Get Updates
Get notified of breaking news, exclusive insights, and must-see stories!

കുറുപ്പ് കണ്ടപ്പോള്‍ മമ്മൂട്ടി പറഞ്ഞത് അക്കാര്യം, സമ്മര്‍ദമുണ്ടായിരുന്നു, വെളിപ്പെടുത്തി ദുല്‍ഖര്‍

ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് മെയ് 12ന് തിയേറ്ററില്‍ റിലീസ് ചെയ്യാനായി തയ്യാറായി നില്‍ക്കുകയാണ്. എന്നാല്‍ തിയേറ്ററില്‍ എത്തുമെന്ന് കരുതിയ ചിത്രമല്ല കുറുപ്പ്. തിയേറ്ററുകള്‍ അടഞ്ഞ് കിടക്കുമ്പോള്‍ ഒടിടിക്ക് പോകാനിരുന്ന ചിത്രമായിരുന്നു കുറുപ്പ്. 30 കോടിയോളം വരുന്ന ഈ ചിത്രമാണ് തിയേറ്ററുകള്‍ക്ക് രക്ഷയായി വരുന്നത്.

മമ്മൂട്ടി ഇടപെട്ടാണ് ഈ ചിത്രത്തിന് തിയേറ്റര്‍ റിലീസ് സാധ്യമാക്കിയതെന്ന് ഫിയോക് വെളിപ്പെടുത്തിയിരുന്നു. എന്താണ് യഥാര്‍ത്ഥത്തില്‍ കുറുപ്പ് എല്ലാ സമ്മര്‍ദങ്ങളെയും മറികടന്ന് തിയേറ്ററില്‍ റിലീസാവാന്‍ കാരണമെന്ന് ദുല്‍ഖര്‍ സല്‍മാന്‍ വെളിപ്പെടുത്തുകയാണ്. മനോരമ ന്യൂസുമായുള്ള അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്.

1

ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് ഒരുപാട് ടെന്‍ഷന്‍ ഉണ്ടായിരുന്നുവെന്ന് ദുല്‍ഖര്‍ പറയുന്നു. ലോക്ഡൗണ്‍ സമയത്ത് പടം റിലീസായില്ല. ചിത്രത്തിന്റെ ഫണ്ട് റെയിസിംഗ് നടന്നെങ്കിലും അതിന്റെ പലിശ ചോദിക്കുന്നവര്‍ തീര്‍ച്ചയായും ഈ സമയത്തും പണം ചോദിച്ച് കൊണ്ടിരുന്നു. അതിന്റേതായ ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ അത് നല്ലതിനാണെന്ന് കരുതാനാണ് ഇഷ്ടം. കാരണം കുറുപ്പിന്റെ പോസ്റ്റ് പ്രൊഡക്ഷനൊക്കെ കുറച്ച് കൂടി സമയം കിട്ടിക്കാണും. അന്യഭാഷാ റിലീസ് അടക്കം എക്‌സ്‌പ്ലോര്‍ ചെയ്യാനുള്ള സമയവും ഇതിനിടെ ലഭിച്ചു. അത് കുറുപ്പിന്റെ കാര്യത്തില്‍ നല്ലതാണെന്ന് കരുതുന്നു.

2

നമ്മളൊരു റിലീസ് ഡേറ്റ് നേരത്തെ തീരുമാനിച്ചിരുന്നെങ്കില്‍ ഇത്രയും ഭംഗിയായി കുറുപ്പ് ഫിനിഷ് ചെയ്യാന്‍ സാധിക്കില്ലായിരുന്നു. കുറുപ്പ് എന്ന കഥാപാത്രത്തോട് എല്ലാവര്‍ക്കും ക്യൂരിയോസിറ്റിയുണ്ടാവും. അതുകൊണ്ടാണ് ആ ചിത്രം ചെയ്തത്. എങ്ങനെ ഇയാള്‍ പിടിക്കപ്പെടാതെ രക്ഷപ്പെട്ടു എന്നൊക്കെ സ്‌ക്രീനില്‍ കാണാന്‍ ആളുകള്‍ക്ക് ആഗ്രഹമുണ്ടാവും. ഞാന്‍ വില്ലനായി എന്നൊന്നും പേടിക്കുന്നില്ല. ഞാന്‍ നെഗറ്റീവ് ക്യാരക്ടറായതോണ്ട് ആള്‍ക്കാര്‍ക്ക് എന്നോടുള്ള ഇഷ്ടം പോകും എന്നതൊന്നും ഞാന്‍ ചിന്തിക്കുന്ന കാര്യമല്ല. ഒരു നടന്‍ എല്ലാ തരം ക്യാരക്ടറും ചെയ്യേണ്ടതാണ്. അല്ലെങ്കില്‍ എന്നെ തന്നെ സ്‌ക്രീനില്‍ കാണിക്കുന്നത് പോലെയായി പോകും.

3

വാപ്പച്ചി കുറുപ്പ് കണ്ടിരുന്നു. എന്നോട് അതിന്റെ പ്രതികരണവും അറിയിച്ചു. ഇത് തിയേറ്ററിക്കല്‍ പടമാണെന്ന് മമ്മൂട്ടി പറയുകയും ചെയ്തു. ഈ സിനിമ നിര്‍മിക്കാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോഴും സുകുമാരക്കുറുപ്പായി വേഷമിടുമെന്ന് പറഞ്ഞപ്പോഴൊന്നും അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. അത്തരം കാര്യങ്ങളിലൊന്നും വാപ്പച്ചി ഇടപെടാറില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. ഇതൊരു സ്‌പെക്ടക്കിളാണ്. തിയേറ്റര്‍ എക്‌സീരിയന്‍സാണെന്ന് വാപ്പച്ചി പറഞ്ഞു. ഒടിടി ചര്‍ച്ചകളൊക്കെ ഒരുവശത്ത് നടന്നിരുന്നു. എന്നാല്‍ ഈ ചിത്രം പരമാവധി ഹോള്‍ഡ് ചെയ്ത് വെക്കാന്‍ പറഞ്ഞത് അദ്ദേഹമാണ്. എല്ലാവരും തിയേറ്ററില്‍ തന്നെ കാണേണ്ട ചിത്രമാണിതെന്നും വാപ്പച്ചി പറഞ്ഞുവെന്നും ദുല്‍ഖര്‍ വ്യക്തമാക്കി.

4

ഈ ചിത്രത്തില്‍ നിന്ന് ലഭിക്കുന്ന ലാഭത്തെ കുറിച്ചല്ല ഞാന്‍ ചിന്തിച്ചത്. ഒടിടിക്ക് കൊടുത്താല്‍ ലാഭം കിട്ടും. പക്ഷേ തിയേറ്ററില്‍ ഇറക്കിയാലേ ഇതിനൊരു ഇഫക്ട് ഉണ്ടാവൂ. ഓരോ ദിവസവും ഈ ചിത്രത്തിന്റെ പലിശഭാരം ഇങ്ങനെ കൂടി കൊണ്ടിരിക്കുകയായിരുന്നു. ഈ ചിത്രത്തിന് നല്‍കിയ പലിശ മാത്രം മതി എനിക്ക് മറ്റൊരു പടം നിര്‍മിക്കാന്‍. ഈ ചിത്രം ഞാന്‍ ഒറ്റയ്ക്കല്ല നിര്‍മിച്ചത്. എന്റെ കൂടെ പാര്‍ട്‌ണേഴ്‌സും പണം മുടക്കിയ മറ്റുള്ളവരും ഉണ്ടായിരുന്നു. ഇത് നീളുമ്പോള്‍ മറ്റുള്ളവരുമായി ചര്‍ച്ച നടന്നിരുന്നു. വളരെ കഷ്ടപ്പെട്ടാണ് അവരെ കണ്‍വിന്‍സ് ചെയ്തത്. എല്ലാ കൃത്യമായി വന്നത് കൊണ്ട് ഒടിടിയില്‍ പോകാതെ കുറുപ്പ് തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാനായി.

5

ഇനിയും ഒരു ആറുമാസം കൂടി കാര്യങ്ങള്‍ നീണ്ടുപോയിരുന്നെങ്കില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കില്ലായിരുന്നു. ഒടിടിക്ക് തന്നെ കുറുപ്പ് പോകുമായിരുന്നു. ലോക്ഡൗണ്‍ കാലത്ത് ഫാമിലിക്ക് കുറച്ച് കൂടി പ്രാധാന്യം നല്‍കണമെന്ന് തോന്നി. വെറുതെ പടങ്ങള്‍ ചെയ്യുന്നത് കൊണ്ട് കാര്യമില്ല. ക്വാളിറ്റി പടങ്ങള്‍ ചെയ്യുന്നതിലാണ് കാര്യമെന്നും ദുല്‍ഖര്‍ പറഞ്ഞു. ഈ പടം എല്ലാവരും ചര്‍ച്ച ചെയ്യുമെന്ന് ഇത് തുടങ്ങുമ്പോള്‍ തന്നെ അറിയാമായിരുന്നു. അത്തരം ചര്‍ച്ചകള്‍ നല്ലതാണ്. ഇതൊരു എന്റര്‍ടെയിനറാണ്. ചിത്രത്തിലെ എല്ലാവരും മികച്ച അഭിനയമാണ് കാഴ്ച്ച വെച്ചത്. എന്റെ ക്യാരക്ടറിനേക്കാള്‍ മികച്ചതാണ് മറ്റുള്ളവരുടെ ക്യാരക്ടറെന്നും ദുല്‍ഖര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+