എന്റെ ചിത്രത്തിനൊപ്പം സെക്സ് ടോയ്, സെറ്റില്‍ തുറിച്ച് നോട്ടം, ദുരനുഭവം പറഞ്ഞ് ദുല്‍ഖറിന്റെ നായിക
നായികമാരുടെ ചിത്രങ്ങള്‍ നിമിഷം നേരം കൊണ്ട് പലപ്പോഴം സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. സാധാരണ ചിത്രങ്ങളുടെ മേന്മേയക്കാള് ഗ്ലാമസ് ചിത്രങ്ങള്‍ക്ക് വൈറല്‍ സ്വഭാവം കൂടാറുമുണ്ട്. എന്നാല്‍ ഇതേ ചിത്രങ്ങള്‍ തന്നെ മോശമായ രീതിയില്‍ ഉപയോഗിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ നടി നേഹ ശര്‍മ തന്റെ ചിത്രം മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതും, അതിന് ശേഷം തന്റെ അഭിനയിക്കുന്ന സിനിമയുടെ സെറ്റിലുണ്ടായ മോശം അനുഭവവും തുറന്ന് പറയുകയാണ്.
താനാകെ ആ സംഭവത്തിന് ശേഷം തകര്‍ന്ന് പോയെന്ന് നടി പറയുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലാണ് ചിത്രം പ്രചരിപ്പിക്കപ്പെട്ടതെന്നും ദുല്‍ഖര്‍ സല്‍മാന്റെ സോളോ എന്ന ചിത്രത്തിലെ നായിക കൂടിയായ നേഹ പറഞ്ഞു.

2018ലാണ് നേഹ ശര്‍മയുടെ മോര്‍ഫ ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. രാവിലെയുള്ള ഒരു സാധാരണ സെല്‍ഫിയായിരുന്നു നടി പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഈ ചിത്രം പിന്നീട് അറിയപ്പെട്ടത് മറ്റൊരു രീതിയിലാണ്. മോര്‍ഫ് ചെയ്തവര്‍ ഈ ചിത്രത്തിലെ ഡെസ്ക് ഷെല്ഫിന് സമീപം ഒരു സെക്സ് ടോയ് വെക്കുകയായിരുന്നു. ഇതിന് പിന്നാലെ ഈ ചിത്രത്തിന്റെ സത്യാവസ്ഥ പരിശോധിക്കാതെ സൈബര്‍ പോരാളികള്‍ വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. വളരെ മോശമായ രീതിയിലുള്ള കമന്റുകളും നടിക്കെതിരെ വന്നിരുന്നു. ദീര്‍ഘകാലം ഈ വിഷയത്തില്‍ മൗനത്തിലായിരുന്നു നേഹ ശര്‍മ.

ആ ചിത്രം തന്റെ മനസ്സിനെ ആകെ താളം തെറ്റിച്ചെന്ന് നേഹ പറയുന്നു. ഇത് വളരെ കടന്നുപോയെന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. ഇത്തരം മോര്ഫിംഗുകള് ശരിയല്ലെന്ന് എന്റെ മനസ്സ് പറഞ്ഞു. അന്ന് ഞാന്‍ കുറച്ച് കൂടി ചെറുപ്പമായിരുന്നു. ശരിക്കും പറഞ്ഞാല്‍ ചിന്തിച്ച് തളര്‍ന്നുപോയി. എന്തുകൊണ്ട് എന്നെ അവര്‍ ഇത്തരമൊരു കാര്യത്തിനായി തിരഞ്ഞെടുത്തു, എന്തിനാണ് ഒരാള്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത്, ഒരാള്‍ക്ക് ജോലിയില്ലെന്ന് കരുതി ഇത്തരം കാര്യങ്ങളൊക്കെ ചെയ്യാമോ എന്നൊക്കെയായിരുന്നു എന്റെ മനസ്സില്‍ ഉണ്ടായിരുന്നതെന്നും നേഹ പറഞ്ഞു. ആ സമയം മോര്‍ഫിംഗുമായി ബന്ധപ്പെട്ട കമന്റുകളും വിവാദങ്ങളും തന്നെ ഏറെ ബാധിച്ചിരുന്നു.

ഇല്ലീഗല്‍ എന്ന തന്റെ വെബ് സീരീസിന്റെ സെറ്റില്‍ പോയപ്പോള്‍ അതിലേറെ കഷ്ടമായിരുന്നു കാര്യങ്ങള്‍. എല്ലാവരും അവിടെയെത്തിയപ്പോള്‍ അതുവരെയില്ലാത്ത രീതിയിലായിരുന്നു പെരുമാറിയത്. അതും വിചിത്രമായി. അവര്‍ എന്നെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു. പലയിടത്തും നിന്നും അടക്കം പറയുന്നുണ്ടായിരുന്നു. എല്ലാം ഈ മോര്‍ഫ് ചെയ്ത സെല്‍ഫിയെ കുറിച്ചായിരുന്നു. എന്താണ് എനിക്ക് ചുറ്റും സംഭവിച്ച് കൊണ്ടിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായിരുന്നില്ല. ആ ചിത്രത്തെ കുറിച്ചാണ് ഇവര്‍ പറയുന്നതെന്ന് എനിക്ക് മനസ്സിലായിരുന്നില്ല. അവര്‍ എന്നോട് സംസാരിക്കുന്നില്ലായിരുന്നു. പകരം ചുറ്റും ഇരുന്നു ശബ്ദം താഴ്ത്തി സംസാരിക്കുകയായിരുന്നു.

ഒടുവില്‍ ഒരാള്‍ വന്ന് എന്നോട് പറഞ്ഞു, നേഹാ നിന്റെ ആ ചിത്രം വൈറലായിട്ടുണ്ടെന്ന്, ഏത് ചിത്രമെന്ന് ഞാന്‍ അവനോട് ചോദിച്ചു. അപ്പോഴാണ് അവര്‍ എന്റെ ചിത്രം മോര്‍ഫ് ചെയ്ത കാര്യം അറിയുന്നത്. ശരിക്കും പറഞ്ഞാല്‍ ഞാന്‍ ഞെട്ടിപ്പോയി. ശരിക്കും ഞാന്‍ ആകെ അസ്വസ്ഥയായിരുന്നു. പക്ഷേ സത്യം എനിക്കറിയാം. എനിക്ക് ലൈംഗിക സംതൃപ്തി നല്കാന് അത്തരം സെക്സ് ടോയ്സിന്റെ ആവശ്യമില്ലെന്നും നടി പറഞ്ഞു. അതേസമയം ബോളിവുഡില്‍ വിവേചനമുണ്ടെന്നും, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് വന്നതോടെ അത് മാറിയിട്ടുണ്ടെന്നും നേഹ പറഞ്ഞു. പല അഭിനേതാക്കള്‍ക്കും നല്ല രീതിയില്‍ അവസരം ലഭിക്കാന്‍ തുടങ്ങി. താരവ്യവസ്ഥിതി കൊണ്ട് ഇവരെയൊന്നും ആരും അറിഞ്ഞിരുന്നില്ല.

നേരത്തെ എല്ലാ ചിത്രങ്ങളിലും ഏതെങ്കിലും വമ്പന്‍ താരത്തിന്റെ ബന്ധുവോ അതല്ലെങ്കില്‍ മകളോ മകനോ ആയിരിക്കും. എന്നാല്‍ ഒടിടിയില്‍ കണ്ടന്റും ക്രിയേറ്റിവിറ്റിയുമാണ് പ്രധാനം. ഒരുപാട് നല്ല സീരീസുകള്‍ ഒടിടിയില്‍ വരുന്നുണ്ടെന്നും നേഹ പറഞ്ഞു. നടി അനന്യ പാണ്ഡെയ്ക്കെതിരെയും നേഹ രംഗത്തെത്തി. അനന്യയുടെ സിനിമകളൊന്നും തനിക്ക് കാണാന്‍ തോന്നിയിട്ടില്ലെന്ന് നേഹ പറയുന്നു. ഞാന്‍ അധികം സിനിമകള്‍ കാണാറില്ല. അതുകൊണ്ട് തന്നെ അനന്യ അഭിനയിക്കുന്ന ചിത്രങ്ങള്‍ കാണാന്‍ തോന്നുമെന്ന് കരുതുന്നില്ല. ചിത്രത്തിന്റെ പ്രമോ ആണ് കാണാറുള്ളത്. അത്തരം ടീസറുകള്‍ എന്നെ അമ്പരപ്പിക്കുന്നതാണെങ്കില് ആ ചിത്രം തിയേറ്ററില്‍ ഇരുന്ന് കണ്ടിരിക്കും. എന്നാല്‍ അനന്യയുടെ ഒരു ചിത്രവും എന്നെ ആകര്‍ഷിച്ചിട്ടില്ല. അതുകൊണ്ട് കാണാനും തോന്നിയിട്ടില്ല. അവര്‍ തുടക്കക്കാരിയായിരിക്കും. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് എനിക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ ചെയ്യാന്‍ അനന്യക്ക് സാധിച്ചേക്കും. പക്ഷേ ഇപ്പോള്‍ അങ്ങനെ തോന്നുന്നില്ലെന്നും നേഹ ശര്‍മ വ്യക്തമാക്കി.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications