• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അവന്‍ ദില്‍ഷയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പാണ്', തുറന്നടിച്ച് ബിഗ് ബോസ് താരം റിയാസ് സലീം

Google Oneindia Malayalam News

ബിഗ് ബോസിലെ നാലാം സീസണില്‍ വിന്നറായില്ലെങ്കിലും വലിയൊരു ആരാധകരെ നേടിയ മത്സരാര്‍ത്ഥിയായിരുന്നു റിയാസ് സലീം. ഷോയിലെ സെക്കന്‍ഡ് റണ്ണറപ്പുമായിരുന്നു റിയാസ്. ബിഗ് ബോസ് ഹൗസിലെ വിവാദങ്ങളിലും തഗ് മറുപടികളിലുമൊക്കെ ആദ്യമായി പ്രതികരിക്കുകയാണ് റിയാസ്. ജാങ്കോ സ്‌പേസ് ടിവിക്ക് നല്ല അഭിമുഖത്തിലായിരുന്നു റിയാസിന്റെ തുറന്ന് പറച്ചില്‍.

റോബിനുമായുള്ള വിവാഹം നടക്കുമോ? ബ്ലെസ്ലിയുടേത് ബാഡ് ടച്ചോ? ദില്‍ഷയുടെ പ്രതികരണം വൈറല്‍

ബിഗ് ബോസ് എല്ലാം കൂടി ചേരുന്നതായിരിക്കണം. ഇതിന് മുമ്പുള്ള എല്ലാ സീസണും ഞാന്‍ കണ്ടിരുന്നു. നല്ലതായിരുന്നു എല്ലാം. എന്നാല്‍ എതിര്‍പ്പുകള്‍ ഉള്ളവരുണ്ട്. അവര്‍ സ്വാഭാവികമായും സെലിബ്രേറ്റ് ചെയ്യപ്പെടുമെന്നും റിയാസ് തുറന്നടിച്ചു. ഇത് റോബിനെ ലക്ഷ്യമിട്ടാണോ എന്ന് ആരാധകര്‍ ചോദിക്കുന്നു.

1

ഈ സീസണ്‍ ന്യൂ നോര്‍മലായിരുന്നു. അങ്ങനൊരു സീസണില്‍ പല തരത്തിലുള്ള ആള്‍ക്കാര്‍ വന്നിരുന്നു. അവരെ ജനങ്ങള്‍ പരിചയപ്പെടുന്നു, അങ്ങനെ പല സന്ദേശങ്ങള്‍ പുറത്തേക്ക് പോയി. അതുകൊണ്ട് തന്നെ ഈ സീസണ്‍ അടിപൊളിയായിരുന്നു. ഹോമോഫോബിക് ആയിട്ടുള്ള ആളുകള്‍ അവിടെയുണ്ടെന്ന് തോന്നിയത് കൊണ്ടാണ് അത്തരത്തില്‍ സംസാരിക്കേണ്ടി വന്നത്. തെറ്റ് കണ്ടപ്പോഴാണ് അത്തരത്തില്‍ കാര്യങ്ങള്‍ സംസാരിച്ചത്. വേണമെന്ന് കരുതി സംസാരിച്ചതല്ല. ഉണ്ടായ സംസാരങ്ങളൊക്കെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഉണ്ടായതാണ്. അത് തിരുത്തണമെന്ന് ഉള്ളത് കൊണ്ടാണ് സംസാരിച്ചതെന്ന് റിയാസ് പറഞ്ഞു.

2

ജാസ്മിന്‍ മറ്റുള്ളവരുടെ അഭിപ്രായം അങ്ങനെ ബാധിക്കുന്നയാളല്ല. അതുകൊണ്ട് അതിനെ കാര്യമായി എടുക്കാറില്ല. അതുകൊണ്ടായിരിക്കാം അധികം സംസാരിക്കാത്തത്. അപര്‍ണയും അത്തരത്തിലുള്ള ആളാണ്. ബിഗ് ബോസ് ഹൗസ് പക്ഷേ എല്ലാം സാധിക്കുന്ന ഇടമല്ല. കാരണം പുറത്ത് നിന്ന് കാണുന്നത് പോലെയല്ല കാര്യങ്ങള്‍. പറഞ്ഞതൊന്നും അവിടെ നടക്കണമെന്നില്ല. നമുക്കവിടെ ശരിക്കും എന്താണോ ചെയ്യുന്നത് അതേ ചെയ്യാന്‍ പറ്റൂ. ജാസ്മിന്‍ ഈ ഷോയില്‍ ഉള്ളത് തന്നെ ഒരു പ്രാതിനിധ്യമാണ്. ആദ്യമായിട്ടാണ് ഒരു ലെസ്ബിയന്‍ അവിടെ എത്തുന്നത്. മലയാളി പ്രേക്ഷകര്‍ ഇത് ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. അതിനെ ആദ്യം എതിര്‍ക്കുമെന്ന് ഉറപ്പാണ്. പിന്നീട് ഇതിനെ നല്ല രീതിയില്‍ എടുക്കാന്‍ തുടങ്ങുമെന്നും റിയാസ് പറഞ്ഞു.

3

ഞാന്‍ വിജയി ആയില്ലെങ്കില്‍ ദില്‍ഷ വിജയിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. കാരണം റോബിന്‍ പുറത്തുണ്ട്. അവന്‍ ദില്‍ഷയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പാണ്. റോബിനെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ ഒരുപാടുണ്ട്. അത് എന്ത് കാര്യത്തിനാണ് എന്ന് എനിക്കറിയില്ല. സ്വാഭാവികമായും റോബിന്‍ പിന്തുണയ്ക്കാന്‍ ആവശ്യപ്പെട്ടാല്‍ അത് ദില്‍ഷയ്ക്ക് പോകും. മൊത്തം ഷോ നോക്കുകയാണെങ്കില്‍ ജാസ്മിന്‍ ഈ ഷോ ജയിക്കണമെന്നായിരുന്നു എന്റെ കാരണം. എന്ത് കാര്യം കണ്ടാലും അപ്പോള്‍ തന്നെ പറയണം. ബോള്‍ഡായി തീരുമാനമെടുക്കും. ജീവിതത്തില്‍ ഒരുപാട് സ്ട്രഗിള്‍ ചെയ്തിട്ടുണ്ട്. ഒരു ടാസ്‌ക് ആണെങ്കില്‍ ജാസ്മിന്‍ കൃത്യമായി ചെയ്യും. വെറുതെ ലൗഡ് അല്ല ക്ലിയറായിട്ടാണ് എല്ലാം പറയുന്നത്.

4

അതുകൊണ്ട് ജാസ്മിന്‍ തന്നെയാണ് വിജയിക്കേണ്ടിയിരുന്നത്. പ്രേക്ഷകര്‍ക്ക് ജാസ്മിനെ പോലൊരാളെ ആദ്യം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാവും. പക്ഷേ ഒരുപാട് പേര്‍ അവരെ പിന്തുണച്ചിട്ടുണ്ട്. വലിയൊരു ആരാധകരെയാണ് ജാസ്മിന്‍ സ്വന്തമാക്കിയിട്ടുള്ളത്. ജാസ്മിന്‍ ദാനം തന്നതാണ് ഫൈനല്‍ സിക്‌സില്‍ ഉള്ള ഒരാളുടെ എന്‍ട്രി. ജാസ്്മിന്‍ ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും അതിലൊരാള്‍ ഉണ്ടാവില്ലായിരുന്നു. അതേസമയം റോബിന്‍ രാധാകൃഷ്ണന്‍ ഷോയില്‍ ഉണ്ടായിരുന്നെങ്കില്‍ ഉറപ്പായും ഫൈനല്‍ സിക്‌സിലുണ്ടാവുമായിരുന്നു. ജനങ്ങള്‍ക്ക് റോബിനെ ഇഷ്ടമാണ്. റീ എന്‍ട്രിയില്‍ എല്ലാവരും തിരിച്ചുവന്നപ്പോള്‍ വലിയ സന്തോഷം തോന്നിയെന്നും റിയാസ് പറഞ്ഞു.

5

ജാസ്മിനെയും റോണ്‍സനെയും വീണ്ടും കണ്ടപ്പോള്‍ സന്തോഷം തോന്നി. എല്ലാവരും ഒരുമിച്ച് വന്നതും വലിയ കാര്യം. ഞാന്‍ എല്ലാ മത്സരാര്‍ത്ഥിയെയും കണ്ടിട്ടില്ല. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിരുന്നു. എല്ലാവരുമൊത്ത് ആ ദിവസത്തില്‍ ഇരിക്കാന്‍ പറ്റി. എന്റെ ഉമ്മാനെ കണ്ടത് അതുപോലെ നല്ല സന്തോഷമുള്ള കാര്യമായിരുന്നു. ലാലേട്ടനുമായി നല്ല ബന്ധമായിരുന്നു. ലാലേട്ടന്‍ നമ്മളെ ഗൈഡ് ചെയ്യുന്നയാളാണ്. ആദ്യ രണ്ടാഴ്ച്ച അത്ര മികച്ചതായിരുന്നില്ല. നമ്മളെ കറക്ട് ചെയ്യാനുള്ള കാര്യമാണ് ലാലേട്ടന്‍ ചെയ്യുന്നത്. ലാലേട്ടന്‍ നമ്മളെ വഴക്ക് പറയുന്നല്ലോ എന്നാണ് ഞാന്‍ കരുതുന്നത്. അതൊക്കെ സന്തോഷമുള്ള കാര്യമാണെന്നും റിയാസ് പറഞ്ഞു.

ശ്രീജിത്ത് രവിയുടേത് അസുഖം; മാന്യമായി ജീവിക്കുന്നയാള്‍, വില്ലനല്ല, ന്യായീകരിച്ച് ശാന്തിവിളശ്രീജിത്ത് രവിയുടേത് അസുഖം; മാന്യമായി ജീവിക്കുന്നയാള്‍, വില്ലനല്ല, ന്യായീകരിച്ച് ശാന്തിവിള

English summary
Knew that Robin Radhakrishnan will work from Dilsha from outside, Says Bigg boss season 4 fame Riyas Salim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X