മുഗളന്മാരെ പോലെ ഷാരൂഖ് ഖാന് അടക്കമുള്ള ഖാന്മാരുടെ ബോളിവുഡിലെ കാലവും കഴിഞ്ഞെന്ന് കെആര്‍കെ
മുംബൈ: വിവാദം കൊണ്ട് എന്നും കുപ്രസിദ്ധി നേടിയ നിരൂപകനാണ് കെആര്‍കെ എന്ന കമാല്‍ ആര് ഖാന്. സല്മാന് ഖാനെതിരെയുള്ള വാക്പോര് ഒടുവില്‍ കോടതിയില്‍ വരെയെത്തിയിരുന്നു. എന്നാല്‍ കേസില്‍ അനുകൂല വിധിയും കെആര്‍കെയുടെ ഒപ്പമായിരുന്നു. ബോളിവുഡിനും പല പ്രമുഖ താരങ്ങള്‍ക്കുമെതിരെ നിരന്തരം അദ്ദേഹം പരാമര്‍ശങ്ങളും നടത്താറുണ്ട്.
ഇപ്പോഴിതാ അദ്ദേഹം ബോളിവുഡ് സൂപ്പര്‍ താരങ്ങളായ ഖാന് ത്രയങ്ങള്ക്കെതിരെ വിദ്വേഷ ചുവയുള്ള പരാമര്‍ശങ്ങളാണ് നടത്തിയിരിക്കുന്നത്. ഇത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലാകെ ഇതിനെ പ്രതിഷേധവും ഉയരുന്നുണ്ട്.

ബോളിവുഡില്‍ ഖാന് ത്രയങ്ങളായ സല്മാന് ഖാന്, ഷാരൂഖ് ഖാന്, ആമിര്‍ ഖാന് എന്നിവര്‍ തകര്‍ന്ന് തരിപ്പണമായി നില്‍ക്കുകയാണ്. ഇവരുടെ പടങ്ങളെല്ലാം അടുത്തിടെ തുടര്‍ച്ചയായി പരാജയപ്പെട്ടിരുന്നു. മിസ്റ്റര്‍ പെര്‍ഫെക്ട് എന്ന് വിളിക്കുന്ന ആമിര്‍ ഖാന്റെ തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായിരുന്നു. ഷാരൂഖ് ഖാന്റെ ജബ് ഹാരി മെറ്റ് സെജാല്‍, സീറോ എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയങ്ങളായി. സല്മാന് ഖാന്റെ അന്തിം, രാധെ, ദബംഗ് ത്രീ, ന്നെീ ചിത്രങ്ങളും ബോക്സോഫീസില്‍ കാര്യമായ ചലനമുണ്ടാക്കിയിരുന്നില്ല. നിരൂപകരും പ്രേക്ഷകരും ഒരുപോലെ ഈ ചിത്രത്തെ തള്ളുകയും ചെയ്തു.

ഖാന്മാരുടെ പ്രഭാവം ബോളിവുഡില്‍ മങ്ങി തുടങ്ങിയിരിക്കുന്നു എന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. ഷാരൂഖ് ഖാനാണെങ്കില്‍ ദീര്‍ഘകാലമായി സിനിമയില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. സീറോയുടെ പരാജയശേഷം അദ്ദേഹത്തിന്റെ സിനിമകള്‍ ഒന്നും റിലീസായിട്ടില്ല. 2018ലാണ് സീറോ റിലീസ് ചെയ്തത്. ഇതേ വര്‍ഷം തന്നെ തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രം ആമിര്‍ ഖാന് ഇറക്കിയത്. മൂന്ന് വര്‍ഷത്തോളമായി അദ്ദേഹവും റിലീസില്ലാതെ ഇരിക്കുകയാണ്. എന്നാല്‍ സല്മാന് ഖാന് തുടര്‍ച്ചയായി പടം ചെയ്യുന്നുണ്ടെങ്കിലും പ്രേക്ഷകര്‍ വിചാരിച്ച അളവില്‍ ഏറ്റെടുക്കുന്നില്ല. നേരത്തെ രാധെ എന്ന ചിത്രം വലിയ വിമര്‍ശനങ്ങളാണ് സല്മാന് നേടി കൊടുത്തത്. സല്‍മാന്റെ ഏറ്റവും മോശം ചിത്രമെന്ന പേരും ഇതിലൂടെ ലഭിച്ചു.

അതേസമയം കെആര്‍കെയുടെ ഒരു ട്വീറ്റാണ് ഇപ്പോള്‍ ബോളിവുഡാകെ ചര്‍ച്ച ചെയ്യുന്നത്. സമയം ആരുടെയും സ്വത്തല്ല, അത് വരികയും പോവുകയും ചെയ്യും. മുഗളന്മാരും ബ്രിട്ടീഷുകാരും ഇപ്പോഴും ഇന്ത്യ ഭരിക്കുന്നില്ല എന്ന് ഓര്‍ക്കണം. അതുപോലെ തന്നെ ഖാന്മാര് ബോളിവുഡ് അടക്കം ഭരിക്കുന്നതും അവസാനിച്ചിരിക്കുകയാണെന്നാണ് കെആര്‍കെ എന്ന കമാല്‍ ആര് ഖാന്റെ ട്വീറ്റ്. ഇത് വലിയ വിവാദമായിരിക്കുകയാണ്. ബ്രിട്ടീഷുകാരും മുഗളന്മാരുമായിട്ടാണ് കെആര്‍കെ നടന്മാരെ താരതമ്യം ചെയ്യുന്നതെന്നാണ് വിവാദം. എന്നാല്‍ ഒരുപാട് വിദ്വേഷ കമന്റുകള്‍ ഇതിന് പിന്നാലെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതോടെ മറ്റൊരു ട്വീറ്റ് ഇതിനേക്കാളും മോശപ്പെട്ട രീതിയില്‍ അദ്ദേഹം ചെയ്തിട്ടുണ്ട്.

ഇസ്ലാമില്‍ അഹങ്കാരവും ഞാനെന്ന ഭാവവും അസൂയയും ഒരാളുടെ തകര്‍ച്ചയ്ക്ക് വലിയ കാരണമാകുമെന്ന് പറയുന്നു. ബോളിവുഡിലെ ഖാന്മാരില് ഇത് പ്രകടമാണ്. അതുകൊണ്ട് കൃത്യമായി തന്നെ പറയാം, അവരുടെ തകര്‍ച്ച അത്തരത്തില്‍ ഉണ്ടായതാണ്. കെആര്‍കെ കുറിച്ചു. ഒരേസമയം ആളുകളെ ദേഷ്യം പിടിപ്പിക്കാനും, അയാളെ വെറുപ്പിക്കാനും സാധിക്കുന്ന അപൂര്‍വം ചില വ്യക്തികളിലൊരാളാണ് കെആര്കെയെന്ന് ഖാന്മാരുടെ ആരാധകര്‍ പറയുന്നു. ഒരു വ്യക്തിക്ക് മാത്രം എപ്പോഴും ആധിപത്യം സ്ഥാപിക്കാനാവില്ല. പക്ഷേ ഇവിടെ മൂന്ന് പേരുണ്ട്. അവര്‍ ഒരുപാട് കാലം ബോളിവുഡ് ഭരിക്കും. കാരണം അവരുടെ കഴിവ് അവസാനിച്ചിട്ടില്ല. ബ്രിട്ടീഷുകാരുമായിട്ട് അവരെ ഇനി താരതമ്യം ചെയ്യരുതെന്നും ഷാരൂഖ് ഖാന്റെ ആരാധകന് കുറിച്ചു.

അതേസമയം കെആര്‍കെ പറയുന്നത് പോലെയല്ല ശരിക്കും കാര്യങ്ങള്‍ എന്ന് വ്യക്തമാണ്. ബോളിവുഡില്‍ ഇപ്പോഴും ഖാന്മാരെ വെല്ലുവിളിക്കാവുന്ന തരത്തിലുള്ള സൂപ്പര്‍ താരങ്ങള്‍ ഉണ്ടായിട്ടില്ല. ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റായ ദംഗലില്‍ ആമിര്‍ ഖാനാണ് നായകന്. അത്രയും വലിയ ഹിറ്റായ ബജ്റംഗ് ഭായ്ജാനില്‍ സല്മാന് ഖാനാണ് നായകന്. ഹാപ്പി ന്യൂഇയര്‍, ചെന്നൈ എക്സ്പ്രസ് തുടങ്ങിയ വമ്പന്‍ ഹിറ്റുകള്‍ ഷാരൂഖ് ഖാനുമുണ്ട്. അണിയറയില്‍ ഷാരൂഖിന്റേതായി പഠാന് എന്ന വലിയ ചിത്രമാണ് ഒരുങ്ങുന്നത്. സല്മാന് ഖാന് ബജ്റംഗിയുടെ രണ്ടാം ഭാഗം വരാനുണ്ട്. ആമിര്‍ ഖാന് ലാല്‍ സിംഗ് ഛദ്ദയെന്ന വമ്പന്‍ ചിത്രവും റിലീസാവുന്നുണ്ട്. ഇതെല്ലാം അവരുടെ താരമൂല്യത്തെ കാണിക്കുന്നതാണ്. നേരത്തെ സല്‍മാന്റെ റേസ് ത്രീയ്ക്കെതിരെ വ്യാപകമായ വിദ്വേഷ പ്രചാരണങ്ങള്‍ കെആര്‍കെ നടത്തിയിരുന്നു. ഇതാണ് കേസായി മാറിയത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications