സെയ്ഫിനെ വിവാഹം ചെയ്തപ്പോള്‍ അവര്‍ പറഞ്ഞത്... മകന്റെ പേര് മാറ്റേണ്ടി വന്നു, തുറന്ന് പറഞ്ഞ് കരീന
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഹിന്ദുത്വവാദികളുടെ ഏറ്റവും വലിയ ആക്രമണത്തിനിരയായത് ബോളിവുഡും അതിലെ സൂപ്പര്‍ താരങ്ങളുമായിരുന്നു. ആമിര്‍ഖാനും ഷാരൂഖ് ഖാനും അതില്‍ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. എന്നാല്‍ പ്രമുഖ കരീന കപൂറാണ് ആ ആക്രമണം ഇപ്പോഴും നേരിട്ട് കൊണ്ടിരിക്കുന്നത്. കരീനയുടെയും സെയ്ഫ് അലിഖാന്റെയും മക്കളെ പോലും ഇവര്‍ വെറുതെ വിട്ടിട്ടില്ല.
ഇരുവരുടെയും വിവാഹം ലവ് ജിഹാദാണെന്ന് വരെ ഹിന്ദുത്വവാദികള്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിച്ചിരുന്നു. അടുത്തിടെ മകന്റെ പേര് പോലും ചുരുക്കി പറയേണ്ടി വന്നിരുന്നു കരീനയും സെയ്ഫിനും. ഇപ്പോള്‍ അതിനെല്ലാം അവര്‍ കൃത്യമായ മറുപടികള്‍ നല്‍കുകയാണ് ഗാര്‍ഡിയനുമായുള്ള അഭിമുഖത്തിലാണ് കരീനയുടെ വെളിപ്പെടുത്തലുകള്‍ വന്നിരിക്കുന്നത്.

വിവാദമായ ഗര്‍ഭകാലത്തെ കുറിച്ചുള്ള പുസ്കത്തെ കുറിച്ചായിരുന്നു കരീന ആദ്യം സംസാരിച്ചത്. ഇന്ത്യയില്‍ ആര്‍ക്കും ഗര്‍ഭകാലത്ത് ഓക്കാനം വരുന്നതിനെ കുറിച്ചോ കാല് ചീര്‍ത്ത് വരുന്നതിനെ കുറിച്ചോ അറിയേണ്ട കാര്യമില്ല. മുടി കൊഴിയുന്നതോ സെക്സി ആവുന്നില്ലെന്നോ ഒന്നും ആര്‍ക്കും അറിയേണ്ടതില്ല. അതുകൊണ്ടാണ് എന്റെ പുസ്തകത്തില്‍ ലൈംഗികതയെ കുറിച്ച് സംസാരിക്കാന്‍ തീരുമാനിച്ചത്. ഈ വിഷയത്തെ കുറിച്ച് പറയാന്‍ ഇന്ത്യയിലെ ഭൂരിഭാഗം സ്ത്രീകള്‍ക്കും ഭയമാണ്. എന്ത് കാര്യം ചെയ്യുമ്പോഴും അത് പൂര്‍ണമായി ചെയ്യുക എന്നതാണ് എന്റെ സ്റ്റൈല്‍. അത് സിനിമയായാലും മറ്റെന്തായാലും അങ്ങനെ തന്നെയെന്ന് കരീന പറയുന്നു.

ആദ്യ തവണ ഗര്‍ഭിണിയായപ്പോള്‍ ഞാന്‍ വീട്ടില്‍ അടച്ചിരുന്നില്ല. എല്ലാവരും മുന്നില്‍ തന്നെ അടുത്ത ഒമ്പത് മാസത്തോളം ഞാനുണ്ടായിരുന്നു. എല്ലാ പരിപാടികളിലും പങ്കെടുത്തിരുന്നു. സാധാരണ എല്ലാ ബോളിവുഡ് നടിമാരും ഗര്‍ഭിണിയായി കഴിഞ്ഞാല്‍ വീടുവിട്ട് പുറത്തിറങ്ങാറില്ല. പ്രധാന കാരണം അവരുടെ അപ്പോഴത്തെ രൂപമാണ്. കാരണം ശരീരം തടിച്ചിട്ടുണ്ടാവും. അവര്‍ ഗ്ലാമറായിട്ടുള്ള സ്ത്രീയല്ലെന്ന് കരുതും. ഭാരം വര്ധിച്ചതാല് ആള്ക്കാര് എന്ത് പറയുമെന്നുള്ള ഭയമാണ് ഇവര്‍ക്ക്. ചില കാര്യങ്ങള്‍ ഇപ്പോഴും നമുക്ക് ചെയ്യാന്‍ പാടില്ലാത്തതാണെന്നന ധാരണയുണ്ട്. എന്നാല്‍ അതൊന്നും ഞാന്‍ നോക്കിയില്ല. 26 കിലോയാണ് ഞാന്‍ ആ സമയം വര്‍ധിപ്പിച്ചതെന്നും കരീന പറഞ്ഞു.

ഗര്‍ഭകാലം ശരിക്കും പറഞ്ഞാല്‍ ഞാന്‍ ദുരുപയോഗം ചെയ്യുകയായിരുന്നു. ധാരാളം പിസയാണ് കഴിച്ചത്. എനിക്ക് എന്തൊക്കെ വേണമോ അതൊക്കെ വാങ്ങി കഴിച്ചു. ബോളിവുഡ് കരിയറിനെ ഇത് ബാധിക്കുമെന്ന് ഭയന്നിരുന്നു. എന്നാല്‍ അതൊന്നും ഉണ്ടായില്ല. ഫിറ്റ്നെസ് വീണ്ടെടുക്കാനാണ് പ്രസവ ശേഷം തീരുമാനിച്ചത്. താന്‍ പബ്ലിക് ഫംഗ്ഷനൊക്കെ പോയിരുന്നത് ഒരിക്കലും സമൂഹത്തെ വെല്ലുവിളിച്ച് തിരുത്താനൊന്നുമല്ല. കാര്യങ്ങളെ സാധാരണ രീതിയില്‍ കാണാനായിരുന്നു ഞാന്‍ ശ്രമിച്ചത്. കാരണം ഗര്‍ഭധാരണം എന്ന് പറയുന്നത് സാധാരണ കാര്യമാണ്. അതെന്തിനാണ് മറച്ചുപിടിക്കുന്നതെന്നും കരീന ചോദിക്കുന്നു.
സൂപ്പര്‍ ഹോട്ട് ലുക്കില്‍ മൃദുല മുരളി; ട്രെന്‍ഡിംഗായി ചിത്രങ്ങള്‍

താന്‍ രണ്ടാമത്തെ തവണ ഗര്‍ഭിണിയായ സമയത്ത് ഒരു ഫോട്ടോഷൂട്ട് നടന്നിരുന്നു. എട്ടാം മാസത്തിലായിരുന്നു പ്യൂമയുടെ ആ ഷൂട്ട് നടന്നത്. അവര്‍ എന്റെ ഫോട്ടോ എയര്ബുഷ് ചെയ്യാനിരിക്കുകയായിരുന്നു. എന്നാല്‍ അതില്‍ അങ്ങനെ ഫില്‍റ്ററുകളൊന്നും വേണ്ടെന്ന് ഞാന്‍ ആദ്യമേ പറഞ്ഞു. ഞാന്‍ ഞാന്‍ കേറ്റ് മോസിനെ പോലെ മെലിഞ്ഞല്ല ഇരിക്കുന്നതെന്ന് എനിക്കറിയാം. എന്റെ ചിത്രങ്ങള്‍ അതേ പോലെ വേണമെന്ന് ഞാന്‍ ഒരിക്കലും പറയില്ലെന്നും കരീന പറഞ്ഞു. അതേസമയം ഇന്ത്യന്‍ സ്ത്രീകള്‍ വീടുകളില്‍ തുറന്ന് പറയാന്‍ ഭയപ്പെടുന്ന കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്. അവര്‍ക്ക് സ്വന്തം വൈകാരികമായ കാര്യങ്ങളെ പലപ്പോഴും പ്രകടിപ്പിക്കാന്‍ സാധിക്കാറില്ലെന്നും കരീന വ്യക്തമാക്കി.

അതേസമയം തന്റെ ചേച്ചി കരിഷ്മ കപൂറാണ് സിനിമയിലേക്ക് വരാന്‍ തനിക്ക് പ്രചോദനമായതെന്ന് കരീന പറയുന്നു. എന്നാല്‍ സ്വജനപക്ഷപാതം എന്ന ആരോപണങ്ങളെ കരീന തള്ളിക്കളഞ്ഞു. തനിക്കോ സഹോദരിക്കോ ഇന്നും വരെ സ്വജനപക്ഷപാതത്തിന്റെ പേരില്‍ ഒരു റോളും കിട്ടിയിട്ടില്ല. എല്ലാം കഠിനാധ്വാനം കാരണമാണ് കാരണമാണ് കിട്ടിയത്. കരിഷ്മ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ എന്റെ കുടുംബത്തില്‍ നിന്ന് ആരും സിനിമയില്‍ ഉണ്ടായിരുന്നില്ല. ശരിക്കും പറഞ്ഞാന്‍ സഹോദരിയും ഞാനും ചേര്‍ന്നാണ് ഈ വംശത്തെ മുന്നോട്ട് കൊണ്ടുപോയതെന്നും കരീന പറഞ്ഞു. തന്റെ ജീവിതത്തില്‍ വിവാഹം വഴിത്തിരിവായതിനെ കുറിച്ചും കരീന മനസ്സുതുറന്നു.

സെയ്ഫിനെ ഞാന്‍ വിവാഹം ചെയ്തപ്പോള്‍ പലരും പറഞ്ഞത് എന്നെ അദ്ഭുതപ്പെടുത്തിയിരുന്നു. നിന്റെ കരിയര്‍ തീര്‍ന്നുവെന്നായിരുന്നു അവര്‍ പറഞ്ഞത്. വിവാഹം കഴിഞ്ഞ ഒരു നടിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഒരു നിര്‍മാതാവും തയ്യാറാവില്ല എന്ന് വരെ പറഞ്ഞു. ആ സമയം വരെ ഒരു നടിയും വിവാഹം കഴിഞ്ഞ ശേഷം ജോലി ചെയ്തിരുന്നില്ല. അതുകൊണ്ടായിരുന്നു ഇങ്ങനെയുള്ള കാരണങ്ങള്‍ വന്നത്. എന്നാല്‍ കരിയര്‍ തീരുകയാണെങ്കില്‍ തീരട്ടെ, അതായിരിക്കും എന്റെ വിധിയെന്ന് ഞാന്‍ കരുതിക്കോളാം എന്നായിരുന്നു വിചാരിച്ചത്. എന്നാല്‍ വിവാഹത്തില്‍ നിന്ന് ഒരിക്കലും താന്‍ പിന്മാറില്ലെന്ന് ഉറപ്പിച്ചിരുന്നുവെന്നും കരീന പറഞ്ഞു.

ബോളിവുഡില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് കരീന പറയുന്നു. തുല്യ വേതനത്തെ പറ്റി അനുഷ്ക ശര്‍മയും ദീപിക പദുക്കോണും പറയുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ഇതാരും പറയില്ലായിരുന്നു. സീതയുടെ വേഷം അവതരിപ്പിക്കാനായി 12 കോടി രൂപ ചോദിച്ചെന്നുമുള്ള കാര്യത്തെ കുറിച്ചും കരീന സംസാരിച്ചു. എനിക്ക് എന്താണ് വേണ്ടതെന്ന് ഞാന്‍ കൃത്യമായി പറഞ്ഞു. എല്ലാവര്ക്കും ബഹുമാനം കൊടുക്കേണ്ടതുണ്ട്. ആവശ്യപ്പെടുന്നതല്ല കാര്യം, സ്ത്രീകളോട് ബഹുമാനം പ്രകടിപ്പിക്കുന്നതാണ്. കാര്യങ്ങള്‍ മാറി വരുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ടെന്നും കരീന പറഞ്ഞു. നേരത്തെ മുസ്ലീമായ സെയ്ഫിനെ വിവാഹം കഴിച്ചതിനും മുസ്ലീം ഏകാധിപതിയുടെ പേര് മക്കള്‍ക്ക് ഇട്ടതിന് നേരിട്ട ആക്രമണത്തെ കുറിച്ചും കരീന വെളിപ്പെടുത്തി.

തൈമൂറിന്റെ പേര് ഒരു ഘട്ടത്തില്‍ മാറ്റുന്നതിനെ കുറിച്ച് പോലും ചിന്തിച്ചിരുന്നു. രണ്ടാമത്തെ കുട്ടി ജെഹാംഗീറിന്റെ പേര് ഞങ്ങള്‍ ജേ എന്നാക്കിയിരുന്നു. അത് ജഹാംഗീറിന്റെ ചുരുക്കപ്പേരായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ പുറത്തായി. എല്ലാവരും അറിഞ്ഞു. പക്ഷേ അവരൊടൊക്കെ പറയാനുള്ള ഇത് ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പേരുകളാണ്. മറ്റൊന്നും അതില്‍ ഇല്ല. വളരെ മനോഹരമായ പേരുകളാണ് അത്. കുട്ടികളെ പോലും ട്രോളുന്നത് വളരെ മോശം കാര്യമാണ്. എന്നാല്‍ അതിനെ മറികടന്ന് തുടങ്ങുകയാണ് ഞാന്‍. ജീവിതത്തെ ട്രോളിലൂടെ കാണാന്‍ ഞാന്‍ ശ്രമിക്കുന്നില്ലെന്നും കരീന പറഞ്ഞു. ഇന്ത്യയില്‍ എല്ലാവരും പാശ്ചാത്യ ലോകവുമായിട്ടാണ് താരമത്യം ചെയ്യുക. എന്നാല്‍ അതൊന്നും ഇവിടെ നടപ്പാക്കാനും ശ്രമിക്കില്ല. ഇവിടെ വ്യത്യസ്ത സമൂഹമാണ് ഉള്ളതെന്നും കരീന പറഞ്ഞു.
Recommended Video
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications