Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബജറ്റ് ചിത്രം കുറുപ്പില്‍ പ്രതീക്ഷ വെച്ച് ദുല്‍ഖര്‍ സല്‍മാന്‍, റിലീസ് പ്രഖ്യാപനം വൈകുന്നു

കൊച്ചി: ദുല്‍ഖര്‍ സല്‍മാന്റെ ബിഗ് ബജറ്റ് ചിത്രമായ കുറുപ്പ് റിലീസ് നീളുന്നു. മലയാള സിനിമയ്ക്ക് തന്നെ പ്രതീക്ഷയുള്ള ചിത്രം കൂടിയാണിത്. ഔദ്യോഗികമായി ചിത്രത്തിന്റെ ബജറ്റ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണവും ഇതിനുണ്ട്. കേരളത്തില്‍ തിയേറ്റര്‍ എന്ന് തുറക്കുമെന്ന് അറിയാത്ത സാഹചര്യത്തില്‍ ചിത്രത്തിലെ റിലീസ് തിയതിയും പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനത്തെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ള സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് കുറുപ്പ് ഒരുങ്ങുന്നത്.

1

ദുല്‍ഖര്‍ സല്‍മാനാണ് സുകുമാരക്കുറുപ്പിനെ അവതരിപ്പിക്കുന്നത്. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബായ്, മംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായിരുന്നു കുറുപ്പിന്റെ ചിത്രീകരണം. എന്നാല്‍ തിയേറ്റര്‍ എന്ന് തുറക്കുമെന്ന് അറിയാത്തതിനാല്‍ റിലീസ് എന്നായിരിക്കുമെന്നും വ്യക്തമല്ല. 2020 മെയ് മാസത്തില്‍ റിലീസ് ചെയ്യേണ്ടതായിരുന്നു ചിത്രം. ഒരു കൊല്ലത്തോളം കൊവിഡ് കാരണം വൈകിയിരിക്കുകയാണ്. നേരത്തെ തിയേറ്റര്‍ തുറന്ന് പ്രീസ്റ്റ് അടക്കമുള്ള ചിത്രങ്ങള്‍ റിലീസ് ചെയ്തിരുന്നപ്പോഴും കുറുപ്പും മരയ്ക്കാറും അടങ്ങുന്ന ബിഗ് ബജറ്റ് ചിത്രങ്ങള്‍ റിലീസായിരുന്നില്ല.

ഈ മെയില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് കരുതുന്ന സമയത്തായിരുന്നു കൊവിഡ് രണ്ടാം തരംഗം വന്നത്. ഇതോടെ റിലീസ് അനിശ്ചിതമായി നീളുകയായിരുന്നു. നിലവില്‍ നിരവധി മലയാള ചിത്രങ്ങള്‍ ഒടിടിയിലേക്ക് പോയ സമയത്തും കുറുപ്പ് ഒടിടിക്ക് പോയിരുന്നില്ല. നേരത്തെ ദുല്‍ഖര്‍ ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചത്. ദുല്‍ഖറിന്റെ തന്നെ പിറന്നാള്‍ ദിനത്തില്‍ ചിത്രം ഉടന്‍ ജനങ്ങളിലേക്ക് എത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ തന്നെ വേയ്‌ഫെറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴായിരിക്കും റിലീസ് എന്ന ചോദ്യം ഉന്നയിച്ച് കൊണ്ടിരിക്കുകയാണ്.

മലയാളത്തില്‍ മരയ്ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഹൈപ്പുള്ള ചിത്രമാണ് കുറുപ്പ്. മലയാളം മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ഇറങ്ങുന്നത്. ചിത്രത്തിലെ ടീസറിനും പോസ്റ്ററിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തമിഴ്‌നാട്ടില്‍ നിന്ന് അടക്കം ചിത്രത്തിന്റെ റിലീസ് എപ്പോഴാണെന്ന ചോദ്യങ്ങളും വന്നിട്ടുണ്ട്. ദുല്‍ഖറിന്റെ ആദ്യ ചിത്രമൊരുക്കിയ ശ്രീനാഥന്‍ രാജേന്ദ്രനാണ് കുറുപ്പും സംവിധാനം ചെയ്യുന്നത്. കേരളത്തില്‍ തിയേറ്റര്‍ തുറക്കാന്‍ ഉടന്‍ അനുമതി നല്‍കുമെന്ന സൂചനയുണ്ട്. ആദ്യ ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് തിയേറ്ററില്‍ പ്രവേശനമുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ഈ പ്രതീക്ഷയിലാണ് കുറുപ്പിന്റെ അണിയറപ്രവര്‍ത്തകര്‍.

ഓണം വരവായി; സാരിയിൽ നാടൻ ലുക്കിൽ പ്രിയ വാര്യർ

Recommended Video

cmsvideo
    Dulquer Salmaan announced Kurup releasing date | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+