Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസില്‍ സര്‍പ്രൈസ്, ഷോയില്‍ നിന്ന് പിന്‍വാങ്ങി ട്രാന്‍സ്‌ജെന്‍ഡര്‍ മത്സരാര്‍ത്ഥി, കാരണം ഇതാണ്

ചെന്നൈ: ബിഗ് ബോസ് തമിഴ് അഞ്ചാം സീസണില്‍ ആരാധകര്‍ ആകെ ഞെട്ടലിലാണ്. ഒരു പ്രമുഖ മത്സരാര്‍ത്ഥി ഷോയില്‍ നിന്ന് പുറത്തുപോയിരിക്കുകയാണ്. നടിയും ട്രാന്‍സ്‌ജെന്‍ഡറുമായ നമിത മാരിമുത്തുവാണ് അപ്രതീക്ഷിതമായി ഷോയില്‍ നിന്ന് പുറത്തായിരിക്കുന്നത്.

കുറച്ച് ദിവസം മുമ്പ് ഇവര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന നിലയില്‍ വീട്ടുകാരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമടക്കം നേരിട്ട ക്രൂര പീഡനങ്ങള്‍ തുറന്ന് പറഞ്ഞിരുന്നു നമിത. ഇതിന് ശേഷമാണ് അവര്‍ക്ക് ആരാധകര്‍ ധാരാളമായി വര്‍ധിച്ചത്. ഇവര്‍ പിന്‍വാങ്ങിയതിന്റെ കാരണം അന്വേഷിക്കുകയാണ് ആരാധകര്‍.

1

ബിഗ് ബോസ് തമിഴ് അഞ്ചാം സീസണ്‍ ഒരാഴ്ച്ച പിന്നിടുമ്പോഴാണ് ഷോയില്‍ നിന്ന് നമിത മാരിമുത്തു പുറത്തുപോയിരിക്കുന്നത്. ബിഗ് ബോസില്‍ തന്നെ ആദ്യമായിട്ടാണ് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ മത്സരാര്‍ത്ഥി എത്തുന്നത്. അതേസമയം ആരാധകര്‍ നമിതയെ തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കൊണ്ടിരിക്കുകയാണ്. നമിത അമ്മയെ പോലെ കാണുന്ന സുധയും നടി ഷോയില്‍ നിന്ന് പുറത്തുപോയതായി സ്ഥിരീകരിച്ചു. ആരോഗ്യപരമായ കാരണങ്ങളാല്‍ ചികിത്സ തേടേണ്ടിയിരുന്നത് കൊണ്ടാണ് നമിത ഷോയില്‍ നിന്ന് പുറത്തുപോയത്. എന്നാല്‍ എന്താണ് പരിക്കോ രോഗമോ എന്ന് നടി വെളിപ്പെടുത്തിയിട്ടില്ല.

2

നടിയുടെ ചില വെളിപ്പെടുത്തലുകള്‍ നേരത്തെ വൈറലായിരുന്നു. തനിക്കും ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിനും നേരിടേണ്ടി വരുന്ന വളരെ ഭയപ്പെടുത്തുന്ന അനുഭവങ്ങളായിരുന്നു നമിത ബിഗ് ബോസില്‍ പങ്കുവെച്ചത്. തന്റെ പത്ത് വയസ്സിന് ശേഷം സൗന്ദര്യത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നു. പഠിക്കാനും മിടുക്കിയായിരുന്നു ഞാന്‍. 900 മാര്‍ക്കുകള്‍ പത്താം ക്ലാസ് പരീക്ഷയില്‍ നേടിയിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് മാറ്റങ്ങള്‍ ശ്രദ്ധിക്കപ്പെട്ടത്. എന്റെ സ്തനങ്ങള്‍ വളരാന്‍ തുടങ്ങിയിരുന്നു. അന്ന് ഡോക്ടറായിരുന്ന എന്റെ അമ്മാവനോട് സ്തനങ്ങള്‍ മുറിച്ച് മാറ്റാന്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ മൂന്ന് മാസത്തിനുള്ളില്‍ അവര്‍ വീണ്ടും വളരാന്‍ തുടങ്ങിയെന്നും നടി വെളിപ്പെടുത്തിയിരുന്നു.

3

എന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ട്രാന്‍സ്‌ജെന്‍ഡറുകളുമായി സംസാരിക്കാന്‍ തുടങ്ങി. അങ്ങനെയാണ് പ്രശ്‌നങ്ങള്‍ മനസ്സിലായത്. കുടുംബത്തിലെ ഒരുപരിപാടിയില്‍ വെച്ച് ഞാന്‍ പെണ്‍കുട്ടിയെ പോലെ വസ്ത്രം ധരിച്ചാണ് എത്തിയത്. എന്നാല്‍ എന്റെ രക്ഷിതാക്കള്‍ എന്നെ അടിച്ചില്ല. പക്ഷേ ബന്ധുക്കള്‍ ക്രൂരമായി മര്‍ദിച്ചു. നാല് തവണയാണ് വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ സുരക്ഷയെ ഭയന്ന് ഞാന്‍ തിരിച്ചെത്തി. മാതാപിതാക്കള്‍ അയച്ച ഡിറ്റക്ടീവുകള്‍ എന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ ഒരു ചടങ്ങില്‍ ഞാന്‍ അമ്മയുടെ സാരി ധരിക്കുകയും ഡാന്‍സ് കളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വീട്ടിലെത്തിയപ്പോള്‍ തന്നെ അവര്‍ ക്രൂരമായി അടിച്ചു. എന്നെ കൊല്ലുമെന്ന് വരെ മാതാപിതാക്കള്‍ പറഞ്ഞു.

4

മുംബൈയിലും ചെന്നൈയിലും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ക്രൂര പീഡനമേല്‍ക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് അവിടേക്ക് പോകാന്‍ ഭയമായിരുന്നു. ചെന്നൈയില്‍ തന്നെ തുടര്‍ന്നത് അതുകൊണ്ടാണ്. സുഹൃത്തുക്കളില്‍ ചിലര്‍ എന്നെ തെറ്റിദ്ധരിപ്പിച്ച് തട്ടിക്കൊണ്ടുപോയി. ക്രൂരമായി മര്‍ദിച്ചു. ഒടുവില്‍ ജീവന്‍ രക്ഷിക്കാന്‍ അവരുടെ വാഹനത്തില്‍ നിന്ന് പുറത്തേക്ക് ചാടേണ്ടി വന്നു. പരാതി നല്‍കിയപ്പോള്‍ അത് അട്ടിമറിക്കപ്പെട്ടു. മൂന്ന് മാസത്തോളം റീഹാബ് സെന്ററിലെ ഇരുണ്ട മുറിയിലായിരുന്നു ഞാന്‍. അവിടെ നിന്നാണ് ഒരുവിധത്തിലാണ് രക്ഷപ്പെട്ടത്. മാധ്യമങ്ങള്‍ തന്നെ കുറിച്ച് നല്‍കിയ വാര്‍ത്തയില്‍ നിന്നാണ് തന്റെ വയസ്സ് കോടതിയില്‍ തെളിയിച്ചതെന്ന് നമിത ഷോയില്‍ വെളിപ്പെടുത്തിയിരുന്നു.

5

തന്റെ പ്രശ്‌നങ്ങള്‍ പിതാവാണ് നല്ല രീതിയില്‍ മനസ്സിലാക്കിയത്. അതില്‍ സന്തോഷമുണ്ട്. ശസ്ത്രക്രിയക്ക് മുമ്പ് താന്‍ പിതാവിനെ കണ്ടിരുന്നു. അത് ഒരു അപകടത്തിന് ശേഷമായിരുന്നു. ഈ സമയത്താണ് താന്‍ സര്‍ജറി നടത്തി സ്ത്രീയായ വിവരം അമ്മയെ അറിയിച്ചത്. തന്റെ വസ്തുവകകള്‍ വിറ്റ പണം കൊണ്ടാണ് സ്വന്തമായി ഒരു വീട് വാങ്ങിയത്. തന്നെ പോലെ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ട്രാന്‍സ്‌ജെന്‍ഡറുകളെ പിന്തുണയ്ക്കാനും, അവര്‍ക്ക് ഭക്ഷണവും താമസവും നല്‍കാനാണ് ഇപ്പോള്‍ ശ്രമമെന്നും നമിത മാരിമുത്തു പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തലുകള്‍ ധാരാളം ആരാധകരെ അവര്‍ക്ക് നേടി കൊടുത്തിരുന്നു. ഷോയിലെ മത്സരാര്‍ത്ഥികള്‍ പോലും ഇത് കേട്ട് വികാരഭരിതരായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+