക് അയാളോട് ഒരു ഇഷ്ടം തോന്നണം. അതുകൊണ്ട് റോബിന്‍ അങ്ങനെ പറഞ്ഞതില്‍ എനിക്ക് യാതൊരു തെറ്റും തോന്നുന്നില്ല. അത് അവളെ സ്‌നേഹിക്കുന്നവര്‍ക്ക് തോന്നാം. എനിക്കും വായില്‍ അത് വന്നിട്ടുണ്ട്. എനിക്ക് പത്ത് മിനുട്ട് അവളോട് മാത്രമാണ് സംസാരിക്കാനുള്ളത്. അത് ദില്‍ഷ നേരത്തെ തന്നെ മനസ്സിലാക്കി. അതില്‍ സന്തോഷമുണ്ടെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+