Get Updates
Get notified of breaking news, exclusive insights, and must-see stories!

ചില കലാകാരന്മാര്‍ കുടുംബത്തില്‍ പറയുന്ന ഭാഷയില്‍ സൃഷ്ടി നടത്തും, ചുരുളിക്കെതിരെ അലി അക്ബര്‍

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി എന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ശക്തമായി കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയുടെ പേരിലാണ് വിമര്‍ശനം കടുക്കുന്നത്. തെറിവിളിയാണ് സംഭാഷണമായി ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് വിഷയത്തില്‍ കേസെടുക്കണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

ജോജു ജോര്‍ജിനെതിരെ കൂടിയായിരുന്നു കോണ്‍ഗ്രസിനറെ വിമര്‍ശനം. ഇതിനിടെ പ്രമുഖര്‍ ചുരുളിയെ പിന്തുണച്ചും എതിര്‍ത്തും രംഗത്തെത്തിയിരിക്കുകയാണ്. സംവിധായകനായ അലി അക്ബറും ചിത്രത്തെ വിമര്‍ശിച്ചിരിക്കുകയാണ്.

1

ചില കലാകാരന്മാര്‍ അവന്റെ കുടുംബത്തില്‍ പറയുന്ന ഭാഷയില്‍ സൃഷ്ടി നടത്തുമെന്നാണ് അലി അക്ബര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. അതേസമയം ഈ പോസ്റ്റിന് സംഘപരിവാര്‍ അനുകൂലികളുടെ വ്യാപക പിന്തുണയുമുണ്ട്. ഇതിന് മുമ്പും ചുരുളിക്കെതിരെ അലി അക്ബര്‍ രംഗത്ത് വന്നിട്ടുണ്ട്. എന്റെ സിനിമ ചുരുളിയല്ലെന്നും അച്ഛനും അമ്മയ്ക്കും മകള്‍ക്കും ഒരുമിച്ചു കാണണം, അപ്പോള്‍ പോലും 1921 ലെ ക്രൂരതയുടെ 10 %പോലും ഞാന്‍ കാണിക്കില്ല, അത് കണ്ടിരിക്കാന്‍ പ്രേക്ഷകന് കഴിയില്ലെന്നും അലി അക്ബര്‍ പറഞ്ഞിരുന്നു.

2

അതേസമയം ചുരുളിയിലെ മുഴുവന്‍ സാംസ്‌കാരിക ഡയലോഗും പിണറായിക്ക് സമര്‍പ്പിക്കുന്നു. മൂപ്പര്‍ക്ക് അതിഷ്ടാവും, പുരോഗമന പാര്‍ട്ടി നേതാവല്ലേയെന്നും അലി അക്ബര്‍ മറ്റൊരു പോസ്റ്റില്‍ പരിഹസിച്ചിട്ടുണ്ട്. ചുരുളി എന്ന മഹാസൃഷ്ടിയുടെ മുഴുവന്‍ ഡയലോഗും കേരളത്തിലെ ഇടതുപക്ഷ കുടുംബങ്ങള്‍ക്കും എന്നും അലി അക്ബര്‍ കുറിച്ചു. ഇതിനിടെ എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നു. ചുരുളി എന്ന ചിത്രം ഇതുവരെയുള്ള സിനിമയുടെ എല്ലാ അതിര്‍വരമ്പുകളെയും മറികടന്ന്് മറ്റൊരു ലോകത്തെത്തിച്ചിരിക്കുകയാണ്. ചിത്രവും അത് നിര്‍മിച്ച രീതിയില്‍ ഇഷ്ടപ്പെട്ടെന്നും എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

3

അതേസമയം ചിത്രത്തിനെതിരെയുള്ള യൂത്ത് കോണ്‍ഗ്രസ് വിമര്‍ശനത്തില്‍ വിശദീകരണവുമായി റിജില്‍ മാക്കുറ്റിയും രംഗത്ത് വന്നിരുന്നു. ചുരുളി ഉള്‍പ്പടെ ഒരു സിനിമയ്ക്കും യൂത്ത് കോണ്‍ഗ്രസ്സ് എതിരല്ല. ഒരു കഥാപാത്രത്തെയോ അഭിനേതാവിനെയോ വൈര്യനിര്യാതന ബുദ്ധിയോടെ എതിര്‍ക്കുന്നവരല്ല ഞങ്ങളെന്നും റിജില്‍ പറഞ്ഞു. അതേസമയം ചുരുളി തുടങ്ങിയത് മുതല്‍ അവസാനം വരെ എല്ലാ കഥാപാത്രങ്ങളും തെറി മാത്രമാണ് പറയുന്നത്. തെറി വിളിക്കുന്നതില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ല. സ്ത്രീകള്‍ക്ക് എതിരെ ഒരു പാട് ഹീനമായ പരാമര്‍ശങ്ങള്‍ സിനിമയില്‍ ഉണ്ടെന്നും റിജില്‍ മാക്കുറ്റി വ്യക്തമാക്കി.

4

കഴിഞ്ഞ ദിവസം നടന്‍ ഹരീഷ് പേരടിയും ചുരുളിയെ പ്രശംസിച്ചിരുന്നു. ചുരളി ഒരു സ്വപ്ന ലോകമല്ല നമ്മള്‍ ജീവിക്കുന്ന യഥാര്‍ത്ഥ ജീവിതമാണ് ...നിയമം നടപ്പിലാക്കേണ്ടവര്‍ പോലും ഒരു ഫാസിസ്റ്റ് ലോകത്തോട്,അവരുടെ ആ ക്രിമിനല്‍ ലോകത്തോട് എങ്ങിനെയാണ് പൊരുത്തപെടേണ്ടി വരുന്നത് എന്ന് കൃത്യമായി പറയുന്ന കലാസൃഷ്ടിയാണ്. ജനാധിപത്യം ഇല്ലാതായ ഒരു ലോകത്ത് നിന്നും നിങ്ങള്‍ക്ക് ഒരിക്കലും സ്വാതന്ത്ര്യത്തിലേക്കുള്ള വഴികള്‍ കണ്ടുപിടിക്കാന്‍ എളുപ്പമല്ല എന്ന് ഉറക്കെ പറയുന്ന സിനിമയാണ്. ചുരളിയില്‍ എത്തിപ്പെട്ട എല്ലാ മനുഷ്യരും ഫേക്ക് ഐഡികളില്‍ ജീവിക്കുന്നവരാണ് അതുകൊണ്ടാണ് ലൈഗിംക അവയവങ്ങളുടെ പേരും ചേര്‍ത്ത് തന്തക്കും തള്ളക്കും വിളിച്ച് മറ്റു മനുഷ്യരെ അപമാനിക്കാന്‍ ശ്രമിക്കുന്നതെന്നും ഹരീഷ് പറഞ്ഞു.

5

നമ്മുടെ സാമൂഹ്യ മാധ്യമങ്ങളില്‍ അവനവന് ഇഷ്ടപെടാത്ത അഭിപ്രായങ്ങള്‍ പറയുന്ന മനുഷ്യരെ അപമാനിക്കാന്‍ ഉപയോഗിക്കുന്ന അതേ ഭാഷ. നിരന്തരമായ ഉപയോഗം മൂലം അവര്‍ പോലും അറിയാതെ അത് അവരുടെ ഭാഷയായി മാറുന്ന മാജിക്ക്. പോലിസിന് സ്വന്തം വേഷത്തിലും സ്വന്തം പേരിലും കടന്നു വരാന്‍ പറ്റാത്ത ഒരു ലോകത്തേക്ക് മതത്തിന് സ്വന്തം വേഷത്തിലും ഒരു തടസ്സങ്ങളും ഇല്ലാതെ എളുപ്പത്തില്‍ കടന്നുവരാന്‍ പറ്റും എന്ന ശക്തമായ രാഷ്ട്രിയം പറയുന്ന സിനിമ. ഒരു ഫാസിസ്റ്റ് ലോകത്ത് ആയുധങ്ങള്‍ നഷ്ടപ്പെട്ട വ്യക്തിത്വം നഷ്ടപ്പെട്ട ആരാലും തിരിച്ചറിയപ്പെടാത്ത മനുഷ്യരായി കഥാപാത്രങ്ങള്‍ മാറുമ്പോള്‍ അത് ക്ലൈമാക്‌സല്ല...അത് അതിഭീകരമായ ഒരു തുടര്‍ച്ചയെ ഓര്‍മ്മപെടുത്തുകയാണ്. ഫാസിറ്റ്പാലം കടക്കുന്നത് വരെ നാരായണ. അത് കഴിഞ്ഞാല്‍ കൂരായാണ എന്ന് പറയാതെ പറഞ്ഞ ദൃശ്യം ലോക സിനിമയില്‍ തന്നെ അപൂര്‍വ്വമെന്നും ഹരീഷ് കുറിച്ചു.

6

വിനായകന്‍ സോഷ്യല്‍ മീഡിയയില്‍ തെറിയുടെ പൂരുവുമായി പുതിയ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതോടെ വലിയ വിവാദമായിരിക്കുകയാണ്. ഇതോടെ താരം അത് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ ഇത് ചുരുളിയെ സംബന്ധിച്ചുള്ള വിനായകന്റെ പ്രതികരണമായിട്ടാണ് സോഷ്യല്‍ മീഡിയ വിലയിരുത്തല്‍. സാധാരണ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചാണ് വിനായകന്‍ പ്രതികരണങ്ങള്‍ അറിയിക്കാറുള്ളത്. അതുപോലെയാണ് ചുരുളി വിവാദത്തിലും പ്രതികരണം നടത്തിയിരിക്കുന്നതെന്നാണ് കരുതുന്നത്. അതേസമയം വിവാദം ഒരുവശത്ത് കത്തിനില്‍ക്കുമ്പോള്‍ ഇതിനോടൊന്നും പ്രതികരിക്കാതെ പുതിയ ചിത്രത്തിന്റെ ചിത്രീകരണവുമായി തമിഴ്‌നാട്ടിലാണ് ലിജോ. അദ്ദേഹത്തിന്റെ ആരാധകരാണ് ചിത്രത്തെ സോഷ്യല്‍ മീഡിയയില്‍ പ്രതിരോധിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+