ആന്റണിയെ കുത്തുപാളയെടുപ്പിക്കാന്‍ ഉദ്ദേശമില്ല, മരയ്ക്കാര്‍ ഒടിടി റിലീസിനെ പിന്തുണച്ച് പ്രിയദര്ശന്
കൊച്ചി: ആന്റണി പെരുമ്പാവൂരിനെ മരയ്ക്കാര്‍ വിഷയത്തില്‍ പിന്തുണച്ച് സംവിധായകന് പ്രിയദര്ശന്. താനും കൂടി അറിഞ്ഞ ്കൊണ്ടാണ് മരയ്ക്കാര്‍ ഒടിടിക്ക് പോയതെന്ന് പ്രിയദര്ശന് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടാണ് പ്രിയദര്‍ശന്റെ പ്രതികരണം. മലയാള സിനിമയില്‍ വലിയ വിവാദത്തിനാണ് ആന്റണിയുടെ പുതിയ പ്രഖ്യാപനം തിരി കൊളുത്തിയിരിക്കുന്നത്. അതേസമയം സ്വപ്ന സിനിമയായ മരയ്ക്കാര്‍ തിയേറ്ററില്‍ റിലീസ് ചെയ്യാത്തതില്‍ തനിക്ക് വിഷമമുണ്ടെന്ന് പ്രിയദര്ശന് വ്യക്തമാക്കി. അതിനേക്കാള്‍ തനിക്ക് സങ്കടമുണ്ടാക്കുന്നത് ആന്റണി പെരുമ്പാവൂരിന് പണം നഷ്ടമാകുന്നതാണെന്നും സംവിധായകന് വ്യക്തമാക്കി.

തന്റെ സ്വപ്നമാണ് മരയ്ക്കാര്‍. പക്ഷേ ആ സ്വപ്നം നടക്കാന്‍ വേണ്ടി ആന്റണി റോഡില്‍ നില്‍ക്കുന്നത് കാണാന്‍ തനിക്ക് ആഗ്രഹമില്ലെന്നും പ്രിയദര്ശന് പറഞ്ഞു. കേരളത്തിലുള്ളവര്‍ക്ക് ഇത്രയും വലിയ സിനിമയൊന്നും എടുക്കാനാവില്ല. എങ്കിലും ഒരു വലിയ റിസ്കാണ് ഞങ്ങള്‍ എടുത്തത്. ഇതിന് മുമ്പ് മോഹന്‍ലാല്‍ കാലാപാനി എന്ന വലിയ സിനിമയെടുക്കാന്‍ റിസ്കെടുത്തയാളാണ്. എന്നാല്‍ അതിന്റെ പണം അദ്ദേഹത്തിന് നഷ്ടപ്പെട്ടു. അന്ന് മോഹന്‍ലാലിന് ഉണ്ടായ അവസ്ഥ ആന്റണി പെരുമ്പാവൂരിന് ഉണ്ടാവാന്‍ പാടില്ല. തിയേറ്റര്‍ മോഹത്തോടെയാണ് ഞാനും മോഹന്‍ലാലും ഈ സിനിമയെടുത്തതെന്നും പ്രിയദര്ശന് പറഞ്ഞു.
്്അത്രയും വലിയ സിനിമ നിര്‍മിക്കാനായി റിസ്കെടുത്ത ഒരാള്‍ ഞാന്‍ കാരണം കുത്തുപാള എടുക്കാന്‍ പാടില്ല. നിര്‍മാതാക്കല്‍ ഉള്ളത് കൊണ്ടാണ് സംവിധായകര്‍ക്ക് സിനിമ എടുക്കാന്‍ കഴിയുന്നത്. മരയ്ക്കാറിന്റെ കാര്യത്തില്‍ ഞാനും മോഹന്‍ലാലും ആന്റണിയുടെ കൂടെയാണ്. ഈ സിനിമ സ്ക്രീനില്‍ കാണണമെന്ന് ഞാനും മോഹന്‍ലാലും ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചിട്ടുണ്ട്. അതിനായി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. നൂറ് കോടിയുടെ സിനിമ മലയാളത്തില്‍ ചിന്തിക്കാന്‍ പോലുമാവില്ല. കാലാപാനി കഴിഞ്ഞ് ഇത്രയും വര്‍ഷങ്ങളെടുത്തു ഇത്രയും വലിയൊരു സിനിമ വരാന്‍. അതിന് കാരണം ബജറ്റ് തന്നെയാണ്. ആന്റണി പക്ഷേ അതൊന്നും നോക്കാതെ തയ്യാറായെന്നും പ്രിയദര്ശന് വ്യക്തമാക്കി.
മലയാള സിനിമയിലെ നാഴികക്കല്ലാണ് ഈ സിനിമ. നിര്‍മാതാവിനെ ദ്രോഹിച്ച് കൊണ്ട് സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ എനിക്ക് ആഗ്രഹമില്ല. ആന്റണിയുടെ കൈയ്യില്‍ നിന്ന് പണം പോയാല്‍ സിനിമ ഒടിടിക്ക് പോകുന്നതിനേക്കാല്‍ വിഷമമാകും. ആ ശാപം എനിക്ക് വേണ്ട. ഒടിടിക്ക് മനസ്സ് തുറന്നാണ് സമ്മതിച്ച്. ഇന്ന് ഒടിടിക്ക് വേണ്ടിയും തിയേറ്ററിന് വേണ്ടിയും സിനിമകള്‍ എടുക്കാം. മറ്റ് നാല് മോഹന്‍ലാല്‍ സിനിമകളും ഒടിടിക്ക് വേണ്ടിയാണെന്ന് നേരത്തെ പറഞ്ഞതാണ്. മരയ്ക്കാര്‍ തിയേറ്റര്‍ റിലീസ് മാത്രം ലക്ഷ്യമിട്ട് ചെയ്തതാണ്. ഒടിടിക്ക് വേണ്ടിയായിരുന്നെങ്കില്‍ മുപ്പത് കോടിക്ക് ഈ ചിത്രമെടുക്കാന്‍ സാധിക്കുമായിരുന്നുവെന്നും പ്രിയദര്ശന് പറഞ്ഞു.
-
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ?












Click it and Unblock the Notifications